Powered By Blogger

Thursday, August 4, 2011

ഹാപ്പി ഹസ്ബൻഡ്സ് [2010] സജി സുരേന്ദ്രൻ








ചിത്രം: ഹാപ്പി ഹസ്ബൻഡ്സ് [2010] സജി സുരേന്ദ്രൻ

താരനിര: ജയറാം, ഇന്ദ്രജിത്ത്, ജയസൂര്യ, ഭാവന,സംവൃതാ സുനിൽ, വന്ദന മേനോൻ, റീമ കല്ലുങ്കൽ,
സുരാജ്, മണിയൻ പിള്ള രാജു, സലീംകുമാർ...

രചന: ഗിരീഷ് പുത്തൻ
സംഗീതം: എം. ജയചന്ദ്രൻ




1. പാടിയതു: രശ്മി വിജയൻ

ഏതോ പൂനിലാക്കാലം
വന്നോ പാതിരാമൈനേ
മഞ്ഞിൻ തൂവലും ഞാനും
മെല്ലെ ചായുറങ്ങുന്നേൻ
(ഏതോ പൂനിലാക്കാലം...)

എൻ തൂവിരൽ തുമ്പുകൾ തൊട്ടു നീ
ആയിരം തിങ്കളായ് മാറിയാൽ ഹെ ഹേ
അടയുന്നുവോ മിഴി ജാലകം
ഹേ തണുക്കുന്നു കാറ്റെൻ നെഞ്ചിലെ
കണ്ണാടി നോക്കുമ്പോൾ
(ഏതോ പൂനിലാക്കാലം...)

എൻ ചുണ്ടിലെ ചെമ്പകം പൂത്തുവോ
ആതിരാ താരമായ് മിന്നി ഞാൻ ഹെ ഹേ
നനയുന്നുവോ പ്രണയങ്ങളിൽ
ഹേ പുതയ്ക്കാൻ പൂവൽമെയ്യിലെ തേന്മുല്ല പൂക്കുമ്പോൾ
(ഏതോ പൂനിലാക്കാലം...)


ഇവിടെ


വിഡിയോ




2. പാടിയതു: ഇന്ദ്രജിത്ത്, അച്ചു രാജാമണി, ആനന്ദ് നാരായൺ


ഹാപ്പി ഹസ്‌ബൻ‌ഡ്‌സ് ഓ ബ്രിംഗ് ബാങ്ക് ബോലേയു
അലേ അലേ അലേ അലേ ..(2)

ഒരു മഞ്ഞക്കിളിക്കൂട് ഒരു കുഞ്ഞിക്കിളിക്കൂട്
നിറവാലത്തെ കൊമ്പത്തെ കിളിക്കൂട്
ഒരു വെള്ളിത്തിങ്കൾ കൂട് ഇതു തങ്കത്തൂവൽ കൂട്
മഴയിറ്റിറ്റും കാറ്റത്തെ കിളിക്കൂട്
അലേ അലേ അലേ അലേ (2)..
ഹാപ്പി ഹസ്‌ബൻ‌ഡ്‌സ്

ഈ പാട്ടിലെ പകൽപക്ഷികൾ
വെൺചിറകുമായിതിലേ പാറവേ
നിഴൽ മേഘത്തിൻ മീതേ മിന്നിയോ നിലവേ
പുലർകാലത്തിൻ വാതിൽ ചാരിയോ കനവേ
പല നക്ഷത്രങ്ങൾ പോലും
ഇവരൊന്നിച്ചൊന്നായ് ചേരും
മുകിലോരത്തെ മുറ്റത്തെ പൂമേട്ടിൽ
(ഹാപ്പി ഹസ്‌ബൻ‌ഡ്‌സ്...)

ഈ പൂക്കളിൽ പറന്നേറുവാൻ
ഋതുശലഭമായ് ഹൃദയം പെയ്യവേ
മിഴിനാളത്തിൻ മുന്നിൽ തെന്നിയോ മനസ്സേ
അനുരാഗത്തിൻ തേനിൽ മുങ്ങിയോ നിനവേ
ഒരു വേനൽക്കാലം പോലെ ഇനി അന്തിച്ചോപ്പിൽ മായാൻ
വെയിലോരത്തെ ദൂരത്തെ മാന്തോപ്പിൽ
(ഒരു മഞ്ഞക്കിളി....)


ഇവിടെ



വിഡിയോ



3. പാടിയതു: അച്ചു രാജാമണി

ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
കാതിലൊരു നുള്ളു തന്നാൽ ടേക്ക് ഇറ്റ് ഈസി
കാതൽ തോന്നിയാൽ ടേക്ക് ഇറ്റ് ഈസി
കൊഞ്ചൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി
കൂട്ടം തെറ്റിയാൽ ടേക്ക് ഇറ്റ് ഈസി
കൂട്ടിൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി
(ടേക്ക് ഇറ്റ് ഈസി...)

പഞ്ചമിരാവിൻ ചന്ദിരനേ നിൻ
നെഞ്ചിലൊരു പഞ്ചു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
മാമരക്കൊമ്പിൽ ഒരു മാമലയണ്ണാൻ
മാമ്പഴത്തെ കട്ടെടുത്താൽ ടേക്ക് ഇറ്റ് ഈസി
വരിവണ്ടിൻ ചുണ്ടിൽ തേനിറ്റുമ്പം
മുറിവാലൻ തുമ്പീ ടേക്ക് ഇറ്റ് ഈസി
ഈ കാവതിക്കിളി കാക്കകളുടെ
കൂടിളക്കുമ്പം ടേക്ക് ഇറ്റ് ഈസി
ടേക്ക് ഇറ്റ് ഈസി മാൻ
(ടേക്ക് ഇറ്റ് ഈസി...)

കൊമ്പിടമാനിൻ കണ്ണിടയുമ്പോൾ
കൊമ്പിനു മേൽ അമ്പു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
പെണ്മണിയാമീ വെണ്മണിമേട്ടിൽ
ചില്ലിലൊരു കല്ലെറിഞ്ഞാൽ ടേക്ക് ഇറ്റ് ഈസി
ഒരു നോക്കിൽ ഒരു വാക്കിൽ മിന്നിത്തെന്നും
ഇടിമിന്നൽ തൊട്ടാൽ ടേക്ക് ഇറ്റ് ഈസി
ഈ പൂമരത്തിലെ പുള്ളുകളുടെ പാട്ടിളകുമ്പം ടേക്ക് ഇറ്റ് ഈസി
ടേക്ക് ഇറ്റ് ഈസി മാൻ
(ടേക്ക് ഇറ്റ് ഈസി...)
(ടേക്ക് ഇറ്റ് ഈസി....)



ഇവിടെ




വിഡിയോ