Powered By Blogger

Wednesday, December 2, 2009

ഭൂമിഗീതം 1993 ചിത്ര & മുരളികൃഷ്ണ

പറയൂ നീ ഹൃദയമെ....





ചിത്രം: ഭൂമിഗീതം [1993 ] കമൽ
രചന: പി ഭാസ്ക്കരൻ
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: മുരളി കൃഷ്ണ & ചിത്ര






പറയൂ നീ ഹൃദയമേ പ്രണയാർദ്രമായിടും
ഒരു പാട്ടിൻ മധുരമാം ഈരടിയിൽ
ഒരു പദമാകാൻ കൊതിച്ചുവോ നീ
അതിൻ പൊരുളിലെ സുരഭിലസ്വപ്നമാകാൻ (പറയൂ...)


പറയൂ നിഗൂഡമാം സ്നേഹബന്ധങ്ങൾ തൻ
ചിറകൊച്ച എൻ പാട്ടിൽ കേട്ടുവേന്നോ
പറയൂ നിൻ ഏകാന്ത സന്ധ്യകൾ തന്നതും
പ്രണയപ്രസാദമാം കുങ്കുമമോ
അറിയില്ലെനിക്കൊന്നും വെറുതേ ഞാൻ പാടുന്നൂ
മുറിവോലും പാഴ്‌മുള കേഴുമ്പോലെ (പറയൂ...)

പറയൂ പുരാതന പ്രേമഗീതങ്ങൾ തൻ
പരിമളം പാട്ടിൽ പടർന്നുവെന്നോ
വെറുമൊറ്റ വള മാത്രമണിയുന്നൊരീ കൈയ്യിൽ
ഒരു കാറ്റു ശ്രുതി മീട്ടാൻ വന്നുവേന്നോ
അറിയില്ലെനിക്കൊന്നും വെറുതേ ഞാൻ പാടുന്നു
കാടു കരിയുമ്പോളൊരു പക്ഷി കേഴുമ്പോലെ (പറയൂ...)

സ്പടികം [1996] മോഹൻലാൽ & ചിത്ര





പരിമല ചരിവിലെ പടിപ്പുർ വീട്ടിൽ...


ചിത്രം: സ്ഫടികം [ 1996 ] ഭദ്രൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: എസ് പി വെങ്കിടേഷ്

പാടിയതു: മോഹൻ ലാൽ & കെ എസ് ചിത്ര


പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
പതിനെട്ടാം പട്ട തെങ്ങു വച്ചു
കണ്ണീർക്കുടത്തിൽ കാരണവൻ മോഹത്തിൻ
തണ്ണീർ തേവി വെള്ളമൊഴിച്ചു
കുളം തണ്ണീർ തേവി വെള്ളമൊഴിച്ചു (പരുമല..)


തെങ്ങില പൂക്കുല കുരുത്തോല
ഭംഗിയിണങ്ങിയ കൊരലാരം
ചക്കരമാവിലെ തേൻ‌കുരുവി ഒരു തേൻ കുരുവി
അക്കരപ്പച്ചകൾ കണ്ടല്ലോ- കണ്ടല്ലോ (പരുമല..)

കരളിലെ കരിക്കിന്റെ മൺകുടത്തിൽ
ഇത്തിരിത്തേനിന്റെ മധുരക്കള്ള്
ഒരു തുള്ളി മോന്തി കുരുവിപ്പെണ്ണ് ആ കുരുവിപ്പെണ്ണ്
ആടുന്നു പാടുന്നു ലഹരി കൊണ്ട്
ലഹരി കൊണ്ട് (പരുമല..)






ഇവിടെ



വിഡിയോ

ഹിറ്റ്ലർ 1996 ചിത്ര




നീയുറങ്ങിയോ നിലാവെ മഴ നിലാവെ


ചിത്രം: ഹിറ്റ്ലർ [ 1996 ] സിദ്ദിക്ക്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എസ് പി വെങ്കിടേഷ്

പാടിയതു: കെ എസ് ചിത്ര






നീയുറങ്ങിയോ നിലാവേ മഴനിലാവേ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻ
ഒരു താരാട്ടിൻ തണലായ് മാറാം
നറു വെൺ തൂവൽ തളിരാൽ മൂടാം
ഇടനെഞ്ചിൽ കൂട്ടും കാണാകൂട്ടിൽ
ഇടറും കിളിയുറങ്ങി(നീയുറങ്ങിയോ..)


മനസ്സിനുള്ളിലെങ്ങോ മിന്നിത്തെന്നും’
മയില്‍പ്പിലി പൂ വാടിയോ
തണലിലിളവേൽക്കും ഉള്ളിനുള്ളിൽ
ചെറു മുള്ളുകൾ കൊണ്ടുവോ
നീ വിതുമ്പിയെന്നാൽ പിടയുന്നതെന്റെ കരളല്ലയോ
ഓളക്കാറ്റായ് തഴുകി വാ
ഓമല്‍പ്പാട്ടായ് ഒഴുകിടാം
ഉരുകാതുതിരാതുറങ്ങാൻ മലർ മകളേ വായോ (നീയുറങ്ങിയോ..)


