Powered By Blogger

Friday, February 5, 2010

യവനിക [1982] യേശുദാസ്; സെൽമാ ജോർജ് [3]


തിലകൻ

“മിഴികളിൽ നിറകതിരായി സ്‌നേഹം ...


ചിത്രം: യവനിക [1982] കേ.ജി.ജോർജ്
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസൻ

പാടിയതു: കെ ജെ യേശുദാസ്




മിഴികളിൽ നിറകതിരായി സ്‌നേഹം
മൊഴികളിൽ സംഗീതമായി
മൃദുകരസ്‌പർശനം പോലും
മധുരമൊരനുഭൂതിയായീ ആ...
മധുരമൊരനുഭൂതിയായി
മിഴികളിൽ നിറകതിരായി

ചിരികളിൽ മണിനാദമായി സ്‌നേഹം
അനുപദമൊരുതാളമായി
കരളിൻ തുടിപ്പുകൾ പോലും
ഇണക്കിളികൾ തൻ കുറുമൊഴിയായി
മിഴികളിൽ നിറകതിരായി

ഒരു വാക്കിൻ തേൻ‌കണമായി സ്‌നേഹം
ഒരു നോക്കിലുത്സവമായി
തളിരുകൾക്കിടയിലെ പൂക്കൾ
പ്രേമലിഖിതത്തിൻ പൊൻലിപിയായി

മിഴികളിൽ നിറകതിരായി സ്‌നേഹം
മൊഴികളിൽ സംഗീതമായി
മൃദുകരസ്‌പർശനം പോലും
മധുരമൊരനുഭൂതിയായീ ആ...
മധുരമൊരനുഭൂതിയായി.....

ഇവിടെ


വിഡിയോ


ഇനിയും:: >>>>>

പാടിയതു: യേശുദാസ്:“ചമ്പക പുഷ്പ സുവാസിത യാമം



ചമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം
ചലിത ചാമര ഭംഗി വിടർത്തി ലളിത കുഞ്ച കുടീരം..
ലളിത കുഞ്ച കുടീരം

പ്രിയതരമായൊരു സ്വപ്നമുറങ്ങി ഇനിയുണരാതെയുറങ്ങി
ഇവിടേ ഇവിടേ വെറുതെയിരുന്നെൻ ഓർമ്മകളിന്നും പാടുന്നു
ഓരോ കഥയും പറയുന്നു..

മൃദു പദ നൂപുരനാദമുറങ്ങി വിദുകിരണങ്ങൾ മയങ്ങി
ഇതിലേ ഇതിലേ ഒരു നാൾ നീ വിടയോതിയ കഥ ഞാനോർക്കുന്നു
ഓർമ്മകൾ കണ്ണീർ വാർക്കുന്നു..

ഇവിടെ


വിഡിയോ



ഇനിയും:: >>>>>



നെടുമുടി വേണു



പാടിയതു:: കെ ജെ യേശുദാസ് & സെൽമ ജോർ “ ഭരതമുനിയൊരു കളം വരച്ചു... “

കദളീവനങ്ങളിൽപ്പാടുന്ന കളിത്തത്തേ
കഥകളുറങ്ങുമീ മണ്ണിന്റെ മണിമുത്തേ
ഇനിയുമൊരു കഥ പറയാൻ പോരൂ
കതിർ മണികൾ, കനികളും നേദിക്കാം പോരൂ തത്തേ
ഇവിടെയുറങ്ങുന്നു ശിലയായഹല്യമാർ
ഇനിയും തോർന്നീലല്ലോ ഭൂമികന്യതൻ കണ്ണീർ
അപമാനിതയായ പാഞ്ചാലിയുടെ ശാപ
ശപഥങ്ങൾതൻ കഥ ഇവിടെത്തുടരുന്നു
മലർക്കുമ്പിളിലൊരു മാതളക്കനിയുമായ്‌
വിളിപ്പൂ കാലം കഥ തുടരൂ നീയെൻ തത്തേ

