Powered By Blogger

Tuesday, October 13, 2009

ശാലിനി എന്റെ കൂട്ടുകാരി [ 1980 ] യേശുദാസ്



“സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട



ചിത്രം: ശാലിനി എന്റെ കൂട്ടുകാരി [ 1980 } മോഹന്‍
രചന: എം.ഡി.രാജേന്ദ്രന്‍
സംഗീതം: രവീന്ദ്രന്‍

പാടിയതു: കെ.ജെ.യേശുദാസ്


സുന്ദരീ... ആ‍... സുന്ദരീ ആ‍‍..
സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍
തുളസിക്കതിരില ചൂടി
തുഷാരഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമെ നീ വന്നൂ. നീ വന്നൂ.സുന്ദരീ.. (നിന്‍ തുമ്പുകെട്ടിയിട്ട)

സുതാര്യസുന്ദര മേഘങ്ങളലിയും
നിതാന്ദ നീലിമയില്‍ (2)
ഒരു സുഖശീതള ശാലീനതയില്‍
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിന്‍ തുമ്പുകെട്ടിയിട്ട)

മൃഗാങ്ക തരളിത മൃണ്മയകിരണം
മഴയായ് പെയ്യുമ്പോള്‍
ഒരു സരസീരുഹ സൌപര്‍ണ്ണികയില്‍
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിന്‍ തുമ്പുകെട്ടിയിട്ട)


ഇവിടെ

രാജശില്പി ( 1992 ) യേശുദാസ്

“പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍

ചിത്രം: രാജശില്പി [ 1992 ] ആര്‍. സുകുമാരന്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്
....
ആ..ആ..ആ..ആ..ആ..ആ..ആ

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം നീറ്റില്‍ പൊന്നു ചന്തം

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം

പൂന്തിരകള്‍ പൂശി നിന്നെ പുഷ്പധൂളീ സൌരഭം
പാല്‍ത്തിരകള്‍ ചാര്‍ത്തി നിന്നെ മുത്തു കോര്‍ത്ത നൂപുരം
വെണ്‍നുര മെയ്യില്‍ ചന്ദനച്ചാര്‍ത്താ‍യ്
നീ ദേവനന്ദിനി ഈ തീരഭൂമിയില്‍
തേരേറി വന്നുവോ തേടുന്നതാരെ നീ

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം

സ്നാനകേളീ ലോലയായ് നീ താണുയര്‍ഞ്ഞു നീന്തവേ
കാതരേ നിന്‍ മാറുലഞ്ഞൂ താമരപ്പൂമൊട്ടു പോല്‍
കല്‍പ്പടവേറി നില്‍പ്പതെന്തേ നീ
നീയേതു ശില്‍പ്പിയെ തേടുന്ന ചാരുത
നീയേതലൌകിക സൌന്ദര്യ ദേവത

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം നീറ്റില്‍ പൊന്നു ചന്തം

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം....


ഇവിടെ

എഴുതാന്‍ മറന്ന കഥ ( 1987 ) യേശുദാസ്

“ദേവഗാനം പാടുവാന്‍ തീര ഭൂവില്‍...

ചിത്രം: എഴുതാന്‍ മറന്ന കഥ [ 1987 ] ബൈജു തോമസ്
രചന: രമേശന്‍ നായര്‍
സംഗീതം: ദര്‍ശന്‍ രാമന്‍

പാടിയതു: യേശുദാസ്
ആ ആ....
ദേവ ഗാനം പാടുവാനീ തീര ഭൂവില്‍ വന്നു ഞാന്‍
ജീവ തന്തിയില്‍ ഇടരുമൊരു മിഴി നീര്‍കണം പോല്‍ നിന്നു ഞാന്‍ [2]

അമൃത വര്‍ഷിണി നിന്റെ വാര്‍മുടി ഇഴകള്‍ തഴുകിയ കൈകളില്‍
ആദി പത്മപരാഗ സുരഭില ഗന്ധമൂറിയതെങ്ങിനേ..
ഗന്ധമൂറിയതെങ്ങിനെ... [ദേവ ഗാനം പാടുവാനീ തീര...

