Powered By Blogger

Sunday, January 15, 2012

ഹരിഹരൻ : രചന: റാഫിക്ക് അഹമ്മദ്
















രചന: റഫീക്ക് അഹമ്മദ് ........പാടിയതു: ഹരിഹരൻ


1. “ ഏതു കാളരാത്രികള്‍ക്കും അപ്പുറത്തൊരു .....



ചിത്രം: ഗർഷോം [ 1999]

സംഗീതം: രമേഷ് നാരായൺ


ഏതു കാളരാത്രികള്‍ക്കും അപ്പുറത്തൊരു
ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും
ഏതു കാളരാത്രികള്‍ക്കും അപ്പുറത്തൊരു
ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും
അന്തി മുട്ടുകുത്തി വീണു മാഞ്ഞു പോയിടും
അന്തി മുട്ടുകുത്തി വീണു മാഞ്ഞു പോയിടും
ഇമ്പമായ വെട്ടമെങ്ങും ആളി നിന്നിടും
കബറിടങ്ങളില്‍ കരിഞ്ഞ കനവിന്‍ മൊട്ടുകള്‍
ചിറകടിച്ചു കിളികളായ് പറന്നുയര്‍ന്നിടും
ഏതു കാളരാത്രികള്‍ക്കും അപ്പുറത്തൊരു
ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും
ഏതു കാളരാത്രികള്‍ക്കും അപ്പുറത്തൊരു
ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും .....

ചുമലില്‍ ഒട്ടധികം നുകം
ഉടലില്‍ ചാട്ടകള്‍ തന്‍
ചടുല വീഴ്ചകള്‍ എരി പിണര്‍പ്പുകള്‍
അണിയും ഉറ്റവരേ ...
ചുമലില്‍ ഒട്ടധികം നുകം
ഉടലില്‍ ചാട്ടകള്‍ തന്‍
ചടുല വീഴ്ചകള്‍ എരി പിണര്‍പ്പുകള്‍
അണിയും ഉറ്റവരേ ...

തുടല്‍ വരിഞ്ഞിരുളിന്‍ കുടില കന്മലയില്‍
കഴുകിളകിയാര്‍ത്തു കരള്‍ പറിക്കും
കഠിന യാതനയില്‍ ...
സമനിലപ്പാലം മുടിയിഴയില്‍
അടിപതറാതെ
സമനിലപ്പാലം മുടിയിഴയില്‍
അടിപതറാതെ
ഇതിലെ വന്നവരേ - പല
വിധികള്‍ വെന്നവരേ ..........



2. “പറയാന്‍ മറന്ന പരിഭവങ്ങള്‍ ....


പറയാന്‍ മറന്ന (2)
പറയാന്‍ മറന്ന പരിഭവങ്ങള്‍
പറയാന്‍ മറന്ന പരിഭവങ്ങള്‍ (2)
വിരഹാര്‍ദ്രമാം മിഴികളോർക്കേ
സ്മരണകള്‍ തിരയായ്‌ പടരും ജലധിയായ് (2)
പൊഴിയും നിലാവുപോല്‍ വിവശനായ്‌
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ

അലയൂ നീ ചിരന്തനനാം... (2)
സാന്ധ്യമേഘമേ
നീ വരുമപാരമീ മൂകവീഥിയില്‍ (2)
പിരിയാതെ വിടരാതടര്‍ന്ന
വിധുര സുസ്മിതം
എരിയുമേക താരകയായ് വഴി തെളിയ്ക്കയോ
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ

പഴയൊരു ധനുമാസരാവിന്‍ മദസുഗന്ധമോ (2)
തഴുകി ഹതാശമീ ജാലകങ്ങളില്‍ (2)
പലയുഗങ്ങള്‍ താണ്ടിവരും
ഹൃദയ താപം.
അതിരെഴാ മണല്‍ക്കടലില്‍ ചിറകടിയ്ക്കയോ

പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ
സ്മരണകള്‍ തിരയായ്‌ പടരും ജലധിയായ്
പൊഴിയും നിലാവുപോല്‍ വിവശനായ്‌
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കേ


AUDIO

VIDEO


3. " വെണ്‍ തിങ്കള്‍ കലയുടെ കയ്യൊപ്പ്...

ചിത്രം: കയ്യൊപ്പു [2007]

സംഗീതം: വിദ്യാ സാഗർ



വെണ്‍ തിങ്കള്‍ കലയുടെ കയ്യൊപ്പ്
വെണ്മേഘം വാങ്ങിയ കയ്യൊപ്പ്
ആത്മാവില്‍ ചേര്‍ത്തൊരു കയ്യൊപ്പ്
ആകാശം നിറയും കയ്യൊപ്പ്

കാലങ്ങളായ് നീ എഴുതാതെ സൂക്ഷിച്ച
മനസ്സില്‍ വരച്ച കയ്യൊപ്പ്
ജന്മത്തിന്‍ സ്വന്തം കയ്യൊപ്പ്

AUDIO


AUDIO


4. “ മഴ ഞാനറിഞ്ഞിരുന്നില്ല....

ചിത്രം: ഡോക്ടര്‍.പേഷ്യന്റ്. [ 2009 ] വിശ്വനാഥന്‍
അഭിനേതാക്കൾ: ജയസൂര്യ,മാള അരവിന്ദൻ, മുകേഷ്, രാധാ വർമ്മ, ജഗതി, കൃഷ്ണ പ്രഭ


സംഗീതം: ജോഫ്ഫി തരകന്‍


മഴ ഞാനറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീരെന്നുള്ളില്‍ ഉതിരും വരെ
വെയില്‍ ഞാനറിഞ്ഞിരുന്നില്ല
എന്റെ ഉള്ളില്‍ നിന്‍ ചിരി മീട്ടി ഉണരും വരെ... [ മഴ ഞാന്‍...

ഈറന്‍ നിലാവിന്റെ മൌനം
നീ കൊളുത്തും തീരാത്ത ഗാനം
പൂ നിലാവില്‍ നിന്നുമേതോ
പാട്ടു മൂളും കുയിലിന്‍ സ്വകാര്യം
അറിയാതെ നീ ഇനി മൂളും
പാതിരാവിന്റെ ആനന്ദ ഗാനം..
എന്റെ ഉള്ളില്‍ നിന്‍ നിശ്വാസം ഉതിരും വരെ.. [ മഴ ഞാന്‍..‍

നിമിഷാര്‍ദ്ധ പകലിന്റെ ഗാനം
പാടി എത്തും ശിശിരാഭിലാഷം
പൂക്കുന്ന സുന്ദര നിമിഷം
വഴിയില്‍ ശശാങ്ക പ്രകാശമാരോ
അറിയാതെ ദിനരാത്രമെതോ
പാതി നിശ്വാസ..
എന്റെ ഉള്ളില്‍ നിന്‍ കാല്‍ ചില‍മ്പുതിരും വരെ.....

ഇവിടെ


വിഡിയോ




5. " തും ജൊ മുജ്ജ് മേ.....


ചിത്രം: പലേരി മാണിക്യം [ 2009}

സംഗീതം: ശരത്ത്


തും ജോ മുജ്ജ് മേ.... [ Not available}







6. "കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ

ചിത്രം: ആദാമിന്റെ മകൻ അബു

സംഗീതം: രമേഷ് നാരായൺ

കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ
ചെറുതൂവൽ ചിറകാലെ അനന്തമാം നീലവാനം
അളക്കാനോ കൊതിക്കുന്നു മണിപ്പിറാവേ
(കിനാവിന്റെ...)

വെയിൽച്ചീളുകൾ വെള്ളിമണല്‍പ്പായയിൽ (2)
മനസ്സിലാശ കോർത്തു വെച്ച മണികളെന്ന പോൽ
ജപമാലയാകവേ തുണയാകുമോ വരം
(കിനാവിന്റെ...)

കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ (2)
കരളിനുള്ളിൽ കൂട്ടി വെച്ച പവിഴമുത്തുകൾ
തിരമാല പോലവേ കുതി കൊള്ളുമീ മനം
(കിനാവിന്റെ...)


AUDIO


VIDEO




7. “ വിധുരമീ യാത്ര....നീളുമീ യാത്ര



ചിത്രം: ഗദ്ദാമ 920110 കമൽ
താര നിര: കാവ്യാ മാധവൻ, ശ്രീനിവാസൻ, ബിജു മേനോൻ...

