Powered By Blogger

Tuesday, February 9, 2010

ബോഡി ഗാർഡ് [2009 ] എലിസബെത്ത് രാജു & രഞ്ചിത്ത്



“അരികത്തായാരോ പാടുന്നുണ്ടോ....

ചിത്രം: ബോഡി ഗാർഡ് [2009 ] സിദ്ദിക്ക്
രചന: അനിൽ പനച്ചൂരാൻ
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: എലിസബത്ത് രാജു & രഞ്ജിത്ത്



അരികത്തായാരോ പാടുന്നുണ്ടോ
അത് എന്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ് സ്വരമോ

ആ..ആ....ആ‍.....
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻ തരിമണലിൽ സുന്ദരവിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നരവീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ
ആ...ആ...ആ.ആ....
(അകമാകെ പൂക്കുന്ന...)


ഇളമാരിത്തുള്ളിയേറ്റുവോ
അതു ചിപ്പിക്കുള്ളിൽ വീണുവോ
മഴവില്ലിൻ ചെരിവിലൂടവേ
ആകാശപ്പടവിറങ്ങിയോ
നോക്കുന്ന ദിക്കിലാകവേ
ചെടിയെല്ലാം പൂവണിഞ്ഞുവോ
മനമാകെ ചാഞ്ചാടീ ആലോലം
നിഴലിൽ നീ വന്നു ചേരവേ
തനുവാകെ കുളിരു കോരിയോ
ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ
(അരികത്തായാരോ...)



ഒരു തോണിപ്പാട്ടുണർന്നുവോ
അതു മെല്ലെ തീരമെത്തിയോ
പൂക്കുമ്പിൾ നീട്ടി നിൽക്കുമീ
രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ
താളത്തിൽ തെളിനിലാവുമായ്
മുഴുതിങ്കൾ പുഴയിറങ്ങിയോ
കരയേറി കൂത്താടും കുഞ്ഞോളങ്ങൾ
കടവിൽ നീ വന്നു ചേരവേ
കളിയാടി ആറ്റുവഞ്ചികൾ
കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ
(അരികത്തായാരോ...)



ഇവിടെ



വിഡിയോ

ഇനിയും: >>>>>>>>>>>>> **************



നയൻ താര


രചന: കൈതപ്രം
പടിയതു: കാർത്തിക്ക് & എലിസബെത്ത് രാജു “ പേരില്ലാ രാജ്യത്തെ രാജകുമാരാ




പുലർ മഞ്ഞു മഞ്ജിമയിലൂടെ
മലർ മഞ്ചലേറി വാ
പൂത്തുലഞ്ഞൊരു കന്നി വസന്തം തേടുവതെന്താണു
അഴകിന്റെ വെണ്ണിലാ കായൽ
തിര നീന്തി വന്നതെന്താണോ
എൻ തേൻ കിനാ കടവിലടുക്കുവതാരാണ്

പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ
അരോ‍ാരും കാണാതെൻ അരികിൽ വരുമോ

അരികിൽ ഞാൻ വന്നാൽ എന്തു തരും നീ
മാരിവില്ലൂകളാലെ മണിമാളിക പണിയും ഞാൻ
വാർ നേഘ മലയിൽ കൂടെ നിന്നെ കൊണ്ടു പോകും.. [ പേരില്ലാ രാജ്യത്തെ...

ആ ക്യ്ഹിരി കേട്ടാൽ മുളം തണ്ടുണരും പോലെ
ആ മൊഴി കേട്ടാൽ ഇളം തേൻ കിനിയും പോലെ
നീ പുണരുംപ്പൊൾ മനസ്സിൽ മഴ പൊഴിയും
നീ അകലുമ്പോൾ നിലാവും നിഴലിൽ മറയും
നിൻ നിറമുള്ള കിനാമഴയിൽ
ആതിര രാവു മയങ്ങുമ്പോൾ
നിന്റെ മൌനമിന്നെഴുതുകയ്ല്ലെ
മൻസ്സമ്മതം.. [ പേരില്ലാ രാജ്യത്തെ....

ഇവിടെ


വിഡിയോ

അറബിക്കഥ (2007)




താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങു ദൂരെ

ചിത്രം: അറബിക്കഥ (2007) ലാൽ ജോസ്

ലാൽ ജോസ്



രചന: അനിൽ പനച്ചൂരാൻ
സംഗീതം: ബിജി ബാൽ

ബിജിബാൽ


പാടിയതു: വിനീത് ശ്രീനിവാസൻ & സുജാത

താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങു ദൂരെ
വാടാമലരുകള്‍ വിരിയും പാടം നെഞ്ചില്‍ ഇടനെഞ്ചില്‍
കതിരുകള്‍ കൊയ്യാന്‍ പോകാം
ഞാനൊരു കൂട്ടായ് പോകാം
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ
കരിവളകള്‍ മിന്നും കൈയ്യില്‍ പൊന്നരിവാളുണ്ടേ ( താരക..)

