Powered By Blogger

Thursday, November 12, 2009

മണിച്ചിത്രത്താഴു [ 1993] ചിത്ര






വരുവാനില്ലാരുമീ ങ്ങൊരുനാളുമീ വഴി‍

ചിത്രം: മണിച്ചിത്രത്താഴ് [ 1993} ഫാസില്‍
രചന: മധു മുട്ടം
സംഗീതം: എം ജി രാധാകൃഷ്ണന്‍

പാടിയതു: ചിത്ര കെ എസ്


വരുവാനില്ലാരുമിങ്ങൊരുനാ‍ളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ

പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ
അതിനായിമാത്രമായൊരുനേരം ഋതുമാറി
മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെൻ‌വഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകേ
മിഴിപാകി നിൽക്കാറുണ്ടല്ലോ
മിഴിപാകി നിൽക്കാറുണ്ടല്ലോ

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലോ
വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കുമല്ലോ
നിനയാത്തനേരത്തെൻ പടിവാതിലിൽ ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാതെൻ മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ലോ
ഇന്ന് ഒരുമാത്ര കൊണ്ടുവന്നല്ലോ
കൊതിയോടെയോടിച്ചെന്നകലത്താ-
വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം
വഴിതെറ്റിവന്നാരോ പകുതിക്കുവച്ചെന്റെ
വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു (2)




വിഡിയോ



ഇവിടെ

രംഗം { 1985 ] കൃഷ്ണചന്ദ്രന്‍ & ചിത്ര




വനശ്രീ മുഖം നോക്കി വാല്‍ക്കണ്ണെഴുതുമീ

ചിത്രം: രംഗം [ 1985 ] ഐ.വി.ശശി
രചന: രമേശന്‍ നായര്‍
സംഗീതം: കെ.വി.മഹാദേവന്‍

പാട്യതു: കൃഷ്ണചന്ദ്രന്‍ & ചിത്ര

വനശ്രീ മുഖംനോക്കി വാല്‍ക്കണ്ണെഴുതുമീ
പനിനീര്‍ത്തടാകമൊരു പാനപാത്രം
മന്വന്തരങ്ങളാം മാന്‍പേടകള്‍ കണ്ടു
മനസ്സുതുറന്നിട്ടൊരിന്ദ്രനീലം
(വനശ്രീ...

കൊഴിയാത്തൊരോര്‍മ്മപോലെങ്ങും നിറയുമി
ഓംകാര തീര്‍ത്ഥത്തില്‍ മുങ്ങിയാലോ
അകില്‍പുകയില്‍ കൂന്തല്‍ തോര്‍ത്തി ഞാനവിടുത്തെ-
യണിമാറില്‍ പൂണൂലായ് കുതിര്‍ന്നാലോ
പ്രേമത്തില്‍ താളിയോല ഗ്രന്ഥങ്ങള്‍നോക്കി
പ്രകൃതിയിന്നൊരുക്കുന്നു നിന്നെ
രതി പ്രണയകാവ്യമായ്ത്തന്നെ
(വനശ്രീ...

പര്‍ണ്ണശാലകളില്‍ ഹോമാഗ്നിയായ് ജ്വലിക്കുന്നു
നമ്മുടെ ജനിമന്ത്ര രതിവേഗങ്ങള്‍
വസന്തങ്ങളാകുന്നു ഇതളിടും സ്പര്‍ശങ്ങള്‍
ശിശിരങ്ങള്‍ തീര്‍ക്കുന്നു നിര്‍വേദ ലയങ്ങള്‍
തൃക്കയ്യില്‍ താംബൂല തളികയുമായി
ത്രിത്വങ്ങള്‍ വിളിക്കുന്നു നിന്നെ
അനുരക്ത കാമനായ്ത്തന്നെ..
(വനശ്രീ...




