Powered By Blogger

Tuesday, March 9, 2010

സ്റ്റേഷൻ മാസ്റ്റർ [1966] യേശുദാസ് , ജാനകി





ചിത്രം: സ്റ്റേഷൻ മാസ്റ്റർ [1966]പി.ഏ. തോമസ്
രചന: പി ഭാസ്ക്കരൻ
സംഗീതം: ബി എ ചിദംബരനാഥ്
പാടിയതു: എസ് ജാനകി

1. “പണ്ടൊരിക്കലാദ്യം തമ്മിൽ.....


പണ്ടൊരിക്കലാദ്യം തമ്മിൽ
കണ്ടതോർമ്മയുണ്ടോ
കണ്ടു മുട്ടിയപ്പോൾ കണ്മുന
കൊണ്ടതോർമ്മയുണ്ടോ (പണ്ടൊരിക്കൽ...)


മുന്നിൽ വന്ന നേരം വഴിയിൽ
നിന്നതോർമ്മയുണ്ടോ
വന്നതോർമ്മയുണ്ടോ മിഴികൾ
ചൊന്നതോർമ്മയുണ്ടോ (പണ്ടൊരിക്കൽ...)


മിണ്ടിയില്ല തമ്മിൽ മിണ്ടാൻ
ചുണ്ടുകൾക്കു നാണം
കള്ള നോട്ടമായ് തോഴികൾ
ചൊല്ലിയന്നു കാര്യം (പണ്ടൊരിക്കൽ...)

ഒറ്റമാത്രയാലേ പ്രതീക്ഷകൾ
എത്ര പൂത്തു നിന്നു
എത്രയോർത്തിരുന്നു പിന്നെ
എത്ര കാത്തിരുന്നു (പണ്ടൊരിക്കൽ...)


2. പാടിയതു: യേശുദാസ്
“ കല്പന തൻ അളകാപുരിയി...


കല്പന തൻ അളകാപുരിയിൽ
പുഷ്പിതമാം പൂവാടികളിൽ
റോജാപ്പൂ നുള്ളി നടക്കും രാജകുമാരീ നിന്നെ
പൂജിക്കും ഞാൻ വെറുമൊരു പൂജാരി (കല്പന..)


വസന്തമലരുകൾ നൃത്തം വെയ്ക്കും വന വല്ലിക്കുടിലിൽ
സുഗന്ധമൊഴുക്കും പുലർവെട്ടത്തിൽ
കണ്ടു നിന്നെ ഞാൻ
വിണ്ണിലുദിക്കും വാർമഴവില്ലിൻ
വർണ്ണങ്ങൾ പിഴിഞ്ഞെടുത്തു
നിന്നുടെ സുന്ദരചിത്രം
മാനസഭിത്തിയിലെഴുതീ ഞാൻ (കല്പന..)

മനോഹരീ നിൻ മധുരിതരൂപം വർണ്ണീച്ചീടാൻ
പാദങ്ങളാലെ തീർത്തു ഞാനൊരു പവിഴപൊന്മാല
കനകസ്വപ്നപ്പൊയ്കയിൽ നീന്തും
കളഹംസപ്പെണ്ണേ നിനക്കു
മണിയറ തീർത്തു മഞ്ചം തീർത്തു
മനസ്സിനുള്ളിൽ ഞാൻ (കല്പന..)


ഇവിടെ


3.പാടിയതു: എസ്. ജാനകി

“ഒരു തുളസിപ്പൂമാലികയാൽ ഗുരുവായൂർ നടയിൽ വെച്ചെൻ
കരളാകും മാനിനെയങ്ങു പിടിച്ചുകെട്ടും -എന്റെ
നരജന്മം പിന്നെ ഭവാനായ് പതിച്ചു കിട്ടും (ഒരു)

