Powered By Blogger

Tuesday, November 17, 2009

വാർദ്ധക്യപുരാണം [1994 ] യേശുദാസ്







വീണപാടുമീണമായി

ചിത്രം: വാര്‍ദ്ധക്യപുരാണം
രചന: എസ് രമേശന്‍ നായര്‍
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു: കെ ജെ യേശുദാസ്


വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ..........

മിഴിയോരതാളില്‍ നീളെ അനുഭൂതികള്‍
മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍
അനുരാഗദൂതുമായ് മുഴുതിങ്കളേ വാ (2)
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......

മഴമേഘമേതോ തീരം ഉണരാനിനി
മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (2)

വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......





ക്ലിക്





വിഡിയോ

സർവേക്കല്ലു [ 1976] പി. മാധുരി



ദേവരാജൻ

വിപഞ്ചികേ വിട പറയും മുന്‍പൊരു

ചിത്രം: സര്‍വ്വേക്കല്ല് [ 1976 ] തോപ്പിൽ ഭാസി
രചന: ഓ. എന്‍. വി
സംഗീതം: ദേവരാജന്‍

പാടിയതു: പി. മാധുരി

വിപഞ്ചികേ....
വിപഞ്ചികേ... വിട പറയും മുന്‍പൊരു
വിഷാദ ഗീതം കൂടീ.. ഈ വിഷാദ ഗീതം കൂടീ

ഇത്തിരിപ്പൂക്കളും തുമ്പികളും വളപ്പൊട്ടുകളും വര്‍ണ്ണപ്പീലികളും
ഒത്തു കളിച്ച നാള്‍ പൊട്ടിച്ചിരിച്ച നാള്‍
തൊട്ടു വിളിച്ചു ഞാന്‍ അന്നു നിന്നെ
നിന്നിലെന്‍ വിരലുകള്‍ നൃത്തം വച്ചു
നിന്നിലെന്‍‍ നിര്‍വൃതി പൂ ചൂടിച്ചൂ... പൂ ചൂടിച്ചൂ..
(വിപഞ്ചികേ..)

പട്ടിളം കൂടി വിട്ടെന്‍ കിനാക്കള്‍ സ്വര-
ചിത്രശലഭങ്ങളായുയര്‍ന്നു
തപ്തസ്മൃതികളേ.. താരാട്ടു പാടുമ്പോള്‍
പൊട്ടിക്കരഞ്ഞു പോയ് പിന്നെ നമ്മള്‍
നിന്നിലെന്‍ നൊമ്പരം പൂത്തുലഞ്ഞൂ
നിന്നെലെന്‍ ആത്മാവുരുകി വീണു

ഗന്ധർവ ക്ഷേത്രം






വസുമതീ ഋതുമതീ

ചിത്രം: ഗന്ധര്‍വ്വക്ഷേത്രം [ 1972 ] ഏ. വിൻസെന്റ്
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ്


ഓ.....ഓ....ഓ...
വസുമതീ ഋതുമതീ
ഇനിയുണരൂ ഇവിടെ വരൂ ഈ
ഇന്ദു പുഷ്പഹാരമണിയൂ (വസുമതീ..)

സ്വര്‍ണ്ണരുദ്രാക്ഷം ചാര്‍ത്തീ ഒരു
സ്വര്‍ഗ്ഗാതിഥിയെ പോലെ (2)
നിന്റെ നൃത്തമേടയ്ക്കരികില്‍ നില്പൂ
ഗന്ധര്‍വ പൌര്‍ണ്ണമി
ഈ ഗാനം മറക്കുമോ ഇതിന്റെ
സൌരഭം മറക്കുമോ ഓ...ഓ...ഓ....


ശുഭ്ര പട്ടാംബരം ചുറ്റീ ഒരു
സ്വപ്നാടകയെ പോലെ
എന്റെ പര്‍ണ്ണശാലക്കരികില്‍
നില്പൂ ശൃംഗാരമോഹിനീ
ഈ ഗാനം നിലയ്ക്കുമോ ഇതിന്റെ
ലഹരിയും നിലയ്ക്കുമോ (വസുമതീ..)