ഭരതമുനിയൊരു കളം വരച്ചു
ഭാസകാളിദാസർ കരുക്കൾ വച്ചു
കറുപ്പും വെളുപ്പും കരുക്കൾ നീക്കി
കാലം കളിക്കുന്നു ആരോ
കൈകൊട്ടിച്ചിരിക്കുന്നു

ചിരിക്കും, കരയും
അടുക്കും അകളും
കരുക്കളീ നമ്മളല്ലേ?
കാണികൾ, കളിക്കാർ, നമ്മളല്ലേ? (ഭരതമുനി..)

ഇണങ്ങും പിണങ്ങും
ഇണവേപിരിയും,
നിഴലുകൾ നമ്മളല്ലേ?
നിഴലുകളാടും അരങ്ങിതല്ലേ? (ഭരതമുനി..)


ഇവിടെ


വിഡിയോ

പുതിയ കരുക്കൾ [1989] യേശുദാസ് / ചിത്ര


ലാലൂ അലക്സ്


“മഞ്ഞും മധുമാരിയും തൂകും...

ചിത്രം: പുതിയ കരുക്കൾ [1989] തമ്പി കണ്ണന്താനം
രചന: പൂവച്ചൽ ഖാദർ
സംഗീതം: എസ് പി വെങ്കിടേഷ്

പാടിയതു: കെ ജെ യേശുദാ

മഞ്ഞും മധുമാരിയും തൂകും വെൺ മേഘമേ
നളിന വനം പൂകി മെല്ലെ മറയും ഹംസമേ
അറിയില്ലേയെന്നെ മറന്നുവോ നീ
തരികില്ലേ അല്ലി മലരിനെ നീ


മോഹമയിലാടും പ്രേമ മലർ വാടം പൂത്തൊരു കാലം (2)
താരുതിരും താഴ്വരയിൽ താലമേന്തി വന്നു നീ
പൂമിഴിയാൾ എന്നുള്ളിൽ തേൻ പൊഴിച്ചു പിന്നെ നീ (മഞ്ഞും...)


നീല നിഴൽ മൂടും മൗന തടമാകേ നിൻ മുഖം മാത്രം (2)
പൗർണ്ണമിയിൽ വന്നുദിപ്പൂ എന്നും എന്റെ ജീവനിൽ
പോരുകില്ലേ തേങ്ങലുകൾ തെന്നലാകും വേളയിൽ (മഞ്ഞും..)

ഇവിടെ

വിഡിയോ

സത്യഭാമയ്ക്കൊരു പ്രേമ ലേഖനം[ 1996] യേശുദാസ് / ചിത്ര





“ നിറ തിങ്കളൊ മണി ദീപമോ....

ചിത്രം: സത്യഭാമയ്ക്കൊരു പ്രേമ ലേഖനം [ 1996] രാജസേനൻ
രചൻക്ക: എസ്. രമേശൻ നായർ
സംഗീതം: രാജാമണി

പാടിയതു: യേശുദാസ് / ചിത്ര


നിറ തിങ്കളോ മണി ദീപമോ
മുഖമോ നിലാപൂവോ
കുളിരൊ ഈ രാവിൽ സ്വയം അണയുന്നുവോ
മധു മാസമായ് നിന്നോർമ്മകൾ ആറാടുമോ
ആതിരയിൻ.. നിറ തിങ്കളോ.....

മന്ത്ര വീണകൾ പാടുമോ
മൺ ചിരാകുകൾ പൂക്കുമോ
മാനുരങ്ങും മിഴികളിൽ മൌന രാഗം നീന്തുമോ
ഇനിയുമീഎ സ്വര വനികയിൽ
തളിരെഴുതുമോ മുഖ പുർണമി...

