Powered By Blogger

Wednesday, September 9, 2009

ചമ്പക്കുളം തച്ചന്‍ [ 1992 ] യേശുദാസ്

“ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഒരായിരം കളിതുമ്പികള്‍

ചിത്രം: ചമ്പക്കുളം തച്ചൻ [ 1992 ] കമല്‍
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഓരായിരം കളിത്തുമ്പികള്‍
ചിരിച്ചിപ്പി ചോരും ഇളംമുത്തിലൊന്നേ ഒരു തുള്ള് (?)
തുമ്പില്‍ മാപ്പ് നീ തരൂ..തരൂ..തരൂ..

പായിപ്പാട്ടെ ഓടിവള്ളമായൊരെന്‍ മോഹക്കായല്‍ മൂടി വള്ളമാണു നീ..
മുഴക്കോലും പോലും കൂടാതെന്നേ നിന്നെ ഞാന്‍
അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം
മിനുങ്ങൊന്നൊരെന്‍ നുറുങ്ങോടമേ..
(ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍...)

പാലച്ചോട്ടില്‍ കാത്തുനിന്നതെന്തിനോ നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ്
നിറഞ്ഞ നിന്‍ മൌനം പാടും പാട്ടിന്‍ താളം ഞാന്‍
ഒരിക്കല്‍ നിന്‍ കോപം പൂട്ടും നാദം മീട്ടും ഞാന്‍
മണിക്കൂട്ടിലേ മണിപ്പൈങ്കിളീ...
(ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍...)




ഇവിടെ

കിളികൊഞ്ചല്‍ [ `1984 ] യേശുദാസ്

“പെയ്യാതെ പോയ മേഘമേ.. നീല മേഘമേ...



ചിത്രം: കിളിക്കൊഞ്ചല്‍ [ 1984 ] അശോക് കുമാര്‍
രചന: ബിച്ചു തിരുമല
സംഗീതം: ദര്‍ശന്‍ രാമന്‍

പാടിയതു: യേശുദാസ്

പെയ്യാതെ പോയ മേഘമേ...
പെയ്യാതെ പോയ മേഘമേ...നീലമേഘമേ
വേഴാമ്പലീ മരുഭൂമിയില്‍ വിതുമ്പുന്നു പിന്നെയും
പെയ്യാതെ പോയ മേഘമേ...

വിട നല്‍കി നീ വിനോദമായ് ഒരു വീണ പൂവിനേ (2)
ഇതള്‍ വീശിയാടാന്‍ ഇടയേകിയിടാതെന്‍ മനമെന്ന മാമ്പൂവിനേ

പെയ്യാതെ പോയ മേഘമേ...

വരുമോര്‍മ്മയില്‍ വിദൂരമാം ഋതുഭേദഭംഗിയും (2)
അതിലൂടെ വീണ്ടും വനഗായികേ നിന്‍ സ്വരരാഗ സംഗീതവും

പെയ്യാതെ പോയ മേഘമേ...നീലമേഘമേ
വേഴാമ്പലീ മരുഭൂമിയില്‍ വിതുമ്പുന്നു പിന്നെയും
പെയ്യാതെ പോയ മേഘമേ....


ഇവിടെ 2

കമലദളം [1992 ] യേശുദാസ്




“സായന്തനം ചന്ദ്രികാ ലോലമായ്

ചിത്രം: കമലദളം [ 1992 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

സായന്തനം ചന്ദികാ ലോലമായ്..
നാഗമ്പലം നലമെഴും സ്വര്‍ഗ്ഗമായ്
മനയോല ചാര്‍ത്തീ കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ..
(സായന്തനം)

വില്യാദ്രിയില്‍ തുളസീദളം ചൂടാന്‍‌വരും മേഘമായ്
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയില്‍..
തിരുവരങ്ങിലമൃതവര്‍ഷമായ്
പനിനീര്‍തളിക്കുവാന്‍ ഇന്ദ്രദൂതുമായ് വന്നു..
(സായന്തനം)

ഋതുവീണതന്‍ കരുണാര്‍ദ്രമാം ശ്രീരാഗമേ എങ്ങുനീ
കുളിരോര്‍മ്മയില്‍ പദമാടുമെന്‍ പ്രിയരാധികേ എങ്ങുനീ
നിന്‍പ്രസാദമധുരഭാവമെവിടെ..
നിന്‍‌വിലാസനയതരംഗമെവിടെ...
എന്നുള്‍ച്ചിരാതില്‍നീ ദീപനാളമായ് പോരൂ..
(സായന്തനം)


ഇവിടെ

കരകാണാ കടല്‍ [ 1971 ] സുശീല

കാറ്റു വന്നൂ കള്ളനെപോലെ



ചിത്രം: കരകാണാക്കടല്‍ [ 1971 ] കെ. എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: പി സുശീല

കാറ്റു വന്നൂ കള്ളനെപോലെ
കാട്ടുമുല്ലയ്ക്കൊരുമ്മ കൊടുത്തൂ
കാമുകനെ പോലെ
ലലലാ ലലലാ...(കാറ്റു...)


മുല്ലവള്ളിക്കാസകലം മുത്തു കിളിര്‍ത്തു മണി
മുത്തിനോലക്കുട പിടിച്ചു വൃശ്ചികമാസം
ലലല ലലല ലലലാലലലാ (കാറ്റു..)

പൊന്‍ കുരിശും കുന്നിന്മേല്‍ തിങ്കളുദിച്ചു
വന മുല്ല നിന്നു നഖം കടിച്ചു മുഖം കുനിച്ചു (കാറ്റു...)

തെന്നല്‍ വീണ്ടും വന്നാലോ ഉമ്മ തന്നാലോ അതു
വെണ്ണിലാവോ തുമ്പികളോ കണ്ടു നിന്നാലോ
ലലല ലലലാ‍ാ (കാറ്റു...)


ഇവിടെ

എന്റെ മാമാട്ടികുട്ടിയമ്മക്കു [ 1983 ]

“മൌനങ്ങളേ ചാഞ്ചാടുവാന്‍ മോഹങ്ങളാം



ചിത്രം എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് [ 1983 ]ഫാസില്‍
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമല്‍ദേവ്
പാടിയതു: യേശുദാസ്

മൗനങ്ങളേ ചാഞ്ചാടുവാന്‍ മോഹങ്ങളാം തൂമഞ്ചല്‍ തരൂ (2)
ദൂരങ്ങളേ തീരങ്ങളില്‍ ഓര്‍മ്മകളായാലോലം വരൂ

മിണ്ടാതെ മിണ്ടും നിമിഷങ്ങളേ മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളേ (2)
ഓരോ ചിറകിന്മേലും ഒരു പൂക്കാലം വിരിയുമ്പൊളും
ഓരോ ചലനം പോലും മധുരാവേശം പകരുമ്പൊഴും
കണ്ണാടിക്കുമ്പിള്‍ കണ്‍ചിമ്മി വാ കല്യാണപ്പൂപ്പന്തല്‍ മേളങ്ങളേ

മൂടാതെ മൂടും തനുവാകെയും നോവാതെ നോവുന്ന മുറിവേകിയും
താരും തളിരും ചൂടി പുളകം തേടി മലരുമ്പോഴും
കാലം കനിയും നേരം കനിയും നേടി തുടരുമ്പോഴും
കാറ്റിന്റെ കയ്യില്‍ ഊഞ്ഞാലിടൂ കല്യാണ മുല്ലച്ചിരിപ്പൂക്കളേ ..



ഇവിടെ

ഇളക്കങ്ങള്‍ [ 1982 ] ചിത്ര

“എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം



ചിത്രം: ഇളക്കങ്ങള്‍ [ 1982 ] മോഹന്‍
രചന: കാവാലം നാരായണപ്പണിക്കര്‍
സംഗീതം: എം ബി ശ്രീനിവാസന്‍

പാടിയതു: ചിത്ര

എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം (2)
ജന്മാന്തരങ്ങളില്‍ നിന്നോ
ഏതു നന്ദനോദ്യാനത്തില്‍ നിന്നോ (2)
എങ്ങോവിരിഞ്ഞൊരു പൂവില്‍ നിന്നോ
പൂവിന്റെ ഓമല്‍കിനാവില്‍ നിന്നോ
ഈ നറും സൌരഭം വന്നൂ
ഈറന്‍ നിലാവില്‍ വന്നൂ
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം



അഞ്ജാത ശോകങ്ങള്‍ നീളെ പൂക്കും
ആത്മാവിന്‍ നിശ്വാസമിന്നോ (2)
കാണാത്ത കാനന ദേവനെ നിന്‍
പ്രേമത്തിന്‍ ദൂതുമായ് ഈ വഴിയേ
ഈ മൃദു സൌരഭം വന്നൂ
ഈ കുളിര്‍ കാട്ടില്‍ വന്നൂ
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം
ഇവിടെ



KJY ഇവിടെ

അഗ്നി സാക്ഷി [ 1999 ] ചിത്ര

വാര്‍തിങ്കളുദിക്കാത്ത
ചിത്രം: അഗ്നിസാക്ഷി [ 1999 } ശ്യാമ പ്രസാദ്
രചന: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയതു: ചിത്ര കെ എസ്

വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം
പൂമണം മായുമീ ഏകാന്തശയ്യയില്‍ പൂമണം മായുമീ ഏകാന്തശയ്യയില്‍
എന്തിനീ അനംഘമന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
ഇനിയെനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം

താംബൂലമൊരുക്കി വച്ചു കണിതാമ്പാളം നിറച്ചു വച്ചു -(2)
കളകാഞ്ചിയുണയുണരാതെ ഗോപുരവാതിലില്‍ ദേവനെ കാത്തു നിന്നു
മാറോട് ചേര്‍ത്ത് പരിഭവപൂമുത്ത് മനസ്സില്‍ മയങ്ങി വീണു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം

മൌനം കൊണ്ടടച്ചുവച്ചു മോഹം പുളകത്തില്‍ പൊതിഞ്ഞുവച്ചു -(2)
പറയുവാശിച്ച സ്‌നേഹപഞ്ചാക്ഷരി ഇടനെഞ്ചില്‍ തേങ്ങി നിന്നു
ആതിരയുറങ്ങി ആവണിയകന്നു ഹരിചന്ദനക്കുറി അലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം
(വാര്‍തിങ്കളുദിക്കാത്ത)

ഇവിടെ







ഇവിടെ യേശുദാസ്

ആയുഷ്കാലം [ 1992 ] യേശുദാസ് / ചിത്ര

“മൌനം സ്വരമായ് എന്‍ പൊന്‍ വീണയില്‍...



ചിത്രം : ആയുഷ്ക്കാലം ( 1992 ) കമല്‍
രചന: രമേശന്‍ നായര്‍
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു:യേശുദാസ് / ചിത്ര



മൌനം സ്വരമായ് എന്‍ പൊന്‍ വീണയില്‍
സ്വപ്നം മലരായ് ഈ കൈ കുമ്പിളില്‍
ഉണരും സ്മ്രിതിയലയില്‍ ആരൊ സാന്ത്വനമായ്
മുരളികയൂതീ ദൂരെ ആ‍ാ‍ാ‍ാ [2]
ജന്മം സഫലം എന്‍ ശ്രീ രേഖയില്‍
സ്വപ്നം മലരായ് ഈ കൈ കുമ്പിളില്‍....

അറിയാതെ എന്‍ എരി വേനലില്‍
കുളിര്‍ മാരിയായ് പെയ്തു നീ [2]
നീരവ രാവില്‍ ശ്രുതി ചേര്‍ന്നുവെങ്കില്‍
മൃദുരവമായ് നിന്‍ ലയ മഞ്ജരി....[ സ്വപ്നം മലരായ്....

ആത്മാവിലെ പൂങ്കോടിയില്‍
വൈഡൂര്യമായ് വീണു നീ
അനഘ നിലാവില്‍ മുടി കോതി നില്‍കെ
വാര്‍മതിയായ് നീ എന്നോമനെ...[ ജന്മം സഫലം...
ഉണരും സ്മൃതിഅലയില്‍.....


ഇവിടെ