Powered By Blogger

Wednesday, August 12, 2009

പപ്പയുടെ സ്വന്തം അപ്പൂസ്....(1992) യേശുദാസ്

“സ്നേഹത്തിന്‍ പൂഞ്ചോല തീരത്തു നാം എത്തുന്നേരം


ചിത്രം: പപ്പയുടെ സ്വന്തം അപ്പൂസ് [ 1992 ] ഫസല്‍
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ

പാടിയതു: യേശുദാസ് കെ ജെ

സ്‌നേഹത്തിന്‍ പൂഞ്ചോലതീരത്തില്‍ നാമെത്തും നേരം- ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം -പൂക്കാലം
പൂജിപ്പൂ നീ പൂജിപ്പൂ ഞാന്‍ കണ്ണീരും തേനും കണ്ണീരായ് താനെ...
സ്‌നേഹത്തിന്‍ പൂഞ്ചോലതീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂ നുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം

വെള്ളിനിലാനാട്ടിലെ പൌര്‍ണമി തന്‍ വീട്ടിലെ
പൊന്നുരുകും പാട്ടിലെ രാഗദേവതേ
പാല്‍ക്കടലിന്‍ മങ്ക തന്‍ പ്രാണസുധാഗംഗ തന്‍
മന്ത്രജലം വീഴ്ത്തിയെന്‍ കണ്ണനെ നീ ഇങ്ങു താ
മേഘപൂങ്കാറ്റിന്റെ പള്ളിത്തേരേറി നക്ഷത്രക്കൂടാരക്കീഴില്‍ വാ ദേവി
ആലംബം നീയേ ആധാരം നീയേ

സ്‌നേഹത്തിന്‍ പൂഞ്ചോലതീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂ നുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം
കണ്ണീരും തേനും കണ്ണീരായ് താനെ

ഏതമൃതും തോല്‍ക്കുമീ തേനിനെ നീ തന്നു പോയ്
ഓര്‍മകള്‍ തന്‍ പൊയ്കയില്‍ മഞ്ഞുതുള്ളിയായ്
എന്നുയിരിന്‍ രാഗവും താളവുമായ് എന്നുമെന്‍
കണ്ണനെ ഞാന്‍ പോറ്റിടാം പൊന്നു പോലെ കാത്തിടാം
പുന്നാരത്തേനെ നിന്നേതിഷ്ടം പോലും
എന്നെ കൊണ്ടാവും പോല്‍ എല്ലാം ഞാന്‍ ചെയ്യാം
വീഴല്ലേ തേനെ വാടല്ലേ പൂവെ
സ്‌നേഹത്തിന്‍ പൂഞ്ചോലതീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം
പൂജിപ്പൂ നീ പൂജിപ്പൂ ഞാന്‍ കണ്ണീരും തേനും കണ്ണീരായ് താനെ
കണ്ണീരും തേനും കണ്ണീരായ് താനെ

ഫ്രണ്ട്സ്..(1999)......യേശുദാസ്

“കടല്‍ക്കാറ്റിന്‍ നെഞ്ചില്‍ കടലായ് വളര്‍ന്ന


ചിത്രം: ഫ്രണ്ട്‌സ് (1999 ) സിദ്ദിക്ക്
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ഇളയരാജ

പാടിയതു: കെ. ജെ. യേശുദാസ്

കടല്‍ക്കാറ്റിന്‍ നെഞ്ചില്‍ കടലായ് വളര്‍ന്ന സ്നേഹമുറങ്ങീ
കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ
മുകില്‍ കാട്ടില്‍ നിന്നും മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞൂ
മിഴിനീരണിഞ്ഞ രാത്രി തളര്‍ന്നൂ
തിരയിളകുന്നു നുര ചിതറുന്നു... ഇരുളിന്‍ തീരങ്ങളില്‍

പരിഭവ ചന്ദ്രന്‍ പാതി മറഞ്ഞു പാടാന്‍ മറന്നു കുയിലിണകള്‍
താരുകള്‍ വാടി തളിരുകള്‍ ഇടറി രജനീ ഗന്ധികള്‍ വിടരാറായ്
നിലാപൂപ്പന്തലോ കനല്‍ കൂടാരമാ‍യ് തമ്മില്‍ മിണ്ടാതെ പോകുന്നു രാപ്പാടികള്‍
അങ്ങകലേ... ഹോ...
അങ്ങകലേ വിതുമ്പുന്നു മൂകാര്‍ദ്ര താരം ഇനി ഒന്നു ചേരും
ആവഴിയെങ്ങോ... [കടല്‍ക്കാറ്റിന്‍ നെഞ്ചില്‍...]

ആളോഴിയുന്നു അരങ്ങൊഴിയുന്നു നിഴല്‍ നാടകമോ മായുന്നു
ഹരിതവനങ്ങള്‍ ഹൃദയതടങ്ങള്‍ വേനല്‍ ചൂടില്‍ വീഴുന്നു
വരൂ വാസന്തമേ വരൂ വൈശാഖമേ.നിങ്ങളില്ലാതെ ഈ ഭൂമി മണ്‍കൂനയായ്
ഇങ്ങിതിലേ... ഹോ...
വരൂ ശ്യാമസാഫല്യ ഗംഗേ
ഇതു സാമഗാന സാന്ത്വന യാമം... [കടല്‍ക്കാറ്റിന്‍ നെഞ്ചില്‍...