Powered By Blogger

Saturday, March 20, 2010

നീലക്കുയിൽ [1954] കെ. രാഘവൻ, മെഹബൂബ്,


സത്യൻ



ചിത്രം: നീലക്കുയിൽ [1954] രാമു കാര്യാട്ട്
അഭിനേതാക്കൾ: സത്യൻ, കുമാരി, പ്രേമ, പി. ഭാസ്കരൻ

രചന: പി. ഭാസ്കരൻ
സംഗീതം: കെ. രാഘവൻ

കെ. രാഘവൻ



1. പാടിയതു: മെഹബൂബ്

മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല
മാടത്തിൻ മണിവിളക്കേ നിന്നെ ഞാൻ
മാടത്തിൻ മണിവിളക്കേ ( മാനെന്നും )


ഉള്ളിൽകടന്നു കരൾ കൊള്ളയടിക്കും നിന്നെ
കള്ളിപ്പെണ്ണെന്നു വിളിക്കും നിന്നെ ഞാൻ
കള്ളിപ്പെണ്ണെന്നു വിളിക്കും
പാടാനും വരില്ല ഞാൻ ആടാനും വരില്ല ഞാൻ
പാടത്തെ പച്ചക്കിളിയേ ചൊല്ലിടാം
പാടത്തെ പച്ചക്കിളിയേ (മാനെന്നും..)


നീലിച്ച പുരികത്തിൻ പീലിക്കെട്ടുഴിഞ്ഞെന്നെ
തൂണാക്കി മാറ്റിയില്ലേ എന്നെ നീ തൂണാക്കി മാറ്റിയില്ലേ
ചേലൊത്ത പുഞ്ചിരിയാൽ പാലു കുറുക്കിത്തന്ന്
വാലാക്കി മാറ്റിയില്ലേ എന്നെ നിന്റെ
വാലാക്കി മാറ്റിയില്ലേ (മാനെന്നും )

ഇവിടെ


വിഡിയോ


2. പാടിയതു: ജാനമ്മ ഡേവിഡ്

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്

ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ
തുണ്ടാണ് കണ്ടതയ്യാ- ചക്കര
ത്തുണ്ടാണ് കണ്ടതയ്യാ

നാടാകെച്ചൊല്ലണ് നാട്ടാരും ചൊല്ലണ്
കാടാണ് കരളിലെന്ന് -കൊടും
കാടാണ്
കൊടുംകാടാണ് കരളിലെന്ന്

ഞാനൊന്നു കേറിയപ്പൊ
നീലക്കുയിലിന്റെ കൂടാണ് കണ്ടതയ്യാ
കുഞ്ഞിക്കൂടാണ് കണ്ടതയ്യാ

എന്തിന്നു നോക്കണ് എന്തിന്നു നോക്കണ്
ചന്തിരാനീ ഞങ്ങളേ അയ്യോ ചന്തിരാ
അയ്യോ ചന്തിരാ നീഞങ്ങളേ
ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട്
കല്യാണച്ചെക്കനുണ്ടേ താഴെ
കല്യാണച്ചെക്കനുണ്ടേ

ചെണ്ടോന്നു വാങ്ങണം മുണ്ടുമുറിയ്ക്കണം
പൂത്താലികെട്ടീടേണം പൊന്നിൻ പൂത്താലി
പൊന്നിൻപൂത്താലി കെട്ടീടേണം
കളിയല്ല കിളിവാലൻ വെറ്റില തിന്നെന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം എന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്നു.....

ഇവിടെ


വിഡിയോ


3. പാടിയതു: കോഴിക്കോടു അബ്ദുൾ ഖാദർ


എങ്ങിനേ നീ മറക്കും കുയിലേ
എങ്ങിനേ നീ മറക്കും
നീലക്കുയിലെ നീ മാനത്തിൻ ചോട്ടിൽ
നിന്നെ മറന്നു കളിച്ചോരു കാലം

നക്ഷത്രക്കണ്ണുള്ള മാണിക്യ പൈങ്കിളി
മേലോട്ടു നിന്നെ വിളിച്ചോരു കാലം
ഒരോ കിനാവിന്റെ മാമ്പൂവും തിന്ന്
ഒരോരോ മോഹത്തിൻ തേൻപഴം തന്ന്

ഓടി കളിച്ചതും പാടിപ്പറന്നതും
ഒന്നായ്‌ കണ്ണീരിൽ നീന്തി കുളിച്ചതും
എങ്ങിനേ, എങ്ങിനേ നീ മറക്കും കുയിലേ
എങ്ങിനേ നീ മറക്കും

പാടം പച്ചച്ച പാവാട ഇട്ടപ്പോൾ
പാവം നീയെത്ര മേലൊട്ടു പൊന്തീ

എന്തൊരു ദാഹം എന്തൊരു മോഹം
എന്തൊരു തീരാത്ത തീരാത്ത ശോകം
എങ്ങിനേ, എങ്ങിനേ നീ മറക്കും കുയിലേ
എങ്ങിനേ നീ മറക്കും

ഇവിടെ


4. പാടിയതു: കെ. രാഘവൻ

കായലരികത്തു വലയെറിഞ്ഞപ്പോൾ
വള കിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
ഒരു നറുക്കിനു ചേർക്കണേ (കായലരികത്തു...)

