Powered By Blogger

Saturday, September 5, 2009

മുദ്ര ( 1989 ) എം.ജി. ശ്രീകുമാര്‍

“പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം


ചിത്രം: മുദ്ര [ 1989] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാര

പാടിയതു: എം ജി ശ്രീകുമാര്‍

പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
കടവിലെ കിളികള്‍ തന്‍ കനവിലെ മോഹമായ്
പുഴയിലെ ഓളങ്ങള്‍ തേടും
(പുതുമഴയായ്)

താളം മാറി ഓണക്കാലം പോയി
വേലക്കാവില്‍ വര്‍ണക്കോലം മാറി
തീരം തേടി അന്തിക്കാറ്റും പോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉള്‍കുടന്നയിതില്‍ ആത്മനൊമ്പരമിതേറ്റു
ഞാനിന്നു പാടാം (ഉള്‍കുടന്ന)
(പുതുമഴയായ്)

കന്നിക്കൊമ്പില്‍ പൊന്നോലത്തൈ തൊട്ടു
ഓണക്കാറ്റില്‍ മേഘത്തൂവല്‍ വീണു
ആനന്ദത്തില്‍ പൂരക്കാലം പോയി
കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (വെണ്ണിലാവിളി)

(പുതുമഴയായ്)


ഇവിടെ

മോഹിനിയാട്ടം ( 1975 ) യേശുദാസ്

“സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം

ചിത്രം: മോഹിനിയാട്ടം [ 1975 ] ശ്രീകുമാരന്‍ തമ്പി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ജി.ദേവരാജന്‍

പാടിയതു: കെ.ജെ.യേശുദാസ്

സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം..
ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം..
ബന്ധങ്ങള്‍.. സ്വപ്നങ്ങള്‍.. ജലരേഖകള്‍..
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം..

പുണരാനടുക്കുമ്പോള്‍ പുറന്തള്ളും തീരവും
തിരയുടെ സ്വന്തമെന്നോ.. (പുണരാ...)
മാറോടമര്‍ത്തുമ്പോള്‍ പിടഞ്ഞോടും മേഘങ്ങള്‍
മാനത്തിന്‍ സ്വന്തമെന്നോ..
പൂവിനു വണ്ടു സ്വന്തമോ
കാടിനു കാറ്റു സ്വന്തമോ
എനിയ്ക്കു നീ സ്വന്തമോ..ഓമനേ
നിനക്കു ഞാന്‍ സ്വന്തമോ.. (സ്വന്തമെന്ന )

വിടര്‍ന്നാലുടനേ കൊഴിയുന്ന പുഞ്ചിരി..
അധരത്തിന്‍ സ്വന്തമെന്നോ..(വിടര്‍ന്നാ...)
കരള്‍ പുകല്‍ഞ്ഞാലൂരും കണ്ണുനീര്‍ മുത്തുകള്‍..
കണ്ണിന്റെ സ്വന്തമെന്നോ..
കാണിയ്ക്കു കണി സ്വന്തമോ..
തോണിയ്ക്കു വേണി സ്വന്തമോ..
എനിയ്ക്കു നീ സ്വന്തമോ..ഓമനേ
നിനക്കു ഞാന്‍ സ്വന്തമോ.. (സ്വന്തമെന്ന)


ഇവിടെ

പാവം ഐ.ഏ. അവറാച്ചന്‍ [1`994 ] യേശുദാസ്

“ഒരു മൗനമായ് പിന്നെയും വന്നു തേങ്ങി...


ചിത്രം: പാവം ഐ എ ഐവാച്ചന്‍ ( 1994 ) റോയ് തോമസ്
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

ഒരു മൗനമായ് പിന്നെയും വന്നു തേങ്ങി
മിഴിച്ചില്ലയില്‍ നൊമ്പരം....
ഉതിര്‍ത്തൂവലിന്‍ ചുണ്ടിലും ഗ്രീഷ്‌മദാഹം
വരള്‍ച്ചാലുകള്‍ തേടിയോ...

(ഒരു മൗനമായ്)

ശരല്‍ത്തിങ്കളിന്‍‍ പൊയ്‌കയില്‍ പോയ കാലം
നിഴല്‍ത്തോണിയില്‍ വന്ന നേരം...
മനസ്സിന്‍ ചൊടിയില്‍ മധുരം നുണയാന്‍
കുറേ ഓര്‍മ്മകള്‍ മാത്രം....

(ഒരു മൗനമായ്)

ചിരിക്കൂട്ടിലെ കണ്ണൂനീര്‍മൈന വീണ്ടും
ചിലയ്‌ക്കാത്തൊരീ പാതയോരം...
എരിയും വെയിലിന്‍ ചുടു‍മണ്‍കുടിലില്‍
നെടുവീര്‍പ്പുകള്‍ മാത്രം....

(ഒരു മൗനമായ്)


ഇവിടെ

ഇവിടെ ചിത്ര



വിഡിയോ

ഹല്ലോ! ( 2007 ) ചിത്ര; സംഗീത പ്രഭു

“ചെല്ല താമരേ ചെറു ചിരി ചുണ്ടില്‍ ചൂടിയോ

ചിത്രം: ഹല്ലോ! [ 2007 ] റാഫി മെക്കാര്ട്ടിന്‍‍
രചന: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: അലക്സ് പോള്‍
പാടിയതു: ചിത്ര; സംഗീത പ്രഭു


ചെല്ല താമരെ ചെറു ചിരി ചുണ്ടില്‍ ചൂടിയോ
തുള്ളി തേനുമായ് കനവുകള്‍ ഉള്ളില്‍ തുള്ളിയോ [2]
സൂര്യ ചന്ദനം വാങ്ങിയോ
സ്നേഹ ചുംബനം നേടിയോ
കുളിര്‍ അലകളില്‍ ആടിയോ...ചെല്ലത്താമരേ...

ഭരാ ഭരസു ഭരസു ഭായിയൊ
ഭരാ ഭരസു ഭരസു ഭായിയോ
ഓ ഖരസൊരെ മെഘ്ചായി ആയിരെ
പിയാ ഭോലെ ചുപ് കി ആയി ഛ്ചായെരെ


ഈറന്‍ കാറ്റെ ഇല്ലി കൊമ്പില്‍ നീ വന്നണയുകയാണോ
ഹേ ഈറന്‍ കാറ്റെ ഇല്ലികൊമ്പില്‍ നീ വന്നണയുകയാണോ
പുല്ലാംകുഴലിന്‍ മേനി തലോടാ‍ന്‍ ‍ഊഴം തേടുകയാണോ
സ്വരമേകും മെല്ലെ മെല്ലെ ഈണം നെയ്യും നേരം
കോകിലങ്ങളേ കള കളങ്ങളേ [2]
നിങ്ങ‍ള്‍ ‍എന്നുംകൂടെ വന്നു കൊഞ്ചുന്നു. [ ചെല്ലത്താമരെ...

വീണ്ടും നെഞ്ചിന്‍‍ വൃന്ദാ വനിയില്‍ കാരിയാംയാമ്പൂ വിരിയുന്നു
ഏതോ ഏതോ നടനം കാണാന്‍ എന്നും നീ ഉണരുന്നു
മധുമാസം നീളെ നീളേ മഞ്ചം നീര്‍ത്തും നേരം


വെണ്ണിലാവെ കനകമാരിയില്‍‍
നനുമൊടെ കാണാന്‍ വേണ്ടി നീ നിന്നു...[ ചെല്ലത്താമരേ...


ഇവിടെ

സമൂഹം ( 1993 ) യേശുദാസ്

“തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴി കനവു‍‍


ചിത്രം; സമൂഹം ( 1993) സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍

പാടിയതു: യേശുദാസ്



തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴി കനവു
തേനൂറും സാന്ത്വനമായി ആലോലം കാറ്റ്.
സന്ധ്യാ രാഗവും തീരവും വേര്‍ പിരിയും വേളയില്‍
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ [ തൂമഞ്ഞിന്‍...



പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകള്‍
ആരാമ പന്തലില്‍ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാ‍ളമില്ലാതെ
സ്വര്‍ണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു
പനിനീര്‍ മണം തൂകുമെന്‍ തിങ്കളേ [ തൂമഞ്ഞിന്‍...

കണ്ടുവന്ന കിനാവിലീ കുങ്കുമ പൂമ്പൊട്ടുകള്‍
തൊടാനീ പൂവിരല്‍ തൊട്ടുപോയെന്നോ‍
കളഭമില്ലാതെ മാനസ ഗീതമില്ലാതെ
വര്‍ണ്ണ മീനുകളും ഊഞ്ഞാല്‍‍‍ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളീല്‍
എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ [ തൂ മഞ്ഞിന്‍...


ഇവിടെ