Powered By Blogger

Monday, November 16, 2009

മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും [ 2003 ] ചിത്ര




നന്ദ കിശോരാ

ചിത്രം: മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും [ 2003 ] വിനയന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹന്‍ സിതാര

പാടിയതു: ചിത്ര

നന്ദ കിശോരാ.....
നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
കൃഷ്ണാ ... കൃഷ്ണാ .. കൃഷ്ണാ....


നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
നന്ദ കിശോരാ
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ ഹരി ഓം ഹരി ഓം
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ ഹരി ഓം ഹരി ഓം

ശോകം സഹിയാതെ ദ്രൌപതി വിളിച്ചപ്പോള്‍
നീയോടി വന്നില്ലേ കണ്ണാ
ശോകം സഹിയാതെ ദ്രൌപതി വിളിച്ചപ്പോള്‍
നീയോടി വന്നില്ലേ
എന്നുടെ ദു:ഖത്തിന്‍ തീക്കനല്‍ കെടുത്താന്‍
നീര്‍മുകിലേ നീ പെയ്യുകില്ലേ
നീര്‍മുകിലേ നീ പെയ്യുകില്ലേ
നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
നന്ദ കിശോരാ...
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ
ഹരി ഓം ഹരി ഓം
ഹരി ഓം ഹരി ഓം

ആരോരുമില്ലാതെ താനേ വളര്‍ന്നൊരു
നാടോടി പാട്ടാണു ഞാന്‍ കണ്ണാ
ആരോരുമില്ലാതെ താനേ വളര്‍ന്നൊരു
നാടോടി പാട്ടാണു ഞാന്‍
ആനന്ദ കൃഷ്ണാ എന്നുടേ ജീവനില്‍
ആശ്രയമായ് നീ കനിയുകില്ലേ
ആശ്രയമായ് നീ കനിയുകില്ലേ

നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
കൃഷ്ണാ ... കൃഷ്ണാ .. കൃഷ്ണാ....

നന്ദ കിശോരാ പാടുന്നൂ മീരാ
അഭയം നീയേ ഗോപകുമാരാ
നന്ദ കിശോരാ .....
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ
ഹരി ഓം ഹരി ഓം
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ
ഹരി ഓം ഹരി ഓം
കൃഷ്ണ മുരാരെ കൃഷ്ണ മുരാരെ
ഹരി ഓം ഹരി ഓം

മായാബസ്സാര്‍ [ 2008 ] സുജാത






മിഴിയില്‍ മിഴിയില്‍ മാന്‍ മിഴിയില്‍



ചിത്രം: മായാ ബസ്സാര്‍[ 2008 ] തോമസ് സെബാസ്റ്റ്യന്‍
രചന: വയലാര്‍ ശരത്
സംഗീതം: രാഹുല്‍ രാജ്

പാടിയതു: സുജാത

ഹൊയ്...ഹൊയ്.. ഹൊയ്...
മിഴിയില്‍..മിഴിയില്‍,, മാന്‍ ഇഴിയില്‍
മഴവില്ലെഴുതിയ ചാരുതയില്‍
നീയും ചാരെ വന്നു മേടയില്‍
മൊഴിയില്‍ നിറയും തേന്‍ മഴയില്‍
ഇളനീരൊഴുകിയ ചേലുകളില്‍
ഞാനും കൂടെ നിന്നു വീഥിയില്‍
മൌനമാണെങ്കിലും കൂട്ടിനായുണ്ടു നീ
ചുണ്ടിലെ നാദമായ്
നെഞ്ചിലെ ഈണമായ്
അസ്സലസ്സലായി നിന്നു ന്ദീയെന്‍ പൊങ്കതിരഴകേ
കൊലുസ്സലസ്സം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍
തൊഴാനെങ്ങോ ദൂരെ ദൂരെ എന്നെപോലെ നീ.....

കൂട്ടിനുള്ളില്‍ഏ റെ നാളായ്‍ നൊന്തതെന്തിനോ
കാണാന്‍ നിറ്യണ മനസ്സോടെ
കണ്ണില്‍ തെളിയെണ തിരിയോടെ‍
ഏതൊ മണിയറ മേഞ്ഞു മേഞ്ഞൊരു പെങ്കിളിയല്ലേ ഞാന്‍
കയ്യില്‍ വളയുടെ ചിരി നീട്ടി
കാലില്‍ തളയുടെ മണി മീട്ടി
മാറില്‍ ചന്ദന ഗന്ധം ചൂടി നീ
അസ്സലസ്സലായി നിന്നു നീയെന്‍ പൊന്‍ കതിരഴകേ
കൊലുസ്സലസ്സം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍..
മൌനമാണെങ്കിലും കൂട്ടിനായുണ്ടു നീ
ചുണ്ടിലെ നാദമായ്
നെഞ്ചിലെ ഈണമായ്...

സ്നേഹ മഞ്ഞു വന്നു മൂടും
നനവോടു ഞാന്‍
മോഹമോടു പാടിയില്ലെ എന്റെ വാടിയില്‍
പാട്ടിന്‍ സ്വര ലയമാകുമ്പോള്‍
പൂക്കള്‍ നിറ്യുമൊരീ മേട്ടില്‍
കയ്യില്‍ പുതിയൊര്‍ മാലയുമായ് വരും
ആണ്‍കിളിയല്ലോ ഞാന്‍..
ചൂളം വിളിയുടെ രസമോടെ
ചൂടും മല്ലിക മലരോടെ
തൂവല്‍ മഞ്ചമൊരുക്കിയിരുന്നു ഞാന്‍

മിഴിയില്‍..മിഴിയില്‍,, മാന്‍ മിഴിയില്‍
മഴവില്ലെഴുതിയ ചാരുതയില്‍
നീയും ചാരെ വന്നു മേടയില്‍..
മൌനമാണെങ്കിലും കൂട്ടിനായുണ്ടു നീ
ചുണ്ടിലെ നാദമായ്
നെഞ്ചിലെ ഈണമായ്...

അസ്സലസ്സലായി നിന്നു നീയെന്‍ പൊന്‍ കതിരഴകേ
കൊലുസ്സലസ്സം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍[2]






ഇവിടെ








വിഡിയോ

നമ്മള്‍ തമ്മില്‍ ( 2003 ) യേശുദാസ് / ചിത്ര




ഉയിരേ ഉറങ്ങിയില്ലേ

ചിത്രം: നമ്മൾ തമ്മിൽ [2003 ] വിജി തമ്പി
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാരാ

പാടിയതു: യേശുദാസ്

ഉയിരേ ഉറങ്ങിയില്ലേ വെറുതേ പിണങ്ങിയല്ലേ (2)
പുലരേ കരഞ്ഞുവല്ലേ ഹൃദയം മുറിഞ്ഞുവല്ലേ..
[ഉയിരേ]

നിന്റെ ഹൃദയസരോദിലെ നോവുമീണം ഞാനല്ലേ...(2)
നിന്റെ പ്രണയ നിലാവിലെ നേർത്ത മിഴിനീർ ഞാനല്ലേ..
പതിയേ ഒരുമ്മനൽകാം അരികേ ഇരുന്നുപാടാം
[ഉയിരേ]

നിന്റെ വേദന പങ്കിടാം കൂടെയെന്നും ഞാനില്ലേ.. (2)
നിന്റെ നെഞ്ചിലെ വേനലിൽ സ്‌നേഹമഴയായ് പെയ്യില്ലേ...
അകലേ പറന്നു പോവാം ഹൃദയം തുറന്നു പാടാം...
[ഉയിരേ]


ഇവിടെ





വിഡിയോ