കണ്ണിനാലെന്റെ കരളിനുരുളിയിൽ
എണ്ണ കാച്ചിയ നൊമ്പരം
കൽബിലറിഞ്ഞപ്പോൾ ഇന്നു ഞമ്മളു
കയറു പൊട്ടിയ പമ്പരം
ചേറിൽ നിന്നു ബളർന്നു പൊന്തിയ
ഹൂറി നിന്നുടെ കയ്യിനാൽ - നെയ്‌
ചൊറു വെച്ചതു തിന്നുവാൻ
കൊതിയേറെ ഉണ്ടെൻ നെഞ്ചിലായ്‌
വമ്പെഴും നിന്റെ പുരിക കൊടിയുടെ
അമ്പുകൊണ്ടു ഞരമ്പുകൾ
കമ്പൊടിഞ്ഞൊരു ശീല കുടയുടെ
കമ്പിപോലെ വലിഞ്ഞു പോയ്‌
കുടവുമായ്‌ പുഴ കടവിൽ വന്നെന്നെ
തടവിലാക്കിയ പൈങ്കിളി
ഒടുവിലീയെന്നെ സങ്കടപ്പുഴ
നടുവിലാക്കരുതിക്കളീ
വേറെയാണു വിചാരമെങ്കിലു
നേരമായതു ചൊല്ലുവാൻ
വെറുതെ ഞാനെന്തിനെരിയും വെയിലത്തു
കയിലും കുത്തി നടക്കണ്‌. (കായലരികത്തു...)

ഇവിടെ


വിഡിയോ


5. പാടിയതു: ശാന്താ പി. നായർ

ഉണരുണരൂ ഉണ്ണിക്കണ്ണാ ശ്രീധരാ
ഉണരുണരൂ ഉണ്ണിക്കണ്ണാ ശ്രീധരാ
ഉണരുണരൂ ഉണ്ണിക്കണ്ണാ ...

അരുണകിരണ പരിലാളിത ധരണീ(2)
നവമണി ദീപികയേന്തീ
കുസുമിത സുന്ദര വിഭാത രമണീ
പൂക്കണി തൻ പ്രഭ ചിന്തീ (ഉണരുണരൂ.....)

കുനുകുന്തളം കോതി
മണികുണ്ഡലം ചൂടി
കണികണ്ടൂ മമഗാന മധുവുണ്ടു മണിവർണ്ണാ (ഉണരുണരൂ ...)

പല്ലവകോമള പാ‍ണികങ്കണ
മംഗള നാദസമേതം
നളിനവിലോചന വാങ്ങുക നീയെൻ
തരളഹൃദയ നവനീതം (ഉണരുണരൂ ...)

ഇവിടെ


വിഡിയോ


6. പാടിയതു: ജാനമ്മ ഡേവിഡ്

കുയിലിനെത്തേടി കുയിലിനെത്തേടി
കുതിച്ചുപായും മാരാ
പട്ടുകുപ്പായക്കാരാ....
പട്ടുകുപ്പായക്കാരാ നിന്നോടു ഞാനൊരു
കിന്നാരം ചോദിക്കാം
ഞാനൊരു കിന്നാരം ചോദിക്കാം

തങ്കനിലാവത്തു താലികെട്ടിയ
താമരവള്ളിയ്ക്കു തുള്ളാട്ടം
ചെന്താമരവള്ളിയ്ക്കു തുള്ളാട്ടം
മിന്നും പൊന്നും മാറത്തു കെട്ടിയ
കുഞ്ഞോളത്തിനു ചാഞ്ചാട്ടം
ഈ കുഞ്ഞോളത്തിനു ചാഞ്ചാട്ടം

കാണാതെവന്നെന്റെ കണ്ണൊന്നുപൊത്തി
പൂണാരംതന്നാട്ടേ കഴുത്തിനു
പൂണാരംതന്നാട്ടേ
താമരക്കുളങ്ങരെ വന്നിട്ടെനിയ്ക്കൊരു
സമ്മാനം തന്നാട്ടേ എനിക്കൊരു
സമ്മാനം തന്നാട്ടേ
കുയിലിനെത്തേടി കുയിലിനെത്തേടി....

