Powered By Blogger

Saturday, January 9, 2010

കേളി [1991] ചിത്ര




താരം വാൽക്കണ്ണാ‍ടി നോക്കി

ചിത്രം: കേളി [1991] ഭരതൻ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ഭരതൻ
പാടിയതു: കെ എസ്. ചിത്ര


ആ... ആ... ആ...
താരം വാൽക്കണ്ണാ‍ടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാൽക്കണ്ണാ‍ടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാൽക്കണ്ണാ‍ടി നോക്കി....

മഞ്ഞണിഞ്ഞ മലരിയിൽ
നിനവുകൾ മഞ്ഞളാടി വന്ന നാൾ (മഞ്ഞണിഞ്ഞ)

ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ (2)
പൂരം കൊടിയേറും നാൾ
ഈറൻ തുടിമേളത്തൊടു ഞാനും
(വാൽക്കണ്ണാ‍ടി)

നൂറു പൊൻ‌തിരി നീട്ടിയെൻ
മണിയറ വാതിലോടാമ്പൽ നീക്കി ഞാൻ (നൂറു പൊൻ‌തിരി)
ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2)
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊഴിയുമ്പോൾ നമ്മൾ
ആ... ആ... ആ‍... നമ്മൾ
(വാൽക്കണ്ണാടി)



ഇവിടെ


വിഡിയോ

അദ്വൈതം [ 1992] എം ജി ശ്രീകുമാർ & കെ എസ് ചിത്ര




മഴവില്‍ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീ..

ചിത്രം: അദ്വൈതം [ 1992] പ്രിയദർശൻ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: എം ജി ശ്രീകുമാർ & കെ എസ് ചിത്ര

മഴവില്‍ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീ..‍
കദളീവനങ്ങള്‍ താണ്ടിവന്നതെന്തിനാണു നീ
മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ സ്നേഹലോലയായ്..


പുതുലോകം ചാരേ കാണ്മൂ നിന്‍ ചന്തം വിരിയുമ്പോള്‍
അനുരാഗം പൊന്നായ് ചിന്നി നിന്‍ അഴകില്‍ തഴുകുമ്പോള്‍
താലീപ്പീലിപ്പൂരം ദൂരെ മുത്തുക്കുട നീര്‍ത്തിയെന്റെ രാഗസീമയില്‍
അല്ലിമലര്‍ക്കാവിന്‍ മുന്നില്‍ തങ്കത്തിടമ്പെഴുന്നള്ളും മോഹസന്ധ്യയില്‍
(മഴവില്‍ക്കൊതുമ്പില്‍)

തിരുവള്ളൂര്‍ക്കുന്നിന്‍ മേലേ തിറമേളം കൂടാറായ്..
മണിനാഗക്കോവിലിനുള്ളില്‍ നിറദീപം കാണാറായ്..
അങ്കത്താളം തുള്ളിത്തുള്ളി കന്നിച്ചേകോര്‍ എഴുന്നള്ളും വര്‍ണ്ണക്കേളിയില്‍
കോലം മാറി താളം മാറി ഓളം തല്ലും തീരത്തിപ്പോള്‍ വന്നതെന്തിനായ്
(മഴവില്‍ക്കൊതുമ്പില്‍)


ഇവിടെ



വിഡിയോ

കളക്ടർ മാലതി [1967] കെ ജെ യേശുദാസ് & പി സുശീല








നീലക്കൂവള പൂവുകളോ...

ചിത്രം: കളക്ടർ മാലതി [1967] എം. കൃഷ്ണൻ നായർ
രചന: വയലാർ രാമവർമ്മ
സംഗീതം: എം എസ് ബാബുരാജ്

പാടിയതു: കെ ജെ യേശുദാസ് & പി സുശീല





നീലക്കൂവള പൂവുകളോ
വാലിട്ടെഴുതിയ കണ്ണുകളോ
മന്മഥൻ കുലയ്ക്കും വില്ലുകളോ
മനസിൽപ്പടരും വല്ലികളോ
കുനു ചില്ലികളോ (നീലക്കൂവള..)

കരിവണ്ടുകളോ കുറുനിരയോ
കവിളിൽ പൂത്തതു് ചെന്താമരയോ
മധുരസ്വപ്നമാം മലർക്കിളിനീന്തും (2)
മദനപ്പൊയ്കയോ നുണക്കുഴിയോ ഇതു്
മദനപ്പൊയ്കയോ നുണക്കുഴിയോ (നീലക്കൂവള..)

പകുതിതുറന്നനിൻ പവിഴച്ചിപ്പിയിൽ
പ്രണയപരാഗമോ പുഞ്ചിരിയോ
അധരത്തളിരോ ആതിരാക്കുളിരോ
അമൃതോ മുത്തോ പൂന്തേനോ - ഇതിൽ
അമൃതോ മുത്തോ പൂന്തേനോ (നീലക്കൂവള..)




വിഡിയോ

കളക്ടർ മാലതി [1967] യേശുദാസ് & സുശീല

കറുത്തപെണ്ണേ നിന്റെ കണ്ണാടിച്ചില്ലിനുള്ളിൽ....


