Powered By Blogger

Wednesday, November 4, 2009

പപ്പയുടെ സ്വന്തം അപ്പൂസ് [ 1992 ] ചിത്ര

മഞ്ഞു പെയ്യും രാവില്‍
ചിത്രം: പപ്പയുടെ സ്വന്തം അപ്പൂസ് [ 1992 ] ഫസില്‍
രചന; ബിച്ചു തിരുമല
സംഗീതം: ഇളയ രാജാ

പാടിയതു: ചിത്ര

മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ

മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ
ഈ രാവും ഞാനും നിന്‍ മുന്നില്‍ ശൃംഗാരം പെയ്യും
ഈ മൌനം പോലും വാചാലം സല്ലാപ തോറ്റം
ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം
ആവേശം ചേരും ഉന്മാദം എന്‍ അംഗോപാംഗം
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ


മാനത്തന്തി പൊന്നും തിങ്കള്‍
തിരി ഓരോന്നേഴും താഴ്ത്തി
ചോലക്കൂട്ടില്‍ നീലക്കൂമന്‍ ഇല ജന്നല്‍ വാതില്‍ ചാരി
ഇനിയും ചായാത്ത പൂക്കള്‍ ഇനിയ മോഹങ്ങളോ
മനസ്സു പൂക്കുന്ന രാവില്‍ കുളിരു കൂടുന്നുവോ
ആലോലം വീശും പൂന്തെന്നല്‍ താരാട്ടും പാട്ടില്‍
താലോലം ചായാം പ്രാരമ്പില്‍ പൊന്നിഷ്ടം കൂടാം
മഞ്ഞു പെയ്യും രാവില്‍ നിന്‍ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും നിന്‍‍ കനവുറങ്ങിയോ
ഈ രാവും ഞാനും നിന്‍ മുന്നില്‍ ശൃംഗാരം പെയ്യും
ഈ മൌനം പോലും വാചാലം സല്ലാപ തോറ്റം
ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം
ആവേശം ചേരും ഉന്മാദം എന്‍ അംഗോപാംഗം
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ


തീരക്കോണില്‍ ഏരിക്കാറ്റിന്‍ സുഖ ശായീ രാഗാലാപം
മേഘക്കീറില്‍ മാരിക്കീറിന്‍ ശുഭരാത്രീ സന്ദെശങ്ങള്‍
കുളിരു കുത്തുന്ന കുമ്പിള്‍ ഇനി നമുക്കുള്ളതോ
പുതിയ രോമാഞ്ചമെല്ലാം പുലരി തേടുന്നുവോ
ഈ മോഹക്കൂട്ടില്‍ ഈ കാറ്റില്‍ ഈ യാഗ ചാറ്റില്‍
ഒന്നീണം ചേരാം ഒന്നാകാം പൊന്നിഷ്ടം കൂടാം
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ
ഈ രാവും ഞാനും നിന്‍ മുന്നില്‍ ശൃംഗാരം പെയ്യും
ഈ മൌനം പോലും വാചാലം സല്ലാപ തോറ്റം
ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം
ആവേശം ചേരും ഉന്മാദം എന്‍ അംഗോപാംഗം
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും നിന്‍‍ കനവുറങ്ങിയോ....




ഇവിടെ

ഋഷിശൃംഗന്‍[ 1997 ] യേ‍ശുദാസ് & സുജാത

വിഭാവരീ രാഗം...


ചിത്രം: ഋഷിശൃംഗന്‍‍ [ 1997 ] സുരേഷ് ഉണ്ണിത്താന്‍‍
രചന: രമേശന്‍ നായര്‍
സംഗീതം: ജോണ്‍സണ്‍

പാടിയതു: യേശുദാസ് & സുജാത.

വിഭാവരീ രാഗം, വിടര്‍ന്നൊരീ യാമം
നിലാവു പോല്‍ പ്രേമം നിറഞ്ഞുവോ നാണം
വിലോലമാം മിഴിയാകാം
വിളക്കില്‍ ഞാന്‍ തിരിയാകാം
മനസ്സിലെ കിളിയാകാം... [ വിഭാവരീ രാഗം..