ഉറങ്ങാതിരിക്കിലും ഉറങ്ങിയെന്നാകിലും
നീയെന്‍ കിനാവിലെ ചെന്താരകം
ഇരുട്ടിന്റെ ജാലകം തുറന്നെത്തി നോക്കുന്നു
ഉറങ്ങാത്ത തോഴനെ വെണ്‍ചന്ദ്രിക
വന്മതിലിൻ നാട്ടുകാരീ നീയെന്‍ സന്ധ്യകളില്‍ കുങ്കുമം ചൊരിഞ്ഞോ
ഓണവില്ലിന്‍ നാടു കാണാന്‍ പോകാം
ഓടി വള്ളം തുഴയുമ്പോള്‍ പാടാം
കൂടെ വരൂ....കൂട്ടു വരൂ... (താരക..)

പാടാതിരിക്കുവാനാവില്ലെനിക്കു നിന്‍
പ്രണയപ്രവാഹിനിയിലലിഞ്ഞീടവേ
പാട്ടേറ്റു പാടുമീ പാട്ടിന്‍ ലഹരിയില്‍
ഉള്‍ച്ചില്ലയാകവേ പൂത്തുലഞ്ഞൂ
കന്നിവെയില്‍ കോടി ഞൊറിയുന്നു
വേളിപ്പെണ്ണു നിന്നെയൊരുക്കുന്നു
പൂങ്കിനാവു പൂവെടുത്തു കോര്‍ത്താല്‍
നാളെയെത്തി നിന്റെ മാറില്‍ ചാര്‍ത്താം
കൂടെ വരൂ...കൂട്ടു വരൂ...( താരക..)


ഇവിടെ


വിഡിയോ

ദേവാസുരം [1993] ചിത്ര, എം.ജി ശ്രീകുമാർ [6]



“അംഗോപാംഗം സ്വരമുഖരം ദ്രുദചലനം ...

ചിത്രം: ദേവാസുരം [1993] ഐ.വി. ശശി


ഐ.വി. ശശി

രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: കെ എസ് ചിത്ര

അംഗോപാംഗം സ്വരമുഖരം ദ്രുദചലനം
ആളുമീ ഹോമാഗ്നിയിൽ എൻ ജന്മമേ നീ ഹവ്യമായ്
ഗോപികാരമണരൂപമേ നെഞ്ചിലുണരൂ
അഭിനവ സഭയിതിൽ നൊന്തുപാടുമീ ശ്യാമകന്യയിൽ കനിയൂ
അടിമലരിണകളെ അകതാരിലണിയുന്ന വരവീണയിവളെന്നും
അംഗോപാംഗം സ്വരമുഖരം

മനസ്സിന്റെ നിർവ്വേദമുഖരാഗമേ
അറിയാതെ നീ മാറി ഗാന്ധാരമായ്

സനിസഗസഗ സനിസമഗമ ഗമധ
സനിസഗസഗ സനിസമഗമ ഗമധ
സനിധ നിധമ ഗമധസനി

ദേവഗന്ധർവ രാജപൂജിതം നാട്യമണ്ഡപം നീ
നീചജന്മങ്ങൾ പാടിയാടുന്ന വേദിയാകുന്നുവോ
മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ (മനസ്സിൽ)
അംഗോപാംഗം സ്വരമുഖരം

തെളിയാതെ പൊലിയുന്ന തിരിനാളമേ
നിള പോലെ വരളുന്ന മമമോഹമേ

സനിസഗസഗ സനിസമഗമ ഗമധ
സനിസഗസഗ സനിസമഗമ ഗമധ
സനിധ നിധമ ഗമധസനി

സാമസംഗീത ഭാവസായൂജ്യഭാഗ്യമോലുന്നൊരെൻ
കാതിലാരിന്നു ചൊല്ലിയാർക്കുന്നു ശാപകീർത്തനങ്ങൾ
മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ (മനസ്സിൽ)
അംഗോപാംഗം സ്വരമുഖരം

സനിസഗസനിസ സനിസഗസനിസ
സനിസഗസനിസ ഗമമമമമ
ഗമധനിധമധ ഗമധനിധമധ
ഗമധനിധമധ ധനിനിനിസ
സനിസരിസ സനിസരിസ സനിസരിസ സസ
സനിസഗഗ സനിസഗഗ സനിസഗഗ ഗഗ
സനിസമമ മമ സനിസഗഗ ഗഗ
സരീ രിഗാ ഗമാ.....


