Powered By Blogger

Monday, August 10, 2009

കളിവാക്കു (1987) യേശുദാസ്

“ഗഗനനീലിമ മിഴികളിലഴുതും


ചിത്രം: കളിവാക്ക്[ 1987 ]
രചന; കെ ജയകുമാര്‍
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്

ഗഗനനീലിമ മിഴികളിലെഴുതും
കുസുമചാരുതയോ (ഗഗന)
പ്രണയശോണിമ കവിളില്‍ എഴുതും
മേഘകന്യകയോ....

(ഗഗന...)

ഇത്രനാള്‍ നീയെന്റെ സങ്കല്‌പസിന്ധുവിന്‍
അക്കരെയക്കരെയായിരുന്നോ
ഈ മുഖകാന്തിയും ഈ മന്ദഹാസവും
കാണാത്ത ദൂരത്തിലായിരുന്നോ ...ആ‍..
അഴകിന്റെ ഉപഹാരമോ
അനുരാഗ വരദാനമോ

(പ്രണയ...)

ഇന്നു നീ കിനാവിന്റെ ഏകാന്തവീഥിയില്‍
ചൈത്രനിലാവൊളി ചൂടി വരും
ഈ മൗനഭംഗിയും ഈ സമ്മതങ്ങളും
എന്‍ ജന്മപുണ്യങ്ങളായിരുന്നോ
അണയാത്തൊരനുഭൂതിയോ
കൊഴിയാത്ത വനപുഷ്‌പമോ

(പ്രണയ...)



AUDIO

ഞാന്‍ ഗന്ധര്‍വ്വന്‍.. ( 1991 ).യേശുദാസ്

“ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരമേ


ചിത്രം: ഞാന്‍ ഗന്ധര്‍വ്വന്‍ [1991 ]
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍‍

പാടിയത്: യേശുദാസ് കെ ജെ

അ അ അ.... അ അ അ.. അ അ അ അ.. അ അ അ അ ...അ അ
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങള്‍]

സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ...അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങള്‍]


ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍

സ ഗ ഗ സ ഗ മ പ മ ധ പ മ പ മ
മ ധ നി സ നി ധ ഗ മ ധ നി ധ മ
സ ഗ മ ധ മ ഗ സ നി ധ പ ധ നി സ
പ മ ഗ......

ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലെ (2)
വരവല്ലകി തേടും അ അ അ അ... അ അ അ..
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍... [ദേവാങ്കണങ്ങള്‍]

തൃഷ്ണ (1981) എസ്. ജാനകി

“മൈനാകം കടലില്‍ നിന്നുണരുന്നുവോ

ചിത്രം: തൃഷ്ണ (1981)
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം

പാടിയതു: എസ്‌ ജാനകി
ഉം...ഉം.....ആ..ആഹാ
നിരിസാ ധ്സനി..പനിധാ ഗമാ പപ
ഗമ പമനിനി സസ പനിസരിഗമ ഗഗ
മാപാപ മരിനി പനി മാരി നിധ
ഗമപാപ മപനിനി പനിസാരി ആ.....

മൈനാഗം കടലില്‍ നിന്നുയരുന്നുവോ
ചിരകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ....


മഴനീര്‍ കണമായ് താഴ്ത്തുന്നു വീഴാന്‍
വിധികാത്തുനില്‍ക്കും ജലധങ്ങള്‍ പോലെ.
മൌനങ്ങളാകും വാല്‍മീകമെന്നും
വളരുന്നു പടരുന്നു തകരുന്നു...)

നിധികള്‍ നിറയും കനി തേടി ഒരോ
വനഭൂമി തോറും പരതുന്നു ഹൃദയം
പമരിസ നി ധനിസമാഗ നിധ ആ
വീശുന്ന കാറ്റിന്‍ മൂളുന്ന പാട്ടില്‍
വനികയില്‍ ഒരു കുല മലരിന്നു
ചൊടി ഇതളീല്‍ ഒരാവേശം
മൈനാകം കടലില്‍ നിന്നുണരുന്നുവോ )

ഭീഷ്മാചര്യ ... യേശുദാസ്

"ചന്ദന കാറ്റേ കുളിര്‍ ചലച്ചിത്രഗാനങ്ങള്‍
ചിത്രം: ഭീഷ്മാചാര്യ
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്

പാറ്റിയതു: യേശുദാസ്

ചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ (2)
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗ കല്പകത്തിന്‍
തളിര്‍ കൊണ്ടു വാ ( ചന്ദന...)