കുത്തുവിളക്കെരിയുമ്പോൾ കുപ്പിവളയണിക്കൈയ്യിൽ
പുത്തനൊരു പുടവ നീ എനിക്കു നൽകും
പുലരിപ്പൊന്നൊളിയിൽക്കൂടി പൂജിച്ച മലരുകൾ ചൂടി
ശ്രീകോവിൽ നമ്മളൊന്നായ് വലത്തു വെക്കും (ഒരു)

കടമിഴിയിൽ സ്വപ്നവുമായ് ഹൃദയതിൽ സ്വർഗ്ഗവുമായി
നട വിട്ടു നമ്മൾ മെല്ലെ നടന്നുപോകും
അവിടുന്നെൻ കൈ പിടിക്കും നിഴലായി ഞാൻ നടക്കും
മധുവിധുവിൻ മണിയറ തന്നിൽ നടന്നു ചെല്ലും (ഒരു)


ഒരു തുളസിപ്പൂമാലികയാൽ ഗുരുവായൂർ നടയിൽ വെച്ചെൻ
കരളാകും മാനിനെയങ്ങു പിടിച്ചുകെട്ടും -എന്റെ
നരജന്മം പിന്നെ ഭവാനായ് പതിച്ചു കിട്ടും (ഒരു)

കുത്തുവിളക്കെരിയുമ്പോൾ കുപ്പിവളയണിക്കൈയ്യിൽ
പുത്തനൊരു പുടവ നീ എനിക്കു നൽകും
പുലരിപ്പൊന്നൊളിയിൽക്കൂടി പൂജിച്ച മലരുകൾ ചൂടി
ശ്രീകോവിൽ നമ്മളൊന്നായ് വലത്തു വെക്കും (ഒരു)

കടമിഴിയിൽ സ്വപ്നവുമായ് ഹൃദയതിൽ സ്വർഗ്ഗവുമായി
നട വിട്ടു നമ്മൾ മെല്ലെ നടന്നുപോകും
അവിടുന്നെൻ കൈ പിടിക്കും നിഴലായി ഞാൻ നടക്കും
മധുവിധുവിൻ മണിയറ തന്നിൽ നടന്നു ചെല്ലും (ഒരു)


4. പാടിയതു: എസ്. ജാനകി

ജീവിത നാടകവേദിയിലെന്നെ
ഈ വിധമിറക്കിയ ജഗദീശാ
ആവുകയില്ലിനി അഭിനയം പോലും
ദേവാ യവനിക താഴ്ത്തുക നീ (ജീവിത...)


ചിതറി വീണ കിനാവുകൾ തന്നുടെ
ചിതയെരിയുന്നൂ ഹൃദയത്തിൽ
പെയ്യുന്നതില്ലാ വേദന തന്നുടെ
കണ്ണീർ മുകിലുകൾ മിഴിയിണയിൽ (ജീവിത...)


പാവനമാകിയ നിൻ കരമാണീ
പാവക്കൂത്തിനു അണിയറയിൽ
ആശകൾ തന്നുടെ താമരനൂലിൽ
ആടും ഞാനൊരു കളിപ്പാവ.....(ജീവിത...)



5. പാടിയതു: യേശുദാസ്


കല്യാണം കല്യാണം
കല്യാണനാളിനു മുൻപായി പെണ്ണിനു
കരളിലെമ്മാതിരിയായിരിക്കും (കല്യാണം..)

പറയാനും കഴിയില്ല പറഞ്ഞാലും തിരിയൂല്ല
പരവേശം പരവേശമായിരിക്കും
ഒരു മധുരപ്പനിയുമുണ്ടായിരിക്കും
അവൾ മനസ്സു കൊണ്ടെപ്പൊഴും പിറുപിറുക്കും
കൈ കോർത്തും കൊണ്ടവൾ കടപ്പുറത്തോ മറ്റോ
സർക്കീട്ടു പോകുന്നതായിരിക്കും
അവിടന്നും പോയാൽ പിന്നെ ഹോ
വാവാവോ വാവാവോ
പാടുന്നതായിരിക്കും(കല്യാണം...