ഇവിടെ

വിഡിയോ

ഇനിയും: >>>>>>>>>>>> ************************


രേവതി



പാടിയതു: എം.ജി.ശ്രീകുമാർ & അരുന്ധതി...”മേടപ്പൊന്നണിയും...”

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ് (2)
തങ്കത്തേരിലേറും കുളിരന്തിത്താരകൾ
വരവർണ്ണഗീതരാജിയായ്..
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്..

ശ്യാമതീരങ്ങളിൽ പുതുകൌതുകം പൂത്തുവോ..
രാഗലോലാമൃതം വരവേണുവിൽ പെയ്‌തുവോ..
ഇനിയീലാസ്യകലയിൽ നൂറുപുളകം പൂക്കൾ വിതറും
ആലോലം അസുലഭം ..
തതരികിടതതാഗതകതികി തതരികിടതതാഗതകതികിതോം ധൃതതോം ധൃതോം
നിസനിസ ഗപഗപ ധനിധനി നിമനിമ ഗസരിതപമഗരിസ
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്

ശ്രീലരാഗങ്ങളിൽ ഇനി ആദിതാളങ്ങളായ്
ഭാവഗീതങ്ങളിൽ നവനാദസൌന്ദര്യമായ്
പുലരും ജീവകലയിൽ നമ്മളറിയും പുണ്യനിമിഷം
ആനന്ദം... അനുപമം.... ആ..
തതരികിടതതാഗതകതികി തതരികിടതതാഗതകതികിതോം ധൃതതോം ധൃതോം
നിസനിസ ഗപഗപ ധനിധനി നിമനിമ ഗസരിതപമഗരിസ
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ് (2)
തങ്കത്തേരിലേറും കുളിരന്തിത്താരകൾ
വരവർണ്ണഗീതരാജിയായ്..
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്..

ഇവിടെ



വിഡിയോ


ഇനിയും >>>>>>>> **********************





പാടിയതു: എം.ജി. ശ്രീകുമാർ “സൂര്യകിരീടം വീണുടഞ്ഞു...”

സൂര്യ് കിരീടം വീണുടഞ്ഞു
രാവിൻ തിരുവരങ്ങിൽ (2)
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ് (2)
നാമജപാമൃതമന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ..
ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..


ഇവിടെ

വിഡിയോ


ഇനിയും: >>>>>>>>>>>>>>>> *************



പാടിയതു:എം.ജി. ശ്രീകുമാർ / ചിത്ര “ശ്രീപാദം രാഗാർദ്രമായ് ... “


ശ്രീപാദം രാഗാർദ്രമായ്
അനുപദമാടും നടനം
ഞാനോ ആപാദം ശതതന്ത്രി മൂളും ശ്രീ
വരാംഗ വിലോല വല്ലകിയായ് മാറീ

നവരാഗ സ്വരലയ പല്ലവിയായ്
എൻ കനകാഭിഷേകം
കണിപ്പീലി നീർത്തും പുലരിയിൽ
കരമലരിണകളിലുണരുമൊരതി മൃദുവാം മുദ്രാ
മുകുളങ്ങളേ നാം അതിധന്യരായ്
ഹൃദയാങ്കണം

മലയജപവനിലലിയുമൊരണി മലരിതളണിക്കുമ്പിളായ്
സുഗമ സംഗീതമാം അമൃതബിന്ദുക്കളെ
പ്രണയമണിയായനഘ നിധിയായ്
പ്രകൃതിയുണരാനരികിൽ വരും (ശ്രീപാദം...)



ഇവിടെ

വിഡിയോ

ഇനിയും: >>>>>>>>>>>>>> ***************

ഒടുവിൽ ഉണ്ണികൃഷ്ണൻ


പാടിയതു: എം.ജി.രാധാകൃഷ്ണൻ : “വന്ദേ മുകുന്ദ ഹരേ ജയ ശൗരേ...”

വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
സന്താപഹാരി മുരാഏ
ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടെ
പീലിത്തിളക്കവും
കോലക്കുഴല്‍പ്പാട്ടും
അമ്പാടിപ്പൈക്കളുമെവിടെ
ക്രൂരനിഷാദ ശരം കൊണ്ട് നീറുമെൻ
നെഞ്ചിലെന്നാത്മ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം ..!

ഇവിടെ


വിഡിയോ
***********************************

നെടുമുടി വേണു

ഇനിയും: ബോണസ്:>>>>>>>>

ഇവിടെ

വിഡിയോ