Powered By Blogger

Saturday, December 5, 2009

പറന്നു പറന്നു പറന്നു 1984 യേശുദാസ്





കരിമിഴികുരുവികൾ കവിത മൂളിയോ

ചിത്രം: പറന്നു പറന്ന് പറന്ന് [ 1984 ] പത്മരാജൻ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ജോൺസൻ

പാടിയതു: കെ ജെ യേശുദാസ്



കരിമിഴിക്കുരുവികൾ കവിത മൂളിയോ
കരളിലെ കുയിലുകൾ കവിത പാടിയോ
കദളിക്കൂമ്പിലെ തേൻ കണം പോലെ നിൻ
അരുമയാം മൊഴികളിൽ സ്നേഹാമൃതം (കരിമിഴി..)

ഏതു കാട്ടിലോ ഒരു പൂവ് വിരിഞ്ഞു
ഏതു കാട്ടിലോ ഒരു പൂമണം വന്നൂ
ഏതു നെഞ്ചിലോ കിളി പാടിയുണർന്നൂ
പൊന്നൊലീവുകൾ പൂവിടും കാവിലെ മലർ നിഴലിതാ
കുളിർ നിഴലിതാ
ഇതു വഴി നിൻ പാട്ടുമായ് പോരൂ നീ (കരിമിഴി...)

ഏതു തോപ്പിലോ തുടുമുന്തിരി പൂത്തു
ഏതു കൈകളോ പനിനീരു കുടഞ്ഞു
ഏതു കന്യ തൻ മലർവാടിയുലഞ്ഞൂ
ഏതു നീൾമിഴിപൂവിതൾത്തുമ്പിലെ നറുമധുവിതാ
ഉതിർമണികളായി
കുളിരിലത്തുമ്പിമൂളുമീ പൂക്കളിൽ (കരിമിഴി...)



ഇവിടെ

ഗസൽ 1993 ചിത്ര




സംഗീതമെ നിന്റെ ദിവ്യ സൌഭാഗ്യത്തിൻ...


ചിത്രം: ഗസൽ [ 1993 ] കമൽ
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി

പാടിയതു: കെ എസ് ചിത്ര

സംഗീതമേ നിന്റെ ദിവ്യ സൌഭാഗ്യത്തിൻ
സന്ദേശമായ് ഞാനുണർന്നുവെങ്കിൽ (2)
ആയിരുൾ മൂടിയ മാനസ സാനുവിൽ
പാൽക്കതിരായ് പടർന്നുവെങ്കിൽ (2) (സംഗീത...)


നിത്യ ദു:ഖത്തിൻ കയങ്ങളിൽ പൂവിടും
നീർമലരായെങ്കിൽ ഞാനൊരു നീർമലരായെങ്കിൽ (2)
കൊഞ്ചുന്ന പൈതലിൻ ചെഞ്ചുണ്ടിലൂറുന്ന
ശിഞ്ജിതമായെങ്കിൽ ഞാനൊരു ശിഞ്ജിതമായെങ്കിൽ
ആ....ആ‍...ആ..( സംഗീതമെ..)


പൊള്ളുന്ന വേനലിൽ നീറും മനസ്സിന്
തേന്മാരിയായെങ്കിൽ ഞാനൊരു തേൻ മാരിയായെങ്കിൽ (2)
വിണ്ണിന്റെ കലയായ് പിറന്ന ഞാൻനാളത്തെ
പൌർണ്ണമിയായെങ്കിൽ ഞാനൊരു പൌർണ്ണമിയായെങ്കിൽ
ആ..ആ...ആ.. ( സംഗീതമേ..)





ഇവിടെ

കൂടിക്കാഴ്ച്ച 1991 എം.ജി ശ്രീകുമാർ. & ചിത്ര





ശാരോനിൽ വിരിയും ശോശന്ന പൂവേ...