വിഡിയോ


ഇവിടെ

ലൈഫ് ഈസ് ബ്യുടിഫുള്‍‍ [ 2000 ]യേശുദാസ് & സുജാത



ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം

ചിത്രം: ലൈഫ് ഈസ് ബ്യുടിഫുള്‍‍ [ 2000 ] ഫാസില്‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: യേശുദാസ് & സുജാത

ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം
കനവോടു കനവിലെ മൃദു പരിമളങ്ങളായിരം
കുളിരും കുറുമ്പുമായ്‌ നീ എല്ലാം കവര്‍ന്നുവല്ലോ
അരുതെന്നു മെല്ലെ മെല്ലെ കാതില്‍ പറഞ്ഞതെന്തേ
സുഖ ലാളനങ്ങളില്‍ സ്വയം മറന്നു ഞാന്‍
ഇനിയെന്തു പാടണം ഞാന്‍ ഇനിയുമെന്തു പാടണം
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം

മുകിലും ചന്ദ്രലേഖയും മധുമാസ രാത്രി വിണ്ണിന്‍
പടി വാതില്‍ പാതി ചാരി രതി കേളിയാടി നില്‍പ്പൂ
പ്രിയ രാഗ താരകങ്ങള്‍ മിഴി ചിമ്മി മൌനമാര്‍ന്നു
ഇണയോടിണങ്ങുമേതോ രാപ്പാടി മെല്ലെയോതീ
മണിദീപനാളം താഴ്ത്താന്‍ ഇനിയും മറന്നതെന്തേ
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം

അലയില്‍ നെയ്തലാമ്പലിന്‍ മേലാട മന്ദമിളകീ
കുറുകും കൂരിയാറ്റകള്‍ ഇലകള്‍ മറഞ്ഞു പുല്‍കീ
മണി മഞ്ഞു വീണ കൊമ്പില്‍ കുയിലൊന്നു പാടി വന്നൂ
പവിഴാധരം തുളുമ്പും മധു മന്ദഹാസമോടെ
ഈ സ്നേഹ രാത്രിയെന്നും മായാതിരുന്നുവെങ്കില്‍

ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം
കനവോടു കനവിലെ മൃദു പരിമളങ്ങളായിരം
കുളിരും കുറുമ്പുമായ്‌ നീ എല്ലാം കവര്‍ന്നുവല്ലോ
അരുതെന്നു മെല്ലെ മെല്ലെ കാതില്‍ പറഞ്ഞതെന്തേ
സുഖ ലാളനങ്ങളില്‍ സ്വയം മറന്നു ഞാന്‍
ഇനിയെന്തു പാടണം ഞാന്‍ ഇനിയുമെന്തു പാടണം
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം



വിഡിയോ

ഇവിടെ

നാടോടിക്കാറ്റു [ 1997 ] യേശുദാസ്



വൈശാഖസന്ധ്യേ


ചിത്രം: നാടോടിക്കാറ്റ് [1987 ] സത്യന്‍ അന്തിക്കാട്
രചന: യൂസഫലി കേച്ചേരി
സംഗീതം: ശ്യാം

പാടിയതു: യേശുദാസ് കെ ജെ

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മോഹമേ പറയു നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ

ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ (2)
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീയുണര്‍ന്നു (2)
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം
(വൈശാഖ സന്ധ്യേ )

മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങീ (2)
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ(2)
പുളക മുകുളമേന്തി രാഗ വൃന്ദാവനം
(വൈശാഖ സന്ധ്യേ )



വിഡിയോ


ഇവിടെ

പവിത്രം [ 1994 ] യേശുദാസ്




ശ്രീരാഗമോ തേടുന്നു നീ

ചിത്രം: പവിത്രം [ 1994 ] രാജീവ് കുമാര്‍
രചന: ഓ.എന്‍.വി. കുറുപ്പ്
സംഗീതം: ശരത്

പാടിയതു: കെ.ജെ.യേശുദാസ്



ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍ തന്ത്രിയില്‍
സ്നേഹാര്‍ദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളില്‍
നിന്‍ മൌനമോ പൂമാനമായ്
നിന്‍ രാഗമോ ഭൂപാളമായ്
എന്‍ മുന്നില്‍ നീ പുലര്‍കന്യയായ്…. (ശ്രീരാഗമോ…)

ധനിധപ മപധനിധപ മഗരിഗ മപധനിസ
മഗരി ഗമപമധ സരിഗമപ നിസഗരിപമപധ പക്കാല…
സരിഗമപ ധനിധപധ
ധരിഗരിനീ നിധമഗരി
സരിഗമ രിഗമപ
ഗമപധ മപധനി
ഗരി നിധ സനി നിധ ധപ
ഗരി നിധ സനി നിധ
സരിഗമപ ധനിധപധ
ധരിഗരിനീ നിധമഗരി
രിഗപമധ സരിഗമപ നിസഗരിപമപധ പക്കാല…

