Powered By Blogger

Sunday, February 14, 2010

ഭ്രമരം [2009] സുജാത, വേണുഗോപാൽ, വിജയ് യേശുദാസ്, മോഹൻലാൽ



“കുഴലൂതും പൂന്തെന്നലേ മഴനൂൽ ...

ചിത്രം: ഭ്രമരം [2009] ബ്ലെസ്സി
രചന: അനിൽ പനച്ചൂരാൻ
സംഗീതം: മോഹൻ സിത്താര
പാടിയതു: ജി വേണുഗോപാൽ & സുജാത

കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (2)
കുറുമൊഴി മുല്ല മാല കോർത്തു സൂചിമുഖി കുരുവി
മറുമൊഴിയെങ്ങോ പാടിടുന്നു പുള്ളി പൂങ്കുയിൽ
ചിറകടി കേട്ടു തകധിമി പോലെ
മുകിലുകൾ പൊൻ മുടി തഴുകും മേട്ടിൽ (കുഴലൂതും..)

ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താരം
കരിമഷി അഴകൊരുക്കുന്ന കണ്ണിൽ ഓളം
ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിന്നാരാമം
താരനൂപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതി
ജാലകം ചാരി നീ ചാരെ വന്നു ചാരെ വന്നു
താനനന ലലല കൂടെ വരുമോ (കുഴലൂതും..)


പനിമതിയുടെ കണം വീണ നെഞ്ചിൽ താളം
പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം
എന്റെ ജന്മ സുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ കതിരേ
നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ
പാദുകം പൂക്കുമീ പാതയോരം പാതയോരം (കുഴലൂതും..)

ഇവിടെ


വിഡിയോ


ഇനിയും: >>>>>>>>>>>>>>>>>>


“അണ്ണാറക്കണ്ണാ വാ പൂവാലാ...

പാടിയതു: മോഹൻ ലാൽ/ വിജയ് യേശുദാസ് & പൂമശ്രീ കോറസ്

അണ്ണാറക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ(2)
മൂവാണ്ടൻ മാവേൽ വാ വാ
ഒരു പുന്നാര തേൻ കനി താ താ
നങ്ങേലി പശുവിന്റെ പാല്..
വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം
ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ (അണ്ണാറക്കണ്ണാ വാ...)

മുട്ടോളമെത്തുന്ന പാവാടയുടുത്തൊരു
തൊട്ടാവാടി പെണ്ണേ ഓ
മുക്കുറ്റി ചാന്തിന്റെ കുറിയും വരച്ചു നീ
ഒരു നാളരികിൽ വരാമോ
ഒരു നാളരികിൽ വരാമോ
പൊന്നാതിര തേൻചന്ദ്രികയിൽ
നീയും ഞാനും നീരാടി
ചിറ്റോളങ്ങൾ മേയും പുഴയിൽ
കച്ചോലത്തിൻ മണമൊഴുകീ
ഹൃദയം കവർന്നൂ നിൻ നാണം (അണ്ണാറക്കണ്ണാ വാ..)


എന്നാളും കാണുമ്പോളൊന്നായി
പാടുവാനുണ്ടല്ലോ ഒരു പാട്ട് ഓ...
എണ്ണാത്ത സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ
കാണാനുള്ളൊരു കൂട്ട്
കാണാനുള്ളൊരു കൂട്ട്
എന്നോ കാലം മായ്ച്ചു കഴിഞ്ഞു
സ്നേഹം കോറും ചിത്രങ്ങൾ
എങ്ങോ ദൂരം പോയി മറഞ്ഞു
മേഘം പോലെ മോഹങ്ങൾ.
എന്നാലും എന്നാലും നോവുമോർമ്മകൾ (അണ്ണാറക്കണ്ണാ വാ...)



ഇവിടെ


ഡിയോവിടെ

മാടമ്പി [2008] യേശുദാസ്, ശങ്കർ മഹാദേവൻ, സുദീപ് കുമാർ,, രൂപ






“അമ്മ മഴക്കാറിനു കൺ നിറഞ്ഞു...