ചിത്രം: കളക്ടർ മാലതി [1967] എം. കൃഷ്ണൻ നായർ
രചന: വയലാർ രാമവർമ്മ
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: കെ ജെ യേശുദാസ് & പി സുശീല


കറുത്തപെണ്ണേ നിന്റെ കണ്ണാടിച്ചില്ലിനുള്ളിൽ
വരച്ചതാരാണെന്റെ വർണ്ണചിത്രം(2)
മനസ്സിന്റെ ചുവരിൽ ചിത്രം വരയ്ക്കും
അനുരാഗമെന്നൊരു ചിത്രകാരൻ(2)(കറുത്തപെണ്ണേ..)

കാമുകിയല്ല കളിത്തോഴിയല്ല
പ്രേമസർവ്വസ്വമല്ലോ നീ(2)
കാളിദാസന്റെ ശകുന്തളപോലൊരു
ഗ്രാമകന്യകയല്ലോ നീ(2)
ദുഷ്യന്തനെന്നെ മറക്കുമോ
ദുഷ്യന്തനെന്നെ മറക്കുമോ(2) (കറുത്തപെണ്ണേ..)

ഈമനോഹര മാലിനിതീരവും
പ്രേമസുന്ദര സന്ധ്യകളും(2)
ചമ്പകത്തണലുമീ ചന്ദനശിലയും
എങ്ങിനെ മറക്കുവതെങ്ങിനെ നാം
ചമ്പകത്തണലുമീ ചന്ദനശിലയും
എങ്ങിനെ മറക്കുവതെങ്ങിനെ നാം (കറുത്തപെണ്ണേ..)


ഇവിടെ

ശരം [ 1982] പി. സുശീല

വെണ്മേഘം കുട ചൂടും...

ചിത്രം: ശരം [ 1982] ജോഷി
രചന: ദേവദാസ്
സംഗീതം: കെ.ജെ. ജോയ്
പാടിയതു: പി. സുശീല

വെണ്മേഘം കുട ചൂടും
എൻ കിനാവിൻ ചന്ദ്രികയിൽ
പുഷ്പരാഗ തേരിൽ വരൂ
സ്വപ്ന ലോല ഗായകൻ നീ...

എന്നും എന്റെ ഹൃദയത്തിൻ
പൊൻ വസന്ത കേളികളിൽ
നീ പാടും രാഗവും സോപാന ഗീതവും
മധു ചൊരിഞ്ഞു ഞാൻ മതി മറന്നു
ദേവനെന്ന നാടകത്തിൽ
ഞാനൊരു പൂവാണാലയത്തിൽ
തപസ്വിനിയായ് ഞാൻ തപസ്വിനിയാ‍ായ്...[ വെണ്മേഘം കുട...

നീ നൽകി ജീവിതം ഇതു ധന്യ ജീവിതം
കതിരണിഞ്ഞൂ മനം തളിരണിഞ്ഞൂ[2]
എന്റെ മൌന തീരത്തു
നിത്യ രാഗ മേളവുമായ്
വന്നു ചേരൂ... നീ വന്നു ചേരൂ...[ വെണ്മേഘം കുട....

കിന്നരിപ്പുഴയോരം [ 1994] എം ജി ശ്രീകുമാർ

ദേവയാനി
താരാംബരം പൂക്കും തളിർമിഴിയിൽ ...

ചിത്രം: കിന്നരിപ്പുഴയോരം [ 1994] ഹരിദാസ്സ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: എം ജി ശ്രീകുമാർ



താരാംബരം പൂക്കും തളിർമിഴിയിൽ നിന്റെ
താരണി വെണി തൻ ചുരുളിഴയിൽ
മേടനിലാവിന്റെ പൂമ്പീലിയണിയിക്കും
മാരചന്ദ്രോദയം കണി കണ്ടു ഞാൻ (താരാംബരം...)

ആയിരം തിരി കത്തുമമ്പലമുറ്റത്തൊ
രായിരത്തൊന്നാം തിരിയായ് നീ
നീൾ വിരൽത്തുമ്പിനാൽ തൊട്ടപ്പോളാളിയോ
നിൻ മണിക്കവിളിലെ കനകനാളം നിൻ
പുഞ്ചിരിക്കതിരിലെ പ്രണയതാളം (താരാംബരം..)


താമരത്തളിരോലും നിന്നുടൽ മൂടുമീ
പൊൻ നിറച്ചേലയായ് ഞാൻ മാറവേ
തങ്കത്തിൻ മാറ്റുള്ളോരംഗലാവണ്യമേ
നീയെന്റെ മനസ്സിലെ കവിതയായി
നിൻ ചന്ദനക്കുളിർച്ചിരി പൂത്തിരിയായ് (താരാംബരം..)


ഇവിടെ

നോക്കെത്താ ദൂരത്ത് കണ്ണും നട്ടു [1985] ചിത്ര


നാദിയ മൊയ്ദതു


കിളിയെ കിളിയെ നറുതേൻ മൊഴിയെ...

ചിത്രം: നോക്കെത്താ ദൂരത്ത് കണ്ണും നട്ടു [1985] ഫാസ്സിൽ
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമൽദേവ്
പാടിയതു: ചിത്ര


കിളിയെ കിളിയെ നറുതേൻ മൊഴിയെ
ശിശിരങ്ങൾ ഈ വഴിയേ
കുളിരിൻ ചിറകിൽ പനിനീരലയിൽ
കളിയാടി വാ ഇതിലെ, വിളയാടി വാ ഇതിലെ...[2]

അരയാലിൻ മേലെ ആലോലം
നിൻ കനവിന്നൂഞ്ഞാൽ ഉയരുമ്പോൾ [2] ലല്ലലാ ലല്ലലാ...
കൈക്കു മ്പിൾ കൊന്നെക്കുള്ളിലെങ്ങോ
താള വട്ടം കളഞ്ഞിരുന മൌനം
ഇന്നും ലല്ലലാ മിന്നും ലല്ലലാ സ്വയം ലല്ലലാ തേടുകയൊ നിന്നെ...[ കിളിയെ...

ഒരു കുന്നും മേലേ ഏലേലൊ
പൊൻ പകലിൻ തൂവൽ കൊഴിയുമ്പോൾ [2]
നീല ചില്ലിൽ മിന്നാ മിനുങ്ങി പൂക്കൾ
തിരി വയ്ക്കും നിഴൽ മെടഞ്ഞ കൂട്ടിൽ..
ലല്ലല എന്നും ലല്ലലാ നീയുമ്ലലല്ലലാ
ഒരു പൈങ്കിളിയെ....[ കിളിയെ...


ഇവിടെ



വിഡിയോ

താരാട്ട് [1981] യേശുദാസ്




പൂവിനുള്ളിൽ പൂവിരിയും

ചിത്രം: താരാട്ട് [1981] ബാലചന്ദ്ര മേനോൻ
രചന: മധു ആലപ്പുഴ
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്

പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു (2)
പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു
പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു

കവികള്‍ വാഴ്ത്തി വന്ന പ്രേമ രംഗം
കമനീയ ഭാവനാ സ്വപ്ന രംഗം (കവികള്‍... )
സീയോനിന്റെ താഴ്വരയില്‍ വന്നുവോ (2)
ഞാന്‍ ശലോമോന്റെ പ്രേമഗീതം കേള്‍ക്കുകയോ

പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു
പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു
പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു

പൂമരം മറഞ്ഞു നിന്നു കാമദേവന്‍
പൂച്ചിലങ്ക കിലുങ്ങവേ മനസ്സുലഞ്ഞൂ (പൂമരം.. )
തപസ്സില്‍ നിന്നുണര്‍ന്നെങ്ങും തേടുകയായ് (2)
ഞാന്‍ താരുണ്യം തളിരണിഞ്ഞ കന്യകയെ

പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു
പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു
പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു.....




വിഡിയോ

കിലുകിൽ പമ്പരം [ 1997 ]എം.ജി. ശ്രീകുമാർ



\







മണിതിങ്കൾ തിടമ്പിന്മേൽ കുറുകും പ്രാവെ...

ചിത്രം: കിലുകിൽപമ്പരം [ 1997] തുളസിദാസ്
രചന: ഗിരീഷ് പുത്തെഞ്ചെര്രി
സംഗീതം: എസ്.പി. വെങ്കിടേഷ്
പാടിയതു: എം.ജി. ശ്രീകുമാർ


മണിതിങ്കൾ തിടമ്പിന്മേൽ കുറുകും പ്രാവെ
കുണുങ്ങുമ്പോൽ കുറുമ്പേറും കുറിഞ്ഞി പ്രാവെ
അരിയ നെഞ്ചിൽ ചാഞ്ഞുറങ്ങാൻ വാ
ചിരി നിലാവിൽ ചില്ലു തൂവൽ താ
പാതിരക്കാറ്റെ ഊയലാടാൻ വാ...[ മണിതിങ്കൾ...

നറു പീലിക്കാവിൽ നിറ തിങ്കൾ തേരിൽ
ശിവരാത്രിക്കാറ്റണഞ്ഞു
നിറമോലും തൂവൽ വിരൽ കൊണ്ടെന്നുള്ളിൻ
കിളിവാതിൽ നീ തുറന്നു
കന്നി നിലാവിൽ ദീപ നാളങ്ങൾ
മിഴിയടയ്ക്കും ദേവ യാമിനിയിൽ
ഞാനുറങ്ങാതെ കാത്തിരിക്കുമ്പോൾ...[ മണിതിങ്കൾ...

നിറമേഴു പൂക്കും പവിഴൊരത്തേതോ
മഴവില്ലിൽ പൂ വിരിഞ്ഞു
അറിയാതെന്നുള്ളിൽ കൊതി മൂളും പാട്ടിൽ
നിറയുമേതോ മൂക നിർവൃതിയിൽ
അമൃതുണ്ണാൻ നീയണഞ്ഞു..
നിന്നെ ഞാനെൻ സ്വന്തമാക്കുമ്പോൾ
ആതിരത്താരം വീണുറങ്ങാറായോ...[ മണിതിങ്കൾ...





വിഡിയോ