ചിത്രം: കൂടിക്കാഴ്ച [ 1991 ] റ്റി.സുരേഷ് ബാബു
രചന: ബിച്ചു തിരുമല
സംഗീതം: എസ് പി വെങ്കിടേഷ്

പാടിയതു: എം ജി ശ്രീകുമാർ & കെ എസ് ചിത്ര


ശാരോണിൽ വിരിയും ശോശന്ന പൂവേ
ശാലീനയല്ലോ നീ (2)
നിന്നുള്ളിൽ തുളുമ്പും തൂമധുവുണ്ണും തേൻ തുമ്പിയെന്നും ഞാൻ
മനസ്സിന്റെ അകത്തളത്തൊരു വട്ടം
ഉണരുവാൻ എനിക്കു നീ ഇടം തരുമോ
ഇടം തന്നാൽ അതിനുള്ളിൽ ഉതിരുന്ന
പരിമളമൊരു നുള്ളു കടം തരുമോ (ശാരോണിൽ..)

കന്നിച്ചെമ്മുന്തിരി വള്ളി
നിൻ മെയ്യിൽ കിന്നരി തുള്ളി
ആവേശം പൂപ്പന്തലായ്
നാണത്തിൻ കുന്നുകൾ നിന്നോമൽ ചുണ്ടിൽ
വീഞ്ഞൂറും പനിനീർ മാതളം
പനിമലരിൻ തളിരിതളിൽ
കൊതി നുണയും തുമ്പീ
നിൻ ചിറകടി തൻ ചലനതയിൽ ജീവാനന്ദം (ശാരോനിൽ..)

മാർബിൾ വെൺ കല്ലു കടഞ്ഞ്
മാമ്പൂവിൻ മേനി നനഞ്ഞു
സീയോനിൻ മഞ്ഞിൻ തുള്ളി
ഓശാന പാടാം കുർബാന കൊള്ളാം
ഒന്നിക്കാം ഉള്ളിൽ പള്ളിയിൽ
സമരിയയിൽ പുലരികളിൽ പൊഴിയുമിളം മഞ്ഞിൽ
നാം കണികളായ് കുളിരണിയാം ജന്മം ജന്മം (ശാരോനിൽ..)






ഇവിടെ

നീലത്താമര 2009 കാർത്തിക്ക്




നീലതാമരേ പുണ്യം ചൂടിയെൻ...



ചിത്രം: നീലത്താമര [ 2009 ] ലാൽ ജോസ്
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: വിദ്യാസാഗർ

പാടിയതു: കാർത്തിക്


നീലത്താമരേ പുണ്യം ചൂടിയെൻ
ധന്യമാം തപസ്സിൽ
നീലത്താമരേ ഓളം നീട്ടി നീ
ജാലമാം സരസ്സിൽ
ആവണിനാളിൽ ഞാൻ കണിയേകും കാവടി നീ അണിഞ്ഞു
ആതിരാരാവിൽ നിൻ മിഴിനീരിൻ മഞ്ഞിൽ നനഞ്ഞു
വെൺ സൂര്യൻ അകലെ തേരിലണയേ
മെല്ലെയുണരും ചാരുതേ
കൺപീലി നിരകൾ നിന്നെ ഉഴിയാൻ
ചിന്നി വരവായ് സ്നേഹിതേ (നീലത്താമരേ..)

കുഞ്ഞല പുൽകും നല്ലഴകേ നിൻ
ആമുഖമിന്നെഴുതുമ്പോൾ (2)
എൻ അകമാകെ ഈറനണിഞ്ഞൂ
നിൻ കഥയൊന്നു വിരിഞ്ഞു
വെൺ സൂര്യൻ അകലെ തേരിലണയേ
മെല്ലെയുണരും ചാരുതേ
കൺപീലി നിരകൾ നിന്നെ ഉഴിയാൻ
ചിന്നി വരവായ് സ്നേഹിതേ


നിൻ ചിരിയേതോ പൊന്നുഷസ്സായെൻ
ചുണ്ടിലൊതുങ്ങി ഇരുന്നു (2)
നിൻ വ്യഥയോരോ സന്ധ്യകളായെൻ
താഴ്വര തന്നിലണഞ്ഞു
വെൺ സൂര്യൻ അകലെ തേരിലണയേ
മെല്ലെയുണരും ചാരുതേ
കൺപീലി നിരകൾ നിന്നെ ഉഴിയാൻ
ചിന്നി വരവായ് സ്നേഹിതേ (നീലത്താമരേ...)





വിഡിയോ



ഞാൻ ഏകനാണു 1982 യേശുദാസ് & ചിത്ര





പ്രണയ വസന്തം തളിരണിയുമ്പോൾ



ചിത്രം: ഞാൻ ഏകനാണ് [ 1982 ] പി. ചന്ദ്രശേഖർ
രചന: സത്യൻ അന്തിക്കാട്
സംഗീതം: എം ജി രാധാകൃഷ്ണൻ

പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര






പ്രണയവസന്തം തളിരണിയുമ്പോൾ
പ്രിയസഖിയെന്തേ മൗനം....
നീ അഴകിൻ കതിരായണയുമ്പോൾ
സിരകളിലേതോ പുതിയ വികാരം
അലിയുകയാണെൻ വിഷാദം...

(നീ...)

ദേവീ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
സുന്ദരം... സുരഭിലം... സുഖലാളനം....
എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം

(പ്രണയ...)

നാണം ചൂടും കണ്ണിൽ ദാഹം ഒളിമിന്നുമ്പോൾ
ഒരു കുടം കുളിരുമായ് വരവേൽക്കുമോ
എന്റെ ഈക്കിളിക്കൂട്ടിലിത്തിരി ഇടമേകുമോ

(പ്രണയ...)





ഇവിടെ

പുലിവാൽ കല്യാണം 2003 ജയചന്ദ്രൻ & ചിത്ര







ആരു പറഞ്ഞു ആരു പറഞ്ഞു...




ചിത്രം: പുലിവാൽ കല്യാണം [ 2003 ] മെക്കാർട്ൻ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ബേണി ഇഗ്നേഷ്യസ്

പാടിയതു: പി ജയചന്ദ്രൻ & കെ എസ് ചിത്ര


ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു
ഏഴു നിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു
കളി ചൊല്ലും കുയിലാണോ
കുഴലൂതും കാറ്റാണോ
ആരാണീ കള്ളം ചൊല്ലിയതാരാണാവോ (ആരു പറഞ്ഞു..)


ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ
താരാകാശം പകരം നൽകീ നീ
ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ
പൊന്നിൻ പുലർ കാലം പകരം തന്നൂ നീ
അഴകേ നീ അറിയാ മറയത്ത്
അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ
അന്നാദ്യം കേട്ടൂ പ്രണയം മൃദു പല്ലവിയായ് (ആരു പറഞ്ഞു...)


നീ ചുംബന ചെമ്പകപ്പൂ വിരിച്ചൂ
അതിലനുരാഗ തേൻ നിറച്ചു
നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ
പൂവായ് നീ കരളിൽ പൂമഴയായ്
മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു
അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ് (ആരു പറഞ്ഞു...)




ഇവിടെ




വിഡിയോ

നിണമണിഞ്ഞ കാൽ‌പ്പാടുകൾ 1963 പി. ലീല






ഇതുമാത്രം ഇതുമാത്രം ഓർമ്മ വേണം...


ചിത്രം: നിണമണിഞ്ഞ കാല്‍പ്പാടുകൾ [ 1963 ] എൻ.എൻ. പിഷാരദി
രചന: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്

പാടിയതു: പി ലീല



ഇതുമാത്രമിതുമാത്രം ഓർമ്മവേണം
അകലുമെൻ പൂങ്കുയിലേ ദൂരെ
മറയുമെൻ പൂങ്കുയിലേ

കവിളത്തു കണ്ണുനീർച്ചാലുമായ് രാപ്പകൽ
ഇവിടേഞാൻ കാത്തിരിക്കും നിന്നെ
ഇവിടേഞാൻ കാത്തിരിക്കും

എവിടെനീ പോയാലുമെത്രനാൾ പോയാലും
എരിയുന്ന മോഹത്തിൻ തിരിയുമേന്തി
ഒരുകൊച്ചുഹൃദയം നിൻ വരവും പ്രതീക്ഷിച്ചീ
കുടിലിന്റെ മുറ്റത്തു കാവൽ നിൽക്കും

ചിരകാലമായാലും ചെല്ലക്കുയിലേ നിൻ
ചിറകടിയോർത്തുഞാൻ കാത്തിരിക്കും
എൻ ഉയിരുള്ളനാൾ വരെ കാത്തിരിക്കും

ഇതുമാത്രമിതുമാത്രം ഓർമ്മവേണം
അകലുമെൻ പൂങ്കുയിലേ ദൂരെ
മറയുമെൻ പൂങ്കുയിലേ