Powered By Blogger

Tuesday, January 19, 2010

വിനോദ യാത്ര [2007] യേശുദാസ്/ മഞ്ജരി



കയ്യെത്താ കൊമ്പത്തു കണ്ണെത്തണം

ചിത്രം:: യാത്ര [2007] സത്യൻ അന്തിക്കട്
രചന: വയ ലാർ ശരത്
സംഗീതം: ഇളയരാജ

പാടിയതു:; യേശുദാസ് / [മഞ്ജരി]

കയ്യെത്താ കൊമ്പത്തു കണ്ണെത്തണം
കണ്ണെത്താ ദൂരത്തു ചെന്നെത്തണം [2]
ചെന്നെത്തി നീ കയ്യെത്തണം
കയ്യെത്തി നീ കണ്ടെത്തണം
അത്തം പത്താടും മുറ്റത്തെ പൊന്മുത്തു[ കയ്യെറ്തത്താ..

ചെല്ലുള്ളൊരോമൽ കുഞ്ഞാകണം
ചേമന്തി പൂ ചൂടേണം
കണ്ണാടി മുന്നിൽ നീ ചെല്ലേണം
അമ്പാടി പെണ്ണാകേണം
മേടത്തിൻ കൊന്ന പൂവേണം
വാത്സല്യ പൊന്നോണം വേനം
പൂക്കാലം തേടും തേൻ ആകേണം
തേനൊരും നാവിൽ നേരും വേണം
ജന്മത്തിൻ നെയ്നാളമേ
സ്നേഹത്തിൻ നാളീനമെ [ കയ്യെത്താ ദൂരത്തു...

തേന്മാവിൽ ഊയൽ നീ ആടേണം
ആയത്തിൽ ചഞ്ചാടേണം
മാനത്തെ വാതിൽ നീ കാണേണം
മാമന്റെ തോളേറേണം
കുന്നത്തെ ഇല്ലത്തും പോണം
കുന്നോളം കൈനീട്ടം വേനം
എല്ലാരും ചൊല്ലും ശീലാകേണം
എന്നെന്നും പാടും ശീലം വേണം
മേഘത്തിൻ മഞ്ജീരമെ
മൌനത്തിൻ സംഗീതമെ....[കയ്യെത്താ ദൂരത്തു..





ഇവിടെ




വിഡിയോ

ഇന്നത്തെ ചിന്താവിഷയം [2008] എം.ജി. ശ്രീകുമാർ




കണ്ടോ കണ്ടോ കാക്ക കുയിലേ...

ചിത്രം: ഇന്നത്തെ ചിന്താവിഷയം [2008] സത്യൻ അന്തിക്കാട്
രചന: : ഗിരീഎഷ് പുത്തഞ്ചെരി
സംഗീതം: : ഇളയരാജ

പാടിയതു: : എം ജി ശ്രീകുമാർ

കണ്ടോ കണ്ടോ കാക്ക കുയിലേ പട്ടുടുത്ത പാവക്കുഞ്ഞ്
കാറ്റു മൂളും ചൂളം കേട്ടാൽ മാറിലൊട്ടും മൈനകുഞ്ഞ്
പെയ്യാ മഴക്കാട് കാട്ടിൽ പൂവാലി പോൽ മേയും മഞ്ഞ്
മിന്നാ പൊന്നിൻ കൂട്
കൂട്ടിൽ കുഞ്ഞാങ്കിളി പെണ്ണേ വായോ
കതിരായ് പതിരായ് ഒരു കഥ ഞാൻ പറയാം
പഴമൊഴി തൻ പൂം പാട്ടുമായ്
കണ്ടോ കണ്ടൊ കണ്ടൊ ( കണ്ടോ..)

കാട്ടു കൊമ്പനെ താലി കെട്ടിയീ കൊക്കൻ പൂച്ച
ആട്ടു തൊട്ടിലിൽ കാൽ കുടഞ്ഞതോ പോക്കാൻ തവള
കുംഭ മാസത്തിൽ കുരുവി നട്ടത് കുറുവാൽ നെല്ല്
നീലി ചുണ്ടെലി കൊയ്തെടുത്തതോ കാണാ കനല്
കോല മയിൽ തമ്പ്രാനുണ്ണാൻ നാട്ടു പഴംചോറ്
കാടി കുടഞ്ഞാരെ തന്നൂ ഓട്ടുകുടം മോര്
പോക്കിരിയും പീക്കിരിയും പട പോകുന്നെ
ഇന്നാണാറ്റിൻ കര നാട്ടിൽ തൈപ്പൂയം ( കണ്ടോ...)

