Powered By Blogger

Saturday, August 8, 2009

നീല കടമ്പു [1985 ] ചിത്ര

“ നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍..
ചിത്രം; നീല കടമ്പ് (1985)
രചന: കെ.ജയകുമാര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: ചിത്ര


നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍..
നിന്നെ പ്രതീക്ഷിച്ചു നിന്നു
ഒരു കൃഷ്ണ തുളസിക്കതിരുമായ് നിന്നെ ഞാന്‍
ഇന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ..
നീയിതു ചൂടാതെ പോകയോ...

ആഷാഢമാസ നിശീഥിനി തന്‍
വന സീമയിലൂടെ നീ
ആരും കാണാതെ... ആരും കേള്‍ക്കാതെ..
എന്നിലേക്കെന്നും വരുന്നു.. എന്‍
മണ്‍കുടില്‍ തേടി വരുന്നു..
നീയിതു കാണാതെ പോകയോ
നീയിതു ചൂടാതെ പോകയോ...

ലാസ്യനിലാവിന്റെ ലാളനമേറ്റു
ഞാനൊന്നു മയങ്ങി
കാറ്റും കാണാതെ കാടും ഉണരാതെ
എന്റെ ചാരത്തു വന്നു .. എന്‍
പ്രേമനൈവേദ്യമണിഞ്ഞു...
നീയിതു കാണാതെ പോകയോ
നീയിതു ചൂടാതെ പോകയോ...

അച്ചാണി ( 1972 )...ജയചന്ദ്രന്‍; മാധുരി

“മല്ലികാബാണന്‍ തന്റെ വില്ലെടുത്ത്
ചിത്രം: അച്ചാണി (1972 )
രചന: പി ഭാസ്കരന്‍
സംഗീതം: ദേവരാജന്‍

പാടിയതു: ജയചന്ദ്രന്‍ , മാധുരി

മല്ലികാബാണന്‍ തന്റെ വില്ലെടുത്തു..
മന്ദാരമലര്‍ കൊണ്ടു ശരം തൊടുത്തു..
മാറിലോ.. എന്റെ മനസ്സിലോ..
മധുരമധുരമൊരു വേദന..
മദകരമാമൊരു വേദന....

അകലെ അകലെയായ് സൌന്ദര്യത്തിന്‍
അളകനന്ദയുടെ തീരത്ത്...
തങ്കക്കിനാവുകള്‍ താലമെടുക്കും
താരുണ്യ സങ്കല്‍പ്പ മദിരോത്സവം...
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം...
ആ.......അ അ അ ആ......ആ അ അ അ ആ‍...


ഹൃദയ സഖി ഇനി ജീവിതമൊരുക്കും
മധുവിധു രജനിതന്‍ മാറത്ത്
കല്‍പ്പനാ ലക്ഷങ്ങള്‍ പൂമാരിചൊരിയും
രാഗാനുഭൂതിതന്‍ വസന്തോത്സവം...
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം..
ആ.......അ അ അ ആ......ആ അ അ അ ആ‍...


Back

മൂടല്‍ മഞ്ഞു (1980) എസ്. ജാനകി

“മാനസ മണിവേണുവില്‍ ഗാനം പകര്‍ന്നു.....

ചിത്രം: മൂടല്‍മഞ്ഞ്[1980]
രചന: പി.ഭാസ്ക്കരന്‍
സംഗീതം: ഉഷ ഖന്ന

പാടിയതു: എസ്.ജാനകി

മാനസമണിവേണുവില്‍..ഗാനം പകര്‍ന്നു ഭവാന്‍..
മായാത്ത സ്വപ്‌നങ്ങളാല്‍..മണിമാല ചാര്‍ത്തി മനം..
മാനസമണിവേണുവില്‍..ഗാനം പകര്‍ന്നു ഭവാന്‍..
മായാത്ത സ്വപ്‌നങ്ങളാല്‍..മണിമാല ചാര്‍ത്തി മനം..
മാനസമണിവേണുവില്‍..ഗാനം പകര്‍ന്നു ഭവാന്‍..

