Powered By Blogger

Friday, March 4, 2011

പേൾ വ്യൂ [ 1970 ] എം. കുഞ്ചാക്കൊ






ചിത്രം: പേൾ വ്യൂ [ 1970 ] എം. കുഞ്ചാക്കൊ
താരനിര: പ്രേം നസീർ, ശാരദ, മധുമതി, കൊട്ടാരക്കര, പി.ജെ. ആന്റണി, അടൂർ ഭാസി, ഉമ്മർ,
ആലുമ്മൂടൻ,മണവാളൻ ജോസഫ്, കടുവാക്കുളം...


രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ




1. പാടിയതു: കെ ജെ യേശുദാസ് & ബി. വസന്ത

യവന സുന്ദരീ സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകൾ
ജനിച്ച നാൾ മുതൽ സ്വീകരിക്കുവാൻ
തപസ്സിരുന്നവളാണു ഞാൻ പ്രേമ
തപസ്സിരുന്നവളാണു ഞാൻ
(യവന...)

അകലെ വീനസ്സിൻ രഥത്തിലും
അമൃത വാഹിനീ തടത്തിലും (2)
വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും
തിരഞ്ഞു നിന്നെ ഞാനിതു വരെ
തിരഞ്ഞു നിന്നെ ഞാനിതു വരെ
(യവന,...)

വസന്ത സന്ധ്യകൾ വിളിച്ചതും
ശിശിര രജനികൾ ചിരിച്ചതും
ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
അറിഞ്ഞതില്ല ഞാനിതു വരെ
അറിഞ്ഞതില്ല ഞാനിതു വരെ
(യവന...)


ഇവിടെ


വിഡിയോ

2: പാടിയതു: യേശുദാസ് & മാധുരി

കൈതപ്പൂ വിശറിയുമായ് കാറ്റേ കൂടെവരൂ
കടലും മലയും കുളിര്‍കോരും കാറ്റെ കൂടെവരൂ

ഏഴുസമുദ്രത്തിന്നകലേ ഏഴാകാശത്തിന്നകലേ
ഏദന്‍ തോട്ടത്തിലൊരു നാളില്‍
ആദവും ഹവ്വയും ആദ്യം ചൂടിയ
പാതിരാമലരിറുത്തു തരൂ (2‌)
ഇറുത്തു തരൂ... ഓഹോഹോ..ഓഹോഹോ...
കൈതപ്പൂ വിശറിയുമായ്....

മൌനശതാബ്ദങ്ങള്‍ക്കകലേ മായാദ്വീപുകള്‍ക്കകലേ
സോളമന്‍ വാണൊരു യരുശലേമില്‍
കാമുകഹൃദയങ്ങള്‍ ആദ്യം പാടിയ
പ്രേമഗാഥകളിറുത്തു തരൂ(2)
ഇറുത്തു തരൂ.... ഓഹോഹോ...ഓഹോഹോ..
കൈതപ്പൂ വിശറിയുമായ്....


ഇവിടെ


വിഡിയോ



3. പാടിയതു: യേശുദാസ്

തങ്കത്തഴികക്കുടമല്ലാ താരാപഥത്തിലെ രഥമല്ലാ
ചന്ദ്രബിംബം കവികള്‍ പുകഴ്ത്തിയ
സ്വര്‍ണ്ണമയൂരമല്ലാ
തങ്കത്താഴികക്കുടമല്ലാ

കസ്തൂരിമാനില്ല കല്ലോലിനിയില്ല
കല്പകത്തളിര്‍മരത്തണലില്ലാ
ഏതോ വിരഹത്തിന്‍ ഇരുള്‍വന്നുമൂടുന്നൊ-
രേകാന്തശൂന്യതയല്ലോ
അവിടെയൊരേക്കാന്ത ശൂന്യതയല്ലോ
തങ്കത്താഴികക്കുടമല്ലാ....

കര്‍പ്പൂരശിലയില്ല കദളീവനമില്ല
കാറ്റിന്റെ ചിറകടിയൊച്ചയില്ലാ
ഏതോ പ്രണയത്തിന്‍ കഥയോര്‍ത്തു നില്‍ക്കുമൊ-
രേകാന്ത മൂകതയല്ലോ
അവിടെയൊരേകാന്ത മൂകതയല്ലോ
തങ്കത്താഴികക്കുടമല്ലാ....



ഇവിടെ


വിഡിയോ


4. പാടിയതു: ബി. വസന്ത കോറസ്

അ...

പുഷ്പവിമാനവും പൊന്‍പൂവമ്പുമായു്
സ്വപ്നത്തില്‍ വന്നവനാരു സഖി
(പുഷ്പ)
നിന്റെ സ്വപ്നത്തില്‍ വന്നവനാരു സഖി

കൗമാരം കഴിയുമ്പോള്‍ കന്യകമാരില്‍
കാമമുണര്‍ത്തുന്ന ചക്രവര്‍ത്തി
(കൗമാരം )


വിഡിയോ “പുഷ്പാഭരണം വസന്ത ദേവന്റെ...“



5. പാടിയതു: യേശുദാസ് & ബി. വസന്ത

വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ
വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ

പാപികള്‍ ഞങ്ങളെ പരിശുദ്ധരാക്കുവാന്‍
പണ്ടു നര്‍ബോനയില്‍ ജനിച്ചവനേ (പാപികള്‍ )
പാവങ്ങള്‍ ഞങ്ങള്‍ക്കു സ്വര്‍ഗരാജ്യം തരാന്‍
പീഠനമേറ്റു തളര്‍ന്നവനേ (വിശുദ്ധനായ)

അന്ധരെ അന്ധര്‍ നയിക്കുന്ന വീഥിയില്‍
അഗ്നിശലാകയായ് ജ്വലിച്ചവനേ (അന്ധരെ)
രക്തത്തില്‍ മുങ്ങി നിന്നൊരു വേദസാക്ഷിയായ്
രശ്മികിരീടമണിഞ്ഞവനേ (വിശുദ്ധനായ)

ആധിയും വ്യാധിയും ഇവിടുന്നകറ്റുവാന്‍
അര്‍ത്തുങ്കല്‍ പള്ളിയിലിരിപ്പവനേ (ആധിയും)
അംഗങ്ങളത്രയും ഞങ്ങളെ രക്ഷിപ്പാന്‍
അമ്പുകള്‍ കൊണ്ടു മുറിഞ്ഞവനേ (വിശുദ്ധനായ)


ഇവിടെ

*************


ബോണസ്: യേശുദാസ് & ലതാ മംഗേഷ്കർ
[Ab chiragon ka koi kam nahin tere nainon]
അബ് ചിരഗോൻ ക കൊയി കാം നഹി യെരെ നൈനോ മെ


വിഡിയോ