മാനത്തുണ്ടൊരു തട്ടാനിരുന്ന്
തട്ടണ് മുട്ടണ് മാണിക്യം ഹാ
തട്ടണ് മുട്ടണ് മാണിക്യം
കുന്നിൻ മോളിൽ കൊന്നത്തയ്യിൻ
കാതിലുണ്ടൊരു ലോലാക്ക്
ചെറുകാതിലുണ്ടൊരു ലോലാക്ക്

നിന്നെയും കാത്ത് നിന്നെയുമോർത്ത്
ഞാനിരിയ്ക്കുമ്പോ ഇനി
ഞാനിരിയ്ക്കുമ്പോ
പീലിച്ചുരുൾമൂടി കെട്ടാനെനിയ്ക്കൊരു
പൂമാലതന്നാട്ടേ -എനിക്കൊരു
പൂമാലതന്നാട്ടേ (കുയിലിനെത്തേടി..)

ഇവിടെ


വിഡിയോ


7. പാടിയതു: കെ. രാഘവൻ

ജിഞ്ചക്കം താരോ ജിഞ്ചക്കം താരോ
ജിഞ്ചക്കം ജിഞ്ചക്കം ജിഞ്ചക്കം താരോ
തക തക തക തക
പുഞ്ചവയല്‍ കൊയ്തല്ലോ
കൊഞ്ചടി കൊഞ്ചടി തത്തമ്മേ
ഹെയ് പുഞ്ചവയല്‍ കൊയ്തല്ലോ
കൊഞ്ചടി കൊഞ്ചടി തത്തമ്മേ

പത്തരമാറ്റുള്ള പൊന്നിന്‍ നെല്ലാണേ
പത്തരമാറ്റുള്ള പൊന്നിന്‍ നെല്ലാണേ
മുത്തിന്റെ ചേലുള്ള പൊന്നാര്യനാണേ
പുതുമഴത്തെളി വീണല്ലോ
നില്ലെടി നില്ലെടി തത്തമ്മേ (2)


കൊമ്പന്മുറം വെച്ചു ചേറെടി പെണ്ണേ (2)
ചോന്നുള്ളി പോലെ ചുവന്നൊരു പെണ്ണേ
പൂമരങ്ങള്‍ പൂത്തല്ലോ നോക്കടി നോക്കടി തത്തമ്മേ
നെഞ്ചിലിരിക്കും കുട്ടിത്തത്തമ്മേ തത്തമ്മേ
പഞ്ചാരപ്പന നൊങ്കു തിന്നു പാട്ടു പാടടി തത്തമ്മേ

കാട്ടുമുളയ്ക്കു പല്ലു വന്നല്ലോ
ഓ കാട്ടുമുളയ്ക്കു പല്ലു വന്നല്ലോ
ആറ്റേ പാറ്റേ കൂരിയാറ്റേ
ചെറുതേന്‍ കുടിക്കാന്‍ വന്നാട്ടേ
നെഞ്ചിലിരിക്കും കുട്ടിത്തത്തമ്മേ
തത്തമ്മേ.. തത്തമ്മേ
പഞ്ചാരപ്പനനൊങ്കുതിന്നു പാട്ടു പാടടി തത്തമ്മേ

ചിന്ദൂരം തൊട്ടു ചിപ്പിവളയിട്ടു
ചിങ്കാരപ്പെണ്ണേ പുറത്തിറങ്ങൂ
ചിന്ദൂരംവേണ്ട കുപ്പിവള വേണ്ട
പൊന്നിന്‍ കുടത്തിനു പൊട്ടുവേണോ

പൊന്നിന്‍ കുടത്തിനു പൊട്ടുവേണ്ട - പിന്നെ
പൂങ്കുയില്‍പ്പാട്ടിനു കൊട്ടുവേണ്ട
തിന്തിനാട്ടം കളിക്കാന്‍ കാട്ടിലെ വള്ളിക്ക്
തുള്ളിത്തുള്ളിക്കളിക്കുവാന്‍ താളം വേണ്ട
ചിന്ദൂരം തൊട്ടു ചിപ്പിവളയിട്ടു
ചിങ്കാരപ്പെണ്ണേ പുറത്തിറങ്ങൂ

ഇവിടെ




ബോണസ്:: സന്യാസിനി നിൻ പുണ്ണ്യാശ്രമത്തിൽ ഞാൻ..... [ രാജഹംസം]

വിഡിയോ