Powered By Blogger

Thursday, August 20, 2009

പവിത്രം ( 1994 ) യേശുദാസ്

“താളമയഞ്ഞൂ ഗാനമപൂര്‍ണം


ചിത്രം : പവിത്രം രാജീവ് കുമാര്‍ [ 1994 ]
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ശരത്

പാടിയതു: യേശുദാസ്

താളമയഞ്ഞൂ ഗാനമപൂര്‍ണ്ണം
തരളലയം താഴും രാഗധാര
മന്ദം മായും നൂപുര നാദം
മാനസമോ ഘനശ്യാമായമാനം ( താളമയഞ്ഞൂ..)


ആലോലം ആശാലോലം
ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മി ചിമ്മി
ഏതോ പൈതല്‍
മുന്നില്‍ വന്ന പോലെ ഏതു ജീവല്‍ഗാനം
വാഴ്വിന്റെ കോവിലില്‍ സോപാന ഗാനമായ്
ആടുന്ന നാഗിനി ബോധിപ്രവാഹിനി
ജീവന്റെ സംഗീതം ഓ ..... (താളമയഞ്ഞൂ...)


താലോലം തൈ തൈ താളം
താളത്തില്‍ ചൊല്ലി ചൊല്ലി
കുഞ്ഞിക്കാലു പിച്ചാപിച്ചാ വയ്ക്കും കാലം
തുമ്പപ്പൂവിലോണത്തുമ്പി തുള്ളാന്‍ വന്നൂ
വേനല്‍ കിനാവുകള്‍ പൂവിട്ടു കൊന്നകള്‍
ഈ ജീവശാഖിയില്‍ മാകന്ദ ശാഖിയില്‍
പാടീ കുയില്‍ വീണ്ടും...

പവിത്രം... ( 1994 ) ചിത്ര

“പറയൂ നിന്‍ ഹംസഗാനം പാടി പോവതെങ്ങോ നീ


ചിത്രം: പവിത്രം റ്റി. കെ. രാജീവ്കുമാര്‍ [ 1994 ]
രചന: ഒ.എന്‍.വി.കുറുപ്പ്
സംഗീതം: ശരത്

പാടിയതു: ചിത്ര

പറയൂ നിന്‍ ഹംസഗാനം പാടി
പോവുന്നതെങ്ങോ നീ
ഒടുവില്‍ പാഴ്‌മണ്ണില്‍ വീഴാന്‍ മാത്രം
ഈ സ്നേഹബന്ധങ്ങള്‍
മൃതി ചാര്‍ത്തും ചുംബനത്താല്‍
മൂകമാം നാദം
സ്മൃതി മീട്ടും മണ്‍‌വിപഞ്ചിയില്‍
ഇന്നുയിര്‍ക്കൊണ്ടൂ...

സാന്ധ്യസൌവര്‍ണ്ണകാന്തി നീരാടുമീയാഴില്‍
താന്തനായ് ദീനപാന്ഥനായ് സൂര്യനും താണുവോ
കണ്ണീര്‍ വാര്‍ത്തു നില്‍ക്കും മണ്ണിന്‍ സ്നേഹതാപം
മഞ്ഞില്‍ കണ്ണു ചിമ്മും മന്ദാരങ്ങളായി
ഇരുളിന്‍ ഗുഹാമുഖത്തില്‍
ഇനിയും പ്രഭാതമെത്തും
ജനിയോ മൃതിയോ നേടുന്നാരൊടുവില്‍

യാത്രയോതുന്ന വാക്കൊരേ തേങ്ങലായ് മാഞ്ഞുവോ
താഴ്ത്തിടും ദീപനാളമായ് നേര്‍ത്തു വിണ്‍‌തിങ്കളും
കാറ്റോ തൊട്ടിലാട്ടും പാട്ടോ സ്നേഹലോലം
ഓമല്‍ തിങ്കളിന്നായ് പാടും പക്ഷിയേതോ
നിറയും നിലാക്കുടം പോല്‍
വളരൂ കുരുന്നുപൂവേ
ജനിയോ മൃതിയോ നേടുന്നിനിയൊടുവില്‍ [പറയൂ...]

നിറക്കൂട്ട് ( 1985 ) വേണുഗോപാല്‍

“പൂമാനമേ ഒരു രാഗ മേഘം താ
ചിത്രം: നിറക്കൂട്ട് ജോഷി [ 1985 ]
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ശ്യാം

പാടിയതു: വേണുഗോപാല്‍ ജി

പൂമാനമേ ഒരു രാഗമേഘം താ...(2)
കനവായ്...കണമായ്...ഉയരാന്‍...
ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ...

കരളിലെഴും ഒരു മൗനം...
കസവണിയും ലയമൗനം...
സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍
(കരളിലെഴും)
വീണയായ് മണിവീണയായ്...
വീഥിയായ് കുളിർ‌വാഹിയായ്...
മനമൊരു ശ്രുതിയിഴയായ്...
(പൂമാനമേ)

പതുങ്ങി വരും മധുമാസം...
മണമരുളും മലര്‍ മാസം...
നിറങ്ങള്‍ പെയ്യുമ്പോള്‍
(പതുങ്ങി വരും)
ലോലമായ് അതിലോലമായ്...
ശാന്തമായ് സുഖസാന്ദ്രമായ്...
അനുപദം മണിമയമായ്...
(പൂമാനമേ

