Powered By Blogger

Thursday, September 10, 2009

അഭിനിവേശം ( 1977 ) യേശുദാസ്

“സന്ധ്യ തന്നമ്പലത്തില്‍ കുങ്കുമ പൂത്തറയില്‍‍


ചിത്രം: അഭിനിവേശം [ 1977 ] ഐ.വി. ശശി
രചന: ശ്രീ കുമാരന്‍ തമ്പി
സംഗീതം; ശ്യാം

പാടിയതു: യേശുദാസ്

സന്ധ്യ തന്നമ്പലത്തില്‍ കുങ്കുമ പൂത്തറയില്‍
ചന്ദനകാപ്പു ചാര്‍ത്തി അമ്പിളി ദേവിയായ്
താരകളാരതിയായ്
സന്ധ്യ തന്നമ്പലത്തില്‍
ആ..ആ‍..ലലല..ലലല.ലാ

മാഘ മുകില്‍ മാലികകള്‍ വന്നു തൊഴുതു
രാഗ മധുരാഞ്ജലികള്‍ വീണു തൊഴുതു
തരംഗ ഗംഗയാടുമെന്റെ മനസ്സു വീണയാകവേ
പ്രണയഗാന ദേവതേ നിന്‍
ഹൃദയ വാതില്‍ തേടി ഞാന്‍
സന്ധ്യ തന്നമ്പലത്തില്‍

ആഹാഹാ..ആഹാ ആഹാ.ആഹാ (2)

മാളികയില്‍ നിന്റെ നിഴല്‍ കണ്ടു സഖി ഞാന്‍
പാദസരം പാടുമെന്നു കാത്തു സഖി ഞാന്‍ (2)
ചിലങ്ക ചാര്‍ത്തിയുറങ്ങും നിന്റെ ജാലകത്തെ ഉണര്‍ത്തുവാന്‍ (2)
കദന താളം പൂക്കുമെന്റെ ഗാനം തെന്നലാക്കി ഞാന്‍
സന്ധ്യ തന്നമ്പലത്തില്‍ കുങ്കുമ പൂത്തറയില്‍
ചന്ദനകാപ്പു ചാര്‍ത്തി അമ്പിളി ദേവിയായ്
താരകളാരതിയായ്
സന്ധ്യ തന്നമ്പലത്തില്‍



ഇവിടെ

ഫാന്റം ( 2002 ) ജയചന്ദ്രന്‍ & ചിത്ര

“വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവെ


ചിത്രം: ഫാന്റം [ 2002 ] ബിജു വര്‍ക്കി

രചന: ഗിരീഷ് പുത്തഞ്ചേരി
സങീതം: ദേവ

പാടിയതു: ജയചന്ദ്രന്‍ &ചിത്ര


വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍
നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
നിനവില്‍ വിരിയും നിനവേ ( വിരല്‍..)

നെഞ്ചില്‍ത്തഞ്ചി നിന്റെ കൊഞ്ചല്‍ നാദം
പാടും പാട്ടിന്റെ പഞ്ചാമൃതം
കണ്ണില്‍ മിന്നീ കനല്‍ മിന്നല്‍ത്താളം
ആരും കാണാത്ത ദീപാങ്കുരം
നിന്നോടു മിണ്ടാന്‍ നിന്നെ തലോടാന്‍
ചുണ്ടോടു ചുണ്ടില്‍ തേനുണ്ട് പാടാന്‍
മോഹിച്ചു നില്‍പ്പാ‍ണു ഞാന്‍ (വിരല്‍..)

തെന്നും തെന്നല്‍ നിന്റെ കാതില്‍ ചൊല്ലി
ഏതോ ശൃംഗാര സല്ലാപങ്ങള്‍
വിണ്ണില്‍ച്ചിന്നും നൂറു വെണ്‍ താരകള്‍
നിന്റെ കണ്‍കോണില്‍ മുത്തം വെച്ചു
ആരും മയങ്ങും ആവാരം പൂവേ
ആറ്റോരമാരേ നീ കാത്തു നില്പൂ
നീയെന്റെ നീലാംബരി.....




ഇവിടെ

വിഡിയോ

വര്‍ണ്ണപകിട്ടു { 1997 ] എം.ജി ശ്രീകുമാര്‍ / ചിത്ര

“വെള്ളിനിലാതുള്ളികളോ കണ്‍പീലിയില്‍



ചിത്രം : വര്‍ണ്ണപ്പകിട്ടു [ 1997 ] ഐ.വി. ശശി
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: എം.ജി. ശ്രീകുമാര്‍ / ചിത്ര
വെള്ളിനിലാ തുള്ളികളോ കണ്പീലിയില്‍
തെന്നലിലോ ചന്ദനമോ പൊന്‍‍ തൂവലില്‍
‍വിലോലമായ് തൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ
ഏതോ പ്രിയ ഗീതം... [ 2 ]

മറഞ്ഞു നിന്‍ നെഞ്ചിലെന്‍ മനസിലെ കുങ്കുമം
തളിര്‍ വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ
ജന്മ പദങ്ങളിലൂടെ വരും
നിന്‍ കാല്‍ പാടുകള്‍ പിന്തുടരാം‍
എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ
പ്രസാദം പങ്കിടുവാന്‍
മഞ്ഞിതള്‍ മൂടുമൊരോര്‍മ്മകളില്‍ ഒരു
പൊന്‍ തിരിയായ് ഞാന്‍ പൂത്തുണരാം... [ വെള്ളിനിലാ

നിറഞ്ഞൊരെന്‍ മോഹമായ്‌ വരം തരാന്‍ വന്നു നീ
നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ
എന്റെ കിനാ കുളിരമ്പിളിയില്‍ എന്നെ ഉണര്‍ത്തും പുണ്യലതേ
തങ്ക വിരല്‍ തൊടുമാനിമിഷം താനെ ഒരുങ്ങും തമ്പുരുവേ
പെയ്തലിയുന്ന പകല്‍ മഴയിലൊരു പാല്‍ പുഴയായ് വീണൊഴുകാം [ വെള്ളി നിലാ


ഇവിടെ

സ്വര്‍ഗം [ 1987 } യേശുദാസ്

“ഏഴു നിറങ്ങളിലേതു നിറം എഴു സ്വരങ്ങളില്‍...

ചിത്രം: സ്വര്‍ഗം [ 1987} ജഗദീഷ് ചന്ദ്രന്‍
രചന: ഉണ്ണി ആറന്മുള
സംഗീതം: നടേഷ് ശങ്കര്‍

പാടിയതു: യേശുദാസ്

ഏഴു നിറങ്ങളില്‍ ഏതു നിറം
ഏഴു സ്വരങ്ങളീല്‍ ഏതു സ്വരം
നിന്‍ നയനങ്ങളില്‍ നിന്‍ അധരങ്ങളില്‍
നീ മൂളും ഗാനത്തിന്‍ ഏതു രാഗം...[ ഏഴു നിറ...


നിന്റെ സോപാന വീഥികളൊക്കെയും
നിര്‍മാല്യ പൂക്കളാല്‍ അലങ്കരിക്കൂ
ആ വീഥി എനിക്കായ് തുറന്നു തരൂ
ആ രാത്രി എനിക്കായ് ഒരുങ്ങി നില്‍ക്കൂ
നിന്നെയെന്‍ മാറില്‍ ഒതുക്കി ‍നിര്‍ത്താം
നിന്നെയെന്‍ ആത്മാവിന്‍ താളമാ‍ക്കാം...[ ഏഴു നിറ...

നിന്റെ ഏകാന്ത സ്വപ്നങ്ങള്‍ ഒക്കെയും
എന്നെ കുറിച്ചുള്ളതായിരുന്നു [2]
ആ സ്വപ്നം വിടരാന്‍ കൊതിച്ചു നിന്നൂ
ആ സ്വര്‍ഗ ലഹരിയില്‍ ലയിച്ചു നിന്നു.
നിന്നെ എന്‍ ജീവന്റെ ജീവനാക്കാന്‍
എന്നുള്ളിലെന്തെന്താവേശം...[ ഏഴു നിറ

വിഷ്ണു { 1994 ] യേശുദാസ്

“നിഴലായ് ഓർമ്മകൾ ഒഴുകി വരുമ്പോള്‍


ചിത്രം: വിഷ്ണു {1994 } ശ്രീകുമാര്‍
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

നിഴലായ് ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍..
തഴുകാന്‍ മോഹം പ്രിയേ ..
ഒരു നാളെങ്കിലും ഒരുമിച്ചു വാഴാന്‍..
മനസ്സില്‍ ദാഹം പ്രിയേ...
(നിഴലായ്...)

അഴകിനു പോലും അറയില്‍ നിന്നും ചിറകുകളേകുന്നു ആരോ...
അതിനൊരു താളം ശ്രുതിയില്‍ ലയമായ് മിഴികളിലേകുന്നു..
എന്തെന്തു മോഹങ്ങള്‍ എന്നുള്ളിലും ..
ചിന്തുന്നു മൗനങ്ങള്‍ നിന്‍ നെഞ്ചിലും...
നിമിഷമോരോന്നു കൊഴിഞ്ഞു വീഴുമ്പോഴും...
(നിഴലായ്...)

മനസ്സറ തോറും മധുരം പടരും
സുഖകര മേളങ്ങള്‍..ഏതോ
കുളിരല കൊഞ്ചും മഴയില്‍ നനയും..
തരള തരംഗങ്ങള്‍..
അതു വീണു വിളയുന്ന പവിഴങ്ങളോ..
അല മൂടി അകലുന്ന പുളകങ്ങളോ
നുര ചിതറുന്ന തിര വിരിയുമ്പോഴും ...
(നിഴലായ്..)


ഇവിടെ 2

പുഷ്പാഞ്ജലി [ 1972 ] യേശുദാസ്

“ദു:ഖമേ നിനക്ക് പുലര്‍കാല വന്ദനം

ചിത്രം: പുഷ്പാഞ്ജലി [ 1972 ] ശശികുമാര്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം കെ അർജ്ജുനൻ

പാടിയതു: യേശുദാസ്

ദു:ഖമേ നിനക്ക് പുലര്‍കാല വന്ദനം
കാലമേ നിനക്കഭിനന്ദനം
എന്റെ രാജ്യം കീഴടങ്ങീ
എന്റെ ദൈവത്തെ ഞാന്‍ വണങ്ങീ
ദുഖമേ..ദുഖമേ..


കറുത്ത ചിറകുള്ള വാര്‍മുകിലേ
കടലിന്റെ മകനായ് ജനിക്കുന്നു നീ
പിറക്കുമ്പോഴച്ഛനെ വേര്‍പിരിയും
ഒരിക്കലും കാണാതെ നീ കരയും
തിരിച്ചു പോകാന്‍ നിനക്കാവില്ല
തനിച്ചു നില്‍ക്കാന്‍ നിനക്കിടമില്ല
നിനക്കിടമില്ല..ദുഖമേ..ദുഖമേ..

ആദിയും അന്തവും ആരറിയാന്‍
അവനിയില്‍ ബന്ധങ്ങളെന്തു നേടാന്‍
വിരഹഹ്തില്‍ തളരുന്ന മനുഷ്യപുത്രന്‍
വിധിയെന്ന ശിശുവിന്റെ പമ്പരങ്ങള്‍
മനസിലെ യുദ്ധത്തില്‍ ജയിക്കുന്നു ഞാന്‍
മറക്കുവാന്‍ ത്യാഗമേ മരുന്നു തരൂ
എല്ലാം മറക്കുവാന്‍ മരുന്നു തരൂ (ദുഖമേ..)

പകല്‍ [ 2006 } യേശുദാസ്




“ഇനിയുമെന്‍ പാട്ടിലേക്കിറ്റിറ്റു വീഴുന്ന



ചിത്രം: പകല്‍ [ 2006 ] എം.ഏ. നിഷാദ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം എം ജി രാധാകൃഷ്‌ണന്‍

പാടിയതു: യേശുദാസ്

ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം (2)
ഇതൾവാടി വീഴുമെൻ മനസ്സിന്റെ പൂവിലേക്കിടറിവീഴുന്നതും ദുഃഖം (2)
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം

പറയാതെ യാത്രപോയ് മറയുന്ന പകലിന്റെ ചിറകായ് തളർന്നതും ദുഃഖം
ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിന് ശക്തിയേകുന്നതും ദുഃഖം.. (2)
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം
ഇതൾവാടി വീഴുമെൻ മനസ്സിന്റെ പൂവിലേക്കിടറിവീഴുന്നതും ദുഃഖം (2)

ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും തിരിയായെരിഞ്ഞതും ദുഃഖം
ജന്മങ്ങളെല്ലാം എനിക്കായ് മരിക്കുവാൻ ജാതകം തീർത്തതും ദുഃഖം
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം (2)
ഇതൾവാടി വീഴുമെൻ മനസ്സിന്റെ പൂവിലേക്കിടറിവീഴുന്നതും ദുഃഖം (2)
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന നിനവിന്റെ രാഗവും ദുഃഖം...


ഇവിടെ 2