ചിത്രം: മാടമ്പി (2008) ബി. ഉണ്ണികൃഷ്ണൻ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ

പാടിയതു: കെ ജെ യേശുദാസ്

അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞു
മണൽ മായ്ക്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരു ജപസന്ധ്യേ (അമ്മ...)


പാർവണങ്ങൾ പടിവാതിൽ ചാരുമൊരു
മനസ്സിൻ നടവഴിയിൽ
രാത്രി നേരമൊരു യാത്ര പോയ
നിഴലെവിടെ വിളി കേൾക്കാൻ
അമ്മേ സ്വയമെരിയാനൊരു
മന്ത്രദീക്ഷ തരുമോ... (അമ്മ.....)


നീ പകർന്നു നറുപാൽ തുളുമ്പുമൊരു
മൊഴിതൻ ചെറു ചിമിഴിൽ
പാതി പാടുമൊരു പാട്ടു പോലെ
അതിലലിയാൻ കൊതിയല്ലേ
അമ്മേ ഇനിയുണരാനൊരു
സ്നേഹഗാഥ തരുമോ... (അമ്മ...)


ഇവിടെ


വിഡിയോ 1

വിഡിയോ 2


ഇനിയും: >>>>>>>>>>>>>>>>>>>>>>>>>>>>>

“എന്റെ ശാരികേ പറയാതെ പോകയോ...

പാടിയതു: സുദീപ് കുമാർ & കെ ആർ രൂപ


എന്റെ ശാരികേ പറയാതെ പോകയോ
നിലാവിലെ നിഴൽ മേടയിൽ
പാതി മാഞ്ഞ പാട്ട് ഞാൻ
പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമ്മകൾ
കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ
എന്റെ ശാരികേ.......

എന്നാലുമെൻ കുഞ്ഞു പൊന്നൂഞ്ഞാലിൽ
നീ മിന്നാരമാടുന്നതോർമ്മ വരും
പിന്നെയുമെൻ പട്ടുതൂവാല മേൽ
നീ മുത്താരമേകുന്നതോർമ്മ വരും
അകലെ നില്പൂ അകലെ നില്പൂ ഞാൻ തനിയെ നില്പൂ
പേരറിയാത്തൊരു രാക്കിളിയായ് രാക്കിളിയായ് (എന്റെ ശാരികേ...)

കൺപീലിയിൽ കണ്ട വെൺ സൂര്യനെ
നീ കണ്ണാടിയാക്കുന്നതോർമ്മവരും
സിന്ദൂരമായ് നിൻ വിൺ നെറ്റിമേൽ
ഈ ചന്ദ്രോദയം കണ്ടതോർമ്മ വരും
അരികെ നില്പൂ അരികെ നില്പൂ ഞാനലിഞ്ഞു നില്പൂ
ആവണിക്കാവിലെ പൗർണ്ണമിയായ്
പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമ്മകൾ
കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ (എന്റെ ശാരികേ.......)

ഇവിടെ




വിഡിയോ



ഇനിയും: >>>>>>>>>>>>>>>>>>>>>

“കല്യാണക്കച്ചേരി പാടാമെടീ...

പാടിയതു: ശങ്കർ മഹാദേവൻ

ആനന്ദം ആനന്ദം ആനന്ദമേ
ആനന്ദം ആനന്ദം ആനന്ദമേ
ബ്രഹ്‌മാനന്ദ നിത്യാനന്ദ സദാനന്ദ
പരമാനന്ദ ആനന്ദ ആനന്ദമേ

യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ
യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ

കല്യാണക്കച്ചേരി പാടാമെടീ
കച്ചേരിക്കാരാനും പോരുന്നോടീ
പോരുമ്പൊ പൂക്കൊമ്പത്താടുന്നൊടീ
അമ്പാട്ടെ തമ്പ്രാട്ടി കുഞ്ഞാങ്കിളി
വെയിലേ വെയിലേ
വെറുതേ തരുമോ
നിറനാഴിയിൽ നിറകേ പൊന്ന്
ഓ ഓ...

