Powered By Blogger

Saturday, December 26, 2009

സർപ്പം [1979 ] എസ്.പി ബാലസുബ്രമണ്യം & പാർട്ടി


എസ്.പി. ബാലസുബ്രമണ്യം


സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ

ചിത്രം: സർപ്പം [ 1979 ] ബേബി
രചന: ബിച്ചു തിരുമല
സംഗീതം: കെ ജെ ജോയ്
പാടിയതു: കെ ജെ ജോയ് & എസ് പി ബാലസുബ്രമണ്യം



ആ...
സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നിൽ വാ
ആ.....
സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ....
ആ.......
സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ....
എന്റെ രോമാഞ്ചമായ് മുന്നിൽ വാ
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ വാ വാ
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ വാ വാ
സ്വർണ്ണ.........

ആ.........
ഉറുമാലിന്റെ ചുരുൾ കയ്യിൽ വീശി(2)
മധുവൂറുന്ന ചിരി ചുണ്ടിൽ തൂകി(2)
ആ...
എന്റെ കരളിന്റെ കരളെ നീ കുളിരായി വാ
ആ...
കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ....
ആ....
എന്റെ കരളിന്റെ കരളെ നീ കുളിരായി വാ
ആ...
കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ....
മുകിലൊത്ത വേണീ കുയിലൊത്ത വാണീ
വാ വാ വാ
മീനിന്റെ....സ്വർണ്ണ......

നിറലാവണ്യം വിളയുന്ന മാറിൽ(2)
നവതാരുണ്യം വഴിയുന്ന മെയ്യിൽ(2)
സപ്തസ്വരരാഗ ലയനം ഈ അധരങ്ങളിൽ
ആ.....
സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളിൽ
ആ...
സപ്തസ്വരരാഗ ലയനം ഈ അധരങ്ങളിൽ
ആ.....
സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളിൽ
അഴകിട്ട പന്തൽ വിളിക്കുന്നു മുന്നിൽ
ആ... ആ....
അഴകിട്ട പന്തൽ വിളിക്കുന്നു മുന്നിൽ
ആ... ആ....

മീനിന്റെ...സ്വർണ്ണ മീനിന്റെ.........

ഇവിടെ

വിഡിയോ

ദൂരം അരികെ [ 1980 ] യേശുദാസ്

ഇളയ രാജാ

മലര്‍ത്തോപ്പിതില്‍ കിളിക്കൊഞ്ചലായ്

ചിത്രം: ദൂരം അരികെ [1980 ] ജെസ്സി
രചന: ഒ.എൻ. വി.
സംഗീതം: ഇളയരാജ

പാടിയതു: യേശുദാസ് & പാർട്ടി






ലാലാ ലാലലാ.. ലലല്ല ലലല്ല ലലല്ല ലലലല ലാല്ലലാ
ലലലലലാല്ലലാ... ലലല ലലല്ലല്ലലാ ലലല്ലല്ലലാ ലലല്ലല്ലലാലാ

മലര്‍ത്തോപ്പിതില്‍ കിളിക്കൊഞ്ചലായ് മണിത്തെന്നലായ് വാ
ഓടിവാ കളമൊഴികളില്‍ നീന്തിവാ
പാടിവാ കതിരൊളികളിലാടിവാ
ഇരുളിലുമകമിഴിതെളിയുക തൊഴുതുണരുക
മലര്‍ത്തോപ്പിതില്‍......

കുരുന്നോമനക്കണ്‍കളില്‍ പുലര്‍ക്കന്യതന്‍ പ്രസാദമാം
പൂച്ചെണ്ടിതാ...
കരള്‍ച്ചില്ലയില്‍ പറന്നിതാ പകല്‍പ്പക്ഷികള്‍ സ്വരാമൃതം
തൂകുന്നിതാ.....
പാടിപ്പാടിപ്പോകാം ചേര്‍ന്നാടിപ്പാടിപ്പോകാം
കൂട്ടായെന്നും പോകാം പോകാം ദേവദൂതരാണല്ലോ
മലര്‍ത്തോപ്പിതില്‍........

ഒരേകീര്‍ത്തന സ്വരങ്ങളായ് ഒരേശ്രീലകത്തുണര്‍ന്നിടും
വെണ്‍പ്രാക്കളോ....
ഒരേതട്ടിലായ് എരിഞ്ഞിടും ഒരേഅഗ്നിതന്‍ നിറന്നപൊന്‍
നാളങ്ങളോ.....
ഉള്ളിന്നുള്ളില്‍ കാണാം ആ സ്വര്‍ല്ലോകത്തിലെ വെട്ടം
പൂന്തേന്‍ കിണ്ണം ദീപം കാട്ടാന്‍ ദേവദൂതരാണല്ലോ......
മലര്‍ത്തോപ്പിതില്‍.....


ഇവിടെ


വിഡിയോ

സ്പടികം [ 1995 ] ചിത്ര { എം.ജി ശ്രീകുമാർ ]




ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി...

ചിത്രം: സ്ഫടികം [ 1995 ] ഭദ്രൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: എസ് പി വെങ്കിടേഷ്






പാടിയതു: എം ജി ശ്രീകുമാർ




ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി
സമയമാം യമുനയോ പിറകിലേക്കൊഴുകിയോ
മധുരമണിനാദം മാടി വിളിക്കുന്ന (ഓർമ്മകൾ..)

ദൂരെ ദൂരെ ബാല്യമെന്ന തീരം
മേലേ വാനിൻ മേലെ സ്നേഹമാകും താരം
പൂനിലാവിൽ രാസലീല ആടിടുന്നു മേഘമാല
മുരളി തൻ ഗീതം ദൂരേ (ഓർമ്മകൾ..)


പാടി ആടിപ്പാടി ആശയാം രാപ്പാടി
തേടി നിന്റെ നെഞ്ചിൽ കൂട്ടു തേടി വന്നു
ഈ വിശാലമായ മാറിൽ
താമരപ്പൂമെത്ത തീർക്കും
വേണുവിൻ ഗാനം ദൂരേ(ഓർമ്മകൾ..)


ഇവിടെ



വിഡിയോ

ശരശയ്യ [ 1971 ] യേശുദാസ്


വയലാർ രാമ വർമ്മ


ഞാൻ നിന്നെ പ്രേമിക്കുന്നു
ചിത്രം: ശരശയ്യ [ 1971 ] തോപ്പിൽ ഭാസി
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ്

ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ കിടാവേ
മെയ്യിൽ പാതി പകുത്തു തരൂ
മനസ്സിൽ പാതി പകുത്തു തരൂ
മാൻ കിടാവേ...

നീ വളർന്നതും നിന്നിൽ യൌവന ശ്രീ
വിടർന്നതും നോക്കി നിന്നു
കാലം പോലും കാണാതെ നിന്നിൽ
കാമമുണർന്നതും കണ്ടു നിന്നു
ഞാൻ കാത്തു നിന്നൂ
കാലം പോലും കാണാതെ നിന്നിൽ
കാമമുണർന്നതും കണ്ടു നിന്നു
ഞാൻ കാത്തു നിന്നൂ
മിഴികൾ തുറക്കൂ താമര മിഴികൾ തുറക്കൂ
കുവലയ മിഴീ നിന്റെ മാറിൽ ചൂടുണ്ടോ
ചൂടിനു ലഹരിയുണ്ടോ

(ഞാൻ നിന്നെ പ്രേമിക്കുന്നു)

നീ ചിരിച്ചതും ചിരിയിൽ നെഞ്ചിലെ
പൂ വിടർന്നതും നോക്കി നിന്നൂ
ദൈവം പോലും കാണാതെ നിത്യ
ദാഹവുമായ് ഞാൻ തേടി വന്നൂ
നിന്നെ തേടി വന്നൂ
കതകു തുറക്കൂ പച്ചില കതകു തുറക്കൂ
കളമൃദു മൊഴി നിന്റെ കുമ്പിളിൽ തേനുണ്ടോ
തേനിനു ലഹരിയുണ്ടോ

(ഞാൻ നിന്നെ പ്രേമിക്കുന്നു)

വിഡിയോ

ഋതു {2009} രാഹുൽ രാജ്




വേനൽ കാറ്റിൽ പൂക്കൾ പോലെ

ചിത്രം: ഋതു [ 2009 ] ശ്യാമ പ്രസാദ്
രചന : റഫീക്ക് അഹമമദ്
സംഗീതം: രാഹുൾ രാജ്

പാടിയതു രാഹുൽ രാജ്




വേനൽ കാറ്റിൽ പൂക്കൾ പോലെ നമ്മിലോർമ്മകൾ
ഈറൻ കണ്ണിൽ തങ്ങും മൂടൽ പോലെ ഓർമ്മകൾ
പഴയൊരാ വഴിമരം,വിതറുമീ ഇലകണം
എഴുതിയോ മറവിതൻ ൠതുവിലെൻ വരികൾ..
പല സന്ധ്യ പൊയ്‌ മറഞ്ഞു
പകലെത്ര യാത്രയായി
നിഴലായി അലിഞ്ഞുവൊ നീ ഗതകാലമെ.


വേനൽ കാറ്റിൽ പൂക്കൾ പോലെ നമ്മിലോർമ്മകൾ
ഈരൻ കണ്ണിൽ തങ്ങും മൂടൽ പോലെ ഓർമ്മകൾ
നിഴലുപോൽ വേരുകൾ, ഇഴയുമി മണ്ണിലെ
നനവുകൽ പൊടിയുമോ പൂവിൽ പുൽകൊടിയിൽ..?
വെയിലായി മഞ്ഞുമഴയായി
തിരശീല മാറവെ,
കളിതീർന്നു പൊയ്‌ മറഞ്ഞൊ പ്രിയതോഴരെ..?

പഴയൊരാ വഴിമരം,വിതറുമീ ഇലകണം
എഴുതിയോ മറവിതൻ ൠതുവിലെൻ വരികൾ..
പല സന്ധ്യ പൊയ്‌ മറഞ്ഞു
പകലെത്ര യാത്രയായി
നിഴലായി അലിഞ്ഞുവൊ നീ ഗതകാലമെ.


ഇവിടെ

വിഡിയോ