ഓര്‍ത്തിരുന്നു നിന്നെ കാത്തിരുന്നൂ ഞങ്ങള്‍
സ്നേഹമേ നീ മാത്രം വന്നതില്ല (2)
കണ്ണീരിന്‍ മണികള്‍ പോലും നറുമുത്തായ് മാറ്റും ഗാനം
നീ പാടാമോ (ചന്ദന..)

അച്ഛനെ വേര്‍പിരിഞ്ഞോ കണ്മണീ‍ നീ മറഞ്ഞോ
അപരാധമെന്‍ തങ്കം നീ പൊറുത്തു (2)
ചിറകേന്തി വിണ്ണില്‍ നിന്നും തടവറയില്‍ വന്നൊരു മുത്തം
നീ ഏകാമോ (ചന്ദന..

നമ്മള്‍ തമ്മില്‍ (2003) സുജാത

പ്രിയനെ ഉറങ്ങിയില്ലേ
വെറുതെ പിണങ്ങിയല്ലേ...
പുലരെ കരഞ്ഞുവല്ലേ
ഹൃദയം മുറിഞ്ഞുവല്ലേ...
നിന്റെ ഹൃദയ സരോദിലെ നോവുമീണം ഞാനല്ലെ
നിന്റെ പ്രണയനിലാവിലെ നേര്‍ത്ത മിഴിനീര്‍ ഞാനല്ലെ
പതിയെ ഒരുമ്മ നല്‍കാം അരികെ ഇരുന്നു പാടാം...
നിന്റെ വേദന പങ്കിടാന്‍ കൂടെയെന്നും ഞാനില്ലേ
നിന്റെ നെഞ്ചിലെ വേനലില്‍ സ്നേഹ മഴയായ് പെയ്യില്ലെ...
അകലെ പറന്നു പോകാം ഹൃദയം തുറന്നു പാടാം...

നമ്മള്‍ തമ്മില്‍ (2003 ) യേശുദാസ്-- സുജാത







"ജൂണിലെ നിലാമഴയില്‍ നാണമായ് നനഞ്ഞവളെ

ചിത്രം: നമ്മള്‍ തമ്മില്‍ [2003] വിജി തമ്പി
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: എം. ജയചന്ദ്രന്‍

പാടിയതു: യേശുദാസ് / സുജാത

ജൂണിലെ നിലാമഴയില്‍ നാണമായ് നനഞ്ഞവളെ
ഒരു ലോലമാം നറു തുള്ളിയായ്
നിന്‍ നിറുകിലുരുകുന്നതെന്‍ ഹൃദയം...
പാതിചാരും നിന്റെ കണ്ണില്‍ നീല ജാലകമോ
മാഞ്ഞ്പോകും മാരിവില്ലിന്‍ മൌന ഗോപുരമോ
പ്രണയം തുളുമ്പും ഓര്‍മ്മയില്‍ വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നില്‍ക്കുമഴകേ നീ എനിക്കു
പുണരാന്‍ മാത്രം...

നീ മയങ്ങും മഞ്ഞുകൂടെന്‍ മൂക മാനസമോ
നീ തലോടും നേര്‍ത്ത വിരലില്‍ സൂര്യ മോതിരമോ

ഇരുളായ് വിരിഞ്ഞ പൂവു പോല്‍ ഹൃദയം കവര്‍ന്നു തന്നു നീ
ഒരുങ്ങി നില്ക്കുമുയിരേ നീ എനിക്കു നുകരാന്‍ മാത്രം....


വീഡിയോ


ഇവിടെ