അഴിഞ്ഞൊ രാ കൂന്തല്‍ മുകര്‍ന്നുവോ മഴ മേഘം
തുളുമ്പുമീ ഇളനീരും കവര്‍ന്നുവോ നിശീഥങ്ങള്‍.
അടങ്ങുമോ തുഴയുമ്പോള്‍
അനാദിയാം തിരകള്‍
അലിഞ്ഞുവോ നിമിഷങ്ങള്‍... [ വിഭാവരീ...

കുളിര്‍ന്നൊരാ കുഴല്‍ വിളിയില്‍
കുയില്‍ കിനാവുണരുമ്പോള്‍
ഉലഞ്ഞ നിന്‍ തളിര്‍ ‍മെയ്യില്‍
ചിരാകുകള്‍ തെളിയുമ്പോള്‍

മറക്കുമോ സ്ഥിരമായ് നീ തുടിക്കുമീ പുളകം
പൊതിഞ്ഞുവോ മധുമാസം... [ വിഭാവരീ രാഗം...


ഇവിടെ

പ്രിയ സഖി രാധ [ 1982 ] യേശുദാസ്

അകലെ നിന്നു ഞാന്‍

ചിത്രം: പ്രിയസഖി രാധ [ 1982 ] കെ.പി.പിള്ള
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി ദക്ഷിണാമൂര്‍ത്തി

പാടിയതു: യേശുദാസ്


അകലെ നിന്നു ഞാനാരാധിക്കാം
അനവദ്യ സൗന്ദര്യമേ (അകലെ)
വെണ്‍‌തിങ്കള്‍ച്ചിരി വാരിച്ചൂടി
വെണ്മയെഴുന്ന വസുന്ധരയെപ്പോല്‍

(അകലെ...)

കയ്യെത്തും ശിഖരത്തില്‍ വിടര്‍ന്നാലും
കൈവരുമെന്നാരു കണ്ടു...
മനസ്സില്‍ വസന്തമായ് പൂത്തുലഞ്ഞാലും
മാറോടമരും എന്നാരു കണ്ടു...
പുണര്‍ന്നില്ലെങ്കിലും കനവാലെന്നും
പൂജിക്കാമല്ലോ...

(അകലെ...)

പൂങ്കാറ്റിന്‍ കരവല്ലി ഉലച്ചാലും
പൂ വീഴുമെന്നാരുകണ്ടു...
ചഷകം കണ്‍‌മുന്നില്‍ തുളുമ്പി നിന്നാലും
ദാഹം തീരുമെന്നാരു കണ്ടു...
നുകര്‍ന്നില്ലെങ്കിലും മിഴിവോടെന്നും
ഓര്‍മ്മിക്കാമല്ലോ...

(അകലെ...)




ഇവിടെ

ഓര്‍മ്മച്ചെപ്പ് [ 1998 ] യേശുദാസ് & ചിത്ര

ഉന്മാദം കരളിനൊരുന്മാദം

ചിത്രം: ഓര്‍മ്മച്ചെപ്പ് [ 1998 ] ലോഹിതദാസ്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍

പാടിയതു: കെ ജെ യേശുദാസ്‌ & കെ എസ്‌ ചിത്ര


ഉന്മാദം കരളിനൊരുന്മാദം
കനവുകളില്‍ പാടും മനമുരളി
ആത്മാവില്‍ പൊന്‍ തൂവല്‍ പെയ്തു നിന്ന സന്ധ്യേ
എന്റെ സ്വപ്ന സന്ധ്യേ വൈകി വന്നതെന്തേ...


ഈ നിശാഗന്ധി തന്‍ വാടിയ ചില്ലയില്‍
നിത്യ രോമാഞ്ചമായ് പൊന്‍ മലര്‍ ചൂടി നീ
ശ്യാമ യമുനേ ദേവ യമുനേ
നിന്റെ തീരം തേടി വന്നൊരു പനിനീര്‍ തിങ്കള്‍ ഞാന്‍ [ ഉന്മാദം...

എന്തിനെന്‍ മൌലിയില്‍ പൊന്മയില്‍ പീലികള്‍
ചാര്‍ത്തുവാന്‍ വന്നു നീ മുഗ്ദ വാസന്തമേ
ദേവാംഗനേ ഗോപാംഗനേ എന്തിനെന്നെ പുല്‍കി നിന്നു
തെന്നല്‍ കുളിരേ നീ... [ ഉന്മാദം...


ഇവിടെ