തട്ടും തട്ടാരേ ഓ താലിക്കെന്തുവില
പട്ടോലപ്പൂപ്പന്തൽ കെട്ടാമെട്ടുനില
കാണാ കൈതോലെ ഓ പൂവിനെന്തുവില
കാർക്കൂന്തൽ മൂടുമ്പൊ കണ്ണിൽ ചന്ദ്രകല
ഓ ചെറുക്കന്നു ചേലിൽ കുറി വരക്കാൻ
കുറുന്നിലച്ചീന്തിൽ ഹരിചന്ദനം
പുഴയിൽ മഴനിറയും ധനുമകരം കുളിരെഴുതും
തിരനുരയിൽ തകിലടിയിൽ തിമ്രതോം

(ഓ..കല്യാണക്കച്ചേരി പാടാമെടീ)

ഓലചങ്ങാലീ ഓ ചേലക്കെന്തു വില
ഓലോലക്കൈയ്യിന്മേൽ തട്ടി ഓട്ടുവള
പാടാം പാപ്പാത്തീ ഓ വേണം തൂശനിലാ
വാർത്തുമ്പ ചോറുണ്ണാൻ കണ്ണൻ വാഴയില
ഓ കണിത്തിങ്കൾ കാച്ചും മണി പപ്പടം
വിളമ്പും നിലാവാൽ പാൽപ്പായസം
ചിരിയിൽ ചെറുചിരിയിൽ
കുറുചിറകിൽ മനമുണരും
അലയൊലിയിൽ നിലവൊളിയിൽ തിമ്രതോം
ഓ...
(കല്യാണക്കച്ചേരി പാടാമെടീ)

യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ
യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ


ഇവിടെ


വിഡിയോ

ആഗതൻ [2010] കാർതിക്ക്, ശ്രേയ ഘോ ഷൽ, വിജയ് യേശുദാസ്, ശ്വേത



“ഓരോ കനവും വിടരുന്നോ...

ചിത്രം: ആഗതന്‍ [2010] കമല്‍
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: വിജയ് യേശുദാസ് & ശ്വേത


ഓരോ കനവും വിടരുന്നോ
ഒരു കോടി വര്‍ണ്ണമുണരുന്നോ
ഓരോ നിനവും പുണരുന്നോ
ഒരു കോടി രാഗമുയരുന്നോ
സുഗന്ധങ്ങള്‍ നിറയുന്നോ
പനിമഴ മണ്ണില്‍ പൊഴിയുന്നോ
പ്രണയസരോവരത്തില്‍ ഹംസങ്ങള്‍ നീന്തുന്നോ
( ഓരോ കനവും,.....)


ശ്യാമസുന്ദര സന്ധ്യയിലെ നിറമേഘമായ് ഞാന്‍ അലിയുന്നോ
പാര്‍വണങ്ങള്‍ നിറയുമ്പോള്‍ അനുരാഗമായ് നാം ഒഴുകുന്നോ
ചന്ദ്രിക പൊഴിയും ചന്ദനനന്ദിയില്‍
അടിമുടി നനയും അഴകുകളാകുന്നോ
അത്രമേല്‍ അത്രമേല്‍ ഇഷ്ടമായ്
ഒന്നായ് നമ്മള്‍ മാറുന്നോ
( ഓരോ കനവും,.....)

ആഹാ മാരിവില്ലിന്‍ തൂലികയില്‍ ഈ പ്രേമഭാവന വിരിയുന്നോ
മന്ദഹാസമാധുരിയില്‍ നറുതേന്‍ വസന്തങ്ങള്‍ വളരുന്നോ
നീയൊരു തരുവായ് ഞാനതില്‍ പടരും
മലര്‍വല്ലരി തന്‍ മാനസമാകുന്നോ
അത്രമേല്‍ അത്രമേല്‍ ഇഷ്ടമായ്
ഒന്നായ് നമ്മള്‍ മാറുന്നോ
( ഓരോ കനവും,.....)

