Powered By Blogger

Sunday, January 10, 2010

കാമം ക്രോധം മോഹം [ 1975] യേശുദാസ് & സുജാത






സ്വപ്നം കാണും പെണ്ണേ സ്വര്‍ഗ്ഗം തേടും...

ചിത്രം: കാമം ക്രോധം മോഹം [ 1975] മധു
രചന: ഭരണിക്കാവ് ശിവകുമാർ
സംഗീതം: ശ്യാം

പാടിയതു: കെ ജെ യേശുദാസ് & സുജാത



ആ.....ഹോ...ആ......ഹോ...
സ്വപ്നം കാണും പെണ്ണേ സ്വര്‍ഗ്ഗം തേടും കണ്ണേ
മണിമാറിലെയ്യാനമ്പു തരൂ
മലര്‍ശരം നീ വന്നെടുക്കൂ അടിമുടി എന്നെ തളര്‍ത്തൂ
(സ്വപ്നം കാണും പെണ്ണേ....)

പൂങ്കാട്ടിലെ തേന്മുല്ല പോല്‍ താരുണാംഗീ നീ നില്ക്കേ
വെണ്ണ തോറ്റിടും എന്റെ മേനിയെ വന്നു പുല്‍കിടും നീ (2)
വരൂ കാറ്റുപോലെ തരൂ നിന്റെയെല്ലാം(2)
നീയല്ല്ലോ എന്നുമെന്റെ കളിത്തോഴൻ
(സ്വപ്നം കാണും പെണ്ണേ....)

ശാരോണിലെ സ്വര്‍ണ്ണ കന്യ പോല്‍ ശ്യാമളാക്ഷീ നീ നില്‍ക്കേ
വീണ നാണിക്കുമെന്റെ മെയ്യാകെ സ്വന്തമാക്കിടും നീ(2)
വരൂ സ്വര്‍ഗ്ഗദേവാ തരൂ രാഗചിത്രം (2)
നീയല്ലോ എന്നുമെന്റെ പ്രാണനാഥന്‍
(സ്വപ്നം കാണും പെണ്ണേ....)



ഇവിടെ

ഞാൻ ഏകനാണ് [1982] യേശുദാസ് & ചിത്ര



പ്രണയവസന്തം തളിരണിയുമ്പോൾ...

ചിത്രം: ഞാൻ ഏകനാണ് [1982] ചന്ദ്രശേഖർ
രചന: സത്യൻ അന്തിക്കാട്
സംഗീതം: എം ജി രാധാകൃഷ്ണൻ

പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര

പ്രണയവസന്തം തളിരണിയുമ്പോൾ
പ്രിയസഖിയെന്തേ മൗനം....
നീ അഴകിൻ കതിരായണയുമ്പോൾ
സിരകളിലേതോ പുതിയ വികാരം
അലിയുകയാണെൻ വിഷാദം...

(നീ...)

ദേവീ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
സുന്ദരം... സുരഭിലം... സുഖലാളനം....
എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം

(പ്രണയ...)

നാണം ചൂടും കണ്ണിൽ ദാഹം ഒളിമിന്നുമ്പോൾ
ഒരു കുടം കുളിരുമായ് വരവേൽക്കുമോ
എന്റെ ഈക്കിളിക്കൂട്ടിലിത്തിരി ഇടമേകുമോ

(പ്രണയ...)

ഇവിടെ




വിഡിയോ

ചിലമ്പ് [1986] യേശുദാസ് & ലതിക





താരും തളിരും മിഴി പൂട്ടി....