പ്ലാവില പൂന്തളികയില്‍ പാല്പായസ ചോറുണ്ണുവാന്‍
പിന്നെയും പൂ‍മ്പൈതലായ് കൊതിതുള്ളി നില്‍കുവതെന്തിനോ
ചെങ്കദളി കൂമ്പില്‍ ചെറു തുമ്പിയായ് തേനുണ്ണുവാന്‍
കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാന്‍
ഇനിയുമീ തൊടികളില്‍ കളിയാടാന്‍ മോഹം…. (ശ്രീരാഗമോ…)

ആ… ആ‍ാ...ആ‍ാ...ആ‍ാ‍ാ.…
ആ‍ാ‍ാ...ആ‍ാ‍ാ‍ാ‍ാ‍ാ‍ാ...

കോവിലില്‍ പുലര്‍വേളയില്‍ ജയദേവ ഗീതാലാപനം...
കേവലാനന്ദാമൃത തിരയാഴിയില്‍ നീരാടി നാം...
പൂത്തിലഞ്ഞി ചോട്ടില്‍ മലര്‍ മുത്തു കോര്‍ക്കാന്‍ പോകാം...
ആന കേറാ മേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം...
ഇനിയുമീ കഥകളില്‍ ഇളവേല്‍കാന്‍ മോഹം….(ശ്രീരാഗമോ…)




വിഡിയോ


ഇവിടെ

അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ [ 1974 } യേശുദാസ്




നിന്റെ മിഴിയിൽ നീലോൽപ്പലം നിന്നുടെ കവിളിൽ പൊന്നശോകം


ചിത്രം: അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ [ 1974 ] പി. ഭാസ്കരന്‍
രചന: പി ഭാസ്കരന്‍
സംഗീതം: വി ദക്ഷിണാമൂര്‍ത്തി


പാടിയതു: കെ ജെ യേശുദാസ്‌


നിന്റെ മിഴിയില്‍ നീലോല്പലം
നിന്നുടെചുണ്ടില്‍ പൊന്നശോകം
നിന്‍ കവിളിണയില്‍ കനകാംബരം
നീയൊരു നിത്യവസന്തം
(നിന്റെമിഴിയില്‍)

പ്രേമഗംഗയില്‍ ഒഴുകിയൊഴുകിവന്ന
കാമദേവന്റെ കളഹംസമേ|(2 ]
ഉള്ളിലെപൊയ്കയില്‍ താമരവളയത്തില്‍
ഊഞ്ഞാലാടുക തോഴീ നീ
ഊഞ്ഞാലാടുക തോഴീ
(നിന്റെമിഴിയില്‍)

വാനവീഥിയില്‍ ഉദിച്ച് ചിരിച്ചുവരും
പൂനിലാവിന്റെ സഖിയാണു നീ|(2]
ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ്
ഇന്ദീവരമിഴിയാടൂ നീ
ഇന്ദീവരമിഴിയാടൂ... [ നിന്റെ മിഴിയില്‍...



വിഡിയോ

പ്രേമാഭിഷേകം [ 1982) യേശുദാസ്



നീലവാനചോലയില്‍

ചിത്രം: പ്രേമാഭിഷേകം [ 1982 ] ആര്‍. കൃഷ്ണമൂര്‍ത്തി
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ഗംഗൈ അമരന്‍

പാടിയതു: യേശുദാസ് കെ ജെ

നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ…(2)
ഞാന്‍ രചിച്ച കവിതകള്‍‍
നിന്റെ മിഴിയില്‍ കണ്ടു ഞാന്‍
വരാതെ വന്ന എന്‍...ദേവീ… (നീലവാനചോലയില്‍…)

കാളിദാസന്‍ പാടിയ മേഘദൂതമേ…
ദേവിദാസനാകുമെന്‍ രാഗഗീതമേ…
ചൊടികളില്‍ തേന്‍ കണം ഏന്തിടും പെണ്‍കിളി(2)
നീയില്ലെങ്കില്‍ ഞാനേകനായ്
എന്റേയീമൌനം മാത്രം…(നീലവാനചോലയില്‍…)

ഞാനും നീയും നാളെയാ മാലചാര്‍ത്തിടാം…
വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം..
മിഴികളില്‍ കോപമോ…വിരഹമോ…ദാഹമോ..(2)
ശ്രീദേവിയേ..എന്‍ ജീവനേ…
എങ്ങോ നീ അവിടേ ഞാനും.…(നീലവാനചോലയില്‍…)



ഇവിടെ