Powered By Blogger

Friday, September 11, 2009

അഴകിയ രാവണന്‍ [ 1996 ] ഹരിഹരന്‍ & ചിത്ര

“ഓ ദില്‍‌റൂബാ ഇനി സംഗമോല്‍സവം


ചിത്രം: അഴകിയ രാവണന്‍ [ 1996 ] കമല്‍
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍

പാടിയതു: ഹരിഹരന്‍,ചിത്ര കെ എസ്


ഓ... ദില്‍‌രൂബാ… ഇനി സംഗമോത്സവം (2)
നിന്റെ അഴകിലേ അഗ്നിരേഖയില്‍
വീഴുവാന്‍ വരും ശലഭമാണുഞാന്‍....
ഓ... ബാദുഷാ ഇത് സ്വര്‍‌ഗ്ഗസംഗമം (2)

നിശാഗന്ധി പൂത്തുലഞ്ഞു നിലാവിന്റെ കൂത്തൊരുങ്ങി
ഇന്നല്ലയോ... റിതുപാര്‍വ്വണം...(2)
ഓ.. അരികത്തു നീവരുമ്പോള്‍... തുളുമ്പുന്നു പാനപാത്രം
അനസ്വരമീ വസന്തം ആഘമെന്‍ ആത്മദാഹം
മധുമധുരിമയായ് യൌവ്വനം... ദില്‍‌രൂപാ...
ഓ..ദില്‍‌രൂപാ.. ഇനി സംഗമോത്സവം
ഓ... ബാദുഷാ ഇത് സ്വര്‍‌ഗ്ഗസംഗമം

എടുക്കുമ്പോളായിരങ്ങള്‍... തൊടുക്കുമ്പോളായിരങ്ങള്‍
മലരമ്പുകള്‍ പുളകങ്ങളായ്....
ഓ.. ഒരിക്കലും മായുകില്ലീ.. അനവദ്യ മോഹരാത്രി (2‌)
പാല്‍ക്കടലലയായ് എന്‍‌മനം.. ബാദുഷാ...
ഓ..ദില്‍‌രൂപാ.. ഇനി സംഗമോത്സവം
ഓ... ബാദുഷാ ഇത് സ്വര്‍‌ഗ്ഗസംഗമം
നിന്റെ അഴകിലേ അഗ്നിരേഖയില്‍
വീഴുവാന്‍ വരും ശലഭമാണുഞാന്‍....



ഇവിടെ


ഇവിടെ ചിത്ര

അവതാരം [ 1981 ] യേശുദാസ്

“നിലാവിന്റെ ചുംബനമേറ്റു



ചിത്രം: അവതാരം [ 1981 ] പി. ചന്ദ്രകുമാര്‍
രചന: സത്യന്‍ അന്തിക്കാട്
സംഗീതം; ഏ.റ്റി. ഉമ്മര്‍

പാടിയതു; യേശുദാസ്


നിലാവിന്റെ ചുംബനമേറ്റു
തുഷാര ബിന്ദുക്കളുറങ്ങി
നിശീഥ പുഷ്പ ദളം വിടര്‍ന്നു
സ്വപ്ന ശലഭം ഉണര്‍ന്നു...

നിദ്ര തന്‍ മുഖ പടം അഴിഞ്ഞു വീഴും
എത്രഏകാന്ത രാവുകളില്‍‍ [2]
നിത്യ ഹരിത കിനാവുകള്‍‍ പോലെ
നിരുപമെ... നിരുപമെ നീ വന്നു
എന്നില്‍ നിര്‍വൃതികള്‍ പകര്‍ന്നു....
നിന്‍ മലര്‍ മിഴികളില്‍ അലിഞ്ഞു ചേരും
എന്റെ അഞ്ജാത ഭാവനകള്‍
നിന്റെപുലരികലെ പൂവണിയിക്കും
ഓമലേ...ഓമലേ നിന്‍ രാഗം
എന്റെ ഹൃദ്യ സംഗീതം [ നിലാവിന്റെ...


ഇവിടെ

പെരുമഴക്കാലം [2004] എം. ജയചന്ദ്രന്‍

രാക്കിളിതന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം


ചിത്രം: പെരുമഴക്കാലം [ 2004 ] കമല്‍
രചന: റഫീക്‌ അഹമ്മദ്‌
സംഗീതം: എം ജയചന്ദ്രൻ

പാടിയതു: എം ജയചന്ദ്രൻ

ഏ...ഏ...
ബരസ്‌ ബരസ്‌ ബധ്‌രാ
ആശാ കി ബൂന്ദേം ബന്‌കെ ബരസ്‌

രാക്കിളിതന്‍ വഴി മറയും
നോവിന്‍ പെരുമഴക്കാലം
കാത്തിരുപ്പിന്‍ തിരി നനയും
ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം
ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം
(രാക്കിളി തന്‍)

പിയാ പിയാ
പിയാ കൊ മിലന്‍ കി ആസ്‌ രെ
കാഗ കാഗ സബ്‌ തന്‌ ഖൈയ്യൊ
ഖാ മോരിയാ...

ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍
പുണരുകയാണുടല്‍ മുറുകേ
പാതിവഴിയില്‍ പുതറിയ കാറ്റില്‍
വിരലുകള്‍ വേര്‍പിരിയുന്നു
സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാള്‍ പരിചിതമേതോ
പേരറിയാത്ത വികാരം
(രാക്കിളി തന്‍)

ഏ.....റസിയാ....

നീലരാവിന്‍ താഴ്‌വര നീളെ
നിഴലുകള്‍ വീണിഴയുന്നൂ
ഏതോ നിനവിന്‍ വാതില്‍പ്പടിയില്‍
കാല്‍പെരുമാറ്റം ഉണര്‍ന്നൂ
ആളുന്ന മഴയില്‍ ജാലക വെളിയില്‍
മിന്നലില്‍ ഏതോ സ്വപ്നം
ഈ മഴതോരും പുല്‍കതിരുകളില്‍
നീര്‍മണി വീണു തിളങ്ങും
(രാക്കിളി തന്‍)



ഇവിടെ

ആശാ ദീപം [ 1953 ]

“ വീശീ പൊന്‍വല പൂവല കണ്‍കളാലെ


ചിത്രം: ആശാദീപം [ 1953 ] ജി ആര്‍. റാവു
രചന: പി ഭാസ്കരന്‍
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയതു: ?
വീശി പൊന്‍വല പൂമല, കണ്‍കളാലെ
തുള്ളും വെള്ളിമീനെ തേടി ഇന്നു ഞാനെ
എന്നുള്ളം കവര്‍ന്ന എന്‍ തൂവെള്ളി മീനെ
നീരാഴി നീന്തി നീ ഓടിവാ.... വീശി...

കാലില്‍ തങ്ക ചിലങ്ക കിലുങ്ങി
കയ്യില്‍ തരിവള കൂട്ടം കുലുങ്ങി
വല വീശുന്നു ഞങ്ങളീ പൊന്‍ വല കണ്‍ വല വ വാ വാ
വെണ്ണിലാവു പോലെ ആ വിണ്ണിലേക്കു ചാലെ...

മൈകണ്ണാലെ വിളിച്ചീടുന്ന സുന്ദരി ആരോ
സുന്ദരിയാരോ സുന്ദരിയാരോ
ഓ കരളുകള്‍‍ കവരുന്ന റാണി ഇവള്‍
മധു വാണിയിവള്‍
ദേവി കവരുകില്‍ കൈവരും സായൂജ്യമെ ജന്മ സായൂജ്യമെ....
നടമാടുക രാഗത്തില്‍, താളത്തില്‍ മേളത്തില്‍ ജില്‍ ജില്‍ ജില്‍... വീശി പൊന്‍ വല

.

സല്ലാപം [1996 ] യേശുദാസ് & ചിത്ര

“പൊന്നില്‍ കുളിച്ചു നിന്നൂ ചന്ദ്രികാ വസന്തം

ചിത്രം: സല്ലാപം [ 1996 ] സുന്ദര്‍ദാസ്
രചന: കൈതപ്രം
സംഗീതം: ജോൺസൻ

പാടിയതു: യേശുദാസ് & ചിത്ര

ആ..ആ..ആ.
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍
ശ്രുതി ചേര്‍ന്നു മൌനം
അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി (പൊന്നില്‍..)

പവിഴം പൊഴിയും മൊഴിയില്‍
മലര്‍ശരമേറ്റ മോഹമാണു ഞാന്‍
കാണാന്‍ കൊതി പൂണ്ടണയും
മൃദുല വികാര ബിന്ദുവാണു ഞാന്‍
ഏകാന്ത ജാലകം തുറക്കൂ ദേവീ നില്‍പ്പൂ
നില്‍പ്പൂ ഞാനീ നടയില്‍ നിന്നെത്തേടി (പൊന്നില്‍..)

ആദ്യം തമ്മില്‍ കണ്ടൂ
മണിമുകിലായ് പറന്നുയര്‍ന്നൂ ഞാന്‍
പിന്നെ കാണും നേരം
പുതുമഴ പോലെ പെയ്തലിഞ്ഞു ഞാന്‍
ദിവ്യാനുരാഗമായ് പുളകം പൂത്തു പോയ് ഒഴുകൂ
ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം (പൊന്നില്‍..)




ഇവിടെ

സല്ലാപം [ 1996 ] യേശുദാസ്

“ചന്ദന ചോലയില്‍ മുങ്ങി നീരാടിയെന്‍


ചിത്രം: സല്ലാപം [ 1996 ] സുന്ദര്‍ദാസ്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍

പാടിയതു: യേശുദാസ്

ഉം ...ഉം..ഉം...
ആ...ആ...ആ‍...