ചിത്രം: ചിലമ്പ് [1986] ഭരതൻ
രചന: ഭരതൻ
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: കെ ജെ യേശുദാസ് & ലതിക


താരും തളിരും മിഴി പൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
ഏകയായ്‌ കേഴുംബോൾ കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്‌
ദൂരെയേതൊ കാനനത്തിൽ
(താരും തളിരും)

പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്‌
പുത്തിരി താളതിൽ കൊത്തിയപ്പോൾ
ആ..ആ..ആ..ആ.(2)

കാൽ തള കിലുങ്ങിയോ
എന്റെ കണ്മഷി കലങ്ങിയോ(2)
മാറത്തെ മുത്തിന്നു നാണം വന്നോ
ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ
[താരും തളിരും]


തന്നാരം പാടുന്ന സന്ധ്യക്കു
ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും (2)
തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ (2)
മഞ്ഞ പ്രസാദത്തിൽ ആറാടി
വരു കന്യകെ നീ കൂടെ പോരു
(താരും തളിരും)


ഇവിടെ



വിഡിയോ

ഭർത്താവ് [1964] യേശുദാസ് & എൽ.ആർ. ഈശ്വരി




കാക്കക്കുയിലേ ചൊല്ലൂ...


ചിത്രം: ഭർത്താവ് [1964] എം.കൃഷ്ണൻ നായർ
രചന: പി ഭാസ്ക്കരൻ
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കെ ജെ യേശുദാസ് & എൽ ആർ ഈശ്വരി

കാക്കക്കുയിലേ ചൊല്ലൂ
കൈ നോക്കാനറിയാമോ
പൂത്തു നിൽക്കും ആശകളെന്ന്
കായ്ക്കുമെന്ന് പറയാമോ


കാറ്റേ കാറ്റേ കാറ്റേ
കണിയാൻ ജോലിയറിയാമോ
കണ്ട കാര്യം പറയാമോ
കാട്ടിലഞ്ഞിപ്പൂക്കളാലേ
കവടി വെയ്ക്കാനറിയാമോ (കാക്ക,,..)

കുരുവീ കുരുവീ നീലക്കുരുവീ
കുറി കൊടുക്കാൻ നീ വരുമോ
കുരവയിടാൻ നീ വരുമോ
കുഴലു വിളിക്കാൻ മേളം കൊട്ടാൻ
കൂട്ടരൊത്തു നീ വരുമോ (കാക്ക....)

തുമ്പീ തുള്ളും തുമ്പീ
തംബുരു മീട്ടാൻ നീ വരുമോ
പന്തലിലിരുന്നു പാടാമോ
കൈത പൂത്ത പൂമണത്താൽ
കളഭമരയ്ക്കാൻ നീ വരുമോ (കാക്ക...)



ഇവിടെ

ഒരു കുടക്കീഴിൽ [1985] യേശുദാസ്







അനുരാഗിണീ ഇതാ എൻ കരളിൽ ...

ചിത്രം: ഒരു കുടക്കീഴിൽ [1985] ജോഷി
രചന: പൂവച്ചൽ ഖാദർ
സംഗീതം: ജോൺസൻ

പാടിയതു: കെ ജെ യേശുദാസ്

അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
{ അനുരാഗിണീ ഇതാ എൻ }

കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
{ അനുരാഗിണീ ഇതാ എൻ }

മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ
{മൈനകൾ}

കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ..
അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
{ അനുരാഗിണീ ഇതാ എൻ }




ഇവിടെ



വിഡിയോ

മധുരഗീതങ്ങൾ [ആൽബം] യേശുദാസ്



കരിനീലക്കണ്ണുള്ള പെണ്ണേ...

ആൽബം: മധുരഗീതങ്ങൾ - വോളിയം 2
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കെ ജെ യേശുദാസ്




കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു ഞാനൊന്നു നുള്ളീ.. (2)
അറിയാത്ത ഭാവത്തിലെന്തൊ
കുളിരളകങ്ങളെന്നോടു ചൊല്ലീ
കരിനീല കണ്ണുള്ള പെണ്ണേ..

ഒരു കൊച്ചു സന്ധ്യയുദിച്ചു.. മലർ
കവിളിൽ ഞാൻ കോരിത്തരിച്ചു..(2)
കരിനീല കണ്ണു നനഞ്ഞു.. എന്റെ
കരളിലെ കിളിയും കരഞ്ഞു..
കരിനീല കണ്ണുള്ള പെണ്ണേ..

