Powered By Blogger

Saturday, August 15, 2009

സൂര്യ മാനസം ([1992] യേശുദാസ്

“തരളിത രാവില്‍ മയങ്ങിയോ
ചിത്രം: സൂര്യമാനസം [1992]വിജി തമ്പി
രചന: കൈതപ്രം
Music മരതക മണി

പാടിയതു: യേശുദാസ്

തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
(തരളിത രാവില്‍)

എവിടെ ശ്യാമകാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയുമാര്‍ദ്രതയില്‍ പറയൂ‍ സ്നേഹകോകിലമേ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
(തരളിത രാവില്‍)

ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൌരഭമണിയൂ
ഉണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളാല്‍ മൊഴിയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ

പൂമുഖ പടിയില്‍ നിന്നെയും കാത്ത്....( 1986 ) യേശുദാസ് / ജാനകി

പൂങ്കാറ്റിനോടും കിളികളോടും കതകള്‍ ചൊല്ലി


ചിത്രം: പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് [ 1986 ] ഭദ്രന്‍
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ

പാടിയതു: യേശുദാസ് കെ ജെ..എസ്. ജാനകി


പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ
നിഴലായി അലസമലസമായി
അരികിലൊഴുകി വാ ഇളം -
(പൂങ്കാറ്റിനോടും..)

നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എന്‍ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
പൂഞ്ചങ്ങലക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍
നീര്‍ത്താമരത്താളില്‍ പനിനീര്‍ത്തുള്ളികളായ്
ഒരു ഗ്രീഷ്‌മശാഖിയില്‍ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മള്‍
(പൂങ്കാറ്റിനോടും..)

നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ
പൂപ്പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ്
കാല്പാടുകളൊന്നാക്കിയ തീര്‍ത്ഥാടകരായ്
കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ്
ഊറിവന്ന ശിശിരം നമ്മള്‍
(പൂങ്കാറ്റിനോടും..)

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു...( 1988 )എം.ജി. ശ്രീകുമാര്‍

“ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നൂ മുറ്റത്തെ ചക്കര മാവിന്‍


ചിത്രം: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [ 1988 ] പ്രിയ ദര്‍ശന്‍
റ്രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര

ഓര്‍മ്മകളോടി കളിക്കുവാനെത്തുന്ന
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍

നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വെച്ചു
നീ വരുവോളം വാടാതിരിക്കുവാന്‍
ഞാനതെടുത്തു വെച്ചു ( ഓര്‍മ്മകളോടി...)

മാധവം മാഞ്ഞുപോയ്
മാമ്പൂ കൊഴിഞ്ഞു പോയ്
പാവം പൂങ്കുയില്‍ മാത്രമായി
പണ്ടെങ്ങോ പാടിയ പഴയൊരാ പാട്ടിന്റെ
ഈണം മറന്നു പോയി
അവന്‍ പാടാന്‍ മറന്നു പോയി (ഓര്‍മ്മകളോടി..)

ദളമര്‍മ്മരങ്ങള്‍ ( 2009 ) ചിത്ര (വിജയ് യേശുദാസ് )






“കാര്‍ മുകില്‍ വസന്തത്തിലൊളിച്ചു...


ചിത്രം: ദളമര്‍മ്മരങ്ങള്‍ [2009] വിജയകൃഷ്ണന്‍
രചന: വിജയകൃഷ്ണന്‍
സംഗീതം: മോഹന്‍ സിതാര

പാടിയതു: ചിത്ര ( വിജയ് യേശുദാസ് )


കാര്‍ മുകില്‍ വസന്തത്തിലൊളിചു
ഇന്ദ്ര കാ‍ര്‍മുഖം ഒളിമഞ്ഞിലൊളിഞ്ഞു
ഓര്‍മ്മകള്‍ വിസ്മൃതിയിലലിഞ്ഞു
സ്വപ്നങ്ങള്‍ നിദ്രയെ വെടിഞ്ഞു......

ഇനിയുമുറങ്ങാത്ത മോഹമേ
നീയെന്‍ അന്തരാത്മാവില്‍ ശയിക്കൂ
നിന്നെ ഉണര്‍ത്താന്‍ സ്നേഹം പകരാന്‍
ഈ മരുഭൂമിയിലാരുമില്ല....

രാവിന്‍ കരാളമാം മൌനത്തെ ഏതോ
ഏങ്ങല്‍ കീറി മുറിക്കുന്നുവോ
ഇരുളും നിഴലും ഇണ ചേര്‍ന്ന രാവിതില്‍
വേതാള നൃത്തം നടത്തുന്നു....

നാടോടിക്കാറ്റ്.. ( 1987 ) യേശുദാസ്

“വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ


ചിത്രം: നാടോടിക്കാറ്റ് [1987 ] സത്യന്‍ അന്തിക്കാട്
രചന: യൂസഫലി കേച്ചേരി
സംഗീതം: ശ്യാം

പാടിയതു: യേശുദാസ് കെ ജെ

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മോഹമേ പറയു നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ

ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ (2)
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീയുണര്‍ന്നു (2)
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം
(വൈശാഖ സന്ധ്യേ )

മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങീ (2)
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ(2)
പുളക മുകുളമേന്തി രാഗ വൃന്ദാവനം
(വൈശാഖ സന്ധ്യേ )

താളവട്ടം ( 1986 ) എം.ജി. ശ്രീകുമാര്‍ / ചിത്ര







“ പൊന്‍‌വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ



ചിത്രം: താളവട്ടം ( 1986 ) പ്രിയദര്‍ശന്‍
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: രഘു കുമാര്‍

പാടിയതു: എം.ജി. ശ്രീകുമാര്‍, കെ. എസ്. ചിത്ര


പൊന്‍‌വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍‌കും നിന്‍ നാദം നല്‍‌കൂ...
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം
ഇനിയും ഇനിയും അരുളീ... (പൊന്‍‌വീണേ...)

