Powered By Blogger

Thursday, September 24, 2009

ഗന്ധര്‍വ്വക്ഷേത്രം [ 1972 ] യേശുദാസ്

വസുമതീ.... ഋതുമതീ..



ചിത്രം: ഗന്ധർവ ക്ഷേത്രം [1972 ] എ. വിന്‍സെന്റ്
രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

ഓ... ഓ.. ഓ..

ഇനിയുണരൂ.. ഇവിടെ വരൂ.
ഈ ഇന്ദുപുഷ്പഹാരമണിയൂ...
മധുമതീ..

സ്വര്‍ണ്ണരുദ്രാക്ഷം ചാര്‍ത്തീ..
ഒരു സ്വര്‍ഗാഥിതിയെ പോലെ..
നിന്റെ നൃത്തമേടയ്ക്കരികില്‍...
നില്‍പൂ ഗന്ധര്‍വ പൗര്‍ണമീ..
ഈ ഗാനം മറക്കുമോ..
ഇതിന്റെ സൗരഭം മറക്കുമോ..
ഓ... ഓ..... ഓ....

ശുഭ്ര പട്ടാംബരം ചുറ്റീ..
ഒരു സ്വപ്നാടകയെ പോലെ..
എന്റെ പര്‍ണ്ണശാലയ്ക്കരികില്‍..
നില്‍പൂ ശൃംഗാര മോഹിനീ..
ഈ ഗാനം നിലയ്ക്കുമോ.. ഇതിന്റെ
ലഹരിയും നിലയ്ക്കുമോ...
(വസുമതീ....)



ഇവിടെ

പത്മവ്യൂഹം [ 1973] യേശുദാസ്

“കുയിലിന്റെ മണി നാദം കേട്ടു, കാറ്റില്‍ കു‍തിര കുള‍മ്പടി

ചിത്രം: പത്മവ്യൂഹം (1973) ശശികുമാര്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം; എം കെ അർജ്ജുനൻ

പാടിയതു: യേശുദാസ്


കുയിലിന്റെ മണിനാദം കേട്ടു
കാറ്റില്‍ കുതിര കുളമ്പടി കേട്ടു
കുറുമൊഴിമുല്ല പൂങ്കാട്ടില്‍
രണ്ട്‌ കുവലയപൂക്കള്‍ വിടര്‍ന്നു
(കുയിലിന്റെ...)


മാനത്തെ മായാവനത്തില്‍
നിന്നും മാലാഖ മണ്ണിലിറങ്ങി
ആ മിഴിത്താമര പൂവില്‍ നിന്നും
ആശാ പരാഗം പറന്നു
ആ വര്‍ണ്ണ രാഗ പരാഗം
എന്റെ ജീവനില്‍ പുല്‍കി പടര്‍ന്നു .
കുയിലിന്റെ മണിനാദം കേട്ടു...


ആരണ്യസുന്ദരി ദേഹം ചാര്‍ത്തും
ആതിരാ നൂല്‍ ചേല പോലെ
ഈ കാട്ടു പൂന്തേനരുവീ നിന്നും
ഇളവെയില്‍ പൊന്നില്‍ തിളങ്ങി
ഈ നദീതീരത്തു നീയാം
സ്വപ്നവീണയായ്‌ എന്നില്‍ നിറഞ്ഞു ...
(കുയിലിന്റെ...)



ഇവിടെ

ലൈഫ് ഈസ് ബ്യൂടിഫുള്‍... [ 2000 ] സന്തൊഷ് കേശവ്

“കേളി നിലാവൊരു പാലാഴി ഞാനതിലൊഴുകും വന മുരളീ




ചിത്രം: ലൈഫ് ഈസ് ബ്യൂടിഫുള്‍ [ 2000 ] ഫാസില്‍‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: സന്തോഷ് കേശവ്

കേളി നിലാവൊരു പാലാഴി
ഞാനതിലൊഴുക്നും വനമുരളി
ഇന്ദു കരാങുലി തഴുകുമ്പോളൊരു
തേങ്ങിയുര്‍ന്നൊരു വന മുരളി.. [ കേളി...

