Powered By Blogger

Sunday, August 16, 2009

ആറാം തമ്പുരാന്‍ ( 1997 ) യേശുദാസ്







“ഹരി മുരളീ രവം ഹരിത വൃന്ദാവനം...


ചിത്രം: ആറാം തമ്പുരാന്‍ [ 1997 ] ഷാജി കൈലാസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്

ഹരിമുരളീ രവം...
ഹരിത വൃന്ദാവനം..
പ്രണയ സുധാമയ മോഹന ഗാനം (ഹരി..)

മധുമൊഴി രാധേ നിന്നെ തേടി... (2)
അലയുകയാണൊരു മാധവ ജന്മം
അറിയുകയായീ അവനീ ഹൃദയം
അരുണ സിന്ദൂരമായ് കുതിരും മൌനം
നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു
പൊന്‍ തിരിയായവനെരിയുകയല്ലോ
നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു
മണ്‍ തരിയായ് സ്വയമുരുകുകയല്ലോ ( ഹരി...)

കള യമുനേ നീ കവിളില്‍ ചാര്‍ത്തും
കളഭനിലാപ്പൂ പൊഴിയുവതെന്തേ
തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍
തരള വിഷാദം പടരുവതെന്തേ
പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ
കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി
നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും

ചിരിയോ ചിരി. ( 1982 ) യേശുദാസ്

“ ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം...


ചിത്രം: ചിരിയോ ചിരി [ 1982 ] ബാലചന്ദ്ര മേനോന്‍

രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
പാടിയതു യേശുദാസ്

ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം..
ഗാനം ദേവഗാനം അഭിലാഷ ഗാനം..
മാനസവീണയില്‍ കരപരിലാളന ജാലം.
ജാലം ഇന്ദ്രജാലം അതിലോലലോലം...
(ഏഴുസ്വരങ്ങളും)

ആരോ പാടും തരളമധുരമയഗാനം‌പോലും കരളിലമൃതമഴ (2)
ചൊരിയുമളവിലില മിഴികളിളകിയതില്‍ മൃദുല-
തരളപദ ചലനനടനമുതിരൂ.. ദേവീ
പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞില്‍-
വെണ്‍‌തൂവല്‍ കൊടിപോല്‍ അഴകേ...
(ഏഴുസ്വരങ്ങളും)

ഏതോ താളം മനസ്സിനണിയറയില്‍ ഏതോമേളം ഹൃദയധമനികളില്‍ (2)
അവയിലുണരുമോരോ പുതിയ പുളകമദ ലഹരിയൊഴുകി-
വരുമറിയ സുഖനിമിഷമേ.. പോരൂ..
ആരോടും മിണ്ടാതീ.. ആരോമല്‍ത്തീരത്തിന്‍ അനുഭൂതികള്‍തന്‍
(ഏഴുസ്വരങ്ങളും)

നിനക്കായ് ( ആല്‍ബം ) [2008] സംഗീത

“നിനക്കയ് ദേവാ പുനര്‍ജനിക്കാം


ആല്‍ബം; നിനക്കായ് ( 2008 )
രചന: ഈസ്റ്റ് കോസ്റ്റ് വിജയന്‍
സംഗീതം: ബാലാ‍ഭാസ്കര്‍

പാടിയത്: സംഗീത


നിനക്കായ് ദേവാ പുനര്‍ജനിക്കാം
ജന്മങ്ങള്‍ ഇനിയും ഒന്നു ചേരാം
അന്നെന്റെ ബാല്യവും കൌമാരവും
നിനക്കയ് മാത്രം പങ്കു വക്കാം - ഞാന്‍
പങ്കു വക്കാം...

നിന്നെ ഉറക്കുവാന്‍
താരാട്ടു കട്ടിലാ‍ണിന്നെന്‍
പ്രിയനെ എന്‍ ഹൃദയം...
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍
ഒരു താരാട്ടു പാട്ടിന്റെ ഈണമല്ലെ....
നിന്നെ വന്ദിച്ചു ഞാ ന്‍പാടിയ
തരാട്ടു പാട്ടിന്റെ ഈണമല്ലെ... നിനക്കയ്..