ചന്ദന ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചിക രാത്രി തന്‍ പിച്ചക പന്തലില്‍
ശാലീന പൌര്‍ണ്ണമി ഉറങ്ങിയോ

പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം
എന്നോമലാളിനിന്നു നീ നല്‍കിയോ (2)
ഏകാകിനിയവള്‍ വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മ നൊമ്പരങ്ങള്‍ നീ ചൊല്ലിയോ (ചന്ദന....)

കണ്ടെങ്കില്‍ ഞാന്‍ എന്നിലെ മോഹമെല്ലാം
മാറോടു ചേര്‍ത്തു മെല്ലെയിന്നോതിടും
നീയില്ലയെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
കാതോരമായ് മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ടു മെയ് മൂടിടും ( ചന്ദന..)



ഇവിടെ

അറബിക്കഥ [2007] വിനീത് & സുജാത








"താരക മലരുകള്‍ വിരിയും പാടം ദൂരെ

ചിത്രം: അറബിക്കഥ ( 2007 ) ലാല്‍ ജോസ്
രചന: അനില്‍ പനച്ചൂരാന്‍
സംഗീതം: ബിജിബാല്‍

പാടിയതു: വിനീത് ശ്രീനിവാസന്‍ & സുജാത

താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങു ദൂരെ
വാടാമലരുകള്‍ വിരിയും പാടം നെഞ്ചില്‍ ഇടനെഞ്ചില്‍
കതിരുകള്‍ കൊയ്യാന്‍ പോകാം
ഞാനൊരു കൂട്ടായ് പോകാം
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ
കരിവളകള്‍ മിന്നും കൈയ്യില്‍ പൊന്നരിവാളുണ്ടേ ( താരക..)

ഉറങ്ങാതിരിക്കിലും ഉറങ്ങിയെന്നാകിലും
നീയെന്‍ കിനാവിലെ ചെന്താരകം
ഇരുട്ടിന്റെ ജാലകം തുറന്നെത്തി നോക്കുന്നു
ഉറങ്ങാത്ത തോഴനെ വെണ്‍ചന്ദ്രിക
വന്നതില്ല നാട്ടുകാരീ നീയെന്‍ സന്ധ്യകളില്‍ കുങ്കുമം ചൊരിഞ്ഞോ
ഓണവില്ലിന്‍ നാടു കാണാന്‍ പോകാം
ഓടി വള്ളം തുഴയുമ്പോള്‍ പാടാം
കൂടെ വരൂ....കൂട്ടു വരൂ... (താരക..)

പാടാതിരിക്കുവാനാവില്ലെനിക്കു നിന്‍
പ്രണയപ്രവാഹിനിയിലലിഞ്ഞീടവേ
പാട്ടേറ്റു പാടുമീ പാട്ടിന്‍ ലഹരിയില്‍
ഉള്‍ച്ചില്ലയാകവേ പൂത്തുലഞ്ഞൂ
കന്നിവെയില്‍ കോടി ഞൊറിയുന്നു
വേളിപ്പെണ്ണു നിന്നെയൊരുക്കുന്നു
പൂങ്കിനാവു പൂവെടുത്തു കോര്‍ത്താല്‍
നാളെയെത്തി നിന്റെ മാറില്‍ ചാര്‍ത്താം
കൂടെ വരൂ...കൂട്ടു വരൂ...( താരക..)



ഇവിടെ

രണ്ടു ജന്മം [ 1978 ] യേശുദാസ്

“ഓര്‍മ്മകള്‍ ഓര്‍മ്മകള്‍


ചിത്രം: രണ്ടു ജന്മം [ 1978 ] നാഗവള്ളി ആര്‍.എസ്. കുറുപ്പ്
രചന: കാവാലം നാരാ‍യണപ്പണിക്കര്‍
സങീതം: എം ജി രാധാകൃഷ്‌ണന്‍

പാടിയതു: യേശുദാസ്

ഓര്‍മ്മകള്‍... ഓര്‍മ്മകള്‍...
ഓലോലം തകരുമീ തീരങ്ങളില്‍
ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ
മറക്കാനെളുതാമോ....

(ഓര്‍മ്മകള്‍...)

ദുഃഖം ഒരേകാന്തസഞ്ചാരി
ഈറക്കുഴലൂതി വിളിച്ചു
സ്വപ്‌നങ്ങളെന്നോടു
വിടപറഞ്ഞു

(ഓര്‍മ്മകള്‍...)

പടരാന്‍ വിതുമ്പും മോഹങ്ങള്‍
നിത്യകല്യാണിലതകള്‍
സ്വര്‍ഗ്ഗങ്ങള്‍ തേടി-
ക്കൊണ്ടിഴഞ്ഞു നീങ്ങി {ഓര്‍മ്മകള്‍


ഇവിടെ