സംഗീതം: ബെന്നെറ്റ്- വീട്രാഗ്

പാടിയതു: ഹരിഹരൻ / & ശ്രേയാ ഘോഷൽ

വിധുരമീ യാത്ര....നീളുമീ യാത്ര
വിധുരമീയാത്ര....നീളുമീ യാത്ര
അണയാതെ നീറും നോവുമായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
രാവോ...പകലോ...വെയിലോ...നിഴലോ..
ഈ മൂകയാനം തീരുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ

കാണാക്ഷതങ്ങള്‍ ...കീറും പദങ്ങള്‍
ഭാരങ്ങള്‍ പേറും ദേശാടനങ്ങള്‍
അടയുന്നു വീണ്ടും വാതായനങ്ങള്‍

മായുന്നു താരം...അകലുന്നു തീരം
നീറുന്നു വാനില്‍ സായാഹ്നമേഘം
ഏതോ നിലാവിന്‍ നീളും കരങ്ങള്‍
ഈ രാവിനെ പുല്‍കുമോ...
ഈ രാവിനെ പുല്‍കുമോ....

വിധുരമീ യാത്ര....നീളുമീ യാത്ര
വിധുരമീയാത്ര....നീളുമീ യാത്ര
അണയാതെ നീറും നോവുമായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്

AUDIO



VIDEO




8.

ചിത്രം: സ്നേഹവീടു. [2011] സത്യൻ അന്തിക്കാട്
താരനിര: മോഹൻലാൽ, ഷീല, ബിജു മേനോൻ, മാമുക്കൊയ, കെ.പി.ഏ.സി. ലളിത, ഉർമിള്ള ഉണ്ണി, ലേന

സംഗീതം: ഇളയരാജാ



ആ...ആ...ആ.....
ഉം..ഉം..ഉം..ഉം ഉം ഉം..
നനനാ നാനാനനാ
ലലലലാ ലലലല ഉം ഉം..ഉം..ഉം

അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ
ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ
മിഴിനീരിൽ ...
മിഴിനീരിൽ തെളിവാനിൻ കനവായ് നീ
മൊഴി തോറും പുതുമണ്ണിൻ നനവായ് നീ
ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും
(അമൃതമായ്....)

മിണ്ടി കൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് (2)
ചിമ്മി ചിമ്മി മിന്നും കണ്ണിൽ കന്നിനിലാവായ്
ജന്മ ജന്മതീരം പുൽകും മന്ദാകിനി നീ
പ്രപഞ്ചങ്ങളാകെ നിറഞ്ഞിടുന്നേറെ
മനതാരിൽ കതിരായ് നീ വിരിയേണം
ഒരു താരാട്ടായെന്നുള്ളിൽ ചായു നീ
(അമൃതമായ്....)

തെന്നിത്തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ (2)
വെഞ്ചാമരക്കൈയ്യാൽ എന്റെ കണ്ണീരാറ്റാൻ വാ
അന്തിചാരം മൂടും കാവിൽ വിളക്കായ് നീ
പ്രഭാതങ്ങൾ പോലെ ഉണർത്തീടുമമ്മേ
വഴിയോരം തണലാ‍യി നിറയേണം
വെയിലാളുന്ന നോവെന്നിൽ മായ്ക്കൂ നീ
(അമൃതമായ്....)

AUDIO

VIDEO


ബോണസ്:>>>>>



ചിത്രം: മകരമഞ്ഞു [ 2011]
താരനിര: സന്തോഷ് ശിവൻ, കാർഹിക [ രാധ] ജഗതി, ബാല, ലക്ഷ്മി ശർമ്മ,
ചിത്രാ അയ്യർ

രചന: ജയകുമാർ

സംഗീതം: രമേഷ് നാരായൺ
പാടിയതു: ഹരിഹരൻ & സുജാത


കാണുവാനേറെ വൈകീ നിൻ
മിഴിനിലാക്കുളിർ‌ദീപങ്ങൾ
മിഴിയടച്ചാകിലും എൻ ദാഹ-
ച്ചുഴിയിലാ ദീപങ്ങൾ
(കാണുവാൻ)

കളമെഴുതീ മാഘമേഘങ്ങൾ
അതിഥികളായ് മന്ദഹാസങ്ങൾ
സ്വപ്നപതംഗങ്ങൾ ഉണരുമ്പോൾ
ഹൃദയസൗരഭം ഉതിരുമ്പോൾ
ദൂരെയോ എന്നരികിലോ
നിശ്വാസങ്ങൾ
(കാണുവാൻ)

AUDIO



VIDEO