പ നി സ രി സ നി
സ സ സ നി ധ നി
പാ മാ മാ ധാ നി
ധ മ മ മ ഗ രി സ സ സ രി രി നി സ
[ നിറ തിങ്കളോ...}


ചന്ദന കുളിർ കാറ്റിലോ
സന്ധ്യ തൻ തിർ ഞൊറിയിലോ
വെണ്ണിലാവിൽ തൂവലാറ്യ്
വർണ്ണ രാജികൾ തീർത്തു നീ
ഒഴുകുമീ നിഴലരുവികൾ
കഥയറിയുമോ സുഖ ശയ്യയിൽപ നി സ രി സ നി
സ സ സ നി ധ നി
പാ മാ മാ ധാ നി
ധ മ മ മ ഗ രി സ സ സ രി രി നി സ
[ നിറ തിങ്കളോ...}



വിഡിയോ



ബോണസ്: ബിജു നാരായണൻ & ചിത്ര :: മണി വീണ മീട്ടി...

ഇവിടെ

സൈക്കിൾ [2008] വിനീത് ശ്രീനിവാസൻ & ചിത്ര, കാർത്തിക് [3]




“വർണ്ണ പൈങ്കിളി എന്നോടോതുമോ...


ചിത്രം; സൈക്കിൾ [2008] ജോണി ആന്റണി
രചന: അനിൽ പനച്ചൂരാൻ


മേജോ ജോസഫ്

സംഗീതം : മേജൊ ജോസഫ്
പാടിയതു: വിനീത് ശ്രീനിവാസൻ

വർണ്ണ പൈങ്കിളി എന്നോടോതുമോ
വെള്ളിച്ചിറകുമായ് അവളെ കണ്ടുവോ
ഹൃദയം പാടിടും പാട്ടിൻ കൊട്ടു പോൽ
ഒരുനാൽ എന്റെയീ പ്രണയം ചൊല്ലുമോ [വർണ പൈങ്കിളീ..

ആ നിമിഷം ആർദ്രമായ്..
രാഗർദ്രമായ്...
പാടുവാൻ വന്നു ഞാൻ
പൂക്കളം പൂ ചൂടവെ
പൂനിലാ മേടയിൽ പുതു മഞ്ഞിൻ
തൂവലായ് നീ
കുളിർമതി വന്നു നീ
പനിമതി പുഞ്ചിരി [2]
തമ്മിൽ തമ്മിൽ അറിയുന്ന നേരം
കണ്ണിൽ കണ്ണു പുണരുന്ന നേരം..
കാതിൽ ചുണ്ടു ചൊല്ലുന്ന കാര്യം
പ്രണയമോ തേൻ കിളി..
[വർണ്ണ പൈങ്കിളി.. എന്നോടോതുമോ...}

ചാമരം വീശിടും
പൂങ്കാറ്റിൽ സ്നേഹ സാന്ത്വനം
നീ വരും വീഥിയിൽ പൂത്തല്ലൊ രാജ മല്ലികൾ

എന്റെ മോഹമല്ലോ
എന്റെ സ്വപ്നമല്ലോ
എന്റെ മോഹമല്ലോ നീ
എന്റെ സ്വപ്നമല്ലോ
തെന്നി തെന്നി അണയുന്ന തെന്നൽ
എന്നെ പിൽകി അകലുന്ന നേരം
ഉള്ളിൽ കുളിരു നേരുന്ന രാഗം
പാടുവാൻ വന്നു നീ.. [വർണ്ണ പൈങ്കിളീ.....

വെള്ളിച്ചിറകുമായ് അവളെ കണ്ടുവോ
ഹൃദയം പാടും പാട്ടിൻ കൂട്ടു പോൽ
ഒരുനാൾ എന്റെയീ പ്രണയം ചൊല്ലുമോ
വർണ്ണ പൈങ്കിളീ ഹീ ഹീ ഈ ഈ ല ല ലൂ......



ഇവിടെ



വിഡിയോ

ഇനിയും >>>>

“ പാട്ടുണർന്നുവോ...

