Powered By Blogger

Thursday, August 26, 2010

പുനര്‍ജ്ജന്മം ( 1972 ) യേശുദാസ് , ജയചന്ദ്രൻ,സുശീല, ആന്റോ

ജയഭാരതി


ചിത്രം: പുനര്‍ജ്ജന്മം ( 1972 ) കെ. എസ്. സേതുമാധവന്‍
താരങ്ങൾ: പ്രേം നസീർ, ജയഭാരതി, ബഹദൂർ, അടൂർ ഭാസി, ശങ്കരാടി, സുജാത, പ്രേമ


രചന: വയലാര്‍
സംഗീതം: ദേവരാജന്‍

1. പാടിയതു: യേശുദാസ്

പ്രേമഭിക്ഷുകീ ഭിക്ഷുകീ ഭിക്ഷുകീ
ഏതു ജന്മത്തില്‍ ഏതു സന്ധ്യയില്‍
എവിടെ വെച്ചു കണ്ടൂ നാം ആദ്യമായ്
എവിടെ വെച്ചു കണ്ടൂ നാം (പ്രേമ..)

ചിരിച്ചും കരഞ്ഞും തലമുരകല്‍ വന്നു
ചവിട്ടിക്കുഴച്ചിട്ട വീഥികളില്‍
പൊഴിഞ്ഞ നമ്മ്മള്‍ തന്‍ കാലടിപ്പാടുകള്‍
പൊടി കൊണ്ടു മൂടിക്കിടന്നു എത്ര നാള്‍
പൊടി കൊണ്ടു മൂടിക്കിടന്നു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും
അടുക്കാതിരുന്നെങ്കില്‍ (പ്രേമ...)


നടന്നും തളര്‍ന്നും വഴിയമ്പലത്തിലെ
നടക്കല്‍ വിളക്കിന്‍ കാല്‍ച്ചുവട്ടില്‍
വിടര്‍ന്ന നമ്മള്‍ തന്‍ മാനസപൂവുകള്‍
വിധി വന്നു നുള്ളിക്കളഞ്ഞു ഇപ്പൊഴും
വിധി വന്നു നുള്ളിക്കളഞ്ഞു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും
അടുക്കാതിരുന്നെങ്കില്‍ (പ്രേമ ഭിക്ഷുകി......


ഇവിടെ


വിഡിയോ




2. പാടിയതു: മാധുരി


വെളിച്ചമസ്തമിച്ചൂ ഞാനൊരു
തളര്‍ന്ന നിഴലായ് നിലം പതിച്ചൂ
നിഴലായ് അവയവശൂന്യമാം നിഴലായ്
നിശാന്ധകാരത്തിലലിഞ്ഞൂ (വെളിച്ച..)

നിഴലിനു നാഡീസ്പന്ദനമുണ്ടോ
നിഴലിനു ഹൃദയമുണ്ടോ (2)
ഇല്ലെങ്കില്‍ ഏതു ഞരമ്പില്‍ കൊളുത്തുന്നി-
തെന്നിലെ ദുഃഖമാം നാളം ഓര്‍മ്മകള്‍
എന്നിലെ ദുഃഖമാം നാളം (വെളിച്ച..)

മരണത്തിനപ്പുറം ജീവിതമുണ്ടോ
ഒരു പുനര്‍ജ്ജന്മമുണ്ടോ (2)
ഉണ്ടെങ്കില്‍ വീണ്ടുമുദിക്കും വെളിച്ചമേ
കണ്ടാൽ അറിയുമോ നമ്മള്‍ കാലത്തു
കണ്ടാലറിയുമോ നമ്മള്‍ (വെളിച്ച..)

ഇവിടെ


വിഡിയോ

3. പാടിയതു: മാധുരി

മദന പഞ്ചമി മധുര പഞ്ചമി ഇന്നു
മണിയിലഞ്ഞിപൂക്കളിൽ മദജലം നിറയും
മിഥുനപഞ്ചമി (മദന...)

മാനത്തെ അപ്സര സ്ത്രീകൾക്കിന്നു
മദിരോത്സവം (2)
അവരുടെ പൂഞ്ചൊടിയിൽ മന്ദഹാസം
ആലിലക്കുമ്പിളിൽ സോമരസം
പ്രാണനാഥൻ നൽകിയ പരമാനന്ദത്തിൻ പാരവശ്യം
ദാഹം ദാഹം ആകെ തളരുന്ന പ്രേമദാഹം(മദന..)