ആട്ടിൻ കുട്ടിയെ ഊട്ടിപോറ്റുവാൻ രാ ചെന്നായ
ഒന്നിറുക്കിയാൽ ചങ്കറുക്കുമീ ചതിയൻ ഞണ്ട്
ആറ്റു മീനോടിഷ്ടം കൂടുവാൻ തടിയൻ കൊക്ക്
പൂക്കറുമ്പി തൻ പാൽ കറക്കുവാൻ മൂർഖൻ പാമ്പ്
ആഞ്ഞിലി മേലൂഞ്ഞാലാടാൻ കൂടെ വരും വവ്വാല്
കൂനനുറുമ്പാണേ നാവിൽ നെയ് മധുരം നൽകാം
പൂത്തകിലും കടും തുടിയും മറിമായമായ്
ഈ നാട്ടിൽ നടപ്പത് വേട്ടപുലിയാട്ടം ( കണ്ടോ...)


ഇവിടെ


വിഡിയോ







പാടിയതു:: മധു ബാലകൃഷ്ണൻ &ശ്വേത

മനസിലൊരു പൂമാല

മനസിലൊരു പൂമാല കൊരുത്തു വെച്ചതാരാണു
മണിച്ചി കലമാനോ പൂ മീനോ
കനവിലൊരു പൂത്താലി കരുതി വെച്ചതാരാണു
കുറുകുമൊരു കാറ്റോ പൂങ്കാറ്റോ
പൊന്നു തൂകും മെയ്യിൽ ഞാനൊന്നു തൊട്ട നേരം
മഞ്ഞുരുകും നെഞ്ചിൽ നീ മുത്തമിട്ട നേരം
പളുങ്കു വള എടുത്തു കണ്ണു പൊത്തു മോമന പൊന്നുണ്ണി നീ ( മനസ്സി...)

പഞ്ചവർണ്ണ ക്കിളിയേ തഞ്ചമിട്ട് പറക്കാൻ
നെഞ്ചകത്തൊരിടം തരാം ഞാൻ
കൊച്ചു കൊച്കു പിണക്കം പിന്നെയുള്ളൊരിണക്കം
പിച്ച വെക്കും കുറുമ്പല്ലയോ
പാതിരാ മൈനകൾ പാതി വരി പാടുമ്പോൾ
പാലമേൽ പൂവുകൾ കാറ്റിലിളവേൽക്കുമ്പോൾ
എനിക്കു നിൻ നീൾമിഴികൾ കൊളുത്തി വെച്ച പൂത്തിരികൾ
എനിക്കു നിന്റെ പുഞ്ചിരികൾ അടുത്തു വന്ന സുന്ദരികൾ
വെള്ളിമണീ തുള്ളി തുള്ളി വാ തൂ വിണ്ണിലുള്ള തങ്ക തിങ്കളേ
മുത്തണിഞ്ഞ മുടി കെട്ടി മുല്ലമലർമൊട്ടും
വെച്ചൊരോമന പൊൻ കണി ഞാൻ (മനസിലൊരു...)


കണ്ടു കണ്ടങ്ങിരിക്കേ ചേണ്ടുമല്ലിക്കവിളിൽ
വണ്ടു വന്നു വലം വെയ്ക്കുന്നു
എന്നുമെന്നുമിതു പോൽ നിന്നെ നോക്കിയിരിക്കാൻ
കണ്ണിലുള്ള കിളി കൊഞ്ചുന്നൂ
ആയിരം താരകൾ നിന്നെ വരവേൽക്കുമ്പോൾ
അമ്പിളീ നിന്നിൽ ഞാൻ കുമ്പിൾ മഴ തേടുമ്പോൾ
അരികെ വന്നൊരുമ്മ തരാൻ തിടുക്കമെന്തിനെൻ പൊന്നേ
കൊതിച്ചു പോയതെന്തേ ഞാൻ തുടുത്തു നിന്ന തേൻ കനിയേ
നോക്കി നോക്കി കൊതിപ്പിക്കല്ലേ
ഹേ പോക്കു വെയിൽ ശലഭങ്ങളേ
ആഹാ ചില്ലു കൊണ്ടു ചുമരിട്ട കൂട്ടിനുള്ളിൽ കുറുകുന്ന
താമര കിളിമകളേ ( മന്നസ്സിലൊരു...)

ഇവിടെ



വിഡിയോ

ധ്രുവസംഗമം [1981] യേശുദാസ്





ശരത്‌കാലമേഘം മൂടിമയങ്ങും ...


ചിത്രം: ധ്രുവസംഗമം [1981] ശശികുമാർ
രചന: സത്യൻ അന്തിക്കാട്
സംഗീതം: രവീന്ദ്രൻ

പാടിയതു: കെ ജെ യേശുദാസ്


സുകുമാരൻ








ശരത്‌കാലമേഘം മൂടിമയങ്ങും
മധുചന്ദ്രകിരണങ്ങൾ പോലെ
മുഗ്ദ്ധാനുരാഗമേ എന്നന്തരംഗത്തിൽ
നീ നിത്യസ്വർഗ്ഗമായ് വന്നൂ

(ശരത്‌‌കാല...)

നിസസ നിസസ നിസസ മഗമഗ
നിസസ നിസസ നിസസ പമപമ
നിസസ നിസസ മഗമഗ നിസസ നിസസ പമപമ
നി-സ-സ മ-ഗ-മ-മ ~ നി-സ-സ പ-മ-പ-നി
സഗസ നിസനി പനിപ മപമ നിസനി പനിപ മപമ ഗമഗ
സ-ഗമ-പ നിസ സ-ഗമ-പ നിസ സ-ഗമ-പ നിസ

സ്വപ്‌നങ്ങൾ തീർക്കുന്ന ദ്വീപിൽ
എന്നും നർത്തനം ചെയ്‌തു നിൻ രൂപം
പനിനീരിലലിയുന്ന ഹിമബിന്ദുപോലെയെൻ
മാനസം നിന്നിൽ ലയിച്ചൂ - ഇനിയെന്തിനോമലേ മൗനം

നീർ‌മുത്തു ചൂടുന്ന പൂവും
നിൻ‌റെ നിർമ്മലസ്‌നേഹത്തിൻ മധുവും
അകതാരിൽ ചൊരിയുന്നു മധുരാനുഭൂതികൾ
ആതിരത്തേന്മഴപോലെ - ഇനിയെന്തിനോമനേ നാണം





ഇവിടെ


വിഡിയോ

ജലതരംഗം [ 1978] യേശുദാസ്






ആദ്യമായ് കണ്ടനാള്‍ നീയെന്നില്‍....

ചിത്രം: ജലതരംഗം [ 1978] പി. ചന്ദ്രകുമാർ

രചന: സത്യൻ അന്തിക്കാട്

സംഗീതം: എ ടി ഉമ്മർ

പാടിയതു: കെ ജെ യേശുദാസ്

ആദ്യമായ് കണ്ടനാള്‍ നീയെന്നില്‍
അനുരാഗ ദീപമായ് തെളിഞ്ഞുനിന്നു
അന്നെന്റെ മനസ്സിലെ താളമായ് നീ
ഇന്നെന്റെ ജീവനില്‍ ജീവനായ് നീ
അന്നെന്റെയാത്മവിപഞ്ചികയില്‍
നീയെന്ന ഗാനം നിറഞ്ഞു നിന്നു
ഇന്നെന്റെ ശ്വാസവും ശബ്ദവും നീ
ഇന്നെന്റെ കണ്ണിലെ ദീപ്തിയും നീ
അന്നെന്റെയാത്മാവിലാകമാനം
നീയെന്ന സ്വപ്നം നിറഞ്ഞുനിന്നു
ഇന്നെന്റെ മോഹവും മുക്തിയും നീ
ഇന്നെന്റെ രാഗാനുഭൂതിയും നീ....



ഇവിടെ



Bonus:



ഇവിടെ

സരിത [ 1977 പി. ജയചന്ദ്രൻ & മല്ലിക

വിധുബാല




ഓര്‍മ്മയുണ്ടോ.....ഓര്‍മ്മയുണ്ടോ....



ചിത്രം: സരിത [1977] പി.പി. ഗോവിന്ദൻ
രചന: സത്യൻ അന്തിക്കാട്
സംഗീതം: ശ്യാം

പാടിയതു: പി ജയചന്ദ്രൻ & മല്ലിക



ഓര്‍മ്മയുണ്ടോ.....ഓര്‍മ്മയുണ്ടോ...
അമ്പലനടയില്‍ ദ്വാദശിനാളില്‍
തങ്കവിളക്കുകളുണരുമ്പോള്‍
നീ താലമേന്തി പൂമാല ചൂടി
താലമേന്തി മാല ചൂടി
തൊഴുതു മടങ്ങുമ്പോള്‍
നമ്മളാദ്യമായ് കണ്ടത്
ഓര്‍മ്മയുണ്ടോ.....ഓര്‍മ്മയുണ്ടോ...

ഇല്ല എനിക്കോര്‍മ്മയില്ല.

ഓര്‍മ്മയുണ്ടോ....ഊഹും....ഓര്‍മ്മയുണ്ടോ...

കഥകളിപ്പാട്ടുകള്‍ കേട്ടുനില്‍ക്കും നിന്‍
കവിളില്‍ കുളിര്‍ക്കാറ്റുമ്മ വെയ്ക്കുമ്പോള്‍
കണ്ണുകളാല്‍ നീ കവിതകളെഴുതി
എന്നിലെ എന്നെയുണര്‍ത്തി

എന്നിട്ട് ?

എന്റെ മനസ്സിന്‍ ഇതളുകളില്‍ പുതു
പനിനീര്‍ പരിമളമായ്
ഓര്‍മ്മയുണ്ടോ....
.
ഉണ്ട് നല്ല ഓര്‍മ്മയുണ്ട്

ഓര്‍മ്മയുണ്ടോ.....
അന്നു കോളേജില്‍ വച്ച്....

മോഹമുണര്‍ത്തും നിലാവില്‍
രാഗലോലയായ് നീ വരുമോ ഡാര്‍ലിംഗ്
ഐ ഹാവ് എ സ്റ്റോറി റ്റു ടെല്‍ യൂ
ദി സ്റ്റോറി ദാറ്റ് നെവര്‍ ബീന്‍ ടോള്‍ഡ്
ലലല...ലലല....ലലല...ലാലല...

ഹ ഹ ഹ ഹ ഹ ഹ ഹ

ലലല...ലലല....ലലല...ലാലല...

നിഴലുകള്‍ കൈകൊട്ടി കളിക്കും കിനാവില്‍
നിരുപമേ നീയൊരു ദേവത പോലെ
അണയുമ്പോള്‍ നിന്‍ ചൊടികളെ ഞാന്‍
തിരുമധുരം നല്‍കിയുറക്കും

പിന്നെ?

നിന്റെ മനോഹര യൗവ്വനലഹരിയില്‍...

ഓര്‍മ്മയുണ്ടോ.....ഓര്‍മ്മയുണ്ടോ...
അമ്പലനടയില്‍ ദ്വാദശിനാളില്‍
തങ്കവിളക്കുകളുണരുമ്പോള്‍
നീ താലമേന്തി പൂമാല ചൂടി
താലമേന്തി മാല ചൂടി
തൊഴുതു മടങ്ങുമ്പോള്‍
ഓര്‍മ്മയുണ്ടോ...ഓര്‍മ്മയുണ്ടോ...



ഇവിടെ

ദീപം [ 1980] പി. ജയചന്ദ്രൻ

സത്യൻ അന്തിക്കാട്





ദൂരെ പ്രണയകവിത പാടുന്നു വാനം..



ചിത്രം: ദീപം [ 1980 ] പി. ചന്ദ്രകുമാർ
രചന: സത്യൻ അന്തിക്കാട്
സംഗീതം: ശ്യാം

പാടിയതു: പി ജയചന്ദ്രൻ

ദൂരെ പ്രണയകവിത പാടുന്നു വാനം
താഴെ ഏതോ സുഖദ ലഹരി
നുകരുന്ന ഭൂമിക്കോ കുളിരണിയും ....
(ദൂരെ പ്രണയകവിത ....)



മോഹങ്ങളാം ദീപങ്ങളേന്തി
എന്നുള്ളില്‍ നിന്നോര്‍മകള്‍
പൂമിഴിക്കോണില്‍ നീര്‍ബിന്ദുവോ
പ്രേമാഗ്നി തന്‍ നാളമോ
(ദൂരെ പ്രണയകവിത ....)


രാപ്പാടികള്‍ പാടി മയങ്ങും
രാവിന്റെ യാമങ്ങളില്‍
ആത്മാവിലേതോ മാലാഖയായ്
രാകേന്ദു നീയണഞ്ഞു
(ദൂരെ പ്രണയകവിത ....)

സ്വന്തം ശാരിക [1984] യേശുദാസ്

വേണു നാഗവള്ളി


ഈ മരുഭൂവില്‍....

ചിത്രം: സ്വന്തം ശാരിക [1984] അമ്പിളി
രചന: പി ഭാസ്‌കരന്‍
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു: യേശുദാസ് [* 1984 സംസ്ഥാന അവാർഡ് നേടിയ ഗാനങ്ങൾ}

ആ....ആ....ആ....ആ....
ആ....ആ....ആ....ആ....
ഈ മരുഭൂവില്‍ പൂമരമെവിടെ
കുയിലേ കൂടെവിടെ
രാക്കുയിലേ കൂടെവിടെ


ഈ മരുഭൂവില്‍ പൂമരമെവിടെ
കുയിലേ കൂടെവിടെ
രാക്കുയിലേ കൂടെവിടെ


നിഴലേകാനെന്‍ പാഴ്ത്തടി മാത്രം
വിഫലം സ്വപ്നം കാണുന്നൂ
ആ....ആ‍....ആ....ആ....
നിഴലേകാനെന്‍ പാഴ്ത്തടി മാത്രം
വിഫലം സ്വപ്നം കാണുന്നൂ
നിന്‍ പൂഞ്ചിറകാകെ കരിയുന്നൂ


ഈ മരുഭൂവില്‍ പൂമരമെവിടെ
കുയിലേ കൂടെവിടെ
രാക്കുയിലേ കൂടെവിടെ


മേലേ കനല്‍മഴ തൂകും വാനം
താഴേ കാനല്‍നീര്‍ മാത്രം
ആ....ആ‍....ആ‍....ആ
മേലേ കനല്‍മഴ തൂകും വാനം
താഴേ കാനല്‍നീര്‍ മാത്രം
തണലില്ലാത്തൊരു മണല്‍ മാത്രം...




ഇവിടെ



ആദ്യ ചുംബനത്തിൽ....യേശുദാസ്.


ആദ്യചുംബനത്തിൽ എന്റെ
അമൃതചുംബനത്തിൽ
ഒഴുകിയാത്മാവിൽ
ദിവ്യപ്രേമസംഗീതം (ആദ്യ...)

പല്ലവി ഞാനായ് സഖീ
അനുപല്ലവി നീ കാമിനീ
രണ്ടു ഹൃദയസ്പന്ദനം
നവതാളമായ് ആ ഗീതിയിൽ
പുതിയ രാഗഭാവലയങ്ങൾ
പുളകമായി ജീവനിൽ
മദകരമൊരു മധുരിമ തൻ
മധുലഹരിയിൽ മുഴുകി നാം (ആദ്യ...)

കാലവീഥിയിൽ പൂത്തു നിന്നൊരു
സ്വപ്നതരുവിൻ ച്ഛായയിൽ
നീലവാനിൽ നിന്നിറങ്ങിയ
ദേവനന്ദന ശാരിക
ഇണയുമൊത്തു കൂട്ടു കൂടി
നവ്യപ്രണയ ശാഖയിൽ
മൃദുപവനനിലൊഴുകുന്നു
അവരുടെ സുരസംഗീതം (ആദ്യ,...)





വിഡിയോ






-