എന്റെ മഴവില്‍ കൂട്ടിലെന്തിനു താമസിക്കാന്‍ വന്നു നീ
എന്റെ മൌന സരസില്‍ ഹംസധ്വനികള്‍ എന്തിനുയര്‍ത്തി നീ
എന്റെ ഓടക്കുഴലില്‍ ഹിന്ദോളങ്ങളെന്തിനു തീര്‍ത്തു നീ
എന്റെ മോഹന പഞ്ചമങ്ങളിലെന്തിനമൃതു പകര്‍ന്നു നീ
എന്തിനമൃതു പകര്‍ന്നു നീ....[ ദേവ ഗാനം...

സാഗരത്തിന്‍ മാറില്‍ അലിയും ശാന്തമാം നദി എന്ന പോല്‍
പ്രേമ വിരഹം മന്‍സ്സിലെഴുതും മൂകമാമൊരു കവിത പോല്‍
സൂര്യ പടമണിയുന്ന മെയ്യിലണച്ചു തഴുകി മയക്കുമോ
ചാരു ചൈത്ര നികുഞ്ജമൊന്നിലൊരിക്കലെന്നെ ഉറക്കുമോ
ഒരിക്കലെന്നെയുറക്കുമോ....
ദേവ ഗാനം പാടുവാനീ തീര ഭൂവില്‍ വന്നു ഞാന്‍
ജീവ തന്തിയില്‍ ഇടരുമൊരു മിഴി നീര്‍കണം പോല്‍ നിന്നു ഞാന്‍
അമൃത വര്‍ഷിണി നിന്റെ വാര്‍മുടി ഇഴകള്‍ തഴുകിയ കൈകളില്‍
ആദി പത്മപരാഗ സുരഭില ഗന്ധമൂറിയതെങ്ങിനേ...[ ദേവഗാനം...
...


ഇവിടെ

അനുഭൂതി [ 1997 ] എം.ജി. ശ്രീകുമാര്‍ & ചിത്ര

“അനുഭൂതി തഴുകി ആദ്യവര്‍ഷ മേഘം


ചിത്രം: അനുഭൂതി [ 1997 ] ഐ. വി. ശശി
രചന; എം.ഡി രാജേന്ദ്രന്‍
സംഗീതം : ശ്യാം

പാടിയതു: എം.ജി. ശ്രീകുമാര്‍ & ചിത്ര
അനുഭൂതി തഴുകി ആദ്യ്‌വര്‍ഷ മേഘം
ആത്മാവിലെഴുതി ഭാവന [2]
കവിതേ നിന്നുടയാട
നെയ്തു താഴ്വര ചോല..
മേലേ മഴമുകില്‍മാല
നീളെ കുളിരൊളി മാല...[ ആത്മാവിലെഴുതി...

മഞ്ജീരമണിയും മഞ്ജുള ലയമോടെ
മാലേയ മണിയും മഞ്ജിമയോടെ,,
മകരന്ദമൊഴുകും മണിമഞ്ജുഷ പോലെ
മതിലേഖ മുകരും മാന്മിഴി പോലെ
ഹിമകണമിതിലലിയുന്നു ആ..ഹ...ആ‍ാ..
നിറപൌര്‍ണമി നെയ്യുന്നു ആ‍ാ..ആ‍ാ.
ഏകാന്തതെ എന്‍ ഭാ‍വമായ്
കനവുകളില്‍ നിനവുകളില്‍ കുളിരു കോരി നീ..[ അനുഭൂതി...

സംഗീതമുണരും സ്വര മുരളിക പോലെ
സായൂജ്യമരുളും സാധന പോലെ
സൌന്ദര്യ ലഹരി സൌപര്‍ണിക പോലെ
സാഫല്യമേകും സുഷമകള്‍ പോലെ
മിഴിയിണകളിലണയുന്നു ആ...ഹാ..ഹാ..
വരവര്‍ണ്ണിനി നീ എന്നുംആ..ആ...
ശാലീനതെ എന്‍ ജീവനില്‍ ഇരവുകളില്‍
പകലുകളില്‍ തളിരു ചൂടി നീ...[ അനുഭൂതി....



ഇവിടെ