മണ്ണിലെ സൌന്ദര്യവതികൾക്കിന്നു മദനോത്സവം
അവരുടെ പൂവുടലിൽ പുരുഷഗന്ധം
അഞ്ജനകൺകളിൽ സ്വപ്നസുഖം
പ്രേമലോലൻ ചാർത്തിയ പരിരംഭണത്തിൽ
പ്രാണഹർഷം (മദന...

ഇവിടെ



വിഡിയോ



4. പാടിയതു: യേശുദാസ്


കാമിനി.. കാവ്യമോഹിനി
കാളിദാസന്റെ മാനസ നന്ദിനി
നിന്റെ മാലിനി തീരത്തു ഞാന്‍ തീര്‍ക്കും
എന്റെ സാഹിതി ക്ഷേത്രം (കാമിനി..)

സ്വര്‍ഗ്ഗം ഭൂമിയെ തപസ്സില്‍ നിന്നുണര്‍ത്തിയ
സുവര്‍ണ്ണ നിമിഷത്തില്‍
പണ്ടു കണ്വാശ്രമത്തിനു നിന്നെ
കിട്ടിയതെന്തൊരസുലഭ സൗഭാഗ്യം
ഓ..ഓ..ഓാ.. (കാമിനി..)

നിത്യം വല്‍കലം മുറുകും മാറിലെ
നിറഞ്ഞ താരുണ്യം (നിത്യം..)
എന്റെ ഗാന്ധര്‍വ്വ മംഗല്യ മാല്യം ചാര്‍ത്തുന്നതേതു
സ്വയംവരശുഭ മുഹൂര്‍ത്തം
ഓ..ഓ..ഓാ.. (കാമിനി..)

ഇവിടെ


വിഡിയോ

5. പാടിയതു: പി. സുശീല

സൂര്യകാന്ത കല്‍പ്പടവില്‍
ആര്യപുത്രന്റെ പൂമടിയില്‍ നിന്റെ
സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ
സ്വയം പ്രഭേ സന്ധ്യേ
ഉറക്കൂ ഉറക്കൂ

ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ
ശ്രീമംഗലയായീ
പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു
പൂണാരമണിയാറായീ
കാറ്റേ കടലേ കയ്യെത്തുമെങ്കിലാ
കല്‍ വിളക്കിന്‍ തിരി താഴ്ത്തൂ
തിരി താഴ്ത്തൂ
(സൂര്യകാന്ത.....)

സിന്ദൂരപുഷ്പ പരാഗങ്ങള്‍ ചാര്‍ത്തി നീ
സീമന്തിനിയായീ
അംഗരാഗമണിഞ്ഞു നീ കണവന്റെ പൂമെയ്യില്‍
ആശ്ലേഷമാ‍കാറായീ
കാറ്റേ കടലേ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു
കല്‍പ്പക പൂമഴ ചൊരിയൂ
മഴ ചൊരിയൂ
(സൂര്യകാന്ത....

ഇവിടെ


വിഡിയോ



6. പാടിയതു: പി. ജയചന്ദ്രൻ

കാമശാസ്ത്രമെഴുതിയ മുനിയുടെ
കനക തൂലികേ നീ
മാനവ ഹൃദയമാം തൂണീരത്തിലെ
മന്ത്ര ശരമായി എന്തിനു
മല്ലീശരമായി (കാമശാസ്ത്ര...)

ധ്യാന ധന്യമാം മനുഷ്യാത്മാവിനെ
തപസ്സില്‍ നിന്നുണര്‍ത്തുവാനോ? (ധ്യാന ..)
ജനനവും മരണവും മയങ്ങുമ്പോള്‍ വന്നു
ജന്മവാസനകള്‍ തിരുത്തുവാനോ?
താളം തകര്‍ക്കുവാനോ? (കാമശാസ്ത്ര...)

മായമൂടിയ യുഗസൗന്ദര്യങ്ങള്‍
നായാടിപ്പിടിക്കുവാനോ? (മായ ..)
മധുരവും ദിവ്യവുമാമനുരാഗത്തിനെ
മാംസദാഹമായ്‌ മാറ്റുവാനോ?
രാഗം പിഴയ്ക്കുവാനോ? (കാമശാസ്ത്ര..)


ഇവിടെ


7. പാടിയതു: പി. ലീല

ഉണ്ണിക്കൈ വളരു വളരു വളരു
ഉണ്ണിക്കാല്‍ വളരു വളരു വളരു
തളയിട്ട്‌ വളയിട്ട്‌ മുറ്റത്തു പൂവിട്ടു
തിരുവോണ തുമ്പി തുള്ളാന്‍ വളരു വളരു (ഉണ്ണിക്കൈ..)

