Powered By Blogger

Wednesday, January 20, 2010

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [2002] പി. ജയചന്ദ്രൻ




ഒന്നു തൊടാനുള്ളിൽ തീരാമോഹം...

ചിത്രം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [2002] സത്യൻ അന്തിക്കാട്
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ജോൺസൻ

പാടിയതു: പി ജയചന്ദ്രൻ

ഒന്നു തൊടാനുള്ളിൽ തീരാമോഹം
ഒന്നു മിണ്ടാൻ നെഞ്ചിൽ തീരാദാഹം..
ഇനിയെന്തുവേണം ഇനിയെന്തുവേണമീ
മൗനമേഘമലിയാൻ പ്രിയംവദേ...

നീ വരുന്ന വഴിയോര സന്ധ്യയിൽ
കാത്തു കാത്തു നിഴലായി ഞാൻ..
അന്നുതന്നൊരനുരാഗരേഖയിൽ
നോക്കി നോക്കിയുരുകുന്നു ഞാൻ..
രാവുകൾ ശലഭമായ്.. പകലുകൾ കിളികളായ്..
നീ വരാതെയെൻ രാക്കിനാവുറങ്ങീ...ഉറങ്ങീ..
ഇനിയെന്തുവേണം ഇനിയെന്തുവേണമീ
മൗനമേഘമലിയാൻ പ്രിയംവദേ...

തെല്ലുറങ്ങിയുണരുമ്പോഴൊക്കെയും നിൻ
തലോടലറിയുന്നു ഞാൻ..
തെന്നൽ വന്നു കവിളിൽ തൊടുമ്പോഴാ
ചുംബനങ്ങളറിയുന്നു ഞാൻ..
ഓമനേ ഓർമ്മകൾ.. അത്രമേൽ നിർമ്മലം..
നിന്റെ സ്നേഹലയമർമ്മരങ്ങൾ പോലും.. തരളം..
ഏതിന്ദ്രജാലമൃദുമന്ദഹാസമെൻ
നേർക്കു നീട്ടിയലസം മറഞ്ഞു നീ..
ഒന്നു കാണാനുള്ളിൽ തീരാമോഹം
ഒന്നു മിണ്ടാൻ നെഞ്ചിൽ തീരാദാഹം..
ഇനിയെന്തുവേണം ഇനിയെന്തുവേണമീ
മൗനമേഘമലിയാൻ പ്രിയംവദേ...



ഇവിടെ




വിഡിയോ

മനസ്സിനക്കരെ [2003] യേശുദാസ് & ജ്യൊത്സ്ന



മെല്ലെയൊന്നു പാടി നി...

ചിത്രം: മനസ്സിനക്കരെ [2003] സത്യൻ അന്തിക്കാട്
രചന:: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയരാജ
പാടിയതു: കെ ജെ യേശുദാസ് & ജ്യോത്സന




മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ (2)
കണ്ണിലുള്ള കനവൂതാതെ നിന്‍ ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ വെണ്‍
പാരിജാത മലരറിയാതെ
മെല്ലെയൊന്നു മെല്ലെയൊന്നു
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ

പൂമാനം കുട പിടിക്കും ഹോയ്
ഈ പൂപ്പാട്ടിന്‍ വയല്‍ വരമ്പില്‍
കാറ്റോടെൻ കവിളുരുമ്മി ഹോയ്
ഞാനാറ്റോരം കടന്നിരുന്നൂ
പകല്‍ മുല്ല മൊട്ടായ് നീയോ വിരിഞ്ഞിരുന്നു
പുലര്‍ വെയില്‍ പൊന്നോ നിന്നെ പൊതിഞ്ഞിരുന്നു

താനനാ തനനന നനനന തനനാന
മാറിലുള്ള മറുകറിയാതെ ഈ മനസ്സിലുള്ള കിളിയറിയാതെ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ
കണ്ണിലുള്ള കനവൂതാതെ നിന്‍
ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ വെണ്‍
പാരിജാത മലരറിയാതെ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ

അന്നും നീ തനിച്ചിരിക്കും ഹോയ്
ഈ താഴമ്പൂ പുഴക്കടവില്‍
എന്തേ നീ അരികിലെത്തീ ഹോയ്
നിന്‍ ജന്മങ്ങള്‍ എനിക്കു തന്നൂ

പതുങ്ങി വന്നെന്നെ മെല്ലേ മടിയില്‍ വെച്ചൂ
പരിഭവം കൊണ്ടെന്‍ കാതില്‍ കഥ പറഞ്ഞൂ

താനനാ തനനന നനനന തനനാന
ചാരി നിന്ന നിഴലറിയാതെ
ഈ മഴ നനഞ്ഞ മുകിലറിയാതെ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ
കണ്ണിലുള്ള കനവൂതാതെ നിന്‍
ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ വെണ്‍
പാരിജാത മലരറിയാതെ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ......





ഇവിടെ




വിഡിയോ

ഞാൻ ഏകനാണു [ 1982] ചിത്ര [യേശുദാസ്}




രജനീ പറയൂ പൂനിലാവിൻ...

ചിത്രം:: ഞാൻ ഏകനാണ് [1982] പി.ചന്ദ്രകുമാർ
രചന:: സത്യൻ അന്തിക്കാട്
സംഗീതം: എം ജി രാധാകൃഷ്ണൻ

പാടിയതു:: കെ എസ് ചിത്ര



രജനീ പറയൂ പൂനിലാവിൻ പരിലാളനത്താൽ
നൊമ്പരങ്ങൾ മായുമോ (രജനീ..)


ഓർമകൾ തൻ ജാലകങ്ങൾ
വെറുതെയെങ്ങോ മൂടി ഞാൻ
ഇനിയുമീ പൂവല്ലിയിൽ
മോഹപുഷ്പം വിടരുമോ
മനസ്സേ... മനസ്സേ.... (രജനീ..)


വീണപൂവിൻ ഗാനമോർക്കെ
മിഴികളെന്തേ നിറയുവാൻ
പിരിയുമോരോ വീഥികൾ
അകലെയൊന്നായ് ചേരുമോ
മനസ്സേ..മനസ്സേ...(രജനീ)



ഇവിടെ





യേശുദാസ്..ചിത്ര.” ഓ.. മൃദുലേ... ഹൃദയ വനിയിലൊഴുകി വാ...


ഓ മൃദുലേ ഹൃദയവനികയിലൊഴുകി വാ ..
യാമിനിതൻ മടിയിൽ മയങ്ങുമീ ചന്ദ്രികയിലലിയാൻ ..
മനസ്സുമനസ്സുമായ് ചേർന്നിടാം ..
( ഓ മൃദുലേ )

എവിടെയാണെങ്കിലും പൊന്നേ .. നിന്‍ ..സ്വരം ..
മധുഗാനമായെന്നിൽ നിറയും ..
( ഓ മൃദുലേ )

കദനമാണിരുളിലും പൊന്നേ .. നിന്‍ .. മുഖം ..
നിറദീപമായ് എന്നിൽ തെളിയും ..
( ഓ മൃദുലേ ...

ഇവിടെ


വിഡിയോ

വിഡിയോ2