ക്ലിക്ക്

ശകുന്തള [ 1965 ] പി. സുശീല




മനോരഥമെന്നൊരു

ചിത്രം: ശകുന്തള [ 1965 ] എം. കുഞ്ചാക്കൊ
രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: പി സുശീലയും സംഘവും

മനോരഥമെന്നൊരു രഥമുണ്ടൊ
അറിഞ്ഞൂടാ
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ
മനോരഥമെന്നൊരു രഥമുണ്ടൊ
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ അറിഞ്ഞൂടാ അറിഞ്ഞൂടാ

സ്വപ്നങ്ങള്‍ തെളിക്കുന്ന തേരില്‍ അവന്‍
സ്വര്‍ഗ്ഗത്തിന്നിരവില്‍ വന്നിറങ്ങാറുണ്ടോ
കമലപ്പൂക്കണ്മുനകള്‍ കാട്ടി അവന്‍
കന്യകമാരെ വന്നു മയക്കാറുണ്ടോ
ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴി അറിഞ്ഞൂടാ

മോഹങ്ങള്‍ തളിര്‍ക്കുന്ന രാവില്‍ അവന്‍
ദാഹം പൂണ്ടരികില്‍ വന്നു പുല്‍കാറുണ്ടോ
തങ്കക്കൈനഖങ്ങളാല്‍ മാറില്‍ അവന്‍
ശൃംഗാരക്കവിതകള്‍ കുറിക്കാറുണ്ടോ
ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴി അറിഞ്ഞൂടാ
(മനോരഥ..)

അഛൻ [ 1952 ] പി. ലീല

മധുമാസ ചന്ദ്രികയായ് എന്നുമെന്നുമെന്റെ

ചിത്രം: അച്ഛന്‍ (1952)എം.ആർ.എസ്. മണി
രചന: അഭയദേവ്
സംഗീതം: പി. എസ് ദിവാകര്‍
പാടിയതു: പി. ലീല

മധുമാസചന്ദ്രികയായെന്നുമെന്നുമെന്റെ മുന്‍പില്‍
മറയാതെ നില്‍ക്കുക നീയോമലേ

അനുരാഗചന്ദ്രനേ നീയെന്നുമെന്നുമെന്നില്‍നിന്നും
അകലാതെ വാഴുകയെന്‍ ജീവനായി
നടിയാണു ഞാന്‍-
എല്ലാമറിയുന്നു ഞാന്‍
ലോകനിയമത്തില്‍ പരിഹാസ്യയാം ഞാന്‍
നിയമത്തിനിതിലെന്തു ചൊല്ലുവാന്‍-കാര്യം
ലോകനിയമത്തിനിതിലെന്തു ചൊല്ലുവാന്‍

എന്‍ കണ്ണീര്‍ കണ്ടാനന്ദംകൊള്ളുവാന്‍
വേണ്ട ഭയമേതും എന്‍ ഹൃദയ നായികേ

മധുമാസ...
അനുരാഗ....
പിരിയായ്ക ഈ ലോകം എതിരാകിലും
എനിയ്ക്കരുളായ്ക നീ താപമെന്നാളും

അതിദീന ഞാന്‍ എന്നാലും ഒരു
ഹൃദയമുണ്ടതിലങ്ങു വാണാലും

മധുമാസ....
അനുരാഗ....

ഒരു മെയ് മാസ പുലരിയിൽ [ 1987] യേശുദാസ് & ചിത്ര

ഇരുഹൃദയങ്ങളില്‍

ചിത്രം: ഒരു മെയ്‌മാസപ്പുലരിയില്‍ [ 1987 } വി. ആർ. ഗോപിനാഥ്
രചന: പി ഭാസ്ക്കരന്‍
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ് കെ ജെ &ചിത്ര കെ എസ്




ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍
കൊക്കുകള്‍ ചേര്‍ത്തു ചിറകുകള്‍ ചേര്‍ത്തു
കോമളകൂജനഗാനമുതിര്‍ത്തു...

ഓരൊ നിമിഷവും ഓരോ നിമിഷവുംഓരോ മദിരാചഷകം
ഓരോ ദിവസവും ഓരോ ദിവസവും ഓരോപുഷ്പവിമാനം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം...

ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍...


വിണ്ണില്‍ നീളെ പറന്നു പാടീ പ്രണയകപോതങ്ങള്‍
തമ്മില്‍ പുല്‍കി കേളികളാടീ തരുണമരാളങ്ങള്‍
ഒരേ വികാരം ഒരേ വിചാരം
ഒരേ വികാരം ഒരേ വിചാരം
ഒരേ മദാലസലാസവിലാസം...

ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍
കൊക്കുകള്‍ ചേര്‍ത്തു ചിറകുകള്‍ ചേര്‍ത്തു
കോമളകൂജനഗാനമുതിര്‍ത്തു ....




ഇവിടെ