Powered By Blogger

Monday, January 5, 2015

സ്ഥിതി 2003







ചിത്രം:  സ്ഥിതി  ( 2003)  R. ശരത്
താരനിര: ഉണ്ണി മേനോൻ    സന്ധ്യ രാജേന്ദ്രൻ, നന്ദിനി ഗോസ്വാമി, മല്ലിക സുകുമാരൻ.  രമ്യാ  നമ്പീശൻ
ഗാനരചന:  പ്രഭാവർമ്മ
സംഗീതം:  ഉണ്ണി മേനോൻ




1.    പാടിയതു:  സുജാത മോഹൻ

ഓടലെണ്ണവിളക്കിലാ മുഖമാദ്യമായ് കണ്ടു
ഓർമ്മയിൽ തെളിനാളമായതു കാത്തുവെച്ചു ഞാൻ
(ഓടലെണ്ണവിളക്കിലാ...)

ഏകതാരയിലാ മനസ്സിൻ സുസ്വരം കേട്ടു
പ്രാണനിൽ സംഗീതമായതു ചേർത്തുവെച്ചു ഞാൻ
(ഏകതാരയിലാ...)
ചേർത്തുവെച്ചു ഞാൻ
ഓടലെണ്ണവിളക്കിലാ മുഖമാദ്യമായ് കണ്ടു

വേദനിക്കെ സാന്ത്വനം നിൻ സ്നേഹമായ് വന്നു
ജീവനിൽ പൊൻപീലി പോലതു കാത്തുവെച്ചു ഞാൻ
(വേദനിക്കെ...)
കാത്തുവെച്ചു ഞാൻ

നീയറിഞ്ഞീലീ മനസ്സിൻ മോഹമെന്നാലും
എന്നുമെന്നും കാത്തിരിക്കും നീ മറന്നാലും
(നീയറിഞ്ഞീലീ...)
നീ മറന്നാലും
(ഓടലെണ്ണവിളക്കിലാ...)

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1013

https://www.youtube.com/watch?v=AsIJLWfKDBg 


2.  

 പാടിയതു:   ഉണ്ണി മേനോൻ


ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല (ഒരു ചെമ്പനീര്‍..)
എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ
ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌..
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌
പറയൂ നീ പറയൂ (2)
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല

അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്‌..
നിന്നെ തഴുകുന്നതായ്‌..
ഒരു ചെമ്പനീര്‍...

തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനിയൊന്നു തലോടിയില്ല..
എങ്കിലും..നീയറിഞ്ഞു..
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്‌..
നിന്നെ പുണരുന്നതായ്..
ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=476

https://www.youtube.com/watch?v=LakgHpQlzkw

No comments: