Powered By Blogger

Friday, September 4, 2009

മിഴി രണ്ടിലും [ 2003 ] സുജാത

“എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചൂ



ചിത്രം: മിഴി രണ്ടിലും [ 2003 ] രഞ്ചിറ്റ്
രചന: വയലാര്‍ ശരത്‌ചന്ദ്ര വര്‍മ്മ
സംഗീതം: രവീന്ദ്രന്‍

പാ‍ടിയതു: സുജാത

എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
പഞ്ചബാണനെഴുന്നുള്ളും നെഞ്ചിലുള്ള കിളി ചൊല്ലി
എല്ലാമെല്ലാമറിയുന്ന പ്രായമായില്ലേ
ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലേ...
[എന്തിനായ്...]

ആരിന്നു നീ സ്വപ്നങ്ങളില്‍ തേന്‍‌തുള്ളി തൂകി
ഏകാകിയാകും പുര്‍ണ്ണേന്ദുവല്ലേ
ആരിന്നുനീ സ്വപ്നങ്ങളില്‍ തേന്‍‌തുള്ളി തൂകി
ഏകാകിയാകും പുര്‍ണ്ണേന്ദുവല്ലേ
താരുണ്യമേ... പുത്താലമായ്
തേടുന്നുവോ... ഗന്ധര്‍വ്വനേ...
[എന്തിനായ്...]

ആരിന്നു നിന്‍ വള്ളിക്കുടില്‍ വാതില്‍ തുറന്നു
ഹേമന്തരാവിന്‍ പൂന്തെന്നല്ലല്ലേ
ആരിന്നുനിന്‍ വള്ളിക്കുടില്‍ വാതില്‍ തുറന്നു
ഹേമന്തരാവിന്‍ പൂന്തെന്നല്ലല്ലേ
ആനന്ദവും... ആലസ്യവും
പുല്‍കുന്നുവോ... നിര്‍മാല്യമായ്...
[എന്തിനായ്...]

ഇവിടെ

രാസലീല [ 1975] പി. സുശീല

“നീയും വിധവയോ നിലാവെ


ചിത്രം രാസലീല ( 1975 ) എന്‍ ശങ്കരന്‍ നായര്‍
രചന: വയലാർ
സംഗീതം: സലിൽ ചൌധരി

പാടിയതു: പി.സുശീല

നീയും വിധവയോ നിലാവെ
ഇനി സീമന്ത കുറികൾ സിന്ദൂര കൊടികൾ
നിന്റെ നീല കുറുനെറുകിൽ തൊടുകില്ലയോ
നീയും വിധവയോ നിലാവെ


ആകാശ കുട കീഴെ നീ
തപസിരിക്കയോ
ഏകാന്ത ശൂന്യതയിൽ ഒരു മൂക വിഷാദം പോലെ
ഭസ്മ കുറിയണിയും ദുഃഖ കതിർ പോലെ


നീയും വിധവയോ നിലാവെ
ഇനി സീമന്ത കുറികൾ സിന്ദൂര കൊടികൾ
നിന്റെ നീല കുറുനെറുകിൽ തൊടുകില്ലയോ

നീയും വിധവയോ നിലാവെ
നീയും വിരഹിണിയോ നിലാവെ
പൊട്ടി കരയാൻ കൊതിയില്ലേ സ്വപ്നം കാണാൻ നിനക്കും വിധിയില്ലേ
നീയും വിരഹിണിയോ നിലാവെ പൊട്ടി കരയാൻ കൊതിയില്ലേ
സ്വപ്നം കാണാൻ നിനക്കും വിധിയില്ലേ


ആത്മാവിൽ ചിതയുമായി നീയെരിഞ്ഞിരിക്കുകയോ
വെല്ലോട്ടു വളകളൂരി ഒരു വെള്ള പുടവയും ചുറ്റി
തോനിൽ നീരും തുളസി പൂ പോലെ

നീയും വിധവയോ നിലാവെ
ഇനി സീമന്ത കുറികൾ സിന്ദൂര കൊടികൾ
നിന്റെ നീല കുറുനെറുകിൽ
തൊടുകില്ലയോ
നീയും വിധവയോ നിലാവേ..


