Powered By Blogger

Saturday, January 15, 2011

ചീനവല [ 1975] [4]





ചിത്രം: ചീനവല [ 1975] എം. കുഞ്ചാക്കോ

താരനിര: പ്രേംനസീർ,ഉമ്മർ, അടൂർ ഭാസി, ശങ്കരാടി, ജയഭാരതി, സതി, മീനാകുമാരി, കെ.പി.ഏ.സി. ലളിത,

രചന: വയലാർ
സംഗീതം: എം.കെ.അർജ്ജുനൻ



1. പാടിയതു: യേശുദാസ്
ഓ...ഓ....
അഴിമുഖത്തു പറന്നുവീണ ഗരുഡനെപോലെ ആറ്റിലെ മീൻപിടിക്കും കഴുകനെപോലെ
നിഴൽ പരത്തും ചീനവല ചീനവല...ഇതു നെയ്തെടുത്തതാരുടെ കൈവേല....
അഴിമുഖത്തു പറന്നുവീണ ഗരുഡനെ പോലെ ആറ്റിലെ മീൻപിടിക്കും കഴുകനെപോലെ
നിഴൽ പരത്തും ചീനവല ചീനവല...

മുടി നിറയെ മുത്താണോ.....നെഞ്ചിൽ മുഖത്തോടുമുഖം നോക്കും സ്വപ്നമാണോ....
മുടി നിറയെ മുത്താണോ.....നെഞ്ചിൽ മുഖത്തോടുമുഖം നോക്കും സ്വപ്നമാണോ....
കനകം വാരിയും കരയ്ക്കെറിഞ്ഞും കുതിച്ചുതുള്ളും നീ....
ഉദയംപോലെ...അസ്തമയംപോലെ ആരും ഒരിക്കൽ കണ്ടാൽ മറക്കാത്ത സത്യംപോലെ...
മിഥ്യപോലെ....ഓ.....

അഴിമുഖത്തു പറന്നുവീണ ഗരുഡനെപോലെ ആറ്റിലെ മീൻപിടിക്കും കഴുകനെപോലെ
നിഴൽ പരത്തും ചീനവല ചീനവല...

മടി നിറയെ മീനാണോ....ചുണ്ടിൽ കടലിന്റെ നെടുവീർപ്പിൻ കവിതയാണോ....
മടി നിറയെ മീനാണോ....ചുണ്ടിൽ കടലിന്റെ നെടുവീർപ്പിൻ കവിതയാണോ....
ഉയർന്നുപൊങ്ങിയും ഉലഞ്ഞുവീണും ഉറക്കൊഴിക്കും നീ....
മരണംപോലെ...പുനർജനനംപോലെ ദുഃഖത്തിരകളോടു മല്ലടിക്കും മോഹംപോലെ...
ദാഹംപോലെ....ഓ.....

അഴിമുഖത്തു പറന്നുവീണ ഗരുഡനെപോലെ ആറ്റിലെ മീൻപിടിക്കും കഴുകനെപോലെ
നിഴൽ പരത്തും ചീനവല ചീനവല...ഇതു നെയ്തെടുത്തതാരുടെ കൈവേല....
ഓ...ഓ..ഓ...ഓ..ഓ..ഓ...

ഇവിടെ

വിഡിയോ




2. പാടിയതു: യേശുദാസ് & ബി. വസന്ത

കന്യാദാനം....ആ....കത്തുന്ന പ്രേമത്തിന്‍ ചുടലയില്‍ വച്ചൊരു കന്യാദാനം...
ആ..ആ...ആ..
കാലം സ്തംഭിച്ചു നിന്നൂ....കാമം ദാഹിച്ചു നിന്നൂ....കന്യാദാനം കന്യാദാനം...

ആ...ആ....ആ...ആ..
ആരെല്ലാം ആരെല്ലാം കൂടെപ്പോകും?
ആയിരം ദുഃഖങ്ങള്‍ കൂടെപ്പോകും
എന്തെല്ലാം എന്തെല്ലാം കൊണ്ടുപോകും?
ഏകാന്തസ്വപ്നങ്ങള്‍ കൊണ്ടുപോകും
ദുഃഖങ്ങൾക്കെത്ര വയസ്സായി?
സ്വപ്നങ്ങളോളം വയസ്സായി
വധുവാര്? വധുവാര്?
വിരഹത്തിന്‍ കതിര്‍കാണാപ്പക്ഷി

കന്യാദാനം....കത്തുന്ന പ്രേമത്തിന്‍ ചുടലയില്‍ വച്ചൊരു കന്യാദാനം...

ആ.....
വേളി എവിടെവച്ചായിരിക്കും?
വിധിയുടെ വീട്ടില്‍വച്ചായിരിക്കും
തോഴിമാര്‍ ആരൊക്കെ കൂട്ടുപോവും?
തോരാത്ത കണ്ണുനീര്‍ കൂട്ടുപൊകും
കണ്ണീരിലെത്ര തുരുത്തു മുങ്ങീ?
പെണ്ണിന്റെ മാത്രം മനസ്സു മുങ്ങീ
വരനാര്? വരനാര്?
വഴിതെറ്റി വന്നൊരു വനവേടന്‍

കന്യാദാനം....ആ.....കത്തുന്ന പ്രേമത്തിന്‍ ചുടലയില്‍ വച്ചൊരു കന്യാദാനം...
ആ..ആ...ആ..
കാലം സ്തംഭിച്ചു നിന്നൂ....കാമം ദാഹിച്ചു നിന്നൂ....കന്യാദാനം...കന്യാദാനം...

ഇവിടെ

വിഡിയോ





3. പാടിയതു: അമ്പിളി/ സുശീല


പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....ഈ പുഞ്ചിരീ...
ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...
പുടവയും മാലയും വാങ്ങും മുന്‍പേ
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി...
പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....

പൂ കൊണ്ട് മൂടിയ പുറംവേലിയുള്ളൊരു പുഴക്കരെ അമ്പലനടയില്‍...
പൂ കൊണ്ട് മൂടിയ പുറംവേലിയുള്ളൊരു പുഴക്കരെ അമ്പലനടയില്‍
ഇന്നു കല്ലുവിളക്കിന്റെ കണ്‍‌മുന്‍പില്‍ നമ്മുടെ കല്ല്യാണം...
പിന്നെ എല്ലാം കഴിഞ്ഞു വരുന്നതോര്‍മ്മിയ്ക്കുമ്പോള്‍
എങ്ങാണ്ടുന്നെങ്ങാണ്ടുന്നൊരു നാണം...
പൂന്തുറയിലരയന്റെ പൊന്നരയത്തി... പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...

കായലിന്‍ പൊക്കിളില്‍ കതിര്‍വിരലോടിച്ചു കളിവഞ്ചി തുഴയും നിലാവേ....
കായലിന്‍ പൊക്കിളില്‍ കതിര്‍വിരലോടിച്ചു കളിവഞ്ചി തുഴയും നിലാവേ....
നിന്റെ കല്ല്യാണരാത്രിയും ഉല്ലാസയാത്രയും ഇന്നാണോ...
പിന്നെ നാളെ ഉറക്കച്ചടവുമായ് കാലത്ത് നാലാള് കാണുമ്പോള്‍ കളിയാക്കും....

പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....ഈ പുഞ്ചിരീ...
ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...
പുടവയും മാലയും വാങ്ങും മുന്‍പേ
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി...
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി...

വിഡിയോ





4. പാടിയതു: യേശുദാസ്

തളിർവലയോ താമരവലയോ താലിപ്പൊൻ‌വലയോ
നിൻ ശൃംഗാരചിപ്പിയിൽ വീണതു സ്വപ്നവലയോ പുഷ്പവലയോ....
തളിർവലയോ താമരവലയോ താലിപ്പൊൻ‌വലയോ.......

വേമ്പനാട്ടുകായൽക്കരയിൽ.....
വെയിൽ‌പ്പിറാവു ചിറകുണക്കും ചീനവലക്കരികിൽ
അരികിൽ അരികിൽ ചീനവലയ്ക്കരികിൽ
ആടി വാ അണിഞ്ഞു വാ പെണ്ണാളേ..
നാളെ ആരിയന്‍കാവിൽ നമ്മുടെ താലികെട്ട്
ആയിരം പൂപ്പാലികയിലെ സിന്ദൂരം ചൂടി വരാം...
പോയി വരാം....പോയി വരാം...
തളിർവലയോ...താമരവലയോ....
താലിപ്പൊൻ‌വലയോ.......

വെള്ളിപൂക്കുമാറ്റുംകടവിൽ....
വിളക്കുമാടം കണ്ണെറിയും പൂന്തോണിപ്പടവിൽ...
പടവിൽ പടവിൽ പൂന്തോണിപ്പടവിൽ...
പാടി വാ പറന്നു വാ പെണ്ണാളേ...
നാളെ പാതിരാമണലിൽ നമ്മുടെ ആദ്യരാത്രി
ആയിരം രാവുകൾ തേടിയ രോമാഞ്ചം ചൂടി വരാം....
പോയി വരാം....പോയി വരാം...
(തളിർവലയോ.....)

ഇവിടെ

വിഡിയോ



ബോണസ്”“ ഹിമവാഹിനി ഹൃദയ ഹാരിണി...[ നാടൻ പെണ്ണു}

വിഡിയോ