ആയില്യം കാവിങ്കല്‍ ഉരുളി കമഴ്ത്തിയിട്ട്‌
ആദ്യം പൂത്തൊരു സ്വപ്നമല്ലേ
കല്യാണ നാളിലെ കവിതയ്ക്കു കിട്ടിയ
സമ്മാനമല്ലേ സമ്മാനമല്ലേ ..
ഉമ്മ..ഉമ്മ ..നൂറുമ്മാ..

അച്ചന്റെ രൂപത്തില്‍ ഗുരുവായൂരപ്പന്‍
വന്നാദ്യം തീര്‍ത്തൊരു ശില്‍പമല്ലേ
സ്വര്‍ഗ്ഗത്തില്‍നിന്നമ്മ കൈനീട്ടി വാങ്ങിയ
നക്ഷത്രമുത്തല്ലേ..നക്ഷത്രമുത്തല്ലേ..
ഉമ്മ..ഉമ്മ ..നൂറുമ്മാ..

ഇവിടെ


വിഡിയോ


8. പാടിയതു: സി. ഓ. ആന്റോ

കാക്കേം കാക്കേടെ കുഞ്ഞും
പൂച്ചേം പൂച്ചേടെ കുഞ്ഞും
ഉപ്പുതിന്നു വെള്ളം കുടിച്ചു
കൂട്ടിക്കേറി കിക്കിളികിക്കിളി കൂട്ടിക്കേറി

കാക്കമ്മകുഞ്ഞിനെവിളിച്ചൂ.. കാ..കാ‍
കാക്കമ്മ കുഞ്ഞിനെവിളിച്ചൂ
ഇരുപൂപ്പാടത്തെ മുണ്ടകന്‍ കുത്തി
ഇരുന്നാഴിയരിയിട്ടു കഞ്ഞിയനത്തി
കണ്ണിപ്പിലാവില കുമ്പിളും കുത്തി
കഞ്ഞിവിളമ്പാനിരുന്നപ്പോള്‍
കഞ്ഞിക്കുപ്പില്ല..കഞ്ഞിക്കുപ്പില്ല
കാ...കാ‍..

പൂച്ചമ്മകുഞ്ഞിനെവിളിച്ചൂ മ്യാവൂ..മ്യാവൂ...
പെരുച്ചാഴിമാന്തിയ കപ്പകുറുക്കി
കരുപ്പെട്ടിക്കല്ലുകൊണ്ടടുപ്പുകൂട്ടി
കണ്ണഞ്ചിരട്ടയില്‍ വേവിച്ചു വാങ്ങി
കപ്പവിളമ്പാനിരുന്നപ്പോള്‍
കപ്പക്കുപ്പില്ല.. കപ്പക്കുപ്പില്ല...
മ്യാവൂ... മ്യാവൂ....


ഇവിടെ

എന്റെ പൊന്നുതമ്പുരാൻ [ 1992] യേശുദാസ്, ലേഖ നായർ







ചിത്രം: എന്റെ പൊന്നുതമ്പുരാൻ [ 1992] ഏ.റ്റി. അബു
താരങ്ങൾ: സുരേഷ് ഗോപി, ജഗതി, സിദ്ദിക്ക്, ഇന്നസന്റ്, മമ്മുകോയാ, മാള,
ഉർവശി, കെ.പി.ഏ.സി. ലളിത, ഫിലൊമിന,
ഭരതൻ, രാജൻ പി. ദേവ്,ലളിതശ്രീ


രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: ജി ദേവരാജൻ



1. പാടിയതു: കെ ജെ യേശുദാസ് & ലേഖ എസ് നായർ



മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ
മേഘമാകും തിരശ്ശീല നീങ്ങും രാവിൽ
അഷ്ടപദീ ഗാനങ്ങൾ അലയിളക്കീ
അനുരാഗം ഈണത്തിൽ വീണ മീട്ടി (മാഘമാസം..)