ഇവിടെ

സരസ്വതിയാമം ( 1980 ) യേശുദാസ്

“നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ


ചിത്രം: സരസ്വതീയാമം [ 1980 ] മോഹന്‍ കുമാര്‍
രചന: വെള്ളനാട് നാരായണന്‍
സംഗീതം: എ ടി ഉമ്മര്‍

പാടിയതു: യേശുദാസ്

ആ....ആ‍...ആ‍..ആ......

നിന്നെ പുണരാന്‍ നിട്ടിയ കൈകളില്‍ വേദനയോ വേദനയോ
നിന്നെ തഴുകാന്‍ പാടിയ പാട്ടിലും വേദനയോ വേദനയോ
നിന്‍ മന്ദഹാസവും നിന്‍ മുഗ്ദരാഗവും ബിന്ദുവായോ
അശ്രു ബിന്ദുവായോ
(നിന്നെ...)


ചുംബിച്ചുണര്‍ത്തുവാന്‍ പൂമൊട്ടു തേടിയ
ചുണ്ടുകള്‍ ദാഹം മറന്നു പോയോ (2)
അംഗുലിയാല്‍ മൃദു സ്പന്ദമുണര്‍ന്നിട്ടും
സംഗീതമെല്ലാം മറന്നു പോയോ
(നിന്നെ...)


മാധവമെത്തിയ ജീവിത വാടിയില്‍
മൂക വിഷാദ തുഷാരമോ നീ (2)
ഏതോ മൃദുല ദലങ്ങളില്‍ നേടിയ
തേനും മണവും മറന്നു പോയോ
( നിന്നെ...)


ഇവിടെ

സമയമായില്ല പോലും ( 1978 )യേശുദാസ്

“ശ്യാമ മേഘമേ നീ എന്‍ ദൂതുമായ് പോയ് വരൂ



ചിത്രം: സമയമായില്ല പോലും ( 1978 )യൂ.പി. റ്റോമി
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: സലില്‍ ചൌധരി

പാടിയതു” യേശുദാസ്

ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ് ദൂരേ പോയ് വരൂ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ (ശ്യാമ...)

കാമരൂപ ! കാണും നീയെന്‍
കാതരയാം കാമിനിയെ [2 ]
കണ്ണുനീരിന്‍ പുഞ്ചിരിയായ്
കാറ്റുലയ്ക്കും ദീപമായ് !
വിശ്ലഥമാം തന്ത്രികളില്‍ (2)
വിസ്മൃതമാം ഗാനമായ്!
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ (ശ്യാമ...)

ചില്ലുവാതില്‍ പാളി നീക്കി
മെല്ലെയെന്‍ പേര്‍ ചൊല്ലുമോ നീ (2)
നീള്‍ മിഴിയാം‍ പൂവിലൂറും
നീര്‍മണി കൈക്കൊള്ളുമോ നീ
ഓമലാള്‍ തന്‍ കാതിലെന്റെ (2)
വേദനകള്‍ ചൊല്ലുമോ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ (ശ്യാമ...)


ഇവിടെ

സത്യഭാമക്കൊരു പ്രേമലേഖനം [ 1996 ] ചിത്ര / യേശുദാസ്

“നിറ തിങ്കളോ മണി ദീപമോ



ചിത്രം: സത്യ ഭാമക്കൊരു പ്രേമ ലേഖനം [ 1996 ] രാജസേനന്‍
രചന: ഗിരീഷ് പുതെഞ്ചെരി {രമേശന്‍ നായര്‍? ]
സംഗീതം: രാജാമണി

പാടിയതു: ചിത്ര/ [യേശുദാസ്]


നിറതിങ്കളോ മണി ദീപമോ മുഖമോ നിലാ പൂവോ
കുളിരോലുമീ രാവില്‍ ...
അരികില്‍ സ്വയം അണയുന്നുവോ
മധുമാസമായ് നിന്നോര്‍മ്മകള്‍ ആടുമാതിരയില്‍ [ നിറ തിങ്കളോ...

മന്ത്ര വീണകള്‍‍ പാടുമോ, മണ്‍ ചിരാകുകള്‍ പൂക്കുമോ
മാനുറങ്ങും മിഴികളില്‍ മൌന രാഗം നീന്തുമോ ...
ഇനിയുമീ സ്വര വനികയില്‍‍ തളിരെഴുതുമോ
മുഖ പൌര്‍ണമി...
പ നി സ രി സ നി സ സ സ നി ധ നി പ മ മ ധ നി നി
ധ മ മ മ ഗ രി സ സ സ രി രി ഗ ഗ മ ധ നി നി സ ( നിറ തിങ്കളോ... )

ചന്ദന കുളിര്‍ കാറ്റിലോ
സന്ധ്യ തന്‍ തിര ഞൊറ്യിലോ
വെണ്ണിലാവിന്‍ തൂവലായ് വര്‍ണ രാജികള്‍ തീര്‍ത്തു നീ ..
ഒഴുകുമീ നിഴലരുവികള്‍ കഥയറിയുമോ സുഖ ശയ്യയില്‍
പ നി സ രി സ നി സ സ സ നി ധ നി പ മ മ ധ നി നി
ധ മ മ മ ഗ രി സ സ സ രി രി ഗ ഗ മ ധ നി നി സ (നിറ തിങ്കളോ...

ഇവിടെ

ഇവിടെ

ശരശയ്യ [ 1971 ] യേശുദാസ്

“ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവെ



ചിത്രം: ശരശയ്യ ( 1971 ) തോപ്പില്‍ ഭാസി
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ്


ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ
മെയ്യില്‍ പാതി പകുത്തു തരൂ
മനസ്സില്‍ പാതി പകുത്തു തരൂ
മാന്‍ കിടാവേ...

നീ വളര്‍ന്നതും നിന്നില്‍ യൌവന ശ്രീ
വിടര്‍ന്നതും നോക്കി നിന്നു
കാലം പോലും കാണാതെ നിന്നില്‍
കാമമുണര്‍ന്നതും കണ്ടു നിന്നു
ഞാന്‍ കാത്തു നിന്നൂ
കാലം പോലും കാണാതെ നിന്നില്‍
കാമമുണര്‍ന്നതും കണ്ടു നിന്നു
ഞാന്‍ കാത്തു നിന്നൂ
മിഴികള്‍ തുറക്കൂ താമര മിഴികള്‍ തുറക്കൂ
കുവലയ മിഴീ നിന്റെ മാറില്‍ ചൂടുണ്ടോ
ചൂടിനു ലഹരിയുണ്ടോ

(ഞാന്‍ നിന്നെ പ്രേമിക്കുന്നു)

നീ ചിരിച്ചതും ചിരിയില്‍ നെഞ്ചിലെ
പൂ വിടര്‍ന്നതും നോക്കി നിന്നൂ
ദൈവം പോലും കാണാതെ നിത്യ
ദാഹവുമായ് ഞാന്‍ തേടി വന്നൂ
നിന്നെ തേടി വന്നൂ
കതകു തുറക്കൂ പച്ചില കതകു തുറക്കൂ
കളമൃദു മൊഴി നിന്റെ കുമ്പിളില്‍ തേനുണ്ടോ
തേനിനു ലഹരിയുണ്ടോ

(ഞാന്‍ നിന്നെ പ്രേമിക്കുന്നു)

വളയം [ 1992 ] ചിത്ര

“ചമ്പകമേട്ടിലെ

ചിത്രം: വളയം [ 1992 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: എസ് പി വെങ്കിടേഷ്

പാടിയതു: കെ എസ് ചിത്ര

ആ...ആ...ആ...അ...ആ...ആ...

ചമ്പകമേട്ടിലെ എന്റെ മുളം‌കുടിലില്‍
കുളിരമ്പിളി റാന്തലെടുത്തു കൊളുത്താം ഞാന്‍
ഒരുപിടി മണ്ണില്‍ മെനഞ്ഞ കിളിക്കൂട്ടില്‍
ഒരു ചെറു സൂര്യനെയേറ്റു തുടിച്ചുകളിക്കാം ഞാന്‍
നിറയ്ക്കാം സുഗന്ധം ഇളംകാറ്റിനുള്ളറയില്‍
വസന്തം മനസ്സിന്‍ മണിച്ചെപ്പിലേന്താം ഞാന്‍
കൂട്ടിനൊരോമല്‍ കിളിയെ വളര്‍ത്താം (ചമ്പക)

കുലവാഴപ്പന്തലൊരുക്കാം പനയോലപ്പായ വിരിക്കാം
കരയാകെ തോരണമേറ്റാം (കുലവാഴപ്പന്തലൊരുക്കാം)
നാദസ്വരമോടെ-തനന തനന-മുത്തുക്കുടയോടെ-തനന തനന (2)
അരയാലില വഞ്ചിയിലേറിവരാമോ പുതുമണവാളാ (ചമ്പക)

കല്യാണപ്പന്തലിനുള്ളില്‍ വരവേല്‍പ്പിന്‍ വിളക്കുനീട്ടി
മണവാട്ടിപ്പെണ്ണായ് വരാം ഞാന്‍ (കല്യാണ‌)
കോടിപ്പുടവ തരൂ-തനന തനന- താലിപ്പൊന്നു തരൂ-തനന തനന (2)
ഇന്നെന്നിലെയെല്ലാമെല്ലാം നല്‍കാം പുതുമണവാളാ (ചമ്പക)


ഇവിടെ

വരദക്ഷിണ [ 1977 ] യേശുദാസ്

സ്വപ്നത്തിൽ ഒരു നിമിഷം വസന്തമെന്‍ കാമുകിയായ്



ചിത്രം: വരദക്ഷിണ ( 1977 ) ശശികുമാര്‍
രചന: ശ്രീകുമാരൻതമ്പി
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

സ്വപ്നത്തിൽ ഒരു നിമിഷം
വസന്തമെൻ കാമുകിയായ്
സുഖമെന്ന പൂവു തന്നൂ ആ രാവിൽ
സ്വർഗ്ഗമെന്നരികിൽ വന്നൂ

ഇതളുകളെണ്ണി നോക്കാൻ മറന്നു പോയി ഞാനാ
പരിമള ലഹരിയിൽ ലയിച്ചു പോയി
മകരന്ദമാസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ വർണ്ണ
ത്തുടിയിലെൻ ഹൃദ്സ്പന്ദങ്ങൾ അലിഞ്ഞുവല്ലോ
(സ്വപ്നത്തിൻ..)

മലർപ്പൊടി ചൂടാൻ ചൊടി മറന്നു പോയി ചിത്രം
അപൂർണ്ണമായിരിക്കേ ഞാനുണർന്നു പോയി
ഇതൾ വിടർന്നാടും പൂക്കളിനി നൽകുമോ നിത്യ
മധുരമാം മാധവമായ് അവൾ വരുമോ
(സ്വപ്നത്തിൻ..)

വന്ദനം ] 1989 ] എം.ജി. ശ്രീകുമാര്‍ / സുജാത







തീരം തേടും ഓളം പ്രേമഗീതങ്ങള്‍ തന്നു

ചിത്രം: വന്ദനം ( 1989 ) പ്രിയദര്‍ശന്‍
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു എം ജി ശ്രീകുമാര്‍, സുജാത

തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു ഞാനിന്നു നിന്‍ കാതില്‍ പറഞ്ഞൂ
ഈ രാവില്‍ നീയെന്നെ തൊട്ടുതൊട്ടുണര്‍ത്തി
നിന്നംഗുലികള്‍ ലാളിക്കും
ഞാനൊരു ചിത്രവിപഞ്ചികയായ്

(തീരം...)

പൊന്‍‍താഴം‌പൂങ്കാവുകളില്‍
തന്നാലാടും പൂങ്കാറ്റേ
ഇന്നാതിരയുടെ തിരുമുറ്റം
തൂത്തു തളിക്കാന്‍ നീ വരുമോ
മുങ്ങിക്കുളി കഴിഞ്ഞെത്തിയ പെണ്ണിന്‍
മുടിയില്‍ ചൂടാന്‍ പൂ തരുമോ

(തീരം...)

വെണ്‍‌താരം പൂമിഴി ചിമ്മി
മന്ദം മന്ദം മായുമ്പോള്‍
ഇന്നീ പുരയില്‍ പൂമഞ്ചം
നിന്നെയുറക്കാന്‍ ഞാന്‍ വിരിക്കും
സ്വപ്‌നം കണ്ടൊരു പൂവിരി മാറിന്‍
പുഷ്‌പതലത്തില്‍ ഞാനുറങ്ങും

തീരം തേടും ഓളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു നീയിന്നെന്റെ കാതില്‍ പറഞ്ഞൂ
ഈ രാവില്‍ ഞാന്‍ നിന്നെ തൊട്ടുതൊട്ടുണര്‍ത്തി
എന്നംഗുലികള്‍ ലാളിക്കും
നീയൊരു ചിത്രവിപഞ്ചികയായ്

(തീരം...)

ഇവിടെ

വന്ദനം [ 1989] എം.ജി. ശ്രീകുമാര്‍ / സുജാത





“കവിളിണയില്‍ കുങ്കുമമൊ

ചിത്രം: വന്ദനം [ 1989 ] പ്രിയദര്‍ശന്‍
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: എം ജി ശ്രീകുമാര്‍, സുജാത

കവിളിണയില്‍ കുങ്കുമമോ
പരിഭവവര്‍ണ്ണ പരാഗങ്ങളോ
കരിമിഴിയില്‍ കവിതയുമായ്
വാ വാ എന്റെ ഗാഥേ...
നിന്റെ ചൊടിയില്‍ വിരിയും
മലരിന്നളികള്‍ മധു നുകരും

(കവിളിണയില്‍...)

മനസ്സിന്റെ മാലിനീതീരഭൂവില്‍
മലരിട്ടു മാകന്ദശാഖികളില്‍
തളിരില നുള്ളും കുയിലുകള്‍‍ പാടി
തരിവള കൊട്ടി പുഴയതു പാടി
വനജ്യോത്സ്‌ന പൂവിടുന്ന
വനികയില്‍ പാടുവാനായ്
അഴകിന്നഴകേ നീ വരുമോ

(കവിളിണയില്‍...)

മധുമാസ രാവിന്റെ പൂമഞ്ചലില്‍
പനിമതീതീരത്തു വന്നിറങ്ങീ
കസവുള്ള പട്ടിന്‍ മുലക്കച്ച കെട്ടി
നറുനിലാച്ചേല ഞൊറിയിട്ടുടുത്തു
മധുരമാം ഗാനത്തിന്‍ മുരളിയുമായെന്റെ
അരികില്‍ വരാമോ പെണ്‍കൊടി നീ

(കവിളിണയില്‍...)


ഇവിടെ

ഈഗിള്‍ [1990 ] യേശുദാസ്

“സായംസന്ധ്യതന്‍ വിണ്‍ കുങ്കുമം

ചിത്രം: ഈഗിള്‍ [ 1990 ]
രചന: ആര്‍ കെ ദാമോദരന്‍
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

സായംസന്ധ്യതന്‍ വിണ്‍കുങ്കുമം
കവിള്‍പ്പൂവില്‍ പകര്‍ന്നൂ പരാഗം
പ്രേമധാമമെന്നുമെന്നിലെ
കാമുകന്റെ സ്വന്തമായിടും

(സായംസന്ധ്യ)

മൗനവും സാന്ദ്രമൗനവും
ഭാവഗാനമായി നിന്റെ തന്ത്രിയില്‍
ഞാനതിന്‍ രാഗരാജിയില്‍
സ്വപ്‌നവും പാകി നിന്നിടും
മോഹതീരം പൂത്തുലഞ്ഞിടും

(സായംസന്ധ്യ)

നാണവും കള്ളനാണവും
നല്ലൊരീണമായി സ്‌നേഹവീണയില്‍
നീയതില്‍ തീര്‍ത്ത ശൈലികള്‍
മായികം എന്തു മാസ്‌മരം
പ്രേയസീ അതെത്ര സുന്ദരം

(സായംസന്ധ്യ)

ഇവിടെ


|