ഒരു ദുഃഖ രാത്രിയിൽ നീയെൻ
രഥമൊരു മണ‍ൽ കാട്ടിൽ വെടിഞ്ഞു (2)
അതുകഴിഞ്ഞോമനേ നിന്നിൽ
പുത്തനനുരാഗസന്ധ്യകൾ പൂത്തു (കരിനീല..)




വിഡിയോ

നിത്യ കന്യക [1963] യേശുദാസ് & സുശീല

എന്തെന്തു മോഹങ്ങളായിരുന്നു...

ചിത്രം: നിത്യ കന്യക [1963] കെ.എസ്. സേതുമാധവൻ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ് & പി സുശീല



എന്തെന്തു മോഹങ്ങളായിരുന്നു
എത്ര കിനാവുകളായിരുന്നു
ഒരു മോഹമെങ്കിലും പൂത്തു തളിർത്തില്ല
ഒരു കതിരെങ്കിലും കൊയ്തില്ല (എന്തെന്തു...)


ഒരു കൂട്ടിലൊന്നിച്ചു കഴിയാനൊരുങ്ങിയ
കുരുവികൾ നമ്മൾ പിരിഞ്ഞു
തിന തേടാൻ പോയപ്പോൾ ഒന്നിനെയെന്തിനോ
വനവേടനമ്പെയ്തു വീഴ്ത്തി
വനവേടനമ്പെയ്തു വീഴ്ത്തി (എന്തെന്തു...)

കതകൊന്നനങ്ങിയാൽ വിളി കേട്ടുണർന്നൂ ഞാൻ
കരയാത്ത നാളുകളില്ല
ഇരുളിന്റെ ലോകത്തിൽ നിന്നെ ഞാനോമനേ
ഇനിയേതു കാലത്തു കാണും
ഇനിയേതു കാലത്തു കാണും(എന്തെന്തു...)

ഇവിടെ

സ്വപ്നഭൂമി [1967] യേശുദാസ്


Celebrating his 70th Birthday today....


പ്രേമസർവസ്വമേ നിൻ...

ചിത്രം: സ്വപ്നഭൂമി [1967] എസ്.ആർ. പുട്ടണ്ണ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

പാടിയതു: കെ ജെ യേശുദാസ്



പ്രേമസർവസ്വമേ നിൻ
പ്രമദവനം ഞാൻ കണ്ടൂ അതിൽ
മദനൻ വളർത്തും മാനിനെ കണ്ടൂ
മദിരോത്സവം കണ്ടൂ
പ്രേമസർവസ്വമേ


കവിളത്തു കരിവണ്ടിൻ ചുംബനപ്പാടുമായ്
ഇലവർങ്ഗപൂക്കൾ വിടർന്നൂ (2)
ഒരു സ്വർഗ്ഗവാതിൽ കിളിയായി ഞാൻ
സ്വയം മറന്നിവിടെ നിന്നൂ (2)
ഇന്നു ഞാൻ സ്വയം മറന്നിവിടെ നിന്നൂ (പ്രേമ..)


തിരിയിട്ടു കൊളുത്തിയ മുത്തുവിളക്കുമായ്
ധനുമാസരാത്രികൾ വന്നൂ ഈ
സ്വപ്നഭൂമിയിൽ പൂക്കാലം
സ്വയംവരപന്തലിട്ടു (2)
നമുക്കൊരു സ്വയംവരപന്തലിട്ടു (പ്രേമ..)



ഇവിടെ



വിഡിയോ

മെർക്കാറ [1999] ചിത്ര





ആരോ പറഞ്ഞു അരയാലിന്‍ കൊമ്പില്‍..

ചിത്രം:: മെർക്കാറ [1999] ജൂഡ് അട്ടിപ്പേറ്റി
രചന: ഷിബു ചക്രവർത്തി
സംഗീതം: ജെറി അമൽദേവ്\

പാടിയതു: കെ എസ് ചിത്ര



ആരോ.. ആരോ...
ആരോ പറഞ്ഞു അരയാലിന്‍ കൊമ്പില്‍
പകലാകെ കുയിലുകള്‍ പാടുമെന്ന് [2]
പതിവായി ഞാന്‍ പോയി പലനാളിരുന്നിട്ടും
അവയൊന്നും ഒരു ചിന്തും മൂളിയില്ല
അവയൊന്നും ഒരു ചിന്തും മൂളിയില്ല

ആരോ.. ആരോ.. [ ആരൊ.. ആരൊ ആരൊ പറ്റഞ്ഞു..

ഈറന്‍മിഴി പൊത്തി മായുന്ന പകലും
തോരാതെ പെയ്യുന്ന വര്‍ഷരാവും [2]
പുല്‍ക്കൊടിത്തുമ്പില്‍ പുഞ്ചിരിതൂകിയ
കണ്ണീര്‍കണമായിരുന്നു ബാല്യം
എന്നും തനിച്ചായിരുന്നു ഞാനും
ആരോ .. ആരോ...[ആരൊ പരഞ്ഞു അരയാലിൻ...


ഈ നീലരാവിന്‍ താരാപഥത്തില്‍
ഏകാന്ത ദു:ഖത്തിന്‍ താരകം ഞാന്‍[2]
പൂനിലാക്കായലില്‍ പാതിയില്‍ വീണൊരു
പാതിരാപ്പൂവാണെനിക്കു സ്വപ്നം
ഏകാകിനിയല്ലോ എന്നു ഞാനും
ആരോ.. ആരോ...
ആരോ പറഞ്ഞു അരയാലിന്‍ കൊമ്പില്‍
പകലാകെ കുയിലുകള്‍ പാടുമെന്ന്
പതിവായി ഞാന്‍ പോയി പലനാളിരുന്നിട്ടും
അവയൊന്നും ഒരു ചിന്തും മൂളിയില്ല
ആരോ.. ആരോ... ആരോ.. ആരോ..







ഇവിടെ

യോദ്ധാ [ 1992] യേശുദാസ് & സുജാത








മാമ്പൂവെ മഞ്ഞുതിരുന്നൊ...

ചിത്രം: യോദ്ധാ [ 1992] സംഗീത് ശിവൻ
രചന: ബിച്ചു തിരുമല
സംഗീതം: ഏ.ആർ. റെഹ് മാൻ

പാടിയതു: യേശുദാസ് & സുജാത

മാമ്പൂവെ മഞ്ഞുതിരുന്നൊ നെഞ്ചത്തു ചൂടുണ്ടോ
കാവോരം നീല കുയിൽ നിൻ തേവാരം പാടുന്നൊ
മൊട്ടിട്ടു മൂടും നിന്നുള്ളിൽ സിന്ദൂര പൂന്തേനുണ്ടോ[2] [ മാമ്പൂവേ...

മാമ്പുള്ളി പാടും ചൂടും തേടി കൊഞ്ചുന്ന തെന്നൽ പോലും
തൂവെല്ല ചേലിൽ മീനും തേടി യൌവ്വന ധാഹങ്ങൾ
ഇന്നെന്റെ ഊഴം മാമ്പൂവെ ..ഇന്നെന്നെ തേടും തേൻപൂവെ[2] മാമ്പൂവെ...

കണ്ടില്ല ഞാനീ ശൃംഗാരങ്ങൾ
കൊണ്ടില്ല പൂവമ്പൊന്നും
വന്നില്ല നീയെൻ നെഞ്ചിൻ മഞ്ചം
ഒന്നിച്ചു പങ്കാളാൻ
ചുംബിചതില്ലേൻ ചെഞ്ചുണ്ടിൻ സിന്ദൂര പൂ പോലും നീ..[2] മാമ്പൂവെ

മാമ്പൂവെ മഞ്ഞുതിരുന്നൊ നെഞ്ചത്തു ചൂടുണ്ടോ
കാവോരംനീല കുയിൽ നിൻ തേവാരം പാടുന്നൊ
മൊട്ടിടം മൂടും നിന്നുള്ളിൽ സിന്ദൂര പൂന്തേനുണ്ടോ[2]



ഇവിടെ



വിഡിയോ