വെണ്‍‌മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍
പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടി
പറന്നേറുന്നു മനം മറന്നാടുന്നു
സ്വപ്നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും (2)
അറിയാതെ അറിയാതെ അമൃത സരസ്സിന്‍ കരയില്‍... (പൊന്‍‌വീണേ...)

ചെന്തളിരുകളോലും കന്യാവാടികയില്‍
മാനിണകളെ നോക്കി കൈയ്യില്‍ കറുകയുമായി
വരം നേടുന്നു സ്വയം വരം കൊള്ളുന്നു
ഹേമന്തം പോലെ നവവാസന്തം പോലെ (2)
ലയം പോലെ നളം പോലെ അരിയ ഹരിത ഗിരിയില്‍... (പൊന്‍‌വീണേ...)

ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം
ഇനിയും ഇനിയും അരുളീ...
cellpadding="0" cellspacing="0">
Get this widget | Track details | eSnips Social DNA

കാണാ മറയത്തു ( 1984 ) യേശുദാസ്

“ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ...

ചിത്രം: കാണാമറയത്ത് [ 1984 ] ഐ.വി.ശശി
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം
പാടിയതു: യേശുദാസ് കെ ജെ


ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊന്‍‌വലനെയ്യും
തേന്‍‌വണ്ടു ഞാന്‍
മലരേ തേന്‍‌വണ്ടു ഞാന്‍
(ഒരു മധുരക്കിനാവിന്‍ )

അധരമമൃതജലശേഖരം, നയനം മദനശിശിരാമൃതം
ചിരിമണിയില്‍ ചെറുകിളികള്‍
മേഘശീതമൊഴുക്കി വരൂ
പൂഞ്ചുരുള്‍ച്ചായം എന്തൊരുന്മാദം എന്തൊരാവേശം
ഒന്നു പുല്‍കാന്‍ ഒന്നാകുവാന്‍
അഴകേ ഒന്നാകുവാന്‍
(ഒരു മധുരക്കിനാവിന്‍ )

കളഭനദികളൊഴുകുന്നതോ കനകനിധികളുതിരുന്നതോ
പനിമഴയോ പുലരൊളിയോ
കാലഭേദമെഴുതിയൊരീ കാവ്യസംഗീതം
കന്നിതാരുണ്യം സ്വര്‍‌ണ്ണതേന്‍‌കിണ്ണം
അതില്‍ വാഴും തേന്‍‌വണ്ടു ഞാന്‍
നനയും തേന്‍‌വണ്ടു ഞാന്‍
(ഒരു മധുരക്കിനാവിന്‍ )

കാണാന്‍ കൊതിച്ച്.. ( 1987 )..യേശുദാസ് / ചിത്ര

“സ്വപ്നങ്ങള്‍ ഒക്കെയും പങ്കുവയ്കാം..ദുഃഖഭാരങ്ങളും

ചിത്രം: കാണാന്‍ കൊതിച്ച് ( 1987)
രചന: പി.ഭാസ്കരന്‍
സംഗീതം: വിദ്യാധരന്‍

പാടിയത്: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര

സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം …
ദുഖഭാരങ്ങളും പങ്കുവയ്കാം…. (സ്വപ്നങ്ങളൊക്കെയും…)
ആശതന്‍ തേരില്‍ നിരാശതന്‍
കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്കാം..(സ്വപ്നങ്ങളൊക്കെയും…)

കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവയ്കാം .., ( കല്പനതന്‍…)
ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം….(സ്വപ്നങ്ങളൊക്കെയും…)

സങ്കല്പകേദാരഭൂവില്‍ വിളയുന്ന
പൊന്‍ കതിരൊക്കെയും പങ്കുവയ്കാം..(സങ്കല്പകേദാര..)
കര്‍മ്മപ്രപഞ്ചത്തിന്‍ ജീവിതയാത്രയില്‍
നമ്മളേ നമ്മള്‍ക്കായ് പങ്കുവയ്ക്കാം…(സ്വപ്നങ്ങളൊക്കെയും…)

ആകാശ ദൂത്...( 1993) യേശുദാസ് [ചിത്ര]

“രാപ്പാടി കേഴുന്നുവോ..രാപ്പൂവും വിട ചൊല്ലുന്നുവൊ


ചിത്രം: ആകാശദൂത് [1993 ] സിബി മലയില്‍
രചന: ഓ.എന്‍.വി.കുറുപ്പ്.
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: യേശുദാസ്....[ചിത്ര]

രാപ്പാടി കേഴുന്നുവോ (2)
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍കൂട്ടിലെ കീളിക്കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ
( രാപ്പാടി..)

വിണ്ണിലെ പൊന്‍ താരകള്‍
ഒരമ്മ പെറ്റോരുണ്ണികള്‍
അവരൊന്നു ചേര്‍ന്നോരങ്കണം
നിന്‍ കണ്‍നിനെന്തെന്തുത്സവം
കന്നിതേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു ചേരുമ്പോള്‍
(രാപ്പാടി..)

പിന്‍ നിലാവും മാഞ്ഞു പോയ്
നീ വന്നു വീണ്ടും ഈ വഴി
വിട ചൊല്ലുവാനായ് മാത്രമോ
നാമൊന്നു ചേരും ഈ വിധം
അമ്മപൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങു പോയ് ഇനി
അവരൊന്നു ചേരില്ലേ
(രാപ്പാടി..)