ഇവിടെ




ഇനിയും: >>>>>>>>>>>>>>


പാടിയതു: ശ്രേയ ഘോഷല്‍ / കാര്‍ത്തിക്ക് “മഞ്ഞുമഴക്കാട്ടില്‍ കുഞ്ഞുമുളം കൂട്ടില്‍...

മഞ്ഞുമഴക്കാട്ടില്‍ കുഞ്ഞുമുളം കൂട്ടില്‍
രണ്ടിളം പൈങ്കിളീകള്‍ ഓ..
മുത്തുമണിതൂവല്‍ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരിവില്‍
നല്ല ചന്ദനം മണക്കുന്ന താഴ്വരയില്‍
അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
താലിപീലി താരാട്ടില്‍
(മഞ്ഞുമഴ...)


കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയന്‍
ചിറകിന്റെ ചെറു നിഴലേകി
അനിയനു തുണയായ് പെണ്‍ കിളി
കുറുകുഴല്‍; കുറുമ്പായ് കളിക്കുറുമ്പന്‍
അഴകിന്നുമഴകായ് കിളിക്കുരുവീ
(മഞ്ഞുമഴ...)


മാനത്തെ വാര്‍മുകില്‍ കുടയാക്കീ
ഇളവെയില്‍ കമ്പിളി ഉടുപ്പു തുന്നി
ആരെന്നു മുള്ളലിവോടെ ഒരുമയില്‍ വളര്‍ന്നു സ്നേഹമായ്
കുടുകുടെ ചിരിച്ചു വാര്‍തെന്നല്‍
ഏഴുനിറമണിഞ്ഞു മഴവില്ല്
(മഞ്ഞുമഴ...)

ഇവിടെ


വിഡിയോ



ഇനിയും: >>>>>>>>>>>>>>>


പാടിയതു:രഞ്ജിത്ത് / ശ്വേത : “ഞാന്‍ കനവില്‍ കണ്ടൊരു കണ്മണിയാള്‍...

ഞാന്‍ കനവില്‍ കണ്ടൊരു കണ്മണിയാള്‍ ഇവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ
ചെറു പൂങ്കുല പോലിവളാടുമ്പോള്‍ മോഹം
മൃദുമൗനം പോലും സംഗീതം
പേരെന്താണെന്നറിവീല ഊരേതാണെന്നറിവീല
ഇവളെന്റേതാണെന്നുള്ളം പാടുന്നു
ഓ മുകില്‍ കിനാവില്‍ നിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നല്‍
മഴ തേരേറി വരും മിന്നല്‍
(ഞാന്‍ കനവില്‍,....‌)


ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ
ഉഷസ്സാം പെണ്‍ കിടാവേ നിന്റെ ചിത്രം (2)
ഇതുവരെ എന്തേ കണ്ടില്ല ഞാന്‍
കവിളത്തെ സിന്ദൂരത്തിന്‍ രാഗപരാഗങ്ങള്‍
നിന്നിലെ നീഹാര ബിന്ദുവില്‍ ഞാന്‍
സൂര്യനായ് വന്നൊളിച്ചിരുന്നേനെന്നും
(ഞാന്‍ കനവില്‍,....‌)


ശ്രുതിയില്‍ ചേരും ഇവളുടെ മൂകസല്ലാപം
തെന്നലിന്‍ തഴുകലെന്നോര്‍ത്തു പോയ് ഞാന്‍ (2)
മനസ്സിന്റെ കോണില്‍ തുളുമ്പിയല്ലോ
ഈ തത്തമ്മച്ചുണ്ടില്‍ കത്തിയൊരീണ തേന്‍ തുള്ളി
ഈ വിരല്‍ തുമ്പിലെ താളം പോലും
എന്റെ നെഞ്ചില്‍ ഉള്‍ത്തുടിയായല്ലോ
(ഞാന്‍ കനവില്‍,....‌)

ഇവിടെ

വിഡിയോ