Powered By Blogger

Monday, December 21, 2009

എയർ ഹോസ്റ്റസ്സ് [ 1980 ] യേശുദാസ് & വാണി ജയറാം






ഒന്നാനാം കുന്നിന്മേല്‍ കൂടു കൂട്ടും

ചിത്രം: എയർ ഹോസ്റ്റസ് [ 1980 ] പി. ചന്ദ്രകുമാർ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി
പാടിയതു കെ ജെ യേശുദാസ് & വാണി ജയറാം



ഒന്നാനാം കുന്നിന്മേല്‍ കൂടു കൂട്ടും തത്തമ്മേ
നീയെന്റെ തേന്മാവില്‍ ഊഞ്ഞലാടാന്‍ വാ
കാവേരി തീരത്തോ കാട്ടരുവിയോരത്തോ
ആരാരോ സ്വപ്നം കൊണ്ടൊരു കളിവീടുണ്ടാക്കീ

ലാലാലാലാ ലലലലലാലാ ലലലലലാലാ ലലാലലാ
ലാലാലാലാ ലലലലലാലാ ലലല്ലലലല്ല ലലാലലാ

വെണ്ണക്കല്ലു കൊണ്ടുവന്നു വിണ്ണിലെ പൂത്തുമ്പീ
ചന്ദനത്തിന്‍ വാതില്‍ വച്ചൂ ചന്ദ്രകലാ ശില്‍പ്പീ
പൊന്നു കൊണ്ടു താഴു തീര്‍ക്കാന്‍ വന്നു മിന്നാമിന്നി
വെണ്ണിലാവാലെന്‍ ചുവരില്‍ വെണ്‍കളിയും പൂശി
വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2) (ഒന്നാനാം..)

കന്നി കായ്ക്കും എന്റെ മാവില്‍ അണ്ണാര്‍ക്കണ്ണാ വായോ
കണ്ണിമാങ്ങയൊന്നെനിക്കു താഴെ വീഴ്ത്തി തായോ
എന്റെ കളി വീട്ടുമുറ്റത്തുണ്ണികൾ തന്‍ മേളം
എന്നുമോണപ്പന്തടിച്ചു പാടിയാടും മേളം
വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2) (ഒന്നാനാം..)

എന്റെ മുറ്റത്തെന്നുമെന്നും പൂവുകൾ തന്‍ നൃത്തം
എന്റെയോമല്‍ പാവകൾ തന്‍ വൃന്ദ ഗാനമേളം
വെണ്‍ചിറകു വീശി വീശീ ദേവദൂതരെത്തും
മുന്തിരിത്തേന്‍പാത്രവുമായ് ഞങ്ങളൊത്തു പാടും
വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2) (ഒന്നാനാം..)




ഇവിടെ


വിഡിയോ

ചുവന്ന ചിറകുകൾ [ 1979 ] യേശുദാസ്







നീയൊരോമൽ കാവ്യ ചിത്രം

ചിത്രം: ചുവന്ന ചിറകുകൾ [ 1979 ] എൻ. ശങ്കരൻ നായർ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി
പാടിയതു: കെ ജെ യേശുദാസ്

നീയൊരോമൽ കാവ്യ ചിത്രം പോലെ (2)
നീയൊരോമൽ ആമ്പൽപ്പൂവിൻ മിഴിയിലെ നാണം പോലെ
സ്വർണ്ണസന്ധ്യപോലെ
ഒരു കുടന്ന പനിനീർ പോലെ ഓമലേ ( നീയൊരോമൽ)

മിന്നും നുണക്കുഴി കുഞ്ഞിണച്ചുഴികളിൽ മുങ്ങി ഞാൻ (2)
കണ്ണിൻ നീലനീല വാനിൽ പാടിപ്പാടി
വെള്ളിൽക്കിളി പോലെ പറന്നു ഞാൻ
നിന്നാത്മാവിൽ ഇളവേൽക്കും ഞാൻ (നീയൊരോമൽ)

നിന്നിൽ നൃത്തമാടും പൊന്നഴകലകളിൽ മുങ്ങി ഞാൻ(2)
ചേതോഹരിയാകും ഏതോ ദാരുശില്പം
ആരോ ഉയിരേകി ഉണർന്നു നീ
എന്നാത്മാവിൻ കുളിരാണു നീ ( നീയൊരോമൽ)



ഇവിടെ


വിഡിയോ

തുലാവർഷം [ 1976] എസ്. ജാനകി & യേശുദാസ്



യമുനേ നീയൊഴുകൂ യാമിനീ

ചിത്രം: തുലാവർഷം [ 1976 ] എൻ.ശങ്കരൻ നായർ
രചന: വയലാർ രാമവർമ്മ
സംഗീതം: സലിൽ ചൗധരി
പാടിയതു: എസ് ജാനകി & യേശുദാസ്

യമുനേ നീയൊഴുകൂ യാമിനീ യദുവംശമോഹിനീ
ധനുമാസപൂവിനു പോകും യാമം
ഇതിലെ നീയൊഴുകൂ (യമുനേ)


കുളിർത്തെന്നൽ നിന്റെ നേർത്ത മുണ്ടുലച്ചിടുമ്പോൾ
കവിളത്തു മലർക്കുടങ്ങൾ ചുവന്നു വിടർന്നിടുമ്പോൾ
തുളുമ്പുന്ന സോമരസത്തിൻ തളിർക്കുപിൾ നീട്ടിക്കൊണ്ടീ
തേർ‌ തെളിയ്ക്കും പൌർണ്ണമാസി
പഞ്ചശരൻ പൂക്കൾ നുള്ളും കാവിൽ
അന്തഃപുരവാതിൽ തുറക്കു നീ(2)
വിലാസിനീ സ്വപ്നവിഹാരിണീ ആ...ആ‍ാ...ആ.... (യമുനേ)

മദം കൊണ്ട് നിന്റെ ലജ്ജ പൂവണിഞ്ഞിടുമ്പോൾ
മദനന്റെ ശരനഖങ്ങൾ മനസ്സു പൊതിഞ്ഞീടുമ്പോൾ
വികാരങ്ങൾ വന്നണയുമ്പോൾ വീണമീട്ടുമസ്ഥികളോടെ
തീരഭൂവിൽ കാത്തിരിക്കും
അഷ്ടപദിപ്പാട്ടൊഴുകും രാവിൽ അല്ലിത്തളിർ മഞ്ചം വിരിക്കൂ നീ (2)
മനോഹരീ സ്വർഗ്ഗമനോഹരീ ആ...ആ...ആ... (2)


ഇവിടെ

വിഡിയോ

തിരക്കഥ [ 2008 ] ശ്വേത മോഹൻ & നിഷാദ്








പാലപ്പൂവിതളിൽ

ചിത്രം: തിരക്കഥ [ 2008 ] രഞ്ചിത്
രചന:: റഫീക്ക് അഹമ്മദ്
സംഗീതം: ശരത്
പാടിയതു: ശ്വേത മോഹൻ & നിഷാദ്




പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ
ലാസ്യമാർന്നണയും സുരഭീരാത്രി
അനുരാഗികളാം തരുശാഖകളിൽ;
ശ്രുതി പോൽ പൊഴിയും ഇളമഞ്ഞലയിൽ
കാതിൽ നിൻ സ്വരം (പാലപ്പൂവിതളിൽ..)

മകരമഞ്ഞു പെയ്തു
തരളമാം കറുകനാമ്പുണർന്നു
പ്രണയമാം പിറാവേ
എവിടെ നീ കനവു പോൽ മറഞ്ഞൂ
അത്തിക്കൊമ്പിൽ ഒരു മൺകൂടുതരാം
അറ്റം കാണാവാനം നിനക്കു തരാം
പകരൂ കാതിൽ തെനോലും നിൻ മൊഴികൾ (പാലപ്പൂവിതളിൽ..)


വഴിമരങ്ങളെല്ലാം ഏതോ മഴ നനഞ്ഞു നിന്നൂ
ഇലകളോ നിലാവിൻ
ചുമലിൽ പതിയെ ചാഞ്ഞുറങ്ങീ
നൃത്തം വെയ്ക്കും നക്ഷത്രത്തരികളിതാ
തത്തിതത്തിക്കളിപ്പൂ നിൻ മിഴിയിൽ
പകരൂ നെഞ്ചിൽ നനവോലും നിൻ മൊഴികൾ (പാലപ്പൂവിതളിൽ..)




ഇവിടെ

വിഡിയോ