കുരുന്നു ചിറകോടെ കൊഞ്ചിക്കൊണ്ടും
കുളിർ മഞ്ഞു നീർത്തുമ്പികൾ ഓ..
അരിയ തിരിനാളം ദൂരെക്കണ്ടാൽ
പുതു പൂവു പോൽ പുൽകുമോ
വേനലാണു ദൂരെ വെറുതെ
പറന്നു മറയല്ലെ നീ
വാടിപ്പോകും കനവുകൾ
നീറിക്കൊണ്ടും ചിറകുകൾ
മനസ്സിൻ മടിയിൽ മയങ്ങാൻ കിളിമകളേ വായോ (നീയുറങ്ങിയോ..)




ഇവിടെ





വിഡിയോ

പഴശ്ശിരാജാ 2009 ചിത്ര




കുന്നത്തെ കൊന്നയ്ക്കും പൊൻ മോതിരം


ചിത്രം: പഴശ്ശിരാജാ [ 2009 ] ഹരിഹരൻ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ഇളയരാജ

പാടിയതു: കെ എസ് ചിത്ര




കുന്നത്തെ കൊന്നയ്ക്കും പൊൻ മോതിരം
ഇന്നേതോ തമ്പുരാൻ തന്നേ പോയോ
പല്ലക്കിലേറിയോ വന്നു രാവിൽ
പഞ്ചമിത്തിങ്കളോ കൂടെ വന്നു
വരവേൽക്കുകയായോ കുരവയിട്ടു കിളികൾ വഴി നീളേ
വരി നെൽക്കതിരാടാ വയലണിഞ്ഞു ഒരു നവവധു പോലെ (കുന്നത്തെ...)



ആരേ നീ കണി കാണൂവാൻ ആശ തൻ തിരി നീളുമെൻ
പാതിരാമണി ദീപമേ മിഴി ചിമ്മി നിൽക്കുകയായ്
ഓരോരോ തിരിനാളവും ആ മുഖം കണി കണ്ട പോൽ
ചാരുലജ്ജയിലെന്തിനോ തുടു വർണ്ണമായ്
ആയില്യം കാവിലെ മണിനാഗത്താന്മാർക്കിനി ആരാരോ പാട്ടുമായ് ഒരു പാലൂട്ട് നേരുന്നു
തുണയായ് വരണമിനി ഉടലിൽ നാഗമണിയുമരിയഹരനേ
തുണയായ് വരണമിനി ഉടലിൽ നാഗമണിയുമരിയഹരനേ (കുന്നത്തെ...)


ഈ ശംഖിൻ തിരു നെഞ്ചിലെ തീർത്ഥമായൊരു നീർക്കണം
സ്നേഹസാഗരമേദിനി കനിവാർന്നു നൽകിടുവാൻ
ഈ മുറ്റത്തൊരു തൈമരം പൂത്തു നില്പതിലാടുവാൻ
മോഹമാർന്ന നിലാക്കിളി വരുമോയിനി
കാതോരം ചേർന്നിനി കഥയേതാദ്യം ചൊല്ലണം
പാടാത്ത പാട്ടുകൾ ഇനിയേതാദ്യം മൂളണം
ഇനിയാ തിരു മൊഴി തൻ അമൃതു തേടുമരിയമധുര നിമിഷം
ഇനിയാ തിരു മൊഴി തൻ അമൃതു തേടുമരിയമധുര നിമിഷം (കുന്നത്തെ...)




ഇവിടെ



വിഡിയോ

ഭരതം 1991 യേശുദാസ് & ചിത്ര




ഗോപംഗനെ ആത്മാവിലെ

ചിത്രം: ഭരതം [ 1991 ] സിബി മലയിൽ


രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ

പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര


ഗോപാംഗനേ ആത്മാവിലെ
സ്വരമുരളിയിലൊഴുകും....
നിസ... സഗമപനിസഗ...
മഗസനിസ പനിമപ ഗമപനിസനിപമ
ഗമപമ ഗപമഗ സനിസപ നിസമഗ - സഗ

ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയിൽ പാലോലുമെൻ വരമംഗളകലികേ
രാധികേ വരൂ വരൂ നിലാവിൻ പാർവള്ളിയിലാടാൻ
ഓമനേ വരൂ വരൂ വസന്തം പൂന്തേൻ ചോരാറായ്
കരവീരത്തളിരിതളിൽ മാകന്ദപ്പൊന്നിലയിൽ
രാസലോലയാമമാകെ - തരളിതമായ് (ഗോപാംഗനേ...



നീലാംബരിയിൽ താനാടും
വൃന്ദാവനികൾ പൂക്കുമ്പോൾ
ഇന്നെൻ തോഴീ ഹൃദയം കവിയും
ഗാനം വീണ്ടും പാടാം ഞാൻ
കാളിന്ദിയറിയുന്ന ശൃംഗാരവേഗങ്ങളിൽ(ഗോപാംഗനേ...



മാധവമാസം നിറമേകും
യമുനാപുളിനം കുളിരുമ്പോൾ
ഇന്നെൻ തോഴീ അകലെ സഖികൾ
മുത്തും മലരും തേടുമ്പോൾ
ആരോരുമറിയാത്ത കൈവല്യമേകാം വരൂ (ഗോപാംഗനേ...






ഇവിടെ




വിഡിയോ