ആ..ആ..ഓ..
പ്രേമാര്‍ദ്ര ചിന്തകളാല്‍ പൂമാല തീര്‍ക്കും മുന്‍പേ..
പ്രേമാര്‍ദ്ര ചിന്തകളാല്‍ പൂമാല തീര്‍ക്കും മുന്‍പേ..
പൂജാ ഫലം തരുവാന്‍ പൂജാരി വന്നു മുന്നില്‍..
മാനസമണിവേണുവില്‍..ഗാനം പകര്‍ന്നു ഭവാന്‍..
മായാത്ത സ്വപ്‌നങ്ങളാല്‍..മണിമാല ചാര്‍ത്തി മനം..
മാനസമണിവേണുവില്‍..ഗാനം പകര്‍ന്നു ഭവാന്‍..

സിന്ധൂരം ചാര്‍ത്തിയില്ല മന്ദാരം ചൂടിയില്ലാ..
സിന്ധൂരം ചാര്‍ത്തിയില്ല മന്ദാരം ചൂടിയില്ലാ..
അലങ്കാരം തീരും മുന്‍പേ..മലര്‍ബാണന്‍ വന്നു മുന്‍പില്‍..
മാനസമണിവേണുവില്‍..ഗാനം പകര്‍ന്നു ഭവാന്‍..
മായാത്ത സ്വപ്‌നങ്ങളാല്‍..മണിമാല ചാര്‍ത്തി മനം..
മാനസമണിവേണുവില്‍..ഗാനം പകര്‍ന്നു ഭവാന്‍..

രണ്ടാം ഭാവം (2001) ..ജയചന്ദ്രന്‍ . സുജാത

“മറന്നിട്ടുമെന്തിനോ മനസില്‍തുളുമ്പുന്നു
ചിത്രം: രണ്ടാം ഭാവം [2001]
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: പി. ജയചന്ദ്രന്‍ , സുജാത

മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്നു
മൗനാനുരാഗത്തിന്‍ ലോലഭാവം(2)
കൊഴിഞ്ഞിട്ടും എന്തിനോ പൂക്കാന്‍ തുടങ്ങുന്നു പുലര്‍മഞ്ഞുകാലത്തെ
സ്നേഹതീരം ..പുലര്‍മഞ്ഞു കാലത്തിന്‍ സ്നേഹതീരം
മറന്നിട്ടും..............


അറിയാതേ ഞാന്‍ എന്റെ പ്രണയത്തെ വീണ്ടുമെന്‍ നെഞ്ചോടൊതുക്കി കിടന്നിരുന്നു
കാലൊച്ച ഇല്ലാതേ വന്നു നീ മെല്ലെ എന്‍ കവിളൊടൊതുങ്ങി കിതച്ചിരിന്നു
പാതിയും ചിമ്മാത്ത മിഴികളില്‍ നനവാര്‍ന്ന (2)
ചുണ്ടിനാല്‍ ചുംബിച്ചിരുന്നിരുന്നു ചുണ്ടിനാല്‍ ചുംബിച്ചിരുന്നു

മറന്നിട്ടും എന്തിനൊ.................


അറിയാതേ നീ എന്റേ മനസിലേ കാണാത്ത കവിതകള്‍ മൂളിപഠിച്ചിരുന്നു
മുറുകാന്‍ തുടങ്ങുമെന്‍ വിറയാര്‍ന്ന വീണയേ മറോടമര്‍ത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല ഞാന്‍ എന്റേ മുത്തിനേ(2)
എത്രയോ സ്നേഹിച്ചിരുന്നു എത്രയോ സ്നേഹിച്ചിരുന്നിരുന്നു

മറന്നിട്ടും എന്തിനൊ.........................

മനസ്വിനി..(1968)യേശുദാസ് / ജാനകി

പാതിരാവായില്ല പൌര്‍ണമി കന്യക്കു
ചിത്രം: മനസ്വിനി [1968]
രചന: പി ഭാസ്കരന്‍
സംഗീതം: ബാബുരാജ്

പാടിയതു: യേശുദാസ് & ജാനകി

പാതിരാവായില്ല പൌര്‍ണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം
പാതിരാവായില്ല പൌര്‍ണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം


മൂവന്തി പൊയ്കയില്‍ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
മൂവന്തി പൊയ്കയില്‍ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം


താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
താമരപ്പൂവൊന്നു ചൂടി

താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
താമരപ്പൂവൊന്നു ചൂടി

വെണ്മുകില്‍ തൂവാല തുന്നിയിരിക്കുന്നു
കണ്ണില്‍ കവിതയുമായി
കണ്ണില്‍ കവിതയുമായി

പാതിരാവായില്ല പൌര്‍ണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം
പാതിരാവായില്ല പൌര്‍ണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം

മണിവീണക്കമ്പിയെ ചുംബിച്ചുണര്‍ത്തുന്ന
മലരണി കൈ വിരല്‍ പോലെ
മണിവീണക്കമ്പിയെ ചുംബിച്ചുണര്‍ത്തുന്ന
മലരണി കൈ വിരല്‍ പോലെ

ഹൃദയത്തിന്‍ തന്ത്രികള്‍ തട്ടിയുണര്‍ത്തുന്നു
അനുരാഗ സുന്ദര സ്വപ്നം
അനുരാഗ സുന്ദര സ്വപ്നം

പാതിരാവായില്ല പൌര്‍ണ്ണമികന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം
പാതിരാവായില്ല പൌര്‍ണ്ണമി കന്യയ്ക്ക്
പതിനേഴു പതിനെട്ടു പ്രായം

മൂവന്തിപൊയ്കയില്‍ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
മൂവന്തി പൊയ്കയില്‍ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം

കാറ്റത്തെ കിളിക്കൂടു... എസ്. ജാനകി

“ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പി
ചിത്രം: കാറ്റത്തെ കിളിക്കൂട്
രചന: കാവാലം
സംഗീതം: ജോണ്‍സണ്‍

പാടിയതു: എസ് ജാനകി

ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പി
വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി

(ഗോപികേ...)

ആവണിത്തെന്നലിന്‍ ‍ആടുമൂഞ്ഞാലില്‍
അക്കരെ ഇക്കരെ എത്ര മോഹങ്ങള്‍
കൈനീട്ടി പൂവണിക്കൊമ്പിന്‍ തുഞ്ചമാട്ടി
വര്‍ണ്ണവും ഗന്ധവും അലിയും തേനരുവിയില്‍
ആനന്ദം ഉന്മാദം........

(ഗോപികേ...)

എന്‍ മനം പൂര്‍ണ്ണമാം പാനഭാജനമായ്
തുമ്പി നീ ചുറ്റിനും തുള്ളിയിളകുമ്പോള്‍
കാതില്‍ നീ ലോലമായ് മൂളും മന്ത്രം കേട്ടു
നിത്യമാം നീലിമ മനസ്സിന്‍‍ രതിയുടെ
മേഘങ്ങള്‍ സ്വപ്‌നങ്ങള്‍....

(ഗോപികേ...)

മൂടല്‍മഞ്ഞ്...എസ്. ജാനകി

“ഉണരു വേഗം നീ സുമറാണി...
ചിത്രം: മൂടല്‍മഞ്ഞ്
രചന: പി.ഭാസ്ക്കരന്‍
സംഗീതം: ഉഷ ഖന്ന
പാടിയതു: എസ്. ജാനകി

ആ...ആ....
ഉണരു വേഗം നീ സുമറാണി വന്നു നായകന്‍..
പ്രേമത്തിന്‍ മുരളി ഗായകന്‍..ആ..
ഉണരു വേഗം നീ സുമറാണി വന്നു നായകന്‍..
പ്രേമത്തിന്‍ മുരളി ഗായകന്‍..
മലരേ..തേന്‍ മലരേ..മലരേ..

വന്നു പൂവണി മാസം..ഓ...
വന്നു പൂവണി മാസം വന്നു സുരഭില മാസം..
തന്‍ തംബുരു മീട്ടി കുരുവി താളം കൊട്ടി അരുവി..
ആശകളും ചൂടി വരവായി ശലഭം വന്നുപോയ്..
ആനന്ദഗീതാ മോഹനന്‍..
മലരേ..തേന്‍ മലരേ..മലരേ..


മഞ്ഞലയില്‍ നീരാടി...ഓ..
മഞ്ഞലയില്‍ നീരാടി മാനം പൊന്‍ കതിര്‍ ചൂടി..
പൂം പട്ടു വിരിച്ചു പുലരി..പനിനീര്‍ വീശി പവനന്‍..
കണ്ണില്‍ സ്വപ്‌നവുമായ് കാണാനായ് വന്നു കാമുകന്‍..
കാടാകെ പാടും ഗായകന്‍..
മലരേ..തേന്‍ മലരേ..മലരേ..
ഉണരു വേഗം നീ സുമറാണി വന്നു നായകന്‍..
പ്രേമത്തിന്‍ മുരളി ഗായകന്‍..
മലരേ..തേന്‍ മലരേ..മലരേ..