മൃണാളമാമൊരു മര്‍മ്മരമിളകി ഒഴുകും രജനീ നദിയലയില്‍
നടനവിലാസ സുവാസിത രാവില്‍ വിടരും പനിനീര്‍ പൂവുകളില്‍
പൊന്നലങ്കാരം സ്വയമണി കവിത ഇനിയെന്‍ പദമണയൂ [ കേളീ

നിതാന്ത ബന്ധുര ചന്ദന മുലികെ
തളരും മൊഴിയില്‍ കുളിര്‍ പകരൂ
മതിമറന്നുയരുന്ന ഗാനവുമായെന്‍
കരളും കനവും കാത്തു നില്പൂ.
നീയകലെ ഞാന്‍ ഇന്നിവിടെ
തൊഴുകൈ മലരായ് മനമവിടെ.. { കേളീ...


]

കാലം മാറി കഥ മാറി...[ 1987 ] ചിത്ര

“മധുര സ്വപ്മ്നം ഞാന്‍ കണ്ടു മാനത്തൊരു...



ചിത്രം: കാലം മാറി കഥ മാറി [ 1987 ] എം. കൃഷ്ണന്‍ നായര്‍
രചന: പി. ഭാസ്കരന്‍
സംഗീതം: ഏ.റ്റി. ഉമ്മര്‍

പാടിയതു: ചിത്ര

മധുര സ്വപ്നം ഞാന്‍ കണ്ടു
മാനത്തൊരു മുഖം കണ്ടു
..ഒരു മധുര സ്വപ്നം....
ചന്ദ്രനല്ലാ താരമല്ലാ
സുന്ദരമീ മുഖം മാത്രം...[3]...

മന്ദഹാസ കതിര്‍ തൂകി
മാടി മാടി വിളിച്ചപ്പോള്‍
ചിറകു വീശും രാക്കുയിലായ്
പറന്നു പറന്നു ഞാന്‍ ചെന്നു
നീയുമൊരു കിളിയായി
നീല വാനം കൂടായി.. [ മധുര സ്വപ്നം...


താരകള്‍ക്കീ കഥ അറിയാം
നിലാവിനും കഥ അറിയാം
നിന്റെ സ്വര്‍ഗ്ഗ മാളികയും‍
നിന്റെ സ്വര്‍ണ മാലകളും
കണ്ടതില്ല ഞാനൊന്നും
കണ്ടതു നിന്‍ മുഖം മാത്രം... [ മധുര സ്വപ്നം...

ഉഷ്ണ മാസ ചന്ദ്രിക തന്‍
പൂമേടയിലിരുന്നെന്നെ
പകല്‍ കിനാവു തീര്‍ത്തൊരാ
പറുദീസയില്‍ നിന്നെന്നെ
വിളിച്ചതു നീയാണോ
പടച്ചവന്റെ കൃപയാണോ... [ മധുര സ്വപ്നം ഞാന്‍ കണ്ടു...


ഇവിടെ

ഡോക്ടര്‍ ( 1963 ) യേശുദാസ് & സുശീല

“കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ




ചിത്രം: ഡോക്ടര്‍ [ 1963 ] എം.എസ്. മണി
രചന: പി ഭാസ്കരന്‍
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ് & പി സുശീല

കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ

കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ

കല്പടവിങ്കല്‍ കെട്ടാം നമുക്ക് പുഷ്പം കൊണ്ടൊരു കൊട്ടാരം (2)
വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന്‍ കൊട്ടാരം
വെണ്ണക്കല്ലിന്‍ കൊട്ടാരം
വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന്‍ കൊട്ടാരം
വെണ്ണക്കല്ലിന്‍ കൊട്ടാരം
ആ..ആ..ആ.ആ.ആ..



വസന്തമാസം പറന്നു വന്നിട്ടലങ്കരിക്കും കൊട്ടാരത്തില്‍
മാരിവില്ലുകള്‍ മാലകള്‍ തൂക്കി മധുരിതമാക്കും മട്ടുപ്പാവില്‍
പള്ളി മഞ്ചം തീര്‍ക്കുമ്പോള്‍ വെള്ളമുകിലുകള്‍ വിരി നീര്‍ക്കും(2)
പള്ളിവിളക്കു കൊളുത്തുമ്പോള്‍ വെള്ളിത്താരം തിരി നീട്ടും
വെള്ളിത്താരം തിരി നീട്ടും
കല്പനയാകും യമുനാ നദിയുടെ അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ



ഇവിടെ

പ്രിയതമ [ 1966 ] സുശീല

“കനവില്‍ വന്നെന്‍ കവിളിണതഴുകിയ

ചിത്രം: പ്രിയതമ [ 1966 ]പി. സുബ്രമണ്യം
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ബ്രദര്‍ ലക്ഷ്മണ്‍‍

പാടിയതു: പി. സുശീല

കനവില്‍....
കനവില്‍ വന്നെന്‍ കവിളിണതഴുകിയ
കരതലമേതു സഖീ?
കണ്ണുതുറന്നപ്പോളും കരളില്‍ പുളകം തിങ്ങിസഖീ
കനവില്‍.......

കാണാതകലെയിരുന്നവന്‍ എന്നെ കരയിക്കുകയല്ലേ?
കണ്ണടയുമ്പോള്‍ വന്നവനെന്നെ കളിയാക്കുകയല്ലേ?
കളിയാക്കുകയല്ലേ?
കനവില്‍....

കരവലയത്തില്‍ ഒതുങ്ങാന്‍ ദാഹം
കഥകേള്‍ക്കാന്‍ മോഹം
കാവ്യമനോഹര മന്ദസ്മേരം കാണാനുള്‍ക്കുതുകം
കനവില്‍...

മാമ്പഴക്കാലം [ 2004 ] സുജാത



“കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ


ചിത്രം: മാമ്പഴക്കാലം [ 2004 ] ജോഷി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രന്‍

പാടിയതു: സുജാത

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........
കുയിലേ കുഞ്ഞിക്കുയിലേ (2)
മഞ്ഞുപോലെ മഴ പെയ്തു നിന്നെയുണര്‍ത്താം
ഞാനുണര്‍ത്താം....കണി
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........

കൊച്ചു കൊച്ചു പൂവിന്റെ ചില്ലുവച്ച ചിറകില്‍
കുരുന്നിളം തിങ്കളേ നീയുദിക്കൂ (2)
നിന്റെ പറക്കാത്ത പാവയ്ക്കും പാവാടത്തുമ്പിക്കും
ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല്ല ഞാന്‍ [കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ]

പട്ടുടുത്ത പാട്ടിന്റെ പൊട്ടുതൊട്ട ഞൊറിയില്‍
പകല്‍ക്കിളിപ്പൈതലേ നീ പറക്കൂ (2)
നിന്റെ കണ്ണാടിക്കുരുവിയ്ക്കും കൈതോലപ്പറവയ്ക്കും
പിരിയാത്ത കൂട്ടായിപ്പോരുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല്ല ഞാന്‍ [കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ]



ഇവിടെ

രസികന്‍ [ 2004 ] സുജാത & പ്രതാപചന്ദ്രന്‍








“തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി


ചിത്രം: രസികന്‍ [ 2004 ] ലാല്‍ ജോസ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: സുജാത & പ്രതാപചന്ദ്രന്‍

തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി നിന്നെ
കട്ടെടുത്തു പറക്കാന്‍ കൊതിയായി
മുല്ല മുടി ചുരുളില്‍ മുകിലായി വന്നു
മൂടി പുതച്ചിരുന്നാല്‍ മതിയായി
എന്നാലും എന്നാലും എന്റേതല്ലേ നീ
എന്താണീ കണ്ണില്‍ പരിഭവം..ആ‍ാ ആ‍ാ...
മറ്റാരും കാണാ കൌതുകം... [ തൊട്ടുരുമ്മി....

കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ
നോറ്റു പാടുമൊരു പാട്ടു കൊണ്ടു വരവേല്‍ക്കാം നിന്നെ
പാതി ചാരിയൊരു വാതിലിന്റെയഴിയോരംനീയാ
നെയ്‌വിളക്കിനൊളി നീട്ടി നില്‍ക്കുമൊരു സന്ധ്യേ സന്ധ്യേ
മെല്ലെ എന്നെ വിളിച്ചുണര്‍ത്തല്ലെ വെയില്‍ കിളി ഉറങ്ങട്ടെ ഞാന്‍
എന്നും നിന്റെ അടുത്തിരിപ്പില്ലെ പനിനീര്‍ തുള്ളി നനയട്ടെ ഞാന്‍
നീയില്ലാതില്ലെന്‍ ഓര്‍മ്മകള്‍...
എന്നാലും എന്നാലും എന്റേതല്ലേ നീ
എന്താണീ കണ്ണില്‍ പരിഭവം...
മറ്റാരും കാണാ കൌതുകം...[ തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി....

ഇത്ര നാളുമൊരു മുത്തു കോര്‍ക്കുമിടനെഞ്ചില്‍ ഞാനാ‍
തത്ത വന്നു കതിര്‍ കൊത്തിയെന്നതറിയാമോ പൊന്നെ
നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാ-
മാരിവില്ലു മിഴിപൂട്ടി നിന്നതറിയാമോ കണ്ണെ
മെല്ലെ മുന്നില്‍ ഒളിച്ചിരിക്കല്ലെ മയില്‍ പിടെ മയങ്ങട്ടെ ഞാന്‍
നീയില്ലാതില്ലെന്‍ രാത്രികള്‍....
എന്നാലും എന്നാലും എന്റേതല്ലെ നീ
എന്താണീ കണ്ണില്‍ പരിഭവം...
മറ്റാരും കാണാ കൌതുകം...[ 2] ( തൊട്ടുരുമ്മി...


ഇവിടെ

കള്ളിചെല്ലമ്മ [ 1969 ] ബ്രഹ്മാനന്ദന്‍ കെ. പി.





“മാനത്തെ കായലിന്‍ മണപ്പുറത്തീന്നൊരു




ചിത്രം: കള്ളിച്ചെല്ലമ്മ [ 1969 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: കെ രാഘവന്‍

പാടിയതു: ബ്രഹ്മാനന്ദന്‍ കെ പി

മാനത്തെ കായലില്‍ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി വന്നടുത്തു താമരക്കളിത്തോണി
തങ്കം നിനക്കുള്ള പിച്ചകമാലയുമായ്
സം‌ക്രമപ്പൂനിലാവിറങ്ങി വന്നു
നിന്‍ ‌കിളിവാതിലില്‍ പതുങ്ങിനിന്നു
മയക്കമെന്തേ... മയക്കമെന്തേ...(2)
മെരുക്കിയാല്‍ മെരുങ്ങാത്ത മാന്‍‌കിടാവേ
(മാനത്തെ കായലില്‍)

ശ്രാവണപഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട
പൂവണിമഞ്ചവും മടക്കിവെയ്‌ക്കും
കാര്‍മുകില്‍ മാലകള്‍ മടങ്ങിയെത്തും
ഉണരുണരൂ... ഉണരുണരൂ (2)
മദനന്‍ വളര്‍ത്തുന്ന മണിപ്പിറാവേ (മാനത്തെ കായലില്‍)


ഇവിടെ