പഞ്ചവന്‍ കാട് ( 1971 ) പി. സുശീല

“രാജശില്‌പീ നീയെനിക്കൊരു പൂജാ വിഗ്രഹം


ചിത്രം: പഞ്ചവന്‍ കാട്[1971 ] എം. കുഞ്ചാക്കൊ

രചന: വയലാര്‍
സംഗീതം: ദേവരാജന്‍ ജി

പാടിയതു: പി സുശീല


രാജശില്‌പീ നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ
പുഷ്‌പാഞ്ജലിയില്‍ പൊതിയാനെനിക്കൊരു
പൂജാവിഗ്രഹം തരുമോ
(രാജശില്‌പീ)

തിരുമെയ് നിറയെ പുളകങ്ങള്‍ കൊണ്ടു ഞാന്‍
തിരുവാഭരണം ചാര്‍ത്തും
ഹൃദയത്തളികയില്‍ അനുരാഗത്തിന്‍
അമൃതു നിവേദിക്കും ഞാന്‍ അമൃതു നിവേദിക്കും
മറക്കും എല്ലാം മറക്കും ഞാനൊരു
മായാലോകത്തിലെത്തും
(രാജശില്‌പീ)

രജനികള്‍ തോറും രഹസ്യമായ് വന്നു ഞാന്‍
രതിസുഖസാരേ പാടും
പനിനീര്‍ക്കുമ്പിളില്‍ പുതിയ പ്രസാദം
പകരം മേടിക്കും ഞാന്‍ പകരം മേടിക്കും
മറക്കും എല്ലാം മറക്കും
ഞാനൊരു മായാലോകത്തിലെത്തും
(രാജശില്‌പീ)

എന്റെ സൂര്യ പുത്രിക്കു ( 1991 ) യേശുദാസ് ....സുശീല

“ആലാപനം തേടും തായ് മനം
ചിത്രം: എന്റെ സൂര്യപുത്രിക്ക് ഫാസില്‍ [ 1991 ]
രചന: ബിച്ചു തിരുമല/കൈതപ്രം
സംഗീതം: ഇളയരാജ

പാടിയതു: യേശുദാസ് കെ ജെ,പി സുശീല

ആലാപനം തേടും തായ്മനം (2)
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ
(ആലാപനം)

നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതില്‍ തേടും-
മൂകം ഈ നീലാമ്പരീ
വീണയില്‍ ഇഴപഴകിയ വേളയില്‍
ഓമനേ അതിശയസ്വരബിന്ദുവായ്
എന്നും എന്നെ മീട്ടാന്‍
താനേ ഏറ്റുപാടാന്‍(2)
ഓ.... ശ്രുതിയിടും ഒരു പെണ്‍‌മനം
(ആലാപനം)

ആദിതാളമായിയെന്‍ കരതലമറിയാതെനീ
ഇന്നുമേറെയോര്‍മ്മകള്‍
പൊന്നുംതേനുംവയമ്പുംതരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യമീ മുഖമനസുഖസംഗമം
മൌനം പോലും പാടും കാലം നിന്നു തേങ്ങും(2)
ഓ... സുഖകരമൊരു നൊമ്പരം...
(ആലാപനം...

ഇന്നലെ ( 1989 ) ചിത്ര

“കണ്ണില്‍ നിന്‍‌മെയ്യില്‍ ഓര്‍മ്മ പൂവില്‍...
ചിത്രം: ഇന്നലെ [1989 ] പത്മരാജന്‍
രചന: കൈതപ്രം
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്

പാടിയതു: ചിത്ര കെ എസ്

കണ്ണില്‍ നിന്‍ മെയ്യില്‍ ഓര്‍മ്മപ്പൂവില്‍
ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമുത്തോ വര്‍ണ്ണത്തെല്ലോ
നിന്‍ ഭാവം മോഹനമാക്കി
മിന്നാര കയ്യില്‍ നിന്‍ തൂവല്‍ ചിരി വിതറി തൈമാസത്തെന്നല്‍
പദമാടി തിരുമുടിയില്‍ ഇന്നലെ രാവായ്
പാടി മറഞ്ഞു നിന്റെ അനാഥ മൌനം

നീയാണാദ്യം കണ്ണീര്‍ തൂകി ശ്യാമാരണ്യത്തിന്‍ മീതെ
നീയാണാദ്യം പുഞ്ചിരി തൂകി നിത്യനിലാവീന്‍ മീതെ
മൂവന്തി കതിരായ് നീ പൊന്‍ മാട തുഞ്ചത്തും
കോലക്കുഴല്‍ കിളിക്കുഞ്ഞേ
കസ്തൂരിക്കുറിയുണ്ടോ പവിഴപ്പുതു മിന്നുണ്ടോ
നിറയോല പൂമേട കൂടുണ്ടോ
കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴല്‍ കിളിക്കുഞ്ഞേ
(കണ്ണില്‍ നിന്‍ മെയ്യില്‍ ...)

ആഴിയും ഊഴിയും മൂളിയിണങ്ങും നേരം മാടി വിളിക്കുന്നു
പൊന്‍ മീനോടിയ മാനത്തെ കൊമ്പില്‍ ഉണ്ണി വിരിഞ്ഞു പൂത്താരം
കുടവത്തളിരിലയുണ്ടോ ഇലവട്ട കുടയുണ്ടോ
കോലക്കുഴല്‍ കിളിക്കുഞ്ഞേ
വൈഡൂര്യ ചെപ്പുണ്ടോ സിന്ദൂര കൂട്ടുണ്ടോ കാ‍ണാരും ചങ്ങാലി കൂട്ടുണ്ടോ
തേടുന്നതെല്ല്ലാം രത്നങ്ങളാക്കും കോലക്കുഴല്‍ കിളിക്കുഞ്ഞേ