പാടിയതു: ശ്രീനിവാസൻ & ചിത്ര/ ചിത്ര

പാട്ടുണർന്നുവൊ കാതിൽ തേൻ നിറഞ്ഞുവോ
ആരൊ ഏറ്റു പാടിറ്ടും രാഗം അനുരാഗം [2]

കളിയൂഞ്ഞാലാട്ടും കുളിരോർമ്മയായ്
കളഗാനം പാടൂ നീ
ചിറകടി താളം പോൽ നെഞ്ചാകെ പാഞ്ചാരി മേളം പൊട്ടി
കാണുമ്പോൾ കണ്ണാലെ കിന്നാരം മെല്ലെ ചൊല്ലി
കളിയൂഞ്ഞാലാട്ടും കുളിരോർമ്മയായ്
കളഗാനം പാടൂ നീ...

കാണും കിനാവിൻ തീരം നിലാവിൻ
നീരാളം ചുടും നേരം
നീ വരൂ കൂട്ടിൽ വളർമതി മേട്ടിൽ
വരൂ കൂട്ടിൽ വളർമതി മേട്ടിൽ
മനമാകെ മോഹത്താൽ മയിലാട്ടമാടുമ്പോഴും
ശരരാന്തൽ താഴത്തു
വിരിയും നാം ചായുമ്പോഴും...

പാട്ടുണർന്നുവൊ കാതിൽ തേൻ നിറഞ്ഞുവോ
ആരൊ ഏറ്റു പാടിടും രാഗം.. അനുരാഗം [3]


ഒരുനാളിൽ നാം ഒന്നായിടും
ആ നല്ല നിമിഷങ്ങൾ വരമായിടും നെഞ്ചിൽ
നീറുന്ന കാനൽ മാഞ്ഞിടും
ഞാൻ നിന്റെ നിഴലായിടും.......




ഇവിടെ


വിഡിയോ

ഇനിയും: >>>>>>>>






പുതിയൊരീണം...
പാടിറ്യതു: കാർത്തിക് & വിനീത് ശ്രീനിവാസൻ


പുതിയൊരീണം നെഞ്ചില്ലുണർത്തി
വരികയായ് പൂ വല്സര ഗാനം
നിറ നിലാവിൻ പാൽ കടൽ മുങ്ങി
തിരയിലാർത്തു വരുന്നൊരു ഗാനം

ഇരവിലീറൻ മഞ്ഞു പുതച്ചു
വന്നണഞ്ഞൊരു ദേവ രാഗം
തിരി തെളിഞ്ഞൊരഴകാർന്ന രാവിൽ
ഹൃദയ വല്ലകി പാടുമീണം....

കരയാൻ മറന്ന നിമിഷമെ
ഇനി പിരിയാത്ത കൂട്ടുകാർ നാം [2]
നുരയുന്നു വീഞ്ഞിൻ ലഹരി
വിരിയുന്നു മാനസ മലരി
പാതിര പക്ഷികൽ അകലെ പാടി
പാന പാത്രങ്ങൾ മുട്ടി തൂകി
കരഞ്ഞിടുന്നു ഭൂമി
മറഞ്ഞിടുന്നു മാനം
പറയൂ നീ തോഴാ
നാടിൻ പാട്ടുകാരാ....[ പുതിയൊരീണം....


ഇടനെഞ്ചു പൊട്ടുമൊരോർമ്മയെന്തിനോ
അറിയാതെ പാടിടുന്നു[2]
പൂക്കാലമെത്താൻ വൈകി
പൂവിളി കേൽക്കാതായി
ജാതക പക്ഷികലകലെ തേടി
കാനൽ പ്രവാഹം കണ്ടു തേങ്ങി

നിറഞ്ഞു തൂകും കണ്ണിൽ
കുളിരു നൽകും കാറ്റെ
ഒആടുമോ നീ കൂടെ
നേരിൻ കൂട്ടുകാരാ..[ പുതൊയൊരീണം...


ഇവിടെ


വിഡിയോ