ഇനിയെന്റെ സ്വപ്നങ്ങള്‍ നിന്റെ വികാരമായ്
പുലരിയും പൂക്കളും ഏറ്റു പാടും..
ഇനിയെന്റെ വീണാ തന്ത്രികളില്‍
നിന്നെക്കുറിച്ചേ ശ്രുതി ഉണരൂ...
ഇനി എന്നൊമലെ നിന്നോര്‍മ്മ തന്‍‍
സുഗന്ധത്തിലെന്നും ഞാനുറങ്ങും....

തേനും വയമ്പും ( 1981 ) യേശുദാസ്

തേനും വയമ്പും നാവില്‍ തൂകും വാനമ്പാടി
ചിത്രം: തേനും വയമ്പും [ 1981] അശോക് കുമാര്‍
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ് കെ ജെ

തേനും വയമ്പും നാവില്‍ തൂകും വാനമ്പാടീ --(2)
രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടുംവീണ്ടും
തേനും വയമ്പുംനാവില്‍ തൂകും വാനമ്പാടീ

മാനത്തെ ശിങ്കാരത്തോപ്പില്‍ ഒരു ഞാലിപ്പൂവന്‍പഴ തോട്ടം --(2)
കാലത്തും വൈകീട്ടും പൂം‌പാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ
തേനും വയമ്പും നാവില്‍ തൂകും വാനമ്പാടീ

നീലക്കൊടുവേലി പൂത്തു ദൂരെ നീലഗിരിക്കുന്നിന്‍ മേലേ
മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി കൊച്ചുവണ്ണാത്തിപ്പുള്ളുകള്‍ പാടീ
താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക്
താലികെട്ടിന്നല്ലേ നീയും പോരുന്നോ
(തേനും വയമ്പും)

പഞ്ചാഗ്നി .....( 1986 )....... ചിത്ര

“ആ രാത്രി മാഞ്ഞുപോയി


ചിത്രം:പഞ്ചാഗ്നി [ 1086 ] ഹരിഹരന്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ബോംബെ രവി

പാടിയതു: കെ എസ് ചിത്ര

ആ രാത്രി മാഞ്ഞുപോയി.. ആ രക്തശോഭമാം
ആയിരം കിനാക്കളും പോയിമറഞ്ഞു..
ആ രാത്രിമാഞ്ഞുപോയീ..

പാടാൻ മറന്നു പോയ.. പാട്ടുകളല്ലോ നിൻ
മാടത്ത മധുരമായ് പാടുന്നു...
(ആ രാത്രി)

അത്ഭുത കഥകൾ തൻ ചെപ്പുകൾ തുറന്നൊരു
മുത്തെടുത്തിന്നുനിന്റെ മടിയിൽ വയ്ക്കാം
പ്ലാവില പാത്രങ്ങളിൽ പാവക്കു പാൽ കൊടുക്കും
പൈതലായ് വീണ്ടുമെന്റെ അരികിൽ നിൽക്കൂ
ആ.. ആ... (ആ രാത്രി)

അപ്‌സരസ്സുകൾ താഴെ.. ചിത്രശലഭങ്ങളാൽ
പുഷ്‌പങ്ങൾ തേടിവരും കഥകൾ ചൊല്ലാം..
പൂവിനെപ്പോലും നുള്ളി നോവിക്കാനറിയാത്ത
കേവലസ്‌നേഹമായ് നീ അരികിൽ നിൽക്കൂ..
ആ.. ആ.. (ആ രാത്രി)

താരാട്ട് ( 1981 ) യേശുദാസ് എസ്. ജാനകി

“രാഗങ്ങളേ മോഹങ്ങളേ


ചിത്രം: താരാട്ട് (1981) ബാലചന്ദ്ര മേനോന്‍
രചന: ഭരണിക്കാവ് ശിവകുമാര്‍
സംഗീതം: രവീന്ദ്രന്‍

പാടിയതു: കെ.ജെ.യേശുദാസ്, എസ്. ജാനകി

ഉം....ഉം..ഉം..............
രാഗങ്ങളേ...ആ...ആ...മോഹങ്ങളേ
രാഗങ്ങളേ മോഹങ്ങളേ (2)
പൂചൂടൂം ആത്മാവിന്‍ ഭാവങ്ങളേ (2) (രാഗങ്ങളേ...)

പാടും പാട്ടിന്‍ രാഗം
എന്റെ മോഹം തീര്‍ക്കും നാദം (2)
ഉണരൂ പൂങ്കുളിരില്‍ തേനുറവില്‍ വാരൊളിയില്‍ (2)
നീയെന്റെ സംഗീതധാരയല്ലേ (രാഗങ്ങളേ...)

ആടും നൃത്ത ഗാനം
എന്റെ ദാഹം തീര്‍ക്കും താളം (2)
വിടരൂ പൂങ്കതിരില്‍ കാറ്റലയില്‍ വെണ്‍‌മുകിലില്‍ (2)
നീയെന്റെ ആത്മാവിന്‍ താളമല്ലേ (രാഗങ്ങളേ...)

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ( 1980 ) എസ്.ജാനകി

“മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണി കൊമ്പില്‍

ചിത്രം: മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ [ 1980] ഫസില്‍
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമല്‍ദേവ്

പാടിയതു: ജാനകി

മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്‍
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടെ തുണയെവിടെ
ഇണയെവിടെ തുണയെവിടെ സിന്ദൂരക്കുരുവീ


മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്‍
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടെ തുണയെവിടെ
ഇണയെവിടെ തുണയെവിടെ സിന്ദൂരക്കുരുവീ
മഞ്ഞണിക്കൊമ്പില്‍..............


മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലിക്കാവില്‍
ഒറ്റയ്കൊരു കൊമ്പില്‍ കിളിക്കൂടും കൂട്ടി നീ
മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലിക്കാവില്‍
ഒറ്റയ്ക്കൊരു കൊമ്പില്‍ കിളിക്കൂടും കൂട്ടി നീ
ചൊടിയിണകളിലമൃതമൊടവനതുവഴി വന്നു
ഒരു ചെറു കുളിരലയിളകി നിന്നോമല്‍ കരളില്‍


മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്‍
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയരികില്‍ തുണയരികില്‍ സിന്ദൂരക്കുരുവീ
മഞ്ഞണിക്കൊമ്പില്‍............


കണ്ണും കടക്കണ്ണും കഥ കൈമാറും നേരം
സിരകളിലെങ്ങോ കല്യാണ മേളം
കണ്ണും കടക്കണ്ണും കഥ കൈമാറും നേരം
സിരകളിലെങ്ങോ ഒരു കല്യാണ മേളം
മണിച്ചിറകടിച്ചവനോടൊപ്പമങ്ങകലെയെങ്ങാനും
പറന്നുയരണമിനിയൊരു നാള്‍ സിന്ദൂരക്കുരുവീ


മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്‍
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയരികില്‍ തുണയരികില്‍ സിന്ദൂരക്കുരുവീ
മഞ്ഞണി.....

കാതോട് കാതോരം ( 1985 ) യേശുദാസ്.. ലതിക

“നീയെന്‍ സര്‍ഗ്ഗ സൌന്ദര്യമേ.. നീ എന്‍ സത്യ സംഗീതമെ

ചിത്രം; കാതോടു കാതോരം1985 ഭരതന്‍
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ഔസേപ്പച്ചൻ
പാറ്ടിയതു: യേശുദാസ് & ലതിക

നീ എന്‍ സര്‍ഗ്ഗ സൌന്ദര്യമേ നീ എന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം...
ഓരോ ഈണങ്ങളില്‍ പാടുവാന്‍
നീ തീര്‍ത്ത മണ്‍‌വീണ ഞാന്‍
നീ എന്‍ സര്‍ഗ്ഗ സൌന്ദര്യമേ

പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
ഗോപുരം നീളെ ആയിരം ദീപം ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും
മധുര മൊഴികള്‍ കിളികളതിനെ വാഴ്ത്തും മെല്ലെ ഞാനും കൂടെ പാടുന്നു

(നീ എന്‍ സര്‍ഗ്ഗ സൌന്ദര്യമേ)

താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
പൂവുകളാകാം ആയിരംജന്മം നെറുകിലിനിയ തുകിന കണിക‍ ചാര്‍ത്തി
തൊഴുതു തൊഴുതു തരളമിഴികള്‍ ചിമ്മി പൂവിന്‍ ..ജീവന്‍ തേടും സ്നേഹം നീ

(നീ എന്‍ സര്‍ഗ്ഗ സൌന്ദര്യമേ)