മുഖമാകും താമരയിൽ നിലാവൊരുങ്ങീ
മനമാകും പൂമൊട്ടിൽ മധു ചുരത്തി
മാധവനെത്തേടി നിന്ന രാധയായ്
മലർമെയ്യാൾ കാത്തിരുന്ന് വിവശയായ് (2) (മാഘമാസം..)
കുളിരോലും വള്ളിക്കുടിലിൽ അനംഗനെത്തീ
ശരമാരി പെയ്യും മദന രംഗമാക്കീ
നീലവർണ്ണ നീർപ്പുഴകൾ നിറഞ്ഞൊഴുകീ
രാജഹംസലീലയാലേ കലാശമാടി (2) (മാഘമാസം..)



ഇവിടെ



2. പാടിയതു: യേശുദാസ്

സുരഭിലസ്വപ്നങ്ങള്‍
ചെറുചെറു ശലഭങ്ങള്‍
പറക്കും മനസ്സിന്നുഷസ്സന്ധ്യയില്‍
കനകക്കതിര്‍ ചൂടി കസവുടുത്തെത്തുന്നു
പകലോന്‍ പാരിന്‍ പടിവാതിലില്‍
പാരിന്‍ പടിവാതിലില്‍...

(സുരഭില)

മൃദുവാര്‍ന്ന കൈവിരല്‍ത്തുമ്പിനാല്‍ കുങ്കുമം
നനവാര്‍ന്ന ഭൂമിയ്ക്ക് നല്‍കും...
മരതകമണിയും മണ്ണിന്റെ മാറത്ത്
മാമ്പുള്ളിച്ചിത്രം വരയ്ക്കും...
കുറുമ്പിന്റെ കാലടയാളം പതിയ്ക്കും

(സുരഭില)

അഴകാര്‍ന്ന താമരക്കലികതന്‍ കവിളത്ത്
അരുണാഭ ചാലിച്ചെഴുതും...
ഇതള്‍ വിരിയുന്നൊരു പൂവിന്റെ ചുണ്ടത്ത്
ഇളവെയില്‍ മുത്തം പകര്‍ത്തും...
നിറവിന്റെ ഏഴുവര്‍ണ്ണങ്ങള്‍ വിടര്‍ത്തും

(സുരഭില

ഇവിടെ



3. പാടിയതു: യേശുദാസ്

ഗാന്ധര്‍വ്വത്തിനു ശ്രുതിതേടുന്നൊരു
ഗായകനുണരുമ്പോള്‍...
കാംബോജിയതിന്‍ പ്രണവധ്വനിയായ്
ഭൂമിയില്‍ നീ‍ വന്നു...

ഈറനുടുക്കും താഴ്‌വാരങ്ങള്‍
താലമെടുക്കുമ്പോള്‍...
ഏഴു സ്വരങ്ങളിലൂടെ നീയെന്റെ
നാവിലുദിക്കുന്നൂ...

ധസരിഗരി സരിഗമഗ
മഗഗ ഗരിരി രിസസ സനിനി
നിധധപ - ഗാന്ധര്‍വ്വത്തിന്
ഗാഗഗാഗ ഗഗ ഗാഗഗാഗ ഗഗ
രിരിരിരി രിരി രിരിരിരി രിരി
സരിഗമ മഗ ധസരിഗ ഗരി
പധസരി രിസ നിധപധ മഗ
മഗപധരിസ മഗപധരിസ മഗപധരിസ [ ഗാന്ധർവത്തിനു...

വിഡിയോ ബനാരസ്


4. പാടിയതു: യേശുദാസ്

സുഭഗേ സുഭഗേ നാമിരുവരും ഈ
സുരഭീസരസ്സിൽ വിരിഞ്ഞൂ..
ഉഷസ്സോ നീയോ ഉദയേന്ദുലേഖയോ
ഒരു ചുംബനത്തിൽ പൊതിഞ്ഞു.. അന്നെന്നെ
ഒരു ചുംബനത്തിൽ പൊതിഞ്ഞു...

ആ നിമിഷം മുതൽ എന്റെ വികാരങ്ങൾ
എന്റെ വികാരങ്ങൾ...
ആപാതമധുരങ്ങളായി..
അവയുടെ പുളകോൽഗമങ്ങളിലായിരം
അരവിന്ദമുകുളങ്ങൾ വിതിർന്നു
അരവിന്ദമുകുളങ്ങൾ വിതിർന്നു..


ആ മുഹൂർത്തം മുതൽ എന്നിലെ മൌനങ്ങൾ
എന്നിലെ മൌനങ്ങൾ...
ആലാപനീയങ്ങളായി..
അവയുടെ സ്വരസംഗമങ്ങളിലായിരം
ആനന്ദഭൈരവികൾ നിറഞ്ഞു..


ഇവിടെ


വിഡിയോ