Powered By Blogger

Friday, July 10, 2009

നോവല്‍... [ 2006].യേശുദാസ്

ചിത്രം: നോവല്‍ ( 2006)
രചന‍: ഈസ്റ്റ് കോസ്റ്റ് വിജയന്‍
സംഗീതം: എം. ജയചന്ദ്രന്‍/ബാലഭാസ്കര്‍
പാടിയതു: യേശുദാസ്.


അരികിലില്ലെങ്കിലും...
അരികിലില്ലെങ്കിലും അറിയുന്ന ഞാന്‍..നിന്‍റെ കരലാളനത്തിന്റെറെ മധുര
സ്പര്‍ശം..
അരികിലില്ലെങ്കിലും അറിയുന്ന ഞാന്‍..നിന്‍റെ കരലാളനത്തിന്‍റെ മധുരസ്പര്ശം..
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍..നിന്‍റെ ദിവ്യാനുരാഗത്തിന്‍ ഹൃദയ സ്പന്ദം..
ഇനിയെന്നും...ഇനിയെന്നുമെന്നും നിന്‍ കരലാളനത്തിന്‍റെ മധുരസ്പര്ശം..
അരികിലില്ലെങ്കിലും അറിയുന്ന ഞാന്‍...ഉം...

എവിടെയാണെങ്കിലും ഓര്‍ക്കുന്ന ഞാന്‍ എന്നും..പ്രണയാര്‍ദ്ര സുന്ദരമാ ദിവസം..
എവിടെയാണെങ്കിലും ഓര്‍ക്കുന്ന ഞാന്‍ എന്നും..പ്രണയാര്‍ദ്ര സുന്ദരമാ ദിവസം..
ഞാനും നീയും നമ്മുടെ സ്വപ്നവും തമ്മിലലിഞ്ഞൊരു നിറ നിമിഷം..
ഹൃദയങ്ങള്‍ പങ്കിട്ട ശുഭമുഹൂര്‍ത്തം..
അരികിലില്ലെങ്കിലും അറിയുന്ന ഞാന്‍..നിന്‍റെ കരലാളനത്തിന്‍റെ മധുരസ്പര്ശം..

ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍..നിന്റെ‌ തൂമന്ദഹാസത്തിന്‍ രാഗഭാവം..
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍..നിന്റെ‌ തൂമന്ദഹാസത്തിന്‍ രാഗഭാവം..
തൊട്ടും തൊടാതെയും എന്നുമെന്നില്‍ പ്രേമഗന്ധം ചൊരിയും ലോലഭാവം..
മകരന്ദം നിറയ്ക്കും വസന്ത ഭാവം..
അരികിലില്ലെങ്കിലും അറിയുന്ന ഞാന്‍..നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം.
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍..നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയ സ്പന്ദം..
ഇനിയെന്നും...ഇനിയെന്നുമെന്നും നിന്‍ കരലാളനത്തിന്‍റെ മധുരസ്പര്ശം..
അരികിലില്ലെങ്കിലും അറിയുന്ന ഞാന്‍...ആ...

നിണമണിഞ്ഞ കാല്‍ പാടുകള്‍. (1961)

ചിത്രം: നിണമണിഞ്ഞ കാല്‍ പാടുകള്‍..(1961)
രചന: പി ഭാസ്കരന്‍
സംഗീതം:എം.എസ്.ബാബു രാജ്
പാടിയതു: കെ.പി. ഉദയ ഭാനു.

അനുരാഗ നാടകത്തിന്‍ അന്ത്യമാം
രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു
കാണികള്‍ വേര്‍പിരിഞ്ഞു (2)


പാടാന്‍ മറന്നു പോയ്
മൂഡനാം വേഷക്കാരന്‍ (2)
തേടുന്നതെന്തിനു നിന്‍
ഓടക്കുഴല്‍ മണ്ണടിഞ്ഞു (അനുരാഗ...)


കണ്ണുനീരില്‍ നീന്തി നീന്തി
ഗല്‍ഗദം നെഞ്ചിലേന്തി (2)
കൂരിരുളില്‍ ദൂരെ നിന്റെ
കൂട്ടുകാരി മാഞ്ഞുവല്ലോ (അനുരാഗ...)


വ്യര്‍ഥമാം സ്വപ്നങ്ങള്‍ തന്‍
പട്ടടക്കാടിനുള്ളില്‍ (2)
കത്തുമീ തീ മുന്നില്‍
കാവലിനു വന്നാലെന്തേ (അനുരാഗ...)

തറവാട്ടമ്മ (1966) എസ്. ജാനകി.

ചിത്രം: തറവാട്ടമ്മ (1966)
രചന: പി. ഭാസ്കരന്‍
സംഗീതം: എം.എസ്. ബാബുരാജ്
പാടിയതു: എസ്. ജാനകി

ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ ‍ഞാനിപ്പോള്‍ വന്നെങ്കില്‍
ഒരു നോക്കു കാണാം ഒരുവാക്കു കേള്‍ക്കാം
ഒരുമിച്ചാ ദു:ഖത്തില്‍ പങ്കുചേരാം...

പട്ടുപോലുള്ളോരാ പാദങ്ങള്‍ രണ്ടും
കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയാം
മുറിവേറ്റു നീറുന്ന വിരിമാറിലെന്റെ
വിരലിനാല്‍ തഴുകി വെണ്ണപുരട്ടാം..
ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില് ‍ഞാനിപ്പോള്‍ വന്നെങ്കില്‍..

എന്നും ഞാന്‍ ചെന്നു വിളിച്ചില്ലയെങ്കില്‍
ഉണ്ണില്ലുറങ്ങില്ല മല്‍ ജീവനാഥന്‍
ഉള്ളില്‍ കിടക്കുമെന്‍ ഉണ്ണിതന്നച്ഛനെ
കണ്ണോടു കണ്ണെന്നു കാണിക്കും ദൈവം?
ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില് ‍ഞാനിപ്പോള്‍ വന്നെങ്കില്‍ ...

ലൗലി. (1979)....യേശുദാസ്

“ എല്ലാ ദുഃഖവും എനിക്കു തരൂ


ചിത്രം: ലൌലി (1979) എന്‍ ശങ്കരന്‍ നായര്‍
രചന: ടി.വീ. ഗോപാലകൃഷ്ണന്‍
സംഗീതം: എം.കെ. അര്‍ജുനന്‍

പാടിയതു: യേശുദാസ്


എല്ലാ ദുഃഖവും എനിക്കു തരൂ
എന്റെ പ്രിയ സഖീ പോയ്‌ വരൂ
മനസ്സില്‍ പടരും ചിതലിലെന്നുടെ
മണിക്കിനാവുകളെരിയുമ്പോള്‍
കഴിഞ്ഞ കഥകള്‍ മറക്കുക
നീയീ കണ്ണീര്‍ മുത്തിനു വിട പറയൂ...

മധുവിധു രാവുകള്‍ മാദക രാവുകള്‍
മദനോല്‍സവമായ്‌ ആഘോഷിക്കൂ
സുമംഗലീ നീ പോയ്‌ വരൂ
ജീവിത സുഖങ്ങള്‍ നിന്നെ തഴുകട്ടെ.
ഇവിടെ ഞാനും എന്നോര്‍മ്മകളും
ഇരുളിന്നിരുളില്‍ അലയുകയായ്‌ ...

അനുപല്ലവി...(1979).യേശുദാസ്/എസ്.ജാനകി

“ ഒരേ രാഗ പല്ലവി നമ്മള്‍


ചിത്രം:അനുപല്ലവി [1979]ബേബി
രചന: ബിച്ചു തിരുമല
സംഗീതം: കെ.ജെ.ജോയ്
പാടിയതു: യേശുദാസ്/ എസ്.ജാനകി



ഒരേ രാഗ പല്ലവി നമ്മള്‍
ഒരേ രാഗ മഞ്ജരി നമ്മള്‍
മന‍സ്സിന്റെ ഉള്ളില്‍ ഓമനേ
മദോന്മാദ ഗാനം പാടി വാ...

രതിലോല ഗാനം പാടി വാ
രാസോല്ലാസ മേളം തൂകി വാ..
ഋതുരാജാ മന്ദഹാസം തൂകി വാ...

മലര്‍വാക തേടും മന്ദ പവനന്‍ വീശുമീ വഴിയോരം
അനുരാഗ പര്‍ണ കുടീരം ഒരുക്കുന്നു മാനസ റാണി
രതിലോലേ പ്രേമഗാനം പാടി വാ....

നിറം കൊണ്ട മേഘം തെന്നി ഒഴുകും തീര ഭൂമികള്‍ തോറും
നവരാഗ പുഷ്പ നികുഞ്ജം ഒരുക്കുന്നു ഞാന്‍
ഋതുരാജ മന്ദഹാസം തൂകി വാ...[ഒരു രാഗ പല്ലവി...