Powered By Blogger

Friday, November 20, 2009

തുടർക്കഥ 1991 എം.ജി ശ്രീകുമാർ & ചിത്ര






മാണിക്യകുയിലേ നീ

ചിത്രം: തുടര്‍ക്കഥ 1991 തമ്പി കണ്ണന്താനം
രചന: ഓ.എന്‍.വി.കുറുപ്പ്
സംഗീതം: എസ്.പി.വെങ്കിടേഷ്

പാടിയതു: എം.ജി.ശ്രീകുമാര്‍, കെ.എസ്. ചിത്ര

മാണിക്യ കുയിലേ നീ
കാണാത്ത കാടുണ്ടോ ആ...
കാണാത്ത കാട്ടിലേതോ
നീല കടമ്പുണ്ടോ ആഹാ... (മാണിക്യ

നീലപ്പൂങ്കടവില്‍ കണ്ണന്‍
ചാരി നിന്നാല്‍ (നീല)
നീളേ നീളേ പൂമാരീ
നീളേ പൂമാരീ (മാണിക്യ)

കാണാക്കാര്‍കുയിലായ് കണ്ണന്‍
ഇന്നും വന്നോ (കാണാ)
എന്തേ ഇന്നീ പൂമാരീ
എന്തേ പൂമാരീ (മാണിക്യ)



ഇവിടെ



വിഡിയോ

സത്യം. ശിവം, സുന്ദരം - 2000 ചിത്ര



സൂര്യനായ് തഴുകി

ചിത്രം: സത്യം ശിവം സുന്ദരം [ 2000 ] റാഫി മെക്കാർടിൻ
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍

പാടിയതു: ചിത്ര {യേശുദാസ് }



സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍
അച്ഛനെയാണെനിക്കിഷ്ടം
ഞാനോന്നു കരയുമ്പോളറിയാതെ
ഉരുകുമെന്‍ അച്ഛനെയാണെനിക്കിഷ്ടം (സൂര്യനായ്..)
കല്ലെടുക്കും കളിത്തുമ്പിയെ പോലെ
ഒരുപാടു നോവുകള്‍ക്കിടയിലും
പുഞ്ചിരിചിറകു വിടര്‍ത്തുമെന്‍ അച്ഛന്‍ (2)[ സൂര്യനായ്..]

എന്നുമെന്‍ പുസ്തകത്താളില്‍ മയങ്ങുന്ന
നന്മ തന്‍ പീലിയാണച്ഛന്‍ (2)
കടലാസു തോണിയെ പോലെന്റെ
ബാല്യത്തിലൊഴുകുന്നൊരോര്‍മ്മയാണച്ഛന്‍
ഉടലാര്‍ന്ന കാരുണ്യമച്ഛന്‍
കൈ വന്ന ഭാഗ്യമാണച്ഛന്‍ (സൂര്യനായ്..)

അറിയില്ലെനിക്കേതു വാക്കിനാ-
ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും (2)


എഴുതുമീ സ്നേഹാക്ഷരങ്ങള്‍ക്കുമപ്പുറം
അനുപമ സങ്കല്‍പമച്ഛന്‍
അണയാത്ത ദീപമാണച്ഛന്‍
കാണുന്ന ദൈവമാണച്ഛന്‍ (സൂര്യനായ്..)





ഇവിടെ








വിഡിയോ

ഡിസംബർ.. .[ 2005 ] യേശുദാസ്



സ്നേഹ തുമ്പീ ഞാനില്ലെ കൂടെ...

ചിത്രം: ഡിസംബർ : അശൊക് ആർ.നാഥ്
രചന: കൈതപ്രം
സംഗീതം: ജാസ്സി ഗിഫ്റ്റ്




പാടിയതു:യേശുദാസ്




സ്നേഹ ത്തുമ്പീ ഞാനില്ലെ കൂടെ
കരയാതെൻ ആരോമൽ തുമ്പീ
നീയില്ലെങ്കിൽ ഞാനുണ്ടൊ പൂവെ
വാത്സല്യ തേൻ ചോരും പൂവെ
ഏതോ ജന്മത്തിൻ കടങ്ങൾ
തീർക്കാനായ് നീ വന്നൂ
ഇന്നെൻ അത്മാവിൽ തുളുമ്പും
ആശ്വാസം നീ മാത്രം...
സ്നേഹ തുമ്പീ ഞാനില്ലെ കൂടെ.....


ഓണ പൂവും പൊൻ പീലി ചിന്തും
ഒലഞാലി പാട്ടുമില്ലാ
എന്നൊടിഷ്ടം കൂടും ഓമൽ തുമ്പികൾ ദൂരെയായ്
നക്ഷത്രങ്ങൾ താലോലം പാടും
നിന്നെ കാണാൻ താഴെ എത്തും
നിന്നോടിഷ്ടം കൂടുവാനായ് ഇന്നു ഞാൻ കൂടെയില്ലേ
മുത്തശ്ശി കുന്നിലെ മുല്ല പൂ പന്തലിൽ
അറിയാ മറയിലും വസന്തമായ്
നീ പാടൂ പൂത്തുമ്പീ... [സ്നേഹ തുമ്പീ...

ഓരോ പൂവും ഒരോരോ രാഗം
ഓരോ രാവും സാന്ത്വനങ്ങൾ
ഇന്നു ഞാൻ കേട്ടു നിൽക്കും ഒന്നു നീ പാടുമെങ്കിൽ
ഓരോ നാളും ഓരോ ജന്മം
നീയെന്നുള്ളിൽ ശ്യാമ മോഹം
പാട്ടുമായ് കൂട്ടിരിക്കാം ഒന്നു നീ കേൾക്കുമെങ്കിൽ
ഊഞ്ഞാലിൻ കൊമ്പിലെ താരാട്ടിൻ ശീലുകൾ
പൊഴിയും സ്വരങ്ങളിൽ സുമംഗലയായ്
ഞാൻ പാടം നിൻ മുന്നിൽ... [ സ്നേഹ തുമ്പീ...




ഇവിടെ






വിഡിയോ

ട്വെന്റി: 20 [ 2008 ] ശങ്കർ മഹാദേവൻ & ജ്യൊത്സ്ന





"ഓ പ്രിയാ....

ചിത്രം: ട്വന്റി 20 : ജോഷി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: സുരേഷ് പീറ്റേർസ്

പാടിയതു: ശങ്കർ മഹാദേവൻ,ജ്യോത്സ്ന

ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ
ഓ പ്രിയാ ഓ പ്രിയാ കണ്‍തുറക്കുന്ന പാതിരതാര നീ
ഒരു മഴയുടെ നൂലില്‍ പനിമതിയുടെ വാവില്‍
കണ്ണും കണ്ണും കണ്ണോടിക്കും നീ കണ്ണാടിചില്ലല്ലേ
വെണ്ണക്കല്ലില്‍ കാലം കൊത്തും പൊന്‍മുത്താരം മുത്തല്ലെ
പൂമാനേ മൈനേ മാനേ നിന്നെ തേടുന്നു ഞാന്‍ എന്‍ കാലം
മെല്ലേ എന്‍ നെഞ്ചില്‍ തഞ്ചും പഞ്ചാരപ്പൂ കൊഞ്ചല്‍ നാദം
ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ

ഓ.ഓ.ഓ..

ഞാവല്‍ പൂവിന്‍ തേനായിറ്റി ഞാനീ ചുണ്ടില്‍ മുത്തം വയ്ക്കാം
ഞീവല്‍ പക്ഷി കൂടെ പോരൂ നേരമായ്‌
തൊട്ടു തൊട്ടാല്‍ പൂക്കും നെഞ്ചില്‍ പട്ടം പോലെ പാറും മോഹം
തട്ടി തൂവും പൊന്നിന്‍ മുത്തേ ചാരെ വാ
പിന്നേയും ഞാനിതാ നിന്‍ നിഴല്‍ ഉമ്മ വയ്ക്കവേ
തൂവിരല്‍ തുമ്പിനായ്‌ എന്‍ മനം മെല്ലെ മീട്ടവേ
പൂമാനേ മൈനേ മാനേ നിന്നെ തേടുന്നു ഞാന്‍ എന്‍ കാലം
മെല്ലേ എന്‍ നെഞ്ചില്‍ തഞ്ചും പഞ്ചാരപ്പൂ കൊഞ്ചല്‍ നാദം
ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ


തന താനെ താന താനെതാനെ..
ധിം ധിം ധക ധക ...ധിം ധക ധക.

വായോ വായോ വാതില്‍ ചാരി വാകക്കൂടിന്‍ കൂടാരത്തില്‍
കൂട്ടുണ്ടല്ലോ നക്ഷത്രങ്ങള്‍ കാവലായ്‌
ചായൊ ചായൊ ചെമ്പൂ മൊട്ടേ നീയും കേട്ടൊ ദൂരത്താരെന്‍
ഓടതണ്ടായ്‌ നിന്നെ തേടി പാടുന്നു
പൂവെയില്‍ തുമ്പിയായ്‌ എന്‍ കവിള്‍ മുല്ല തേടവേ
മണ്ണിളം പൂവിതള്‍ മണ്‍ചിറാകായ്‌ മാറവേ

പൂമാനേ മൈനേ മാനേ നിന്നെ തേടുന്നു ഞാന്‍ എന്‍ കാലം
മെല്ലേ എന്‍ നെഞ്ചില്‍ തഞ്ചും പഞ്ചാരപ്പൂ കൊഞ്ചല്‍ നാദം

ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ

ഓ..ഓ